Showing posts with label ഇന്ദ്രജിത്ത്. Show all posts
Showing posts with label ഇന്ദ്രജിത്ത്. Show all posts

17 Dec 2013

വെടിവഴിപാട് - ചീറ്റിപ്പോയ നവയുഗ വഴിപാട് 3.20/10

തിരുവനന്തപുരം നഗരത്തില്‍ ആറ്റുകാല്‍ പൊങ്കാല ദിവസം രാഹുല്‍, പ്രദീപ്‌, സഞ്ജയ്‌ എന്നീ മൂന്ന് ഭര്‍ത്താക്കന്മാര്‍ ചേര്‍ന്ന് ഒരു വെടിവഴിപാട് നേരുന്നു. രാഹുലിന്റെ ഭാര്യ രാധിക പൊങ്കാലയിടുവാന്‍ സുഹൃത്തിന്റെ വീട്ടിലും, പ്രദീപിന്റെ ഭാര്യ വിദ്യ പ്രദീപിന്റെ സുഹൃത്ത് ജോസഫിന്റെ വീട്ടിലും, ടെലിവിഷന്‍ അവതാരകയായ സഞ്ജയ്‌യിന്റെ ഭാര്യ രശ്മി പൊങ്കാലയുടെ ചിത്രീകരണത്തിനായി അമ്പലത്തിന്റെ പരിസരത്തും എത്തിച്ചേരുന്നു. ദാമ്പത്യ ജീവിതത്തില്‍ പലതരം കല്ലുകടികള്‍ മൂലം ദുരിതം അനുഭവിക്കുന്ന രാഹുലും പ്രദീപും സഞ്ജയ്‌യും ഭാര്യമാര്‍ വീട്ടിലില്ലാത്ത സന്ദര്‍ഭം മുതലെടുക്കുവാനയാണ് അനുമോള്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തെ രാഹുലിന്റെ വീട്ടിലെത്തിക്കുന്നത്. ഇതേ അവസരത്തില്‍, രശ്മിയുടെ മേലുദ്യോഗസ്ഥന്‍ തെറ്റായ ഉദ്ദേശത്തില്‍ രശ്മിയെ സമീപിക്കുകയും, അതില്‍ നിന്നും ബുദ്ധിപരമായി രക്ഷപെടുകയും ചെയ്യുന്നു. ജോസഫിന്റെ ഫ്ലാറ്റില്‍ പോങ്കലയ്ക്കാവശ്യമായാ സാധനങ്ങള്‍ പാചകം ചെയ്യുവാനെത്തുന്ന വിദ്യയും ജോസഫുമായി തെറ്റായ രീതിയിലുള്ള സൗഹൃദം ആരംഭിക്കുകയും ചെയുന്നു. അങ്ങനെ, ഒരുപാട് തിരക്കുള്ള ആറ്റുകാല്‍ പൊങ്കാല ദിവസം തിരുവനന്തപുരം നഗരത്തില്‍ അരങ്ങേറുന്ന മേല്പറഞ്ഞ സംഭവങ്ങളും, അതിനു ശേഷം അന്നേ ദിവസം രാഹുലിന്റെയും പ്രദീപിന്റെയും സഞ്ജയ്‌യുടെയും ജോസഫിന്റെയും വിദ്യയുടെയും രശ്മിയുടെയും രാധികയുടെയും ജീവിതത്തില്‍ സംഭവിക്കുന്ന അനന്തര ഫലങ്ങലുമാണ് വെടിവഴിപാടിന്റെ കഥ. രാഹുലായി മുരളി ഗോപിയും, ജോസഫായി ഇന്ദ്രജിത്തും, പ്രദീപായി ശ്രീജിത്ത്‌ രവിയും, സഞ്ജയ്‌യായി സൈജു കുറുപ്പും, വിദ്യയായി മൈഥിലിയും, രശ്മിയായി അനുശ്രീ നായരും, രാധികയായി അഞ്ജന ഹരിദാസും അഭിനയിച്ചിരിക്കുന്നു.

കോക്ക്ടെയ്ല്‍, ഈ അടുത്ത കാലത്ത്, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് എന്നീ സിനിമകളുടെ സംവിധായകന്‍ അരുണ്‍ കുമാര്‍ അരവിന്ദ് നിര്‍മ്മിച്ചിരിക്കുന്ന വെടിവഴിപാട് സംവിധാനം ചെയ്തിരിക്കുന്നത് പുതുമുഖം ശംഭു പുരുഷോത്തമനാണ്. സത്യജിത് റേ ഫിലിം ഇന്‍സ്റ്റിട്യൂട്ടിലെ സംവിധായകന്റെ സഹപാടിയായിരുന്ന ഷെഹ്നാദ് ജലാലാണ് ഈ സിനിമയ്ക്ക് വേണ്ടി ചായാഗ്രഹണം നിര്‍വഹിച്ചത്. പ്രജിഷ് പ്രകാശ് ചിത്രസന്നിവേശവും, ബിജിബാല്‍ പശ്ചാത്തല സംഗീത സംവിധാനവും നിര്‍വഹിചിരിക്കുക്കുന്നു. തമീന്‍സ് ഈ സിനിമ വിതരണം ചെയ്തിരിക്കുന്നു.

കഥ, തിരക്കഥ: ബിലോ ആവറേജ്
ദാമ്പത്യ ജീവിതത്തിലെ രസക്കെടുകള്‍ മൂലം മനസ്സമാദനം നഷ്ടപെട്ട കഥയിലെ നായകന്മാര്‍ ഒരല്പം വഴിവിട്ട പ്രവര്‍ത്തി ചെയ്യുവാന്‍ തീരുമാനിക്കുന്നു. എന്നാല്‍ മൂവരും ഭാര്യമാരുടെ സാന്നിധ്യമില്ലാതെ തന്നെ തെറ്റു ചെയ്യാതെ പരാജയപെടുന്നു. മറുവശത്ത് സദാചാരവാദികള്‍ എന്ന സ്വയം അവകാശപെടുന്ന ചിലര്‍ വഴിവിട്ട പ്രവര്‍ത്തികള്‍ക്ക് ശ്രമിക്കുന്നു. അവരും പരാജയപെടുന്നു. ഇതാണ് ഈ സിനിമ ചര്‍ച്ചചെയ്യുന്ന പ്രമേയം. ഇത്തരത്തിലുള്ള ഒരു പ്രമേയം മികച്ച രീതിയില്‍ അവതരിപ്പിക്കുവാന്‍ ശംഭു പുരുഷോത്തമന്‍ എന്ന തിരക്കഥകൃത്തിനു സാധിച്ചില്ല. പുതുമയോടെ അവതരിപ്പിച്ചു തുടങ്ങിയ കഥാസന്ദര്‍ഭങ്ങള്‍, പ്രവചിക്കാനവുന്ന കണ്ടുമടുത്ത സന്ദര്‍ഭങ്ങലിലേക്ക് എത്തിച്ചേര്‍ന്നു. അതിലുപരി, കണ്ടിരിക്കാന്‍ പ്രയാസമുള്ള ഒട്ടനവധി രംഗങ്ങളും സംഭാഷണങ്ങളും ചേര്‍ന്നപ്പോള്‍, മലയാള സിനിമ ഇത്രയ്ക്ക് അധപധിച്ചോ എന്നുവരെ തോന്നിപോയ പ്രേക്ഷകരുണ്ടായിരുന്നു. പാഴായിപ്പോയ നവയുഗ സിനിമകളുടെ പട്ടികയില്‍ വെടിവഴിപാടിന്റെ രസീതി കൂടെ ചേര്‍ക്കുന്നു.

സംവിധാനം: മോശം
ന്യൂ ജനറേഷന്‍ സിനിമ അഥവാ നവയുഗ സിനിമ എന്നാല്‍ കള്ളുകുടിയും പുകവലിയും സെക്സും അസഭ്യവും അടങ്ങുന്നതാണെന്നും, പുതിയ തലമുറ കാണുവാന്‍ ആഗ്രഹിക്കുന്നത് ഇതൊക്കെയാണെന്നുമുള്ള തെറ്റുധാരണയിലാണ് മലയാള സിനിമ സംവിധാനം ചെയ്യുവാന്‍ തീരുമാനിക്കുന്ന ചില സംവിധായകര്‍. ശംഭു പുരുഷോത്തമന്‍ എന്ന പുതുമുഖ സംവിധായകനും മേല്പറഞ്ഞ ഗണത്തില്‍ ഉള്‍പെടുത്തവുന്ന ഒരാളാണ് എന്ന തെളിയിക്കുന്ന അദ്ദേഹത്തിന്റെ ആദ്യ സംരംഭമായ വെടിവഴിപാട്. ദാമ്പത്യ ജീവിതത്തിലെ പ്രശ്നങ്ങളും, അത് ഭാര്യ ഭര്‍ത്താക്കന്മാരെ ഏതു തരത്തില്‍ ബാധിക്കുന്നു എന്നും ഈ സിനിമയിലെ ഒരു ചര്‍ച്ച വിഷയമാണ്. മേല്പറഞ്ഞതാണ് പ്രമേയമെങ്കിലും, ന്യൂ ജനറേഷന്‍ പ്രേക്ഷകരെ തൃപ്തിപെടുത്തുവാന്‍ വേണ്ടി കഥയുടെ അവതരണ രീതി സംവിധായകന്‍ മാറ്റിമറിച്ചു. അങ്ങനെ, കള്ളുകുടിയും സെക്സും അസഭ്യവും അശ്ലീലവും നിറഞ്ഞ രംഗങ്ങളും സംഭാഷണങ്ങളും മാത്രമായ ചീറ്റിപോയ നവയുഗ വഴിപാടായി അവസാനിച്ചു ഈ സിനിമ. മലയാള സിനിമയിലെ നവയുഗ പ്രേക്ഷകര്‍ക്ക്‌ പുതുമയുള്ള പ്രമേയത്തിന്റെ പുതുമയുള്ള അവതരണമാണ് കാണേണ്ടത്. ആ സിനിമയ്ക്ക് വേഗതയില്ലെങ്കിലും തമാശകള്‍ ഇല്ലെങ്കിലും, ദ്വയാര്‍ത്ഥ പ്രയോഗങ്ങളിലെങ്കിലും വിജയ്ക്കുമെന്നും പ്രേക്ഷകര്‍ സ്വീകരിക്കുമെന്നും ഉറപ്പാണ്. അന്നയും റസൂലും എന്ന സിനിമ തന്നെ ഉദാഹരണം.

സാങ്കേതികം: ആവറേജ്
ഷെഹ്നാദ് ജലാല്‍ തനിക്കാവും വിധം മികച്ച രീതിയില്‍ തന്നെ ആറ്റുകാല്‍ പൊങ്കാലയിടുന്ന ഭക്തരുടെ രംഗങ്ങള്‍ ചിത്രീകരിച്ചു. അതുകൂടാതെ, സിനിമ കൈകാര്യം ചെയ്യുന്ന വിഷയം പ്രേക്ഷകരിലെക്കിത്തിക്കുവാന്‍ കഴിയുന്ന രംഗങ്ങള്‍ പുതുമയൊന്നും നല്‍ക്കാതെ ചിത്രീകരിച്ചു. പ്രജിഷ് പ്രകാശാണ് രംഗങ്ങള്‍ കോര്‍ത്തിണക്കിയത്. ഇത്തരത്തിലുള്ള ഒരു പ്രമേയം വേഗതയോടെ അവതരിപ്പിച്ചിരുന്നുവെങ്കില്‍ പ്രേക്ഷകര്‍ ഈ സിനിമ സ്വീകരിക്കുമായിരുന്നു. ആദ്യ പകുതിയും രണ്ടാം പകുതിയും ഒരേ പോലെ ഇഴഞ്ഞു നീങ്ങുന്ന പരുവത്തിലാണ് പ്രജിഷ് സന്നിവേശം ചെയ്തിരിക്കുന്നത്. ബിജിബാലിന്റെ പശ്ചാത്തല സംഗീതവും വേണ്ടത്ര മികവു പുലര്‍ത്തിയില്ല. പല രംഗങ്ങളും നിശബ്ദമായി തന്നെ അവസാനിച്ചത്‌ പ്രേക്ഷകര്‍ക്ക്‌ ബോറന്‍ അനുഭവമായി. സുഭാഷ് കരുണിന്റെ കലാസംവിധാനവും, ഷിബു പരമേശ്വറിന്റെ വസ്ത്രങ്കാരവും സിനിമയോട് ചേര്‍ന്ന് പോകുന്നവയാണ്.

അഭിനയം: എബവ് ആവറേജ്
ചുരിങ്ങിയ കാലയളവുകൊണ്ട് തന്നെ നല്ലൊരു അഭിനേത്രി എന്ന പേര് കരസ്ഥമാക്കിയ നടിമാരില്‍ ഒരാളാണ് അനുമോള്‍. മലയാള സിനിമയിലെ പ്രമുഖ നടിമാരില്‍ ആരും തന്നെ സ്വീകരിക്കുവാന്‍ തയ്യാറാവാത്ത ഒരു കഥാപാത്രത്തെയാണ് അനുമോള്‍ ഈ സിനിമയില്‍ അവതരിപ്പിച്ചത്. ഈ കഥയിലെ പ്രധാന്യമുള്ള മറ്റു വേഷങ്ങള്‍ അഭിനയിച്ചത് മുരളി ഗോപി, ഇന്ദ്രജിത്ത്, ശ്രീജിത്ത്‌ രവി, സൈജു കുറുപ്പ്, സുനില്‍ സുഖദ, അശ്വിന്‍ മാത്യു, മൈഥിലി, അനുശ്രീ നായര്‍, അഞ്ജന ഹരിദാസ്, ആശ എന്നിവരാണ്. അവരവരുടെ കഥാപാത്രങ്ങള്‍ വിശ്വസനീയതയോടെ അവതരിപ്പിക്കുവാന്‍ ഓരോ അഭിനേതാക്കള്‍ക്കും സാധിച്ചു.

സിനിമയില്‍ ഇഷ്ടപെട്ടവ:
1. അഭിനേതാക്കളുടെ പ്രകടനം

സിനിമയില്‍ ഇഷ്ടപെടാത്തവ:
1. പ്രമേയം
2. കഥയും കഥാപാത്രങ്ങളും
3. ഇഴഞ്ഞു നീങ്ങുന്ന കഥാസന്ദര്‍ഭങ്ങള്‍
4. സംവിധാനം

വെടിവഴിപാട് റിവ്യൂ: നല്ല ഉദ്ദേശത്തോടെ സിനിമയെടുക്കുന്ന അണിയറപ്രവര്‍ത്തകരും, കലാമൂല്യമുള്ള സിനിമകളെ സ്നേഹിക്കുന്ന പ്രേക്ഷകരും സദാചാരവാദികള്‍ക്ക് പുറമേ ശംഭു പുരുഷോത്തമാനോടും അരുണ്‍ കുമാറിനോടും പൊറുക്കട്ടെ!

വെടിവഴിപാട് റേറ്റിംഗ്: 3.20/10
കഥ, തിരക്കഥ: 3/10 [ബിലോ ആവറേജ്]
സംവിധാനം: 1/10 [മോശം]
സാങ്കേതികം: 2.5/5 [ആവറേജ്]
അഭിനയം: 3/5 [എബവ് ആവറേജ്]
ടോട്ടല്‍ 9.5/30 [3/10]

രചന, സംവിധാനം: ശംഭു പുരുഷോത്തമന്‍
നിര്‍മ്മാണം: അരുണ്‍ കുമാര്‍ അരവിന്ദ്
ബാനര്‍: കര്മ്മയുഗ് മുവീസ്
ചായാഗ്രഹണം: ഷെഹ്നാദ് ജലാല്‍
ചിത്രസന്നിവേശം: പ്രജിഷ് പ്രകാശ്
പശ്ചാത്തല സംഗീതം: ബിജിബാല്‍
കലാസംവിധാനം: സുഭാഷ് കരുണ്‍
മേക്കപ്പ്: ബൈജു ബാലരാമപുരം
വസ്ത്രാലങ്കാരം: ഷിബു പരമേശ്വര്‍
ശബ്ദമിശ്രണം: ഗോട്ലിന്‍ ടിമോ കോശി
വിതരണം: തമീന്‍സ് റിലീസ്

12 Oct 2013

കാഞ്ചി - വെടിയുണ്ടയില്ലാത്ത തോക്കിലെ കാഞ്ചിവലിച്ച പാവം പ്രേക്ഷകര്‍! 3.70/10

ബോംബെ മാര്‍ച്ച്, കര്‍മ്മയോദ്ധ എന്നീ സിനിമകള്‍ക്ക്‌ ശേഷം റെഡ് റോസ് ക്രിയേഷന്‍സിന്റെ ബാനറില്‍ ഹനീഫ് മുഹമ്മദ്‌ നിര്‍മ്മിച്ച സിനിമയാണ് കാഞ്ചി. ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് എന്ന സിനിമയ്ക്ക് ശേഷം ഇന്ദ്രജിത്തും മുരളി ഗോപിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന കാഞ്ചി സംവിധാനം ചെയ്തിരിക്കുന്നത് ജി.എന്‍.കൃഷ്ണകുമാറാണ്. വസന്തബാലന്റെ അങ്ങാടിതെരു, മധുപാലിന്റെ ഒഴിമുറി, മണിരത്നത്തിന്റെ കടല്‍ എന്നീ സിനിമകളുടെ തിരക്കഥ രചിച്ച ജയമോഹനാണ് കാഞ്ചിയുടെ രചന നിര്‍വഹിച്ചത്. ത്രില്ലര്‍ ഗണത്തില്‍ ഉള്‍പ്പെടുത്താവുന്ന ഈ സിനിമയുടെ ചായാഗ്രഹണം നിര്‍വഹിച്ചത് രവിചന്ദ്രനും ചിത്രസന്നിവേശം നിര്‍വഹിച്ചത് ബാബു രത്നവുമാണ്. ജി.എന്‍.പത്മകുമാറിന്റെ വരികള്‍ക്ക് അഫ്സല്‍ യുസഫ് ഈണം പകര്‍ന്നിരിക്കുന്നു.  


മാധവന്‍ എന്ന സാധരണക്കരാനായ നാട്ടിന്‍പുറത്തുകാരനാണ് ഈ കഥയിലെ നായകന്‍. കല്യാണമുറപ്പിച്ചത്തിന്റെ സന്തോഷം കെട്ടടുങ്ങത്തിനുമുമ്പ് തന്നെ മാധവന്‍ ഒരു കെണിയില്‍പെടുന്നു.അയാളുടെ പലച്ചരക്കുക്കടയുടെ മുമ്പില്‍ ഒരു കൊലപാതകം നടക്കുകയും, അയാള്‍ അതിനു ദ്രിക്സാക്ഷിയാകുകയും ചെയ്യുന്നു. പണത്തിനും സ്വാധീനത്തിനും കയ്യൂക്കിനും പേരുകേട്ട പെരുങ്ങോടനാണ് കൊലയാളി. ശത്രുതയുടെ പേരില്‍ അതെ നാട്ടിലെ മറ്റൊരു പ്രമുഖ വ്യാപാരിയുടെ മകനെയാണ് പെരുങ്ങോടന്‍ പട്ടാപ്പകല്‍ കൊല ചെയ്തത്. ഈ രണ്ടു വന്‍ശക്തികളുടെയും ഭീഷണിക്ക് മുമ്പില്‍ അകപെടുന്ന മാധവന്റെ നിസ്സഹയാവസ്ഥയും, അതില്‍ നിന്നും അയാള്‍ രക്ഷപെടുന്നതുമാണ് കാഞ്ചിയുടെ കഥ. മാധവനായി ഇന്ദ്രജിത്തും, പെരിങ്ങോടനായി മുരളി ഗോപിയും അഭിനയിച്ചിരിക്കുന്നു.

കഥ, തിരക്കഥ: ബിലോ ആവറേജ്
ഒഴിമുറി എന്ന മലയാളത്തിലെ ആദ്യ ചിത്രത്തിലൂടെ പ്രേക്ഷക പ്രശംസ നേടിയ തിരക്കഥകൃത്താണ് ജയമോഹന്‍. ഒരുപാട് പ്രതീക്ഷയ്ക്ക് വക നല്‍ക്കുന്ന ഒരു പ്രമേയമാണ് ഈ സിനിമയുടെതെങ്കിലും, കേട്ടുപഴകിയ ഒരു കഥയും കണ്ടുമടുത്തതും പ്രവചിക്കാനാവുന്നതുമായ കഥാസന്ദര്‍ഭങ്ങളും സിനിമയുടെ രസംകൊല്ലികളായി. ഈ സിനിമയുടെ കഥയിലെ പല പ്രധാന വഴിത്തിരുവുകളിലും പ്രധാന സാക്ഷിയവുന്നത് ഒരു തോക്കാണ്. പലരിലൂടെയും കൈമാറിയ തോക്ക് അവസാനം വില്ലനെ കൊല്ലുന്നതിനു വരെ നായകനെ സഹായിച്ചു. മേല്പറഞ്ഞ കഥാസന്ദര്‍ഭങ്ങള്‍ അവിശ്വസനീയതയോടയാണ് ജയമോഹന്‍ എഴുതിയിരിക്കുന്നത് എന്നതും സിനിമയുടെ പ്രധാന പോരായ്മകളില്‍ ഒന്നാണ്. ആന്ധവിശ്വാസങ്ങളും ദുരാചാരങ്ങളുമായി ജീവിക്കുന്ന പെരുങ്ങോടന്‍ എന്ന കഥാപാത്രവും ഒരല്പം അളവുകൂടിയ രീതിയിലാണ് പ്രേക്ഷകര്‍ക്ക്‌ തോന്നിയത്. അങ്ങാടിതെരു, ഒഴിമുറി, കടല്‍ എന്നീ വ്യതസ്തവും പുതുമയുള്ളതുമായ കഥകള്‍ എഴുതിയ ഒരാള്‍ക്ക് എങ്ങനെയാണ് ഇത്തരത്തിലുള്ള നിലവാരമില്ലത്തൊരു തിരക്കഥ എഴുതുവാന്‍ സാധിച്ചത് അതിശയം തന്നെ.

സംവിധാനം: ബിലോ ആവറേജ്
കോളേജ് ഡേയ്സ് എന്ന സിനിമയ്ക്ക് ശേഷം അതെ ഗണത്തില്‍പെടുത്താവുന്ന ഒരു സിനിമയുമായി പ്രേക്ഷകരിലെക്കെത്തിയ ജി. എന്‍. കൃഷ്ണകുമാര്‍ ഇക്കുറിയും പ്രേക്ഷകരെ നിരാശപെടുത്തി. എത്രയോ സിനിമകളില്‍ പ്രേക്ഷകര്‍ കണ്ട സ്ഥിരം കാഴ്ചകളാണ് ഈ സിനിമയിലും സംവിധായകന്‍ ചിത്രീകരിക്കുവാന്‍ തീരുമാനിച്ചത്. ഇഴഞ്ഞുനീങ്ങുന്ന കഥാഗതിയ്ക്ക് പുറമേ സ്ലോ മോഷന്‍ രംഗങ്ങള്‍ക്കൂടി ചേര്‍ത്തപ്പോള്‍ പ്രേക്ഷകര്‍ വെറുപ്പോടെയാണ് സിനിമ കണ്ടുതീര്‍ത്തത്. കഥാപാത്രങ്ങള്‍ക്ക് അനിയോജ്യരായ നടീനടന്മാരെ അഭിനയിപ്പിച്ചു എന്നതല്ലാതെ സംവിധായകന്റെ കുപ്പായമണിഞ്ഞ കൃഷ്ണകുമാര്‍ മറ്റൊന്നും ഈ സിനിമയുടെ മൂല്യം കൂട്ടുവാന്‍ വേണ്ടി ചെയ്തിട്ടില്ല. പലരാലും കൈമാറി സഞ്ചരിക്കുന്ന തോക്കിന്റെ രംഗങ്ങളെല്ലാം സംവിധാനമാറിയാത്ത ഒരാള്‍ ചിത്രീകരിച്ചതുപോലെ അനുഭവപെട്ടു. ഒരു ത്രില്ലര്‍ സ്വഭാവമുള്ള സിനിമയെ വലിച്ചുനീട്ടി രണ്ടരമണിക്കൂര്‍ ദൈര്‍ഘ്യത്തില്‍ കൊണ്ടെത്തിച്ചപ്പോള്‍, സംവിധായകന്‍ എന്നയാളുടെ ജോലി വിജയകരമായി കൃഷ്ണകുമാര്‍ പൂര്‍ത്തികരിചുക്കൊണ്ട് പ്രേക്ഷകരെ വെറുപ്പിച്ചു. അങ്ങനെ, ഹനീഫ് മുഹമ്മദ്‌ എന്ന നിര്‍മ്മാതാവ് മൂന്നാമങ്കത്തിലും പരാജയപെട്ടു. പരജിതനായാലും, ബോംബെ മാര്‍ച്ചും കര്‍മ്മയോദ്ധയും അപേക്ഷിച്ച് കാഞ്ചി തന്നെ ഭേദം.

സാങ്കേതികം: ആവറേജ്
ത്രസിപ്പിക്കുന്ന സിനിമ എന്ന അവകാശവാദത്തോടെ പുറത്തിറങ്ങിയ ത്രസിപ്പിക്കാത്ത രസിപ്പിക്കാത്ത ഈ സിനിമയുടെ ദ്രിശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയത് രവിചന്ദ്രനാണ്.രവി ചന്ദ്രന്റെ ദ്രിശ്യങ്ങള്‍ വലിച്ചുനീട്ടുന്നതിന്റെ പരമാവധി നീട്ടിയത് ബാബു രത്നമാണ്. ജി. എന്‍. പത്മകുമാര്‍ എഴുതിയ വരികളുടെ സംഗീത സംവിധാനം നിര്‍വഹിച്ചത് അഫ്സല്‍ യുസഫാണ്. മുരളി ഗോപി ആലപിച്ച ടൈറ്റില്‍ പാട്ടും, ഒരു യുഗ്മഗാനവും പ്രേക്ഷകരുടെ ശ്രദ്ധപിടിച്ചുപറ്റുന്നില്ല. കോയയുടെ കലാസംവിധാനവും, ട്വിന്‍സിന്റെ വസ്ത്രാലങ്കാരവും, ബിജുവിന്റെ മേക്കപ്പും സിനിമയോടു ചേര്‍ന്ന് പോവുന്നവയാണ്.

അഭിനയം: ആവറേജ് 
പെരുങ്ങോടന്‍ എന്ന കഥാപാത്രം മികച്ച രീതിയില്‍ അവതരിപ്പിച്ചു വിശ്വസനീയത നല്‍ക്കുവാന്‍ മുരളി ഗോപിയ്ക്ക് സാധിച്ചിട്ടുണ്ട്. വില്ലന്‍ കഥാപാത്രമാണെങ്കിലും, തന്മയത്ത്വോടെയുള്ള മുരളി ഗോപിയുടെ സമീപനം സമീപകാലഘട്ടത്തിലെ ഏറ്റവും മികച്ച വില്ലന്‍ വേഷങ്ങളില്‍ ഒന്നായി മാറ്റുവാന്‍ അദ്ദഹത്തിന് സാധിച്ചിട്ടുണ്ട്. സാധാരണക്കാരന്റെ വേഷത്തില്‍ ഇന്ദ്രജിത്തും മോശമക്കാതെ മാധവനെ അവതരിപ്പിച്ചു. ഒരല്പം വ്യതസ്തമായി അഭിനയിച്ചത് പി.ബാലചന്ദ്രനാണ്. ചെറിയ വേഷങ്ങളിലൂടെ ശ്രദ്ധെയനായിക്കൊണ്ടിരിക്കുന്ന ഷൈന്‍ ടോമിനും ലഭിച്ച നല്ല കഥാപാത്രമായിരുന്നു ഈ സിനിമയിലെത്. ഇന്ദ്രജിത്ത്, മുരളി ഗോപി, ജോയ് മാത്യു, പി.ബാലചന്ദ്രന്‍, സുധീര്‍ കരമന, ഷൈന്‍ ടോം ചാക്കോ, സത്താര്‍, അര്‍ച്ചന ഗുപ്ത, സിജ റോസ്, ദേവി അജിത്‌, രേണുക, സോജ, ചിത്ര ഷേണായി എന്നിവരാണ് ഈ സിനിമയിലെ പ്രധാന അഭിനേതാക്കള്‍.

സിനിമയില്‍ ഇഷ്ടപെട്ടവ:
1. മുരളി ഗോപിയുടെ അഭിനയം


സിനിമയില്‍ ഇഷ്ടപെടാത്തവ:
1. കഥയും കഥാസന്ദര്‍ഭങ്ങളും
2. പ്രവചിക്കാനവുന്ന കഥാഗതി
3. കൃഷ്ണകുമാറിന്റെ സംവിധാനം
4. ക്ലൈമാക്സ്

കാഞ്ചി റിവ്യൂ: കേട്ടുപഴകിയതും കണ്ടുമടുത്തതുമായൊരു പഴഞ്ചന്‍ പ്രതികാര കഥയുമായി ജയമോഹനും ജി.എന്‍.കൃഷ്ണകുമാറും പാവം പ്രേക്ഷകരെയും നിര്‍മ്മതിവിനെയും വഞ്ചിച്ചു!

കാഞ്ചി റേറ്റിംഗ്: 3.70/10
കഥ, തിരക്കഥ: 3/10[ബിലോ ആവറേജ്]
സംവിധാനം: 3/10[ബിലോ ആവറേജ്]
സാങ്കേതികം: 2.5/5[ആവറേജ്]
അഭിനയം: 2.5/5[ആവറേജ്]
ടോട്ടല്‍ 11/30[3.7/10]

സംവിധാനം: ജി.എന്‍.കൃഷ്ണകുമാര്‍
രചന: ജയമോഹന്‍ 
നിര്‍മ്മാണം: ഹനീഫ് മുഹമ്മദ്‌
ബാനര്‍: റെഡ് റോസ് ക്രിയേഷന്‍സ്
ചായാഗ്രഹണം: രവിചന്ദ്രന്‍
ചിത്രസന്നിവേശം: ബാബു രത്നം
ഗാനരചന: ജി.എന്‍.പത്മകുമാര്‍
സംഗീതം: അഫ്സല്‍ യുസഫ്
കലാസംവിധാനം: കോയ
വസ്ത്രാലങ്കാരം: ട്വിന്‍സ്
മേക്കപ്പ്: ബൈജു ബാലരാമപുരം
വിതരണം: റെഡ് റോസ് റിലീസ്

21 Sept 2013

എഴാമത്തെ വരവ് - കാലം തെറ്റി വന്ന ക്ലാസ്സിക് സിനിമ! 5.80/10

എണ്‍പതുകളുടെ മധ്യത്തില്‍ തുടങ്ങി തൊണ്ണൂറുകളുടെ തുടക്കം വരെയുള്ള കാലഘട്ടമാണ് മലയാള സിനിമയിലെ സുവര്‍ണ്ണ കാലഘട്ടമായി അറിയപെടുന്നത്. അത്തരത്തിലുള്ളരു കാലഘട്ടം മലയാള സിനിമയ്ക്ക് സമ്മാനിച്ച പ്രഗല്‍ഭരായ ഒട്ടനേകം വ്യക്തികളുടെ സിനിമകള്‍ മലയാള സിനിമ പ്രേക്ഷകരുടെ ഓര്‍മ്മകളില്‍ നിറഞ്ഞു നില്‍ക്കും. ഓളവും തീരവും എന്ന സിനിമയില്‍ തുടങ്ങി മമ്മൂട്ടിയുടെ പഴശ്ശിരാജ വരെയുള്ള എത്രയോ അത്യുഗ്രന്‍ സിനിമകള്‍ ജ്ഞാനപീഠം ജേതാവ് പത്മഭൂഷന്‍ മടത്തില്‍ തെക്കേപ്പാട്ട് വാസുദേവന്‍ നായര്‍ എന്ന എം.ടി. വാസുദേവന്‍‌ നായര്‍ മലയാളികള്‍ക്ക് സമ്മാനിച്ചിട്ടുണ്ട്. എം.ടി.യുടെ തിരക്കഥകള്‍ കൂടുതലും സിനിമയാക്കിയിട്ടുള്ളത് ഐ.വി.ശശിയും ഹരിഹരനുമാണ്. എം.ടി.യുടെ രചനയില്‍ ഹരിഹരന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ പഞ്ചാഗ്നിയും, അമൃതം ഗമയയും, നഖക്ഷതങ്ങളും, ആരണ്യകവും, ഒരു വടക്കന്‍ വീരഗാഥയും, എന്ന് സ്വന്തം ജാനകികുട്ടിയും, പഴശ്ശിരാജയുമൊക്കെ മലയാളികള്‍ക്ക് ഒരിക്കലും മറക്കാനാവാത്ത സിനിമകളാണ്. ഒരു ചെറിയ ഇടവേളയ്ക്കു ശേഷം, എം.ടി.യുടെ രചനയില്‍ ഹരിഹരന്‍ സംവിധാനം ചെയ്ത സിനിമയാണ് എഴാമത്തെ വരവ്.

ഗായത്രി സിനിമയുടെ ബാനറില്‍ ഭവാനി ഹരിഹരന്‍ നിര്‍മ്മിച്ച എഴാമത്തെ വരവില്‍ ഇന്ദ്രജിത്ത്, വിനീത്, ഭാവന എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. 1983 ചിത്രീകരണം പൂര്‍ത്തിയാകാതെ പാതിവഴിയില്‍ ഉപേക്ഷിച്ച എവിടേയോ ഒരു ശത്രു എന്ന സിനിമയ്ക്ക് വേണ്ടി എഴുതിയ തിരക്കഥയുടെ പുനരാവിഷ്കരണമാണ് എഴാമത്തെ വരവിന്റെ തിരക്കഥ. എവിടേയോ ഒരു ശത്രുവില്‍ സുകുമാരാനാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചതെങ്കില്‍, എഴാമത്തെ വരവില്‍ സുകുമാരന്റെ മകന്‍ ഇന്ദ്രജിത്താണ് ആ കഥാപാത്രമായി അഭിനയിച്ചത്. എസ്.കുമാറാണ് ഈ സിനിമയുടെ ദ്രിശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയത്. ഭവന്‍ ശ്രീകുമാര്‍ ചിത്രസന്നിവേശവും, ദീപക് ദേവ് പശ്ചാത്തല സംഗീത സംവിധാനവും നിര്‍വഹിച്ചിരിക്കുന്നു. സംവിധായകന്‍ ഹരിഹരന്‍ തന്നെയാണ് ഈ സിനിമയില്‍ പാട്ടുകളുടെ വരികള്‍ എഴുതിയതും സംഗീത സംവിധാനം നിര്‍വഹിച്ചതും. കാസ് കലാസംഘം ടീമാണ് ഈ സിനിമ വിതരണത്തിനെത്തിചിരിക്കുന്നത്.


കഥ, തിരക്കഥ: ആവറേജ്
എം.ടി.വാസുദേവന്‍‌ നായരുടെ ഏറ്റവും മികച്ച രചനകളില്‍ ഒന്നല്ല എവിടയോ ഒരു ശത്രു എന്നത് പ്രേക്ഷകര്‍ക്കറിയാം. പക്ഷെ, ഏതു  പ്രമേയമായാലും അതിലുള്ള സാരാംശം പ്രേക്ഷകര്‍ക്ക്‌ ആസ്വദിക്കാനാവുന്ന രീതിയില്‍, മികച്ച കഥാസന്ദര്‍ഭങ്ങളിലൂടെ സംഭാഷണങ്ങളിലൂടെ അവരിലേക്ക്‌ എത്തിക്കുവാനുള്ള ആ മഹാപ്രതിഭയുടെ കഴിവിന് മുന്നില്‍ പ്രേക്ഷകര്‍ തലകുനിക്കുന്നു. അഹന്തയോടെ വീടും കാടും ആദിവാസികളെയും അടക്കി വാഴുന്ന ഗോപി മുതലാളിയും, അയാളുടെ അടിമയായി ജീവിക്കുന്ന ഭാര്യ ഭാനുവും, അവര്‍ക്കിടയിലേക്ക് വരുന്ന നിഷ്കളങ്കനായ ഗവേഷകന്‍ പ്രസാദും തമ്മിലുള്ള മാനസിക സംഘര്‍ഷങ്ങളാണ് സിനിമയുടെ പ്രമേയം. അതിനിടയില്‍, കാടിനെ വിറപ്പിച്ചുക്കൊണ്ട് മനുഷ്യരെ കടിച്ചുകീറുന്ന പുലിയുടെ ആക്രമണവും. വിനോദത്തിനായി വേട്ടയ്ക്കിറങ്ങുന്ന ഗോപി മുതലാളി പുലിയെ പിടിക്കുക എന്ന ദൗത്യം ഏറ്റെടുക്കുന്നു. തുടര്‍ന്ന് മൂവരുടെയും ജീവിതത്തില്‍ അരങ്ങേറുന്ന സംഭവങ്ങളാണ് ഈ സിനിമയുടെ കഥ. വിശ്വസനീയമായ കഥാസന്ദര്‍ഭങ്ങളിലൂടെ സംഭാഷണങ്ങളിലൂടെ മേല്പറഞ്ഞ കഥ പറയുവാന്‍ എം.ടി.യ്ക്ക് സാധിച്ചിട്ടുണ്ടെങ്കിലും, പ്രേക്ഷകരെ ഒരു രീതിയിലും രസിപ്പിക്കുന്നതോ ത്രസിപ്പിക്കുന്നതോ ആയിരുന്നില്ല. അതുകൂടാതെ, ഇന്നത്തെ കാലത്തിനനുസരിച്ചുള്ള മാറ്റങ്ങള്‍ തിരക്കഥയില്‍ വരുത്തുവാനും അദ്ദേഹത്തിനായില്ല.

സംവിധാനം: എബവ് ആവറേജ്
പഴശ്ശിരാജയ്ക്ക് ശേഷം ഹരിഹരന്റെ സംവിധാനത്തില്‍ പുറത്തിറങ്ങുന്ന സിനിമയാണ് എഴാമത്തെ വരവ്. എണ്‍പതുകളില്‍ എഴുതപെട്ട ഒരു സിനിമയുടെ തിരക്കഥയെ ആസ്പദമാക്കിയാണ് ഈ സിനിമ ഹരിഹരന്‍ സംവിധാനം ചെയ്തിരിക്കുന്നത്. മലയാള സിനിമയില്‍ ആരുംതന്നെ ചിത്രീകരിക്കാന്‍ ധൈര്യപെടാത്ത ഒരു പ്രമേയമാണ് ഈ സിനിമയെ വ്യതസ്തമാക്കുന്നത്. എം.ടി.യുടെ ഭാവനയില്‍ എഴുതപെട്ട ഓരോ രംഗങ്ങളും അതിശയോക്തിയില്ലാത്തെ വിശ്വസനീയതയോടെ ദ്രിശ്യവല്‍ക്കരിക്കുവാന്‍ ഹരിഹരന് സാധിച്ചു. ആദ്യപകുതിയുടെ അവസാനവും രണ്ടാം പകുതിയിടെ തുടക്കവും ഒരല്പം ഇഴഞ്ഞുനീങ്ങുന്ന രീതിയിലായതു പ്രേക്ഷകരെ മുഷിപ്പിച്ചു. പ്രവചിക്കനാവുന്ന കഥാസന്ദര്‍ഭങ്ങളിലൂടെ വികസിക്കുന്ന കഥയ്ക്ക്, ചിത്രീകരണത്തിലൂടെ പുതുമ നല്‍ക്കുവാന്‍ ഹരിഹരന് സാധിച്ചില്ല. നായകന്മാര്‍ തമ്മിലുള്ള സംഘട്ടന രംഗങ്ങളും, പുലിയുടെ ആക്രമണം കാണിക്കുന്ന ക്ലൈമാക്സ് രംഗങ്ങളും സംവിധായകന്റെ കഴിവുകൊണ്ട് മികവുറ്റതായി. മലയാള സിനിമയിലെ എക്കാലത്തെയും മികച്ച കൂട്ടുകെട്ടായ എം.ടി.-ഹരിഹരന്‍ ടീമില്‍ നിന്നും ഇതിലും മികച്ചത് പ്രതീകിഷിച്ചു തിയറ്ററുകളില്‍ എത്തുന്ന പ്രേക്ഷകര്‍ നിരാശരായി മടങ്ങുന്നതില്‍ തെറ്റുപറയാനാകില്ല. കാരണം, എത്രയോ മികച്ച സിനിമകള്‍ എം.ടി.യും ഹരിഹരനും പ്രേക്ഷകര്‍ക്ക്‌ സമ്മാനിച്ചിട്ടുണ്ട്.


സാങ്കേതികം: ഗുഡ്
ഐ.വി.ശശിയുടെ മൃഗയ എന്ന സിനിമയ്ക്ക് ശേഷം ഇതാദ്യമായാണ് മലയാള സിനിമയില്‍ ഒരു പുലി സിനിമയിലെ പ്രധാന കഥാപാത്രമായി വരുന്നത്. ഇത്രയും വീര്യമുള്ളതും ഗാംഭീര്യമുള്ളതുമായ പുലിയെ മറ്റൊരു സിനിമയിലും കണ്ടിട്ടില്ല. വിദേശ രാജ്യത്തെ കാടുകളിലാണ് പുലിയുള്ള രംഗങ്ങള്‍ ചിത്രീകരിച്ചിരിക്കുന്നത്. വിശ്വസനീയതയോടെ പുലിയെ അവതരിപ്പിക്കുവാന്‍ സാങ്കേതിക വശങ്ങള്‍ കൈകാര്യം ചെയ്തവര്‍ക്ക് സാധിച്ചിട്ടുണ്ട്. പുലിയുടെ ശബ്ദം മാത്രം കേള്‍പ്പിക്കുന്ന രംഗങ്ങളുള്ള ശബ്ദമിശ്രണവും മികവു പുലര്‍ത്തി. തപസ് നായക് ആണ് ഈ സിനിമയുടെ ശബ്ദമിശ്രണം നിര്‍വഹിച്ചത്. എഴാമത്തെ വരവിന്റെ സവിശേഷതകളില്‍ ഏറ്റവും മികച്ചതായത് എസ്.കുമാറിന്റെ ചായാഗ്രഹണമാണ്. കാടിന്റെ ദ്രിശ്യഭംഗി ഒപ്പിയെടുത്ത എസ്.കുമാറിന്റെ ദ്രിശ്യങ്ങള്‍ സിനിമയുടെ മാറ്റുകൂട്ടുന്നു. ഭവന്‍ ശ്രീകുമാറിന്റെ സന്നിവേശവും മികവു പുലര്‍ത്തി. മറ്റൊരു എടുത്തു പറയേണ്ട ഘടകം എന്നത് ദീപക് ദേവിന്റെ പശ്ചാത്തല സംഗീതമാണ്. അര്‍ത്ഥവത്തായ വരികളും ലളിതമായ സംഗീതവും ഉപയോഗിച്ച് ചിട്ടപെടുത്തിയ രണ്ടു പാട്ടുകളാണ് ഈ സിനിമയിലുള്ളത്. രണ്ടു പാട്ടുകളുടെയും വരികള്‍ എഴുതിയതും സംഗീതം നല്കിയതും സംവിധായകന്‍ ഹരിഹരനാണ്. ഏവര്‍ക്കും അഭിനന്ദനങ്ങള്‍!


അഭിനയം: എബവ് ആവറേജ്
ഗോപിനാഥന്‍ മേനോനായി മികച്ച അഭിനയം കാഴ്ച്ചവെച്ചുക്കൊണ്ട്‌ ഇന്ദ്രജിത്ത് ഒരിക്കല്‍ക്കൂടി പ്രേക്ഷകരുടെ കയ്യടി നേടി. മികവുറ്റ ഭാവാഭിനയവും ശരീര ഭാഷയും സംഭാഷണ രീതിയും ഉപയോഗിച്ചുക്കൊണ്ട് ഗോപി മുതലാളിയെ വിശ്വസനീയതയോടെ അവതരിപ്പിക്കുവാന്‍ ഇന്ദ്രജിത്തിന് സാധിച്ചു. ശാന്ത സ്വഭാവക്കാരനായ ഗവേഷണ ഉദ്യോഗസ്ഥന്റെ വേഷത്തില്‍ വിനീതും മികവു പുലര്‍ത്തി. എല്ലാം സഹിച്ചുക്കൊണ്ട് ജീവിതം തള്ളിനീക്കുന്ന ഭാനുവായി മോശമല്ലാത്ത അഭിനയം കാഴ്ച്ചവെക്കുവാന്‍ ഭാവനയ്ക്ക് സാധിച്ചു. ആദിവാസി പെണ്‍കുട്ടിയുടെ വേഷത്തില്‍ പുതുമുഖം കവിത നായര്‍ അല്ഭുതപെടുത്തുന്ന അഭിനയ പ്രകടനം കാഴ്ച്ചവെചിരിക്കുന്നു. ഇവരെ കൂടാതെ മാമുക്കോയ, സുരേഷ് കൃഷ്ണ, നന്ദു, കുട്ടിക്കല്‍ ജയചന്ദ്രന്‍, ക്യാപ്റ്റന്‍ രാജു എന്നിവരും അഭിനയിച്ചിട്ടുണ്ട് ഈ സിനിമയില്‍.

സിനിമയില്‍ ഇഷ്ടപെട്ടവ:
1.എസ്.കുമാറിന്റെ ചായാഗ്രഹണം
2.ലൊക്കേഷന്‍സ്
3.ക്ലൈമാക്സ്
4.ഇന്ദ്രജിത്തിന്റെ അഭിനയം
5.ചിത്രസന്നിവേശം
6.ശബ്ദമിശ്രണം

സിനിമയില്‍ ഇഷ്ടപെടാത്തവ:
1.കാലനുസൃതമാറ്റങ്ങള്‍ വരുത്താത തിരക്കഥ
2.പാട്ടുകള്‍

എഴാമത്തെ വരവ് റിവ്യൂ: കാലനുസൃത മാറ്റങ്ങള്‍ വരുത്താതെയുള്ള കഥയും കഥാസന്ദര്‍ഭങ്ങളും സംഭാഷണങ്ങളും സിനിമയുടെ പ്രധാന പോരായ്മയാണെങ്കിലും, എസ്.കുമാര്‍ പകര്‍ത്തിയ കാടിന്റെ മനോഹാരിതയും,ക്ലൈമാക്സ് രംഗങ്ങളുടെ തീവ്രതയും, ഇന്ദ്രജിത്തിന്റെ അഭിനയവും, ഹരിഹരന്റെ അച്ചടക്കത്തോടെയുള്ള സംവിധാനവും എഴാമത്തെ വരവിനു കാലം തെറ്റി വന്ന ക്ലാസ്സിക് സിനിമ എന്ന വിശേഷണം നല്‍കുന്നു.

എഴാമത്തെ വരവ് റേറ്റിംഗ്: 5.80/10
കഥ, തിരക്കഥ: 5/10[ആവറേജ്]
സംവിധാനം: 6/10[എബവ് ആവറേജ്]
സാങ്കേതികം: 3.5/5[ഗുഡ്]
അഭിനയം: 3/5[എബവ് ആവറേജ്]
ടോട്ടല്‍ 17.5/30 [5.8/10]

സംവിധാനം:ഹരിഹരന്‍
രചന: എം.ടി.വാസുദേവന്‍‌ നായര്‍
നിര്‍മ്മാണം: ഭവാനി ഹരിഹരന്‍
ബാനര്‍: ഗായത്രി സിനിമ എന്റര്‍പ്രൈസസ്
ചായാഗ്രഹണം: എസ്.കുമാര്‍
ചിത്രസന്നിവേശം:ഭവന്‍ ശ്രീകുമാര്‍
ഗാനരചന,സംഗീതം: ഹരിഹരന്‍
പശ്ചാത്തല സംഗീതം: ദീപക് ദേവ്
ശബ്ദമിശ്രണം: തപസ് നായക്
വിതരണം: കാസ്, കലാസംഘം റിലീസ്

31 Aug 2013

അരികില്‍ ഒരാള്‍ - പ്രേക്ഷകരെ അകലെയാക്കുന്ന കഥയും ക്ലൈമാക്സും 5.00/10

മലയാള സിനിമയില്‍ കഥയുടെ ആഖ്യാന ശൈലിയ്ക്ക് പുതിയ മുഖം നല്‍കിയ സിനിമകളില്‍ ഒന്നായിരുന്നു 2012ന്റെ അവസാനത്തോടെ പുറത്തിറങ്ങിയ ചാപ്പ്റ്റേഴ്സ്. സൂപ്പര്‍ ഹിറ്റ്‌ എന്ന പദവി ലഭിച്ചിലെങ്കിലും, പ്രേക്ഷകരുടെ പ്രശംസ ഏറ്റുവാങ്ങാന്‍ സാധിച്ച ചാപ്പ്റ്റേഴ്സ് എന്ന സിനിമയ്ക്ക് ശേഷം സുനില്‍ ഇബ്രാഹിം കഥയും തിരക്കഥയും എഴുതി സംവിധാനം ചെയുന്ന സിനിമയാണ് അരികില്‍ ഒരാള്‍. മലയാള സിനിമയില്‍ ഇതുവരെ ചര്‍ച്ചചെയ്യപെടാത്ത മികച്ച ഒരു പ്രമേയമാണ് അരികില്‍ ഒരാള്‍ എന്ന സിനിമയെ വ്യതസ്തമാക്കുന്നത്. സുനില്‍ ഇബ്രാഹിമിന്റെ സഹോദഹരന്‍ സുഹൈല്‍ ഇബ്രാഹിമും, എം.ആര്‍.വിബിനും ചേര്‍ന്നാണ് ഈ സിനിമയുടെ സംഭാഷണങ്ങള്‍ എഴുതിയിരിക്കുന്നത്. മൈല്‍സ്റ്റോണ്‍സ് സിനിമയുടെ ബാനറില്‍ പുതുമുഖം ആഷിക് ഉസ്മാനാണ് അരികില്‍ ഒരാള്‍ നിര്‍മ്മിച്ചിരിക്കുന്നത്. കൃഷ്‌ കൈമള്‍ ചായാഗ്രഹണവും, വി.സാജന്‍ ചിത്രസന്നിവേശവും, ഗോപി സുന്ദര്‍ സംഗീത സംവിധാനവും നിര്‍വഹിച്ചിരിക്കുന്നു. ഇന്ദ്രജിത്തും നിവിന്‍ പോളിയും രമ്യ നമ്പീശനും പ്രതാപ് പോത്തനും ലെനയുമാണ് ഈ സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്‌.

ബംഗളൂരു ആസ്ഥാനമായ ഒരു പരസ്യചിത്ര കമ്പിനിയുടെ കൊച്ചി ശാഖയിലേക്ക് സ്ഥലംമാറ്റം ലഭിച്ചു വരുന്ന സിദ്ധാര്‍ഥ്, കൊച്ചിയിലെ സ്മോക്ക്‌ ഹൗസ് എന്ന ഹോട്ടല്‍ ജീവനക്കാരനായ ഇച്ച, ഡാന്‍സ് ട്രൂപ് നടത്തുന്ന വീണ എന്നിവര്‍ സുഹൃത്തുക്കളാണ്. മൂവരുടെയും ജീവിതത്തില്‍ അപ്രതീക്ഷിതമായി ഒരു സംഭവം അരങ്ങേറുന്നു. അതിന്റെ നിജസ്ഥിതി അറിയുവാനായി സിദ്ധാര്‍ഥ് ശ്രമിക്കുന്നതാണ് ഈ സിനിമയുടെ കഥ. സിദ്ധാര്‍ഥയി ഇന്ദ്രജിത്തും, ഇച്ചയായി നിവിന്‍ പോളിയും, വീണയായി രമ്യ നമ്പീശനുമാണ് ഈ സിനിമയില്‍ അഭിനയിച്ചിരിക്കുന്നത്. 


കഥ, തിരക്കഥ: ബിലോ ആവറേജ്
അവതരണത്തില്‍ ഏറെ പുതുമകള്‍ സമ്മാനിച്ച സിനിമയായിരുന്നു സുനില്‍ ഇബ്രാഹിമിന്റെ ചാപ്പ്റ്റേഴ്സ്. സുനിലിന്റെ രണ്ടാമത്തെ സിനിമയായ അരികില്‍ ഒരാളും പ്രമേയത്തിലും അവതരണത്തിലും ഏറെ പുതുമകള്‍ സമ്മാനിക്കുന്ന സിനിമയാണ്. മലയാള സിനിമയില്‍ ഇന്നുവരെ ചര്‍ച്ചചെയ്യപെടാത്ത ഒന്നാണ് ഈ സിനിമയുടെ പ്രമേയം. സുനിലിന്റെ കഥയ്ക്കും തിരക്കഥയ്ക്കും സംഭാഷണങ്ങള്‍ എഴുതിയിരിക്കുന്നത് സുഹൈല്‍ ഇബ്രാഹിമും വിബിനും ചേര്‍ന്നാണ്. ആദ്യ പകുതിയില്‍ വിശ്വസനീയമായ കഥാസന്ദര്‍ഭങ്ങളിലൂടെ വികസിച്ച അരികില്‍ ഒരാള്‍, രണ്ടാം പകുതിയില്‍ കഥയിലെ അവിശ്വസനീയമായ വഴിത്തിരിവുകളിലൂടെ സഞ്ചരിച്ചുക്കൊണ്ട് പ്രേക്ഷകരെ നിരാശപെടുത്തി. ഒടുവില്‍ പ്രവചിക്കാനവുന്ന രീതിയില്‍ സിനിമയുടെ ക്ലൈമാക്സും കണ്ടപ്പോള്‍, കഥയില്‍ ലോജിക്കില്ലാത്തതായി അനുഭവപെട്ടു. യുക്തിയെ ചോദ്യം ചെയ്യുന്ന രീതിയിലുള്ള ഒരുപാട് സംശയങ്ങളുമായി പ്രേക്ഷകര്‍ തിയറ്റര്‍വിടുന്ന കാഴ്ചയാണ് കണ്ടത്. ഒരല്പം ലോജിക്കുള്ള കഥാസന്ദര്‍ഭങ്ങളിലൂടെ തന്നെ ഈ കഥ അവാസനിപ്പിചിരുന്നെങ്കില്‍, ചാപ്പ്റ്റേഴ്സ് പോലെ തന്നെ ഈ സിനിമയും പ്രേക്ഷകരുടെ കയ്യടി നേടിയേനെ.


സംവിധാനം: എബവ് ആവറേജ്
മലയാള സിനിമയിലെ എല്ലാ മേഘലയിലും പുതുമുഖങ്ങള്‍ പ്രഗല്‍ബ്യം തെളിയിച്ചുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ സുനില്‍ ഇബ്രാഹിം എന്ന സംവിധായകനും തന്റെ കഴിവ് തെളിയിരിചിരിക്കുന്നു. ആദ്യ സിനിമയായ ചാപ്പ്റ്റേഴ്സ് പോലെതന്നെ അരികില്‍ ഒരാളും സംവിധയകെന്ന നിലയില്‍ സുനില്‍ ഇബ്രാഹിമിന് അഭിമാനിക്കാന്‍ വക നല്‍ക്കുന്ന സിനിമയാണ്. സിനിമയുടെ ആദ്യപകുതി മികച്ച രീതിയില്‍ സംവിധാനം ചെയ്യുവാന്‍ സുനിലിനു സാധിച്ചു. ഒരു സസ്പെന്‍സ് ത്രില്ലര്‍ സിനിമയ്ക്ക് അനിവാര്യമായുള്ള എല്ലാ ഘടഗങ്ങളും ഉള്‍പ്പെടുത്തുവാന്‍ സംവിധായകന് സാധിച്ചിട്ടുണ്ട്. സിനിമയുടെ കഥയിലെ പ്രശ്നങ്ങള്‍ സിനിമയെ വലിയ രീതിയില്‍ ബാധിക്കാതെ അവതരിപ്പിക്കുവാനും സുനിലിനു സാധിച്ചു. എന്നാല്‍, രണ്ടാം പകുതിയുടെ അവസാനവും ക്ലൈമാക്സും പ്രവചിക്കാനവുന്നതും നിരാശപെടുത്തുന്നതുമായി. എന്നാലും അതിശയോക്തി തോന്നിപ്പിക്കാതെ നല്ല സാങ്കേതിക വശങ്ങളുടെ സഹായത്തോടെ, അഭിനേതാക്കളുടെ മികച്ച പ്രകടനത്തോടെ കണ്ടിരിക്കാവുന്ന ഒരു സിനിമയൊരുക്കുവാന്‍ സുനിലും കൂട്ടര്‍ക്കും സാധിച്ചു.

സാങ്കേതികം: എബവ് ആവറേജ് 
മലയാള സിനിമ ശാഖയിലേക്ക് ഏറെ പ്രതീക്ഷ നല്‍ക്കികൊണ്ട് കടന്നുവന്ന  ചായഗ്രാഹകനാണ് കൃഷ്‌ കൈമള്‍. ഒരു സസ്പെന്‍സ് ത്രില്ലര്‍ സിനിമയ്ക്കാവശ്യമുള്ള ദ്രിശ്യങ്ങളും വേഗതയും ഈ സിനിമയ്ക്ക് നല്‍ക്കുവാന്‍ കൃഷ്‌ കൈമളിനു സാധിച്ചു. സിനിമയുടെ ആദ്യപകുതിയില്‍ മികവു പുലര്‍ത്തിയ വി.സാജന്റെ ചിത്രസന്നിവേശം, രണ്ടാം പകുതിയില്‍ കൈവിട്ടുപോയി. ഇഴഞ്ഞു നീങ്ങുന്ന കഥാസന്ദര്‍ഭങ്ങള്‍ പ്രേക്ഷകരെ ബോറടിപ്പിച്ചു. പതിവ് ശൈലിയിലുള്ള ഗോപി സുന്ദറിന്റെ പശ്ചാത്തല സംഗീതം ഈ സിനിമയിലും മികവു പുലര്‍ത്തി. എന്നാല്‍, പാട്ടുകളുടെ സംഗീതം നിരാശപെടുത്തി. ജ്യോതിഷ് ശങ്കറിന്റെ കലാസംവിധാനവും ശ്രേയയുടെ വസ്ത്രാലങ്കാരവും മോശമായില്ല.

അഭിനയം: എബവ് ആവറേജ് 
പ്രത്യേകതകള്‍ ഏറെയുള്ള കഥാപാത്രമായ ഇച്ചയെ മിതത്വമാര്‍ന്ന അഭിനയത്തിലൂടെ അവതരിപ്പിക്കുവാന്‍ യുവതാരം നിവിന്‍ പോളിയ്ക്ക് സാധിച്ചു. സിനിമയിലുടനീളം പ്രത്യേകതകള്‍ തോന്നിപ്പിക്കുന്ന വ്യതസ്ഥ ഭാവങ്ങള്‍ അമിതാഭിനയം കാഴ്ച്ചവെക്കാതെ അഭിനയിച്ചു ഫലിപ്പിക്കുവാന്‍ നിവിന് കഴിഞ്ഞിട്ടുണ്ട്. എടുത്തു പറയേണ്ട മറ്റൊരു മികച്ച അഭിനയം കാഴ്ചവെച്ചത് ഇന്ദ്രജിത്താണ്. ഇന്ദ്രജിത്തിന്റെ തനതായ ശൈലിയില്‍ അതിഭാവുകത്വം തോന്നിപ്പിക്കാതെയുള്ള അഭിനയം സിനിമയ്ക്ക് ഗുണം ചെയ്തിട്ടുണ്ട്. ഇവരെ കൂടാതെ പ്രതാപ് പോത്തനും രമ്യ നമ്പീശനും ലെനയും ധര്‍മ്മജനും ഷൈനും സുനില്‍ സുഖദയും റിയ സൈറായും ശാലിനും പൂജിതയുമെല്ലാം അവരവരുടെ കഥാപാത്രങ്ങളോട് നീതിപുലര്‍ത്തി.

സിനിമയില്‍ ഇഷ്ടപെട്ടവ:
1.പുതുമയുള്ള പ്രമേയം
2.സംവിധാനം
3.സസ്പെന്‍സ് നിലനിര്‍ത്തിയിരിക്കുന്ന രീതി
4.സിനിമയുടെ ആദ്യപകുതി
5.ഇന്ദ്രജിത്ത്, നിവിന്‍ പോളി
6.ഗോപി സുന്ദറിന്റെ പശ്ചാത്തല സംഗീതം

സിനിമയില്‍ ഇഷ്ടപെടാത്തവ:
1.ലോജിക്കില്ലാത്ത കഥ
2.പ്രവചിക്കാനാവുന്ന ക്ലൈമാക്സ്
3.രണ്ടാം പകുതിയിലെ കഥാസന്ദര്‍ഭങ്ങള്‍ 


അരികില്‍ ഒരാള്‍ റിവ്യൂ: ഉദ്യോഗജനകമായ മുഹൂര്‍ത്തങ്ങളിലൂടെ സസ്പെന്‍സ് നിലനിര്‍ത്തുവാനുള്ള സുനില്‍ ഇബ്രാഹിമിന്റെ ശ്രമം ആദ്യപകുതിയില്‍ വിജയിച്ചുവെങ്കിലും, യുക്തിയെ ചോദ്യം ചെയുന്ന രണ്ടാം പകുതിയിലെ കഥയും ക്ലൈമാക്സും ഈ സിനിമയെ പ്രേക്ഷകരുടെ അകലെയാക്കുവാനാണ് സാധ്യത.

അരികില്‍ ഒരാള്‍ റേറ്റിംഗ്: 5.00/10
കഥ, തിരക്കഥ: 3/10[ബിലോ ആവറേജ്]
സംവിധാനം: 6/10[എബവ് ആവറേജ്]
സാങ്കേതികം: 3/5[എബവ് ആവറേജ്]
അഭിനയം: 3/5[എബവ് ആവറേജ്]
ടോട്ടല്‍ 15/30[5.00/10]

കഥ, തിരക്കഥ, സംവിധാനം: സുനില്‍ ഇബ്രാഹിം
സംഭാഷണങ്ങള്‍: സുഹൈല്‍ ഇബ്രാഹിം, വിബിന്‍ ആര്‍.
നിര്‍മ്മാണം: ആഷിക് ഉസ്മാന്‍
ബാനര്‍: മൈല്‍സ്റ്റോണ്‍ സിനിമാസ്
ചായാഗ്രഹണം: കൃഷ്‌ കൈമള്‍
ചിത്രസന്നിവേശം: വി.സാജന്‍
വരികള്‍: റഫീക്ക് അഹമ്മദ്
സംഗീതം: ഗോപി സുന്ദര്‍
കലാസംവിധാനം: ജ്യോതിഷ് ശങ്കര്‍
മേക്കപ്പ്: റോനക്സ്
വസ്ത്രാലങ്കാരം: ശ്രേയ അരവിന്ദ് 
വിതരണം: മുരളി ഫിലിംസ്

31 Jul 2013

101 ചോദ്യങ്ങള്‍ - കുട്ടികള്‍ കണ്ടിരിക്കേണ്ട നന്മയുള്ള കൊച്ചു ചിത്രം! 7.00/10

2013ലെ ദേശീയ/സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളില്‍ ഏറെ ശ്രദ്ധ നേടിയ ഒന്നായിരുന്നു മികച്ച ബാല നടനുള്ള പുരസ്കാരവും മികച്ച പുതുമുഖ സംവിധായകനുള്ള പുരസ്കാരവും. മേല്പറഞ്ഞ രണ്ടു പുരസ്കാരങ്ങള്‍ക്കും അര്‍ഹാരായവരാണ് 101 ചോദ്യങ്ങള്‍ എന്ന സിനിമയിലെ കേന്ദ്ര കഥാപാത്രമായ അനില്‍ കുമാര്‍ ബൊക്കാറോയെ അവതരിപ്പിച്ച മാസ്റ്റര്‍ മിനണും, നടനായി സിനിമയിലെത്തിയ സംവിധായകന്‍ സിദ്ധാര്‍ഥ് ശിവയും. കേരളത്തിലെ കവിയൂര്‍ എന്ന ഗ്രാമത്തിലെ ഫാക്ടറി തൊഴിലാളിയായ ശിവാനന്ദന്റെ മകനാണ് അനില്‍ കുമാര്‍ എന്ന 10 വയസ്സുകാരന്‍. തൊഴിലാളി പ്രശ്നം മൂലം ജോലി നഷ്ടപെട്ട ശിവാനന്ദന്റെ ജീവിത സാഹചര്യങ്ങള്‍ അയാളുടെ കുടുംബത്തെ പ്രതികൂലമായി ബാധിച്ചിരിക്കുന്ന അവസരത്തിലാണ് മകന്‍ അനില്‍ കുമാര്‍ ബൊക്കാറോ അവന്റെ അധ്യാപകന്റെ നിര്‍ദേശ പ്രകാരം 101 രൂപ പ്രതിഫലത്തിന് വേണ്ടി 101 ചോദ്യങ്ങള്‍ തയ്യാറാക്കി നല്ക്കാമെന്ന കരാറിലെത്തുന്നത്. അങ്ങനെ, അനില്‍ കുമാര്‍ അവന്റെ ജീവിത സാഹചര്യങ്ങളില്‍ നിന്നും ചുറ്റുപാടുകളില്‍ നിന്നും മനസ്സിലാക്കിയ ചില കാര്യങ്ങള്‍ ചോദ്യങ്ങളായി പുസ്തകത്തില്‍ കുറിച്ചിടുന്നു. തുടര്‍ന്ന് ഒട്ടും പ്രതീക്ഷിക്കാത്ത ചില സംഭവങ്ങള്‍ അവന്റെ ജീവിതത്തില്‍ സംഭവിക്കുന്നു. അതില്‍ നിന്ന് അവനും സമൂഹവും പലതും മനസ്സിലാക്കുന്നു. ഇതാണ് സിദ്ധാര്‍ഥ് ശിവയുടെ രചനയിലും സംവിധാനത്തിലും പുറത്തിറങ്ങിയ, നന്മ നിറഞ്ഞ സന്ദേശം കുട്ടികള്‍ക്ക് നല്‍ക്കുന്ന 101 ചോദ്യങ്ങള്‍ എന്ന സിനിമ.

കഥ, തിരക്കഥ: ഗുഡ്
മലയാള സിനിമയില്‍ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി കുട്ടികള്‍ക്ക് വേണ്ടി നിര്‍മ്മിക്കപെട്ടിരിക്കുന്ന സിനിമകളായ ടി.ഡി.ദാസനും മഞ്ചാടിക്കുരുവും മികച്ച സന്ദേശങ്ങള്‍ നല്‍കിയ സിനിമകളായിരുന്നു. അതെ ശ്രേണിയിലേക്ക്, സിദ്ധാര്‍ഥ് ശിവയുടെ ചിന്തകളിലൂടെ എഴുതപെട്ട പ്രമേയവും കഥാസന്ദര്‍ഭങ്ങളും സംഭാഷണങ്ങളുമുള്ള നന്മയുള്ള ഒരു സിനിമ കൂടി നിര്‍മ്മിക്കപെട്ടു. മികച്ചൊരു പ്രമേയം ലളിതമായ കഥാസന്ദര്‍ഭങ്ങളിലൂടെ വികസിക്കുന്നതാണ് ഈ സിനിമയുടെ പ്രത്യേകത. 10 വയസ്സുകാരന്‍ കണ്ടെത്തുന്ന ചോദ്യങ്ങളും, ആ ചോദ്യങ്ങള്‍ക്ക് അവന്‍ തന്നെ കണ്ടെത്തുന്ന ഉത്തരങ്ങള്‍ ഒരു വശത്തും, അവന്റെ അച്ഛന്‍ അനുഭവിക്കുന്ന മാനസിക സംഘര്‍ഷങ്ങള്‍ മറുവശത്തും വിശ്വസനീയതയോടെ കോര്‍ത്തിണക്കുവാന്‍ സിദ്ധാര്‍ഥ് ശിവയ്ക്ക് സാധിച്ചിട്ടുണ്ട്. അതോടൊപ്പം, ഒരു സമൂഹവും രാഷ്ട്രീയ ചുറ്റുപാടുകളും എങ്ങനെ ഒരു കുടുംബത്തെ ബാധിക്കുന്നു എന്നും ഈ സിനിമയിലൂടെ ചര്‍ച്ചചെയ്യപെടുന്നു. സ്കൂളുകളില്‍ പഠിക്കുന്ന കുട്ടികള്‍ ചരിത്രവും ശാസ്ത്രവും മറ്റും പഠിക്കുമ്പോള്‍, അവരുടെ ചുറ്റുപാടും നടക്കുന്ന കാര്യങ്ങള്‍ മനസ്സിലാക്കാതെ പോകുന്നുണ്ടെന്നും ഈ സിനിമയിലൂടെ സിദ്ധാര്‍ഥ് പറഞ്ഞുപോകുന്നു.

സംവിധാനം: ഗുഡ്
മലയാള സിനിമയ്ക്ക് ഏറെ പ്രതീക്ഷ നല്‍ക്കുന്ന സംവിധായകനാണ് താനെന്നു ആദ്യ സിനിമയിലൂടെ തെളിയിക്കുവാന്‍ സിദ്ധാര്‍ഥ് ശിവയ്ക്ക് സാധിച്ചു. അതിശയോക്തിയില്ലാതെ പറഞ്ഞുപോകുന്ന രംഗങ്ങളും, ഓരോ രംഗങ്ങള്‍ക്കും അനിവാര്യമായിട്ടുള്ള ലോക്കെഷനുകളും, രംഗങ്ങള്‍ക്ക് മാറ്റുകൂട്ടാന്‍ പറ്റുന്ന പശ്ചാത്തല സംഗീതവും, കഥാപാത്രങ്ങള്‍ക്ക് അനിയോജ്യരായ അഭിനേതാക്കളും, അവരുടെ മിതത്വമാര്‍ന്ന അഭിനയവുമെല്ലാം സിദ്ധാര്‍ഥ് ശിവയുടെ സംവിധാന മികവിന്റെ ഭാഗമാണ്. ഒരു അവാര്‍ഡ്‌ സിനിമ എന്ന് തോന്നിപ്പിക്കാത്ത വിധം രംഗങ്ങളെ കോര്‍ത്തിണക്കി, സാധാരണ സിനിമകള്‍ ഇഷ്ടപെടുന്ന പ്രേക്ഷകര്‍ക്ക്‌ വരെ കണ്ടിരിക്കുവാനും ആസ്വദിക്കുവാനും ഒരല്പം ചിന്തിക്കുവാനും വക നല്‍ക്കുന്ന രീതിയില്‍ ഈ സിനിമയെ സമീപിച്ചതാണ് കലാപരമായും സാമ്പത്തികമായും ഈ സിനിമയ്ക്ക് ഗുണം ചെയ്തത്. ഇതുപോലുള്ള സിനിമകള്‍ പ്രേക്ഷകര്‍ തിയറ്ററുകളില്‍ തന്നെ പോയി കണ്ടിരിന്നുവെങ്കില്‍, ഇനിയും നല്ല സിനിമകള്‍ നിര്‍മ്മിക്കപെടും. ഇത്തരത്തിലുള്ള ഒരു സിനിമയുണ്ടാക്കുവാന്‍ സിദ്ധാര്‍ഥ് ശിവയെ സഹായിച്ച തോമസ്‌ കൊട്ടക്കം എന്ന നിര്‍മ്മാതാവിനും അഭിനന്ദനങ്ങള്‍.

സാങ്കേതികം: ഗുഡ്
പുതുമുഖം പ്രബാതാണ് ഈ സിനിമയ്ക്ക് വേണ്ടി ദ്രിശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയത്. കഥയ്ക്ക്‌ അനിയോജ്യമായ ലോക്കെഷനുകളും ചായാഗ്രഹണ മികവിന് കാരണമായിട്ടുണ്ട്. പ്രഭാത് പകര്‍ത്തിയ ദ്രിശ്യങ്ങള്‍ സന്നിവേശം ചെയ്തത് ബിബിന്‍ പോള്‍ സാമുവലാണ്. ഷോബിന്‍ എഴുതിയ വരികള്‍ക്ക് സംഗീതം നല്‍കിയത് എം.കെ.അര്‍ജുനന്‍ മാസ്റ്ററാണ്. ദൂരെ ദൂരെ എന്ന് തുടങ്ങുന്ന പാട്ട് കേള്‍ക്കാന്‍ ഇമ്പമുള്ളതാണ്. ബിജിബലാണ് പശ്ചാത്തല സംഗീത സംവിധാനം നിര്‍വഹിച്ചത്. മേല്പറഞ്ഞവയെല്ലാം ഈ സിനിമയെ മികവുറ്റത്താക്കുന്നതില്‍ പ്രധാന പങ്കു വഹിച്ച ഘടഗങ്ങളാണ്.

അഭിനയം: ഗുഡ് 
മാസ്റ്റര്‍ മിനണ്‍ എന്ന 10 വയസ്സുകാരന്റെ അത്യുജ്വല അഭിനയമാണ് 101 ചോദ്യങ്ങള്‍ എന്ന സിനിമയെ പ്രേക്ഷകരുടെ പ്രിയപ്പെട്ട സിനിമയാക്കുന്നത്. അതുപോലെ മറ്റൊരു മികച്ച അഭിനയം കാഴ്ചവെച്ചത് ലെനയാണ്. ലെനയുടെ ഭര്‍ത്താവായി മുരുകനും മികവു പുലര്‍ത്തി. തനതായ ശൈലിയില്‍ ഇന്ദ്രജിത്തും അധ്യാപകന്റെ കഥാപാത്രം ഭംഗിയാക്കി. ഇവരെ കൂടാതെ നിഷാന്ത് സാഗര്‍, സുധീഷ്‌, മണികണ്ടന്‍, കലാഭവന്‍ ഹനീഫ്, പ്രശാന്ത്‌, രചന നാരയണന്‍കുട്ടി എന്നിവരും അവരരുടെ കഥാപാത്രങ്ങള്‍ മികവുറ്റതാക്കി.

സിനിമയില്‍ ഇഷ്ടപെട്ടവ:
1. കഥ, പ്രമേയം
2. കഥാസന്ദര്‍ഭങ്ങള്‍, കഥാപാത്രങ്ങള്‍
3. സംവിധാനം
4. അഭിനയം

101 ചോദ്യങ്ങള്‍ റിവ്യൂ: 10 വയസ്സുകാരന്റെ ചിന്തകളിലൂടെ കുട്ടികള്‍ക്കായി നന്മയുള്ള ഒരു സന്ദേശം നല്‍കുകയും, സമൂഹത്തിനു നേരെ ചില ചോദ്യങ്ങള്‍ ഉന്നയിക്കുകയും ചെയ്യുന്ന ഒരു കൊച്ചു ചിത്രമാണ് 101 ചോദ്യങ്ങള്‍.

101 ചോദ്യങ്ങള്‍ റേറ്റിംഗ്: 7.00/10
കഥ, തിരക്കഥ: 7/10 [ഗുഡ്]
സംവിധാനം: 7/10 [ഗുഡ്]
സാങ്കേതികം: 3.5/5 [ഗുഡ്]
അഭിനയം: 3.5/5 [ഗുഡ്]
ടോട്ടല്‍ 21/30 [7/10]

രചന,സംവിധാനം: സിദ്ധാര്‍ഥ് ശിവ
ബാനര്‍: സെവന്‍ത്ത് പാരഡെയ്സ്
നിര്‍മ്മാണം: തോമസ്‌ കൊട്ടക്കകം
ചായാഗ്രഹണം: പ്രഭാത്
ചിത്രസന്നിവേശം: ബിബിന്‍ പോള്‍ സാമുവല്‍
ഗാനരചന: ഷോബിന്‍ കന്നങ്ങാട്
സംഗീതം: എം.കെ.അര്‍ജുനന്‍
പശ്ചാത്തല സംഗീതം: ബിജിബാല്‍

23 Jun 2013

ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് - എ സോഷ്യോ ഫാമിലിയല്‍ പൊളിറ്റിക്കല്‍ ത്രില്ലര്‍! 7.10/10

ഡി.എന്‍.എ.യിലെ ജീനുകളാണ് മനുഷ്യന്റെ സ്വഭാവരൂപികരണത്തിനും സംയോജന-വിഘടന പ്രവര്‍ത്തനങ്ങളുടെ നിയന്ത്രണത്തിനും കാരണമാകുന്നത്. അങ്ങനെ രൂപപെടുന്ന സ്വഭാവത്തിനോപ്പം, കുട്ടികാലത്തെ കാഴ്ചകളും സാമൂഹിക രാഷ്ട്രീയ ചുറ്റുപാടുകളും ചേരുമ്പോള്‍ മനുഷ്യന്റെ ചിന്തകള്‍ക്കും പ്രവര്‍ത്തികള്‍ക്കും വരുന്ന മാറ്റമാണ് ഈ സിനിമയുടെ പ്രമേയം. ഓരോ വ്യക്തികള്‍ക്കും അവരുടെതായ ശരികളും തെറ്റുകളുമുണ്ട്. ഇടതുപക്ഷ ചിന്താഗതിക്കാരനായ ചെഗുവര റോയ് എന്ന റോയ് തോമസ്‌, ഇടതുപക്ഷ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവ് കൈതേരി സഹദേവന്‍, ഏതു രീതിയിലും പണമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ ജീവിക്കുന്ന പോലീസ് ഉദ്യോഗസ്ഥന്‍ വട്ടു ജയന്‍ എന്ന പി.കെ.ജയന്‍ എന്നീ വ്യക്തികളുടെ ശരികള്‍ തമ്മില്‍ മാറ്റുരയ്ക്കുമ്പോള്‍, മൂവരുടെയും ജീവിതത്തില്‍ സംഭവിക്കുന്ന മാറ്റങ്ങളാണ് ഈ സിനിമയുടെ കഥ. ചെഗുവര റോയിയായി മുരളി ഗോപിയും, വട്ടു ജയനായി ഇന്ദ്രജിത്തും, കൈതേരി സഹദേവനായി ഹരീഷ് പേരടിയും അഭിനയിച്ചിരിക്കുന്നു. ഈ അടുത്ത കാലത്ത് എന്ന സിനിമയ്ക്ക് ശേഷം അരുണ്‍കുമാര്‍ അരവിന്ദും മുരളി ഗോപിയും ഒന്നിക്കുന്ന സിനിമയാണ് ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്. സോഷ്യോ ഫാമിലിയല്‍ പൊളിറ്റിക്കല്‍ ത്രില്ലര്‍ ഗണത്തില്‍പെടുത്താവുന്ന മലയാളത്തിലെ വിരളം സിനിമകളില്‍ ഒന്നാണ് മുരളി ഗോപിയുടെ തൂലികയില്‍ പിറന്ന ഈ സിനിമ.

രജപുത്ര വിഷ്വല്‍ മീഡിയയുടെ ബാനറില്‍ എം.രഞ്ജിത്ത് നിര്‍മ്മിച്ചിരിക്കുന്ന ഈ സിനിമയുടെ ചായാഗ്രഹണം നിര്‍വഹിച്ചത് ഷേഹ്നദ് ജലാലാണ്. സംവിധായകന്‍ അരുണ്‍കുമാര്‍ അരവിന്ദ് തന്നെയാണ് ചിത്രസന്നിവേശം നിര്‍വഹിച്ചിരിക്കുന്നത്. റഫീക്ക് അഹമ്മദിന്റെ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് ഗോപി സുന്ദറാണ്. ഗോപി സുന്ദറിന്റെ പശ്ചാത്തല സംഗീതവും, അജയന്‍ ചാളിശ്ശേരിയുടെ കലാസംവിധാനവും സിനിമയുടെ പ്രധാന സവിശേഷതകാളാകുന്നു.


കഥ,തിരക്കഥ: ഗുഡ്
അന്തരിച്ച അനശ്വര നടന്‍ ഭരത് ഗോപിയുടെ മകന്‍ മുരളി ഗോപി രചന നിര്‍വഹിക്കുന്ന മൂന്നാമത്തെ സിനിമയാണിത്. രസികനും ഈ അടുത്ത കാലത്തിനും ശേഷം മുരളി ഗോപിയുടെ മറ്റൊരു അത്യുഗ്രന്‍ തിരക്കഥയാണ് ഈ സിനിമയുടെത്. ഓരോ വ്യക്തിയുടെയും സ്വഭാവം രൂപപെടുന്നത് അയാളുടെ ജനിതകമായ കൂട്ടുകളില്‍ നിന്നും, വളര്‍ന്നു വരുന്ന പ്രായത്തില്‍ അനുഭവിച്ചറിയുന്ന സംഭവങ്ങളില്‍ നിന്നും, രാഷ്ട്രീയ സാമൂഹിക അന്തരീക്ഷത്തില്‍ നിന്നുമെല്ലമാണ് എന്ന് ഈ സിനിമയിലൂടെ മുരളി ഗോപി പ്രേക്ഷകരോട് പറയുന്നത്. ഈ പ്രമേയം പ്രേക്ഷകരിലെക്കെത്തിക്കാന്‍ അനിയോജ്യമായ കഥയും കഥാസന്ദര്‍ഭങ്ങളും കഥാപാത്രരൂപികരണവും എഴുതുവാന്‍ മുരളി ഗോപിയ്ക്ക് സാധിച്ചതാണ് സിനിമയ്ക്ക് ഗുണം ചെയ്തത്. ഇടതുപക്ഷ പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കളുമായി രണ്ടു കഥാപാത്രങ്ങള്‍ക്ക് സാമ്യമുണ്ടെങ്കിലും, അവയൊന്നും നേതാക്കളെ അവഹേളിക്കനുല്ലതല്ല, മറിച്ച് കഥയ്ക്ക്‌ കൂടുതല്‍ വിശ്വാസ്യത തോന്നിപ്പിക്കുവാന്‍ വേണ്ടിയാണ് എന്നത് വ്യക്തം. സിനിമയുടെ ഭൂരിഭാഗം രംഗങ്ങളും വിശ്വസനീയമായി അനുഭവപെടുകയും, പ്രേക്ഷകരെ പിടിചിരുത്തുവാന്‍ കഴിവുള്ളവയുമായിരുന്നു. അതുപോലെ, ഈ സിനിമയ്ക്ക് വേണ്ടി മുരളി ഗോപി എഴുതിയ സംഭാഷണങ്ങളെല്ലാം പ്രേക്ഷകര്‍ കയ്യടിയോടെയാണ് സ്വീകരിക്കുന്നത്. മലയാള സിനിമയില്‍ അടുത്തകാലത്തൊന്നും ഇത്രയും മികച്ച കഥാപാത്ര സൃഷ്ടി ഉണ്ടായിട്ടില്ല. ചെഗുവര റോയിയും, കൈതേരി സഹദേവനും, വട്ടു ജയനും എല്ലാം മുരളി ഗോപിയ്ക്കും ഹരീഷ് പരേടിയ്ക്കും ഇന്ദ്രജിത്തിനും ഒക്കെ ലഭിച്ച മികച്ച കഥാപാത്രങ്ങളില്‍ ഒന്നാണ്. ഇതുപോലുള്ള മികച്ച സൃഷ്ടികള്‍ മുരളി ഗോപിയ്ക്ക് ഇനിയും എഴുതുവാന്‍ സാധിക്കട്ടെ.

സംവിധാനം:ഗുഡ്
പ്രിയദര്‍ശന്‍ സിനിമകളുടെ ചിത്രസന്നിവേശകനായി സിനിമയിലെത്തിയ സംവിധായകന്‍ അരുണ്‍കുമാര്‍ അരവിവിന്ദിന്റെ മൂന്നാമത്തെ സംവിധാന സംരംഭമാണ് ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്. ആദ്യ രണ്ടു സിനിമകളായ കോക്ക്ടെയിലും ഈ അടുത്ത കാലത്തും പ്രേക്ഷക ശ്രദ്ധ നേടിയ സസ്പെന്‍സ് ത്രില്ലറുകളായിരുന്നു. അതെ ശ്രേണിയിലേക്ക് രാഷ്ട്രീയ പശ്ചാത്തലത്തില്‍ നിന്നുകൊണ്ട് മനുഷ്യരുടെ കാഴ്ചപ്പാടുകള്‍ സംവാധിക്കുന്ന മറ്റൊരു മികച്ച ത്രില്ലര്‍ ഒരുക്കുവാന്‍ സംവിധായകന് സാധിച്ചു. മുരളി ഗോപി എഴുതിയ കഥയ്ക്കും കഥാസന്ദര്‍ഭങ്ങള്‍ക്കും കഥാപാത്രങ്ങള്‍ക്കും അനിയോജ്യമായ രംഗങ്ങള്‍ ചിത്രീകരിക്കുകയും, മികച്ച നടീനടന്മാരെ അഭിനയിപ്പികുകയും, സാങ്കേതിക വശങ്ങള്‍ കൈകാര്യം ചെയ്യുവാന്‍ കഴിവുള്ളവരെ ഈ സിനിമയ്ക്ക് വേണ്ടി ഉപയോഗിക്കുകയും ചെയ്തതാണ് സിനിമയ്ക്ക് ഗുണം ചെയ്തത്. സിനിമയുടെ രണ്ടാം പകുതിയില്‍ഒരല്പം ഇഴച്ചില്‍ അനുഭവപെട്ടു എന്നല്ലാതെ യാതൊരു കുറവും സിനിമയ്ക്കില്ല. മലയാള സിനിമയ്ക്ക് കരുത്തുറ്റ ഒരു നടനെയും നടിയും അരുണ്‍കുമാര്‍ സംഭാവന നല്ക്കിയിരിക്കുന്നു. അവരാണ് യഥാക്രമം ഹരീഷ് പരേടിയും സേതുലക്ഷ്മിയും. മലയാള സിനിമയ്ക്ക് എക്കാലവും ഓര്‍മ്മയില്‍ സൂക്ഷിക്കാനൊരു സോഷ്യോ ഫാമിലിയല്‍ പൊളിറ്റിക്കല്‍ ത്രില്ലര്‍ സംവിധാനം ചെയ്തതില്‍ അരുണ്‍കുമാര്‍ അരവിന്ദിന് അഭിമാനിക്കാം.

സാങ്കേതികം: ഗുഡ്
ഈ അടുത്ത കാലത്ത്, ട്രാഫിക്കിന്റെ തമിഴ് പതിപ്പ് ചെന്നൈയില്‍ ഒരു നാള്‍ എന്നീ സിനിമകള്‍ക്ക്‌ ശേഷം ഷെഹ്നാദ് ജലാല്‍ ചായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്ന ഈ സിനിമയില്‍ മൂന്ന് കാലഘട്ടങ്ങള്‍ വരുന്ന രംഗങ്ങളുണ്ട്. 1969 കാലഘട്ടം ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ് രംഗങ്ങളായും, 1976 കാലഘട്ടത്തിനു അതനുസരിച്ചുള്ള കളര്‍ടോണ്‍ നല്‍കുകയും, ഈ കാലഘട്ടത്തിനു കഥയ്ക്ക്‌ അനുസരിച്ചുള്ള ദ്രിശ്യഭംഗി നല്‍കുകയും ചെയ്ത ഷെഹ്നാദിനു അഭിനന്ദനങ്ങള്‍. സംവിധായകന്‍ അരുണ്‍കുമാര്‍ അരവിന്ദിന്റെ സന്നിവേശം പുതുമ നല്ക്കുന്നവയും ത്രില്ലടിപ്പിക്കുന്നവയുമായിരുന്നു. രണ്ടാം പകുതിയില്‍ ഒരല്പം ഇഴച്ചില്‍ അനുഭവപെട്ടു എന്നല്ലാതെ മറ്റൊരു കുറവുമില്ലായിരുന്നു. റഫീക്ക് അഹമ്മദിന്റെ വരികള്‍ക്ക് ഗോപി സുന്ദര്‍ സംഗീതം നല്‍ക്കിയ മൂന്ന് പാട്ടുകളും മോശമായില്ല. ഓരോ രംഗങ്ങള്‍ക്കും അത്യുഗ്രന്‍ പശ്ചാത്തല സംഗീതമാണ് ഗോപി സുന്ദര്‍ നല്‍കിയിരിക്കുന്നത് എന്നത് ഈ സിനിമയുടെ മറ്റൊരു സവിശേഷതയാകുന്നു. അജയന്റെ കലാസംവിധാനവും മികവു പുലര്‍ത്തിയ മറ്റൊരു സാങ്കേതികവശം. എസ്.ബി.സതീശന്റെ വസ്ത്രാലങ്കാരവും റഹിം നിര്‍വഹിച്ച മേക്കപും ത്യാഗരാജന്റെ സംഘട്ടന രംഗങ്ങളും സിനിമയ്ക്കുതകുന്നവായാണ്. ഏവര്‍ക്കും അഭിനന്ദനങ്ങള്‍!

അഭിനയം: വെരി ഗുഡ്
നാളിതുവരെ ലഭിച്ച ഓരോ കഥാപാത്രങ്ങളെയും നൂറു ശതമാനം ആത്മാര്‍ത്ഥയോടെ അവതരിപ്പിച്ച മുരളി ഗോപി, അത്യുഗ്രന്‍ അഭിനയം കാഴ്ചവെച്ചുകൊണ്ട് നീണ്ട ഇടവേളയ്ക്കു ശേഷം മലയാളത്തിലെത്തിയ ഹരീഷ് പരേടി, ചുരുങ്ങിയ കാലയളവില്‍ വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ ഭാഗ്യം ലഭിച്ച ഇന്ദ്രജിത്ത്, നാടകാചാര്യന്‍ എന്‍.എന്‍.പിള്ളയുടെ അഭിനയ മികവു തനിക്കും ലഭിച്ചിട്ടുണ്ട് എന്ന തെളിയിക്കുന്ന രീതിയിലുള്ള പ്രകടനം നടത്തികൊണ്ടിരിക്കുന്ന വിജയരാഘവന്‍, ഇന്നത്തെ മലയാള സിനിമയിലെ ഏറ്റവും മികച്ച സ്വഭാവ നടി ലെന, ഇന്ദ്രജിത്തിന്റെ അമ്മയായി അഭിനയിച്ച പുതുമുഖം സേതുലക്ഷ്മി എന്നിവരുടെ മികവുറ്റ അഭിനയമാണ് ഈ സിനിമയുടെ ഏറ്റവും മികച്ച സവിശേഷത. ഏറെ നാളുകള്‍ക്കു ശേഷം ഒരു സിനിമയിലെ എല്ലാ അഭിനേതാക്കളും മികച്ച രീതിയില്‍ അഭിനയിച്ചിരിക്കുന്നത് ഈ സിനിമയിലാണന്നത് സംവിധായകന് അഭിമാനിക്കാവുന്ന കാര്യങ്ങളില്‍ ഒന്നാണ്. ഇവരെ കൂടാതെ രമ്യ നമ്പീശന്‍, ബൈജു, അഹമ്മദ് സിദ്ദിക്, ശ്രീജിത്ത്‌ രവി, സുധീര്‍ കരമന, ദിനേശ് നായര്‍, സുരാജ് വെഞ്ഞാറമൂട്, സൈജു കുറുപ്പ്, ദിനേശ് പണിക്കര്‍, ജഗദിഷ്, മാമുക്കോയ, ഇര്‍ഷാദ്, കൃഷ്ണന്‍ ബാലകൃഷ്ണന്‍, പൂജപ്പുര രാധാകൃഷ്ണന്‍, രമേശ്‌ പിഷാരടി, അനുശ്രീ, കൃഷ്ണപ്രഭ എന്നിവരും ഈ സിനിമയിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.

സിനിമയില്‍ ഇഷ്ടപെട്ടവ:
1.പ്രമേയം
2.നടീനടന്മാരുടെ അഭിനയം
3. കഥാസന്ദര്‍ഭങ്ങളും സംഭാഷണങ്ങളും
4.അരുണ്‍ കുമാറിന്റെ സംവിധാനം
5.പശ്ചാത്തല സംഗീതം, കലാസംവിധാനം

സിനിമയില്‍ ഇഷ്ടപെടാത്തവ:
1.ഇഴഞ്ഞു നീങ്ങുന്ന രണ്ടാം പകുതി
2.സിനിമയുടെ ദൈര്‍ഘ്യം

ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് റിവ്യൂ: മാറ്റങ്ങളുടെ തുടക്കം ഓരോ മനുഷ്യന്റെയും ഡി.എന്‍.എ യുടെ പ്രവര്‍ത്തനങ്ങളാലും കുട്ടിക്കാലത്തെ അനുഭവങ്ങളാലും രാഷ്ട്രീയ സാമൂഹിക ചുറ്റുപാടുകളാലും ബന്ധപെട്ടിരിക്കുന്നു എന്ന പ്രമേയം പ്രേക്ഷകരിലേക്കിത്തിച്ച അരുണ്‍കുമാര്‍-മുരളി ഗോപി ടീമിന് അഭിനന്ദനങ്ങള്‍!

ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് റേറ്റിംഗ്: 7.10/10
കഥ,തിരക്കഥ: 7/10 [ഗുഡ്] 
സംവിധാനം: 7/10 [ഗുഡ്]
സാങ്കേതികം: 3.5/5 [ഗുഡ്]
അഭിനയം: 4/5 [വെരി ഗുഡ്]
ടോട്ടല്‍ 21.5/30 [7.1/10]

സംവിധാനം,ചിത്രസന്നിവേശം: അരുണ്‍കുമാര്‍ അരവിന്ദ്
കഥ, തിരക്കഥ, സംഭാഷണം: മുരളി ഗോപി
നിര്‍മ്മാണം: എം. രഞ്ജിത്ത്
ബാനര്‍: രജപുത്ര വിഷ്വല്‍ മീഡിയ
ചായാഗ്രഹണം: ഷെഹ്നാദ് ജലാല്‍
ഗാനരചന:റഫീക്ക് അഹമ്മദ്
സംഗീതം: ഗോപി സുന്ദര്‍
പശ്ചാത്തല സംഗീതം: ഗോപി സുന്ദര്‍
കലാസംവിധാനം: അജയന്‍ ചാളിശ്ശേരി
വസ്ത്രാലങ്കാരം: എസ്.ബി.സതീശന്‍
മേക്കപ്പ്: റഹിം കൊടുങ്ങല്ലൂര്‍
സംഘട്ടനം: ത്യാഗരാജന്‍
വിതരണം: രജപുത്ര റിലീസ്

29 May 2013

അപ്പ്‌ ആന്‍ഡ്‌ ഡൗണ്‍ മുകളില്‍ ഒരാളുണ്ട് - ലോജിക്കില്ലാത്ത കഥയും നിരാശപെടുത്തുന്ന സിനിമയും 3.20/10

 
നഗരത്തിലെ ഒരു ഫ്ലാറ്റിലെ കേടായ ലിഫ്റ്റില്‍ അകപെട്ടുപോകുന്ന കുറെയേറെ വ്യക്തികളും അവരുടെ പ്രശ്നങ്ങളും അതിനിടയില്‍ തെളിയിക്കപെടുന്ന ഒരു കൊലപാതകത്തിന്റെ കുറ്റാന്വേഷണവുമാണ് ഈ സിനിമയുടെ മൂലകഥ. ലിഫ്റ്റ്‌ ഓപ്പറെറ്റര്‍ തമ്പുരാന്‍, സാഹിത്യകാരന്‍ ഇടത്തില്‍ ഗോവിന്ദന്‍ നായര്‍, ഫ്ലാറ്റിന്റെ ഉടമ ക്രിസ്റ്റി, അയാളുടെ ഭാര്യ നര്‍ത്തകി പ്രസന്ന, സിറ്റി പോലീസ് കമ്മിഷ്ണര്‍ സിയാദ്, ഫ്ലാറ്റിന്റെ സെക്രട്ടറിയും ഭാര്യയും, ചെറിയാന്‍ എന്ന ഫ്ലാറ്റിലെ താമസക്കാരനുമാണ് അന്നേ ദിവസം ലിഫ്റ്റില്‍ കുടുങ്ങിപോയ വ്യക്തികള്‍. ഇതിനിടയില്‍ ലിഫ്റ്റിനുള്ളില്‍ ഒരു ശവശരീരം കാണപെടുന്നു. ആരാണ് ആ കൊലപാതകം ചെയ്തത് എന്ന ലിഫ്റ്റിനുള്ളില്‍ വെച്ചുതന്നെ തെളിയിക്കുന്നതുമാണ് ഈ സിനിമയുടെ കഥ. 

ടി.കെ.രാജീവ്കുമാര്‍ എന്ന പ്രഗല്‍ഭ സംവിധായകന്റെ ഏറ്റവും പുതിയ സിനിമയാണ് അപ്പ്‌ ആന്‍ഡ്‌ ഡൗണ്‍ - മുകളില്‍ ഒരാളുണ്ട്! ബ്ലു മര്‍മെയ്ഡ് പിക്ചര്‍ കമ്പനിയുടെ ബാനറില്‍ ആര്‍. കരുണാമൂര്‍ത്തി, വി.ബാലചന്ദ്രന്‍, ലതാ കുര്യന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ചിരിക്കുന്ന ഈ സിനിമയില്‍ ഇന്ദ്രജിത്ത്, പ്രതാപ്‌ പോത്തന്‍, ഗണേഷ് കുമാര്‍, ഗണേഷിന്റെ മകന്‍ മാസ്റ്റര്‍ ദേവരാമന്‍, ബൈജു, നന്ദു, രജിത്, മേഘ്ന രാജ്, രമ്യ നമ്പീശന്‍, ശ്രുതി മേനോന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. ജോമോന്‍ തോമസാണ് ചായാഗ്രഹണം. നവാഗതനായ പ്രശാന്ത്‌ മുരളിയാണ് പശ്ചാത്തല സംഗീതം. 

കഥ, തിരക്കഥ: മോശം
തത്സമയം ഒരു പെണ്‍കുട്ടി എന്ന സിനിമയ്ക്ക് ശേഷം മാനുവല്‍ ജോര്‍ജും സണ്ണി ജോസഫും ചേര്‍ന്നാണ് ഈ സിനിമയുടെ കഥാസന്ദര്‍ഭങ്ങള്‍ എഴുതിയിരിക്കുന്നത്. ഇന്ദുഗോപനാണ് സംഭാഷണങ്ങള്. നഗരത്തിലെ പ്രശസ്തമായഒരു ഫ്ലാറ്റില്‍ ലിഫ്റ്റ് കേടാകുകയും, അത് നന്നാക്കുവാന്‍ ഒരുപാട് സമയമെടുക്കുകയും, അതിനിടയില്‍ ഒരു കൊലപാതകത്തിന്റെ കുറ്റാന്വേഷണം നടത്തുകയും പ്രതിയെ കണ്ടുപിടിക്കുകയും അതിനിടയില്‍ നടക്കുന്ന കഥയില്‍ പ്രാധാന്യമില്ലാത്ത കുറെ രംഗങ്ങളും കഥാപാത്രങ്ങളും പ്രേക്ഷകരെ ശരിക്കും ബോറടിപ്പിച്ചു. അവിശ്വസനീയമായ കഥാസന്ദര്‍ഭങ്ങളും കൃത്രിമത്വം നിറഞ്ഞ കഥാപാത്രങ്ങളും എല്ലാത്തരം സിനിമകള്‍ ഇഷ്ടപെടുന്ന പ്രേക്ഷകരെയും നിരാശപെടുത്തി.

സംവിധാനം: ബിലോ ആവറേജ്
തത്സമയം ഒരു പെണ്‍കുട്ടി എന്ന സിനിമയ്ക്ക് ശേഷം ടി.കെ.രാജീവ്‌കുമാര്‍ സംവിധാനം ചെയ്ത സിനിമയാണിത്. വ്യതസ്ത കഥകള്‍ മാത്രം തിരഞ്ഞെടുത്തു സിനിമ ചെയ്തിരുന്ന ബുദ്ധിമാനായ ഒരു സംവിധയകനന്‍ എന്ന വിശേഷണം ലഭിച്ച രാജീവ്കുമാറിനു കഴിഞ്ഞ കുറെ കാലങ്ങളായി എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്? അപ്പ്‌ ആന്‍ഡ്‌ ഡൗണ്‍ - മുകളില്‍ ഒരാളുണ്ട്! എന്ന അകര്‍ഷണമുള്ള ഒരു പേരും, പുതിയ തലമുറയിലെ പ്രേക്ഷകര്‍ക്കിഷ്ടമുള്ള അഭിനേതാക്കളുടെ സാന്നിധ്യവും, മഹത്തായ സസ്പെന്‍സ് ഉണ്ടെന്നു തോന്നിപ്പിക്കുന്ന പരസ്യ വാചകങ്ങളും പ്രേക്ഷകരെ ത്രിപ്ത്തിപെടുത്തും എന്ന മിഥ്യധാരണയാണ് ഈ സിനിമ ഉണ്ടാക്കപെടാനുള്ള കാരണം എന്ന് തോന്നുന്നു. ലോജിക്കില്ലാത്ത കഥാസന്ദര്‍ഭങ്ങളും ചില നടീനടന്മാരുടെ അഭിനയവും സസ്പെന്‍സ് നിലനിര്‍ത്തിയിരിക്കുന്ന രീതിയും ക്ലൈമാക്സും ഒക്കെ കണ്ടാല്‍, ഇതേ സംവിധയകനാണോ ചാണക്യനും പവിത്രവും മഹാനഗരവുമൊക്കെ സംവിധാനം ചെയ്തത് എന്ന് തോന്നിപോകും. 

സാങ്കേതികം: എബവ് ആവറേജ്
ജോസ്മോന്‍ തോമസാണ് ഈ സിനിമയുടെ ചായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. ഫ്ലാറ്റിലെയും ലിഫ്റ്റിലെയും രംഗങ്ങള്‍ മികവോടെ ചിത്രീകരിക്കുവാന്‍ ജോസ്മോന് സാധിച്ചിട്ടുണ്ട്. ബി. അജിത്കുമാറാണ് രംഗങ്ങള്‍ ഈ സിനിമയിലെ രംഗങ്ങള്‍ കോര്‍ത്തിണക്കിയത്. സിനിമയുടെ വേഗതയെ അനുകൂലമായി ബാധിച്ചത് അജിത്കുമാറിന്റെ ചിത്രസന്നിവേശമാണ്. പുതുമുഖം പ്രശാന്ത്‌ മുരളിയാണ് പശ്ചാത്തല സംഗീതം. ഓരോ രംഗങ്ങള്‍ക്കും ത്രസിപ്പിക്കുന്ന വിധം പശ്ചാത്തല സംഗീതം നല്‍ക്കുവാന്‍ പ്രശാന്തിനും കഴിഞ്ഞിട്ടുണ്ട്. റഫീക്ക് അഹമ്മദ് രചിച്ചു പ്രശാന്ത്‌ തന്നെ ഈണമിട്ട ഒരു പാട്ടാണ് ഈ സിനിമയിലുള്ളത്. മോഹന്‍ദാസിന്റെ കലാസംവിധനമാണ് മികച്ചു നിന്ന മറ്റൊരു ഘടകം. ലിഫ്റ്റ് എന്ന തോന്നിപ്പിക്കുന്ന സെറ്റിടാന്‍ മോഹന്‍ദാസിനു സാധിച്ചു. പ്രദീപാണ് മേക്കപ്പ്. സമീറ സനീഷിന്റെ വസ്ത്രാലങ്കാരവും മികവു പുലര്‍ത്തി.

അഭിനയം: ആവറേജ്
അഭിനയസാധ്യതകളൊന്നും ഏറെയില്ലാത്ത കഥാപാത്രങ്ങളാണ് ഈ സിനിമയിലുള്ളത്. അല്പമെങ്കിലും പ്രാധാന്യമുള്ള കഥാപാത്രം അവതരിപ്പിക്കുന്നത്‌ മേഘ്ന രാജാണ്. മോശമല്ലാത്ത രീതിയില്‍ ആ കഥാപാത്രം അവതരിപ്പിക്കുവാന്‍ മേഘ്നയ്ക്ക് സാധിച്ചു. ഭാഗ്യലക്ഷ്മിയുടെ ഡബ്ബിംഗ് മികച്ചതായത് കൊണ്ട് മേഘ്ന അവതരിപ്പിച്ച കഥാപാത്രവും മേഘ്നയുടെ അഭിനയവും ശക്തമായി അനുഭവപെട്ടു. ഇന്ദ്രജിത്തും തനിക്കു ലഭിച്ച കഥാപാത്രം മോശമാക്കിയില്ല. പ്രതാപ് പോത്തനും നന്ദുവും ബൈജുവും ഗണേഷും രജിതും മോശമാക്കാതെ അഭിനയിച്ചിട്ടുണ്ട്. ഇവരെ കൂടാതെ പൂജപ്പുര രാധാകൃഷ്ണന്‍, വിജയകുമാര്‍, കൊച്ചുപ്രേമന്‍, വിജയകൃഷ്ണന്‍ എന്നിവരുമുണ്ട് ഈ സിനിമയില്‍.  

സിനിമയില്‍ ഇഷ്ടപെട്ടവ:
1.പ്രശാന്ത്‌ മുരളിയുടെ പശ്ചാത്തല സംഗീതം
2.മോഹന്‍ദാസിന്റെ കലാസംവിധാനം
3.ബി.അജിത്‌കുമാറിന്റെ ചിത്രസന്നിവേശം

സിനിമയില്‍ ഇഷ്ടപെടാത്തവ:
1.കൃത്രിമത്വം തോന്നിപിക്കുന്ന കഥാപാത്രങ്ങള്‍
2.ലോജിക്കില്ലാത്ത കഥാസന്ദര്‍ഭങ്ങള്‍
3.സംവിധാനം
4.ക്ലൈമാക്സ്
5.സസ്പെന്‍സ് നിലനിര്‍ത്തിയിരിക്കുന്ന രീതി

അപ്പ്‌ ആന്‍ഡ്‌ ഡൗണ്‍ മുകളില്‍ ഒരാളുണ്ട് റിവ്യൂ: ലോജിക്കില്ലാത്ത കഥാസന്ദര്‍ഭങ്ങളിലൂടെ വികസിക്കുന്ന കഥയും, ക്രിത്രിമത്വമുള്ള കഥാപാത്രങ്ങളിലൂടെ പറഞ്ഞുപോകുന്ന തണുപ്പന്‍ സംഭാഷണങ്ങളും, ത്രസിപ്പിക്കാത്ത സംവിധാന രീതിയും, പ്രവചിക്കാനവുന്ന സസ്പെന്‍സും ഈ ടി.കെ.രാജീവ്കുമാര്‍ സിനിമയെ ഒരു ദുരന്തമാക്കിമാറ്റി.

അപ്പ്‌ ആന്‍ഡ്‌ ഡൗണ്‍ മുകളില്‍ ഒരാളുണ്ട് റേറ്റിംഗ്: 3.20/10
കഥ, തിരക്കഥ: 1/10 [മോശം]
സംവിധാനം: 3/10 [ബിലോ ആവറേജ്]
സാങ്കേതികം: 3/5 [എബവ് ആവറേജ്]
അഭിനയം: 2.5/5 [ആവറേജ്]
ടോട്ടല്‍ 9.5/30 [3.2/10]

കഥ,സംവിധാനം: ടി.കെ.രാജീവ്കുമാര്‍
തിരക്കഥ: മാനുവല്‍ ജോര്‍ജ്, സണ്ണി ജോസഫ്‌
സംഭാഷണങ്ങള്‍: ഇന്ദുഗോപന്‍
ബാനര്‍: ബ്ലു മര്‍മെയ്ഡ് പിക്ചര്‍ കമ്പനി
ചായാഗ്രഹണം:ജോമോന്‍ തോമസ്‌
ചിത്രസന്നിവേശം:ബി.അജിത്കുമാര്‍
പശ്ചാത്തല സംഗീതം:പ്രശാന്ത്‌ മുരളി
കലാസംവിധാനം:മോഹന്‍ദാസ്‌
മേക്കപ്പ്:പ്രദീപ്‌
വസ്ത്രാലങ്കാരം:സമീറ സനീഷ്
വിതരണം:ബ്ലു മര്‍മെയ്ഡ് റിലീസ്

28 Mar 2013

ആമേന്‍ - നല്ല സിനിമകളുടെ നാമത്തില് ആമേന് 7.10/10

1970കളുടെ പശ്ചാത്തലത്തില് കുമരംകരി എന്ന ഗ്രാമത്തില് നടക്കുന്ന വ്യതസ്തമായ ഒരു പ്രണയ കഥയാണ് ലിജോ ജോസ് പെല്ലിശ്ശേരിയുടെ ആമേന്‍. കുമരംകരിയിലെ ക്രിസ്തീയ ദേവാലയം വക ബാന്റ് സംഘത്തില് പ്രവര്ത്തിച്ചിരുന്ന എസ്ത്തപ്പാന്റെ മകനാണ് സോളമന്. അപ്പന്റെ മരണത്തിനു ശേഷം ബാന്റ് സംഘത്തില് ക്ലാര്നെറ്റ് വായിക്കുവാന് ആഗ്രഹിക്കുന്ന സോളമന്റെ കഴിവിനെ,പള്ളി വികാരിയയോ ഇടവകക്കാരോ വിശ്വസിക്കുന്നില്ല. ബാന്റ് സംഘത്തിന്റെ പ്രധാന ക്ലാര്നെറ്റ് വായനക്കാരനായ ലൂയിസ് പപ്പാന് മാത്രമാണ് ഉറ്റചങ്ങാതിയായിരുന്ന എസ്തപ്പന്റെ മകനു വേണ്ടി മറ്റുള്ളവരുമായി വാദത്തില് എര്പെടുന്നത്. ദരിദ്ര കുടുംബത്തില് ജനിച്ചു വര്ന്ന സോളമനും, അതെ നാട്ടിലെ സമ്പന്ന കുടുംബത്തില് ജനിച്ച ശോശന്നയും തമ്മില് പ്രണയത്തിലാണ്. ശോശന്നയുടെ മുമ്പില് മാത്രം മനോഹരമായി ക്ലാര്നെറ്റ് വായിക്കുന്ന സോളമന്, ബാന്റ് സംഘത്തില് ഇടംനെടുവാന് വേണ്ടി ക്ലാര്നെറ്റ് വായിക്കുവാന് പറ്റുന്നില്ല. സോളമന്റെയും ശോശന്നയുടെയും പ്രേമബന്ധം അറിയുന്ന ശോശന്നയുടെ വീട്ടുകാര്, അവള്ക്ക് മറ്റൊരു വിവാഹം ഉറപ്പിക്കുവാന് ശ്രമിക്കുന്നു. ഈ പ്രശ്നങ്ങളോടൊപ്പം, തൊട്ടടുത്ത കരയിലെ മറിയാമ്മയുടെ ബാന്റ് സംഘത്തോടൊപ്പം സ്ഥിരമായി തോറ്റുകൊണ്ടിരിക്കുന്ന കുമരംകിരിയിലെ ബാന്റ് സംഘത്തെ പിരിച്ചുവിടാന് ശ്രമിക്കുന്ന പള്ളി വികാരിയും, കുമാരംകിരിയിലെ ബാന്റ് സംഘത്തെ നിരന്തരം കളിയാക്കുന്ന മറിയാമ്മയുടെ ബാന്റ് സംഘത്തെ വെല്ലുവിളികളും എല്ലാം കുമാരംകിരിയിലെ നാട്ടുവാസികളെയും സോളമനെയും ദോഷകരമായി ബാധിക്കുന്നു. ഈ പ്രശനങ്ങള്ക്കിടയില് ഒരാശ്വാസമായി വരുന്നു ഫാദര് വിന്സെന്റ് വട്ടോളി. വട്ടോളിയുടെ വരവോടെ സോളമനും കുമാരംകിരിയിലെ നാട്ടുവാസികളും വീണ്ടും ഉര്ജ്ജം വീണ്ടെടുക്കുന്നു. അങ്ങനെ, സോളമന്റെ ശോശന്നയോടുള്ള പ്രണയം ഒന്നുകൂടെ ശക്തമാകുകയും, സോളമന്റെ ക്ലാര്നെറ്റ് വായനയിലൂടെ അയാള്ക്ക് ബാന്റ് സംഘത്തില് ഇടവും നേടിക്കൊടുക്കുന്നു. തുടര്ന്നു കുമാരംകിരിയില് നടക്കുന്ന സംഭവങ്ങളാണ് ഈ സിനിമയുടെ കഥ. 

കഥ,തിരക്കഥ: ഗുഡ് 
സംവിധയകാന് ലിജോ ജോസ് പെല്ലിശ്ശേരിയും നവാഗതനായ പി.എസ്.റഫീക്കും ചേര്ന്നാണ് ഈ സിനിമയുടെ കഥയും തിരക്കഥയും സംഭാഷണങ്ങളും രചിച്ചിരിക്കുന്നത്. കായലിനടുത്ത് സ്ഥിതി ചെയ്യുന്ന കുമരംകിരി എന്ന കൊച്ചു ഗ്രാമത്തില് നടക്കുന്ന സംഗീത സാന്ദ്രമായ ഒരു പ്രണയകഥയാണ് ആക്ഷേപ ഹാസ്യത്തിന്റെ മേമ്പൊടിയോടെ ലിജോയും റഫീക്കും ചേര്ന്നു അമെനു വേണ്ടി എഴുതിയിരിക്കുന്നത്. നാട്ടുകാര് തമ്മിലുള്ള രസകരമായ പാരകളും വഴക്കുകളും ആക്ഷേപഹാസ്യ കഥാസന്ദര്ഭങ്ങളിലൂടെ, നര്മം കലര്ന്ന സംഭാഷണങ്ങളിലൂടെ തിരക്കഥയില് ഉള്പെടുത്തിയിരിക്കുന്നു. ഒട്ടേറെ കഥാപാത്രങ്ങളുള്ള ഈ സിനിമയില് ഓരോ കഥാപാത്രത്തിന്റെ രൂപികരണവും വളരെ ശ്രദ്ധയോടെയാണ് തിരക്കഥ രചയ്താക്കള് എഴുതിയിരിക്കുന്നത്. സോളമന്റെയും ശോശന്നയുടെയും ഫാദര് വട്ടോളിയുടെയും ലൂയിസ് പാപ്പാന്റെയും പള്ളി വികരിയുടെയും മറിയാമ്മയുടെയും ഒക്കെ കഥാപാത്രരൂപികരണം കൃത്യമായ രീതിയിലാണ് എഴുതിയിരിക്കുന്നത്. ഓരോ കഥാപാത്രങ്ങളുടെ സ്വഭാവത്തിനനുസരിച്ചുള്ള സംഭാഷണങ്ങളും എഴുതുവാന് ലിജോയ്ക്കും റഫീക്കിനും സാധിച്ചു. സോളമനും ശോശന്നയും തമിലുള്ള പ്രണയരംഗങ്ങള് എചുകെട്ടലില്ലാതെ അവതരിപ്പിക്കുവാന് തിരക്കഥ രചയ്തകള്ക്ക് കഴിഞ്ഞുട്ടുണ്ട്. സിനിമയുടെ ആദ്യപകുതിയിലും രണ്ടംപകുതിയിലും കുറെയേറെ രംഗങ്ങള് വലിചുനീട്ടിയതു പോലെ അനുഭവപെട്ടു എന്നതലാതെ, ക്ലൈമാക്സ് ഉള്പ്പടെയുള്ള ഒട്ടുമിക്ക രംഗങ്ങളും പുതുമയുള്ളതായിരുന്നു. ഒന്ന് രണ്ടു വളി വിടുന്ന രംഗങ്ങളും തമാശകളും ഒഴികെ സിനിമയില് മറ്റൊരു രംഗവും അധികപറ്റായി തോന്നിയിട്ടില്ല. ഈ സിനിമയിലെ പല രംഗങ്ങളും പശ്ചാത്തല സംഗീതത്തിന്റെ സഹായത്തോടെ സംഭാഷണങ്ങളില്ലാതെ പരഞ്ഞുപോയതും തിരക്കഥയിലെ മികവു തന്നെ. അഭിനന്ദനങ്ങള്!

സംവിധാനം: ഗുഡ്
നായകന്, സിറ്റി ഓഫ് ഗോഡ് എന്നീ സിനിമകള്ക്ക് ശേഷം ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയുന്ന സിനിമയാണ് അമേന്. പുതുമകള് നിറഞ്ഞ പരീക്ഷണ സിനിമകള് ഒരുപാട് നിര്മ്മിക്കപെടുന്ന ഈ കാലഘട്ടത്തില്, വളരെ വ്യതസ്തങ്ങളായ മൂന്ന് സിനിമകളാണ് ലിജോ സംവിധാനം ചെയ്തിരിക്കുന്നത്. സാധാരണ ഒരു കഥയെ വ്യതസ്തമായ ശൈലിയില് അവതരിപ്പിക്കുക എന്നത് എളുപ്പമായ കാര്യമല്ല. ഒരൊറ്റ കഥാസന്ദര്ഭം പോലും മുമ്പ് കണ്ടിട്ടുള്ളതാണെന്ന് തോന്നിപ്പിക്കാതെ വളരെ വ്യതസ്ത രീതിയില് അവതരിപ്പിക്കുവാന് ലിജോ സാധിച്ചു. മികവുറ്റ സാങ്കേതിക പ്രവര്ത്തകരെ ഉപയോഗിക്കുകയും, കഴിവ് തെളിയിച്ചതും പുതുമുഖങ്ങലായ നടീനടന്മാരെയും മികവുറ്റ രീതിയില് അഭിനയിപ്പിക്കുവാന് സംവിധായകന് സാധിച്ചതാണ് ഈ സിനിമ പ്രേക്ഷകര് സ്വീകരിക്കുവാനുള്ള കാരണം. കുമാരംകിരി എന്ന സാങ്കല്പ്പിക ഗ്രാമവും, 1970കളുടെ പശ്ചാത്തലവും, ആ കാലഘട്ടത്തിലെ സംഭാഷണങ്ങളും, വസ്ത്രധാരണവും, മേക്കപും, എന്നുവേണ്ട ഓരോ ഫ്രെയിമിലും അഭിനയിക്കുന്ന നടീനടന്മാരുടെ ചലനങ്ങള് വരെ സംവിധയകന് ശ്രദ്ധിച്ചിട്ടുണ്ട്. സിനിമയുടെ ദൈഘ്യം ഒരല്പം കുറച്ചിരുന്നുവെങ്കില് ഈ സിനിമ ഇതിലും മികച്ചതാകുമായിരുന്നു. സിനിമയുടെ ചിലയിടങ്ങളില് ഇഴച്ചില് അനുഭവപെടുന്നുണ്ട് ദോഷകരമായി സിനിമയെ ബാധിച്ചിട്ടില്ല എന്ന കാര്യത്തില് സംവിധായകന് ആശ്വസിക്കാം. സിനിമ കമ്പനി എന്ന സിനിമയ്ക്ക് ശേഷം ഫരീദ്‌ ഖാന് നിര്മ്മിച്ചിരിക്കുന്ന ഈ സിനിമ വിതരണം ചെയ്തിരിക്കുന്നത് കൊച്ചി ടാകീസാണ്.
 


സാങ്കേതികം: വെരി ഗുഡ്
മലയാള സിനിമയ്ക്ക് അഭിമാനിക്കാവുന്നതരത്തില് ലോകോത്തര ചായാഗ്രഹണ നിലവാരം പുലര്ത്തുന്ന ദ്രിശ്യങ്ങളാണ് ഈ സിനിമയ്ക്ക് വേണ്ടി പുതുമുഖം അഭിനന്ദന് രാമാനുജം പകര്ത്തിയിരിക്കുന്നത്. ഒറ്റവാക്കില് പറഞ്ഞാല് അത്യുഗ്രന് ചായാഗ്രഹണം ആണ് ഈ സിനിമയില് അഭിനന്ദന് നിര്വഹിച്ചിരിക്കുന്നത്. അഭിനന്ദനങ്ങള്! മനോജാണ് ഈ സിനിമയുടെ ചിത്രസന്നിവേശം നിര്വഹിച്ചുകൊണ്ട് ദ്രിശ്യങ്ങള് കൂട്ടിയോജിപ്പിച്ചത്. കാവാലം നാരായണപണിക്കര്, പി.എസ്.റഫീക്ക് എന്നിവരുടെ വരികള്ക്ക് സംഗീതം നല്ക്കിയിരിക്കുന്നത് പ്രശാന്ത്‌ പിള്ളയാണ്. എട്ടു പാട്ടുകളുള്ള ഈ സിനിമയുടെ പശ്ചാത്തല സംഗീതം നിര്വഹിചിരിക്കുന്നതും  പ്രശാന്താണ്. ഈ സിനിമയുടെ മറ്റൊരു സവിശേഷതയാണ് ഈ സിനിമയിലെ പാട്ടുകളും പശ്ചാത്തല സംഗീതവും. ഓരോ രംഗങ്ങള്ക്കും അനിയോജ്യമായ ശബ്ദമിശ്രണം നല്ക്കിയത് രംഗനാഥ് രവീയാണ്. അംഗീകാരങ്ങള് ഏറെ ലഭിക്കുവാന് സാധ്യതയുള്ള രീതിയിലാണ് എം.ബാവയുടെ കലാസംവിധാനം. കുട്ടനാട്ടിലെ ഒരു ചെറിയ ഗ്രാമം, 1970 കളിലെ രീതിയിലേക്ക് മാറ്റുന്നതില് ബാവയുടെ പങ്കു ചെറുതല്ല. രഞ്ജിത്ത് അമ്പാടിയുടെ മേക്കപ്പും സിജി തോമസിന്റെ വസ്ത്രാലങ്കാരവും സിനിമയ്ക്കുതക്കുന്നവയാണ്. ഏവര്ക്കും അഭിനന്ദനങ്ങള്!


അഭിനയം: ഗുഡ്
മലയാള സിനിമയിലെ പുതിയ താരോദയം ഫഹദ് ഫാസില്, എല്ലാത്തരം വേഷങ്ങളും തനിക്കു അനായാസം അഭിനയിക്കുവാന് സാധിക്കും എന്ന തെളിയിച്ചിട്ടുള്ള ഇന്ദ്രജിത്ത് എന്നിവര് നായകന്മാരകുന്ന അമേനില്, സ്വാതി റെഡ്ഢിയാണ് നായികയാവുന്നത്. കലാഭവന് മണി, മകരന്ദ് ദേശ്പാണ്ടേ, ജോയ് മാത്യു, നന്ദു, സുധീര് കരമന, അനില് മുരളി, സുനില് സുഖദ, ശശി കലിങ്ക, ചാലി പാല, നതാഷ, രചന നാരായണന്കുട്ടി, കുളപ്പുള്ളി ലീല, സാന്ദ്ര തോമസ്‌ എന്നിവരും ഈ സിനിമയില് അഭിനയിച്ചിട്ടുണ്ട്. മികച്ച വേഷങ്ങളിലൂടെ പ്രേക്ഷക പ്രീതി നേടിക്കൊണ്ടിരിക്കുന്ന ഫഹദ് ഫാസില് ഈ സിനിമയിലും മികച്ച അഭിനയം കാഴ്ച്ചവേചിരിക്കുന്നു. രസകരമായ രീതിയിലാണ് ഇന്ദ്രജിത്ത് ഫാദര് വട്ടോളിയെ അവതരിപ്പിച്ചിരിക്കുന്നത്. പുതുതലമുറയിലെ നായകന്മാരില് ഇന്ദ്രജിത്തിന് മാത്രം ചെയ്യാന് സാധിക്കുന്നതാണ് ഈ കഥാപാത്രം. അതുപോലെ കലഭാവാന് മണി, ജോയ് മാത്യു, സുനില് സുഖദ, സുധീര് കരമന, നന്ദു, മകരന്ദ് ദേശ്പണ്ടേ, അനില് മുരളി എന്നിവരും കുറെ പുതുമുഖങ്ങളും മികച്ച രീതിയില് അഭിനയിച്ചിട്ടുണ്ട് ഈ സിനിമയില്.


സിനിമയുടെ പ്ലസ്‌ പോയിന്റ്സ്:
1.അഭിനന്ദന് രാമാനുജന്റെ ചായാഗ്രഹണം
2.നടീനടന്മാരുടെ അഭിനയം
3.പുതുമകള് ഏറെയുള്ള കഥാസന്ദര്ഭങ്ങളും സംഭാഷണങ്ങളും
4.ലിജോ ജോസിന്റെ സംവിധാനം
5.പശ്ചാത്തല സംഗീതം, ചിത്രസന്നിവേശം
6.പ്രശാന്ത്‌ പിള്ളയുടെ പാട്ടുകള്  

സിനിമയുടെ മൈനസ് പോയിന്റ്സ്:
1.സിനിമയുടെ ദൈര്ഘ്യം
2.ഇഴച്ചില് അനുഭവപെടുന്ന ചില രംഗങ്ങള്
3.ചില അസഭ്യ സംഭഷണങ്ങള്

ആമേന്‍ റിവ്യൂ: പുതുമയാര്ന്ന അവതരണ രീതിയും, ഇന്നുവരെ മലയാള സിനിമയില് കാണാത്ത ദ്രിശ്യഭംഗിയും, എച്ചുകെട്ടലില്ലാത്ത പ്രണയ രംഗങ്ങളും, വേറിട്ട ക്ലൈമാക്സും, ലിജോ ജോസ് പെല്ലിശേരിയുടെ സംവിധാനവും, അഭിനേതാക്കളുടെ മികച്ച പ്രകടനവും അമേനെ വ്യതസ്തമാക്കുന്നു.

ആമേന്‍ റേറ്റിംഗ്: 7.10/10
കഥ,തിരക്കഥ: 7/10 [ഗുഡ്] 
സംവിധാനം:7/10 [ഗുഡ്]
സാങ്കേതികം:4/5[വെരി ഗുഡ്]
അഭിനയം:3.5/5[ഗുഡ്]
ടോട്ടല്: 21.5/30 [7.10/10] 

സംവിധാനം: ലിജോ ജോസ് പെല്ലിശ്ശേരി
രചന: പി.എസ്.റഫീക്ക്, ലിജോ ജോസ് 
നിര്മ്മാണം: ഫരീദ് ഖാന്
ചായാഗ്രഹണം: അഭിനന്ദന് രാമാനുജന്
ചിത്രസന്നിവേശം: മനോജ്‌
വരികള്: കാവാലം നാരായണ പണിക്കര്,പി.എസ്.റഫീക്ക്
സംഗീതം: പ്രശാന്ത്‌ പിള്ള
പശ്ചാത്തല സംഗീതം: പ്രശാന്ത്‌ പിള്ള
കലാസംവിധാനം: എം.ബാവ
മേക്കപ്പ്: രഞ്ജിത്ത് അമ്പാടി
ശബ്ദമിശ്രണം: രംഗനാഥ് രവീ
വസ്ത്രാലങ്കാരം:സിജി തോമസ്‌ നോബെല്
വിതരണം: കൊച്ചി ടാകീസ്

30 Nov 2012

പോപ്പിന്‍സ്‌ - വി.കെ.പ്രകാശിന്റെ ഈ പോപ്പിന്‍സ്‌ ഒരു കയിപ്പേറിയ ചലച്ചിത്രാനുഭവം 2.50/10

ദാമ്പത്യ ജീവിതത്തിലെ ലളിതമായതും സത്യസന്ധമായതുമായ ചില കാഴ്ച്ചപാടുകളിലൂടെ വികസിക്കുന്ന കഥയാണ് വി.കെ.പ്രകാശ്‌ സംവിധാനം ചെയ്ത സിനിമ പോപ്പിന്‍സ്‌. മധുരം നല്‍ക്കുന്ന വര്‍ണ്ണ ശബളമായ പോപ്പിന്‍സ്‌ മിഠായി പോലെ വിവിധ കുടുംബത്തിലെ സ്ത്രീ-പുരുഷ ബന്ധങ്ങളുടെ കാഴ്ച്ചപ്പാടുകള്‍ സമന്വയിപ്പിച്ചാണ് വി.കെ.പി. പോപ്പിന്‍സ്‌ ഒരുക്കിയിരിക്കുന്നത്. പ്രശസ്ത നടകരച്ചയ്താവ് ജയപ്രകാശ് കുളൂരിന്റെ ലഘു നാടകങ്ങളാണ് പോപ്പിന്‍സിന്റെ കഥയ്ക്ക്‌ ആധാരം. നാല് കുടുംബങ്ങളിലെ ഭര്‍ത്താവിന്റെയും ഭാര്യയുടെയും കാണകാഴ്ചകളിലൂടെ വികസിക്കുന്ന പോപ്പിന്‍സില്‍ കുഞ്ചാക്കോ ബോബന്‍- നിത്യ മേനോന്‍, ജയസൂര്യ - മേഘ്ന രാജ്, ഇന്ദ്രജിത്ത് - പത്മപ്രിയ, ശങ്കര്‍ രാമകൃഷ്ണന്‍ - മൈഥിലി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്‌. ഇവരെ കൂടാതെ കുട്ടികളുടെ പ്രണയം കലര്‍ന്ന സൗഹൃദം അവതരിപ്പിക്കുന്നത്‌ മാസ്റ്റര്‍ ധനന്‍ജയ്‌ ബേബി നയന്‍താര എന്നിവരും, പ്രായമായവരുടെ പ്രണയം അവതരിപ്പിക്കുന്നത്‌ പി.ബാലചന്ദ്രനും ശ്രീലതയും എന്നിവരും ചേര്‍ന്നാണ്. ഇവയില്‍ നിന്ന് വ്യതസ്തമായി സ്ത്രീ-പുരുഷ ബന്ധത്തിലെ മറ്റൊരു കാഴ്ചപാട് പ്രേക്ഷകര്‍ക്ക്‌ മുന്നില്‍ എത്തിക്കുന്ന കഥയില്‍ സിദ്ദിക്കും ആന്‍ അഗസ്റ്റിനും അഭിനയിച്ചിരിക്കുന്നു. ശങ്കര്‍ രാമകൃഷ്ണന്‍ അവതരിപ്പിക്കുന്ന ഹരി എന്ന കഥാപാത്രം ഒരു സിനിമ സംവിധാനം ചെയ്യുവാന്‍ ശ്രമിക്കുന്നതും, അയാള്‍ എഴുതിയ കഥകളിലൂടെ ദാമ്പത്യ ജീവിതത്തിലെ ലളിതമായ ചില സത്യങ്ങള്‍ വി.കെ.പ്രകാശ് പ്രേക്ഷകര്‍ക്ക്‌ മുന്നിലെത്തിക്കുന്നു.

ഡി മാക് ക്രിയേഷന്‍സിനു വേണ്ടി ദര്‍ശന്‍ രവി നിര്‍മ്മിച്ച പോപ്പിന്‍സിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് ജയപ്രകാശ് കുളൂരാണ്. ജോമോന്‍ ടി. ജോണ്‍, അരുണ്‍ ജെയിംസ്‌, പ്രതീഷ് എം. എന്നിവരാണ് ഈ സിനിമയുടെ ചായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. മഹേഷ്‌ നാരായണനാണ് ചിത്രസന്നിവേശം. റഫീക്ക് അഹമ്മദ്‌, അനില്‍ പനച്ചൂരാന്‍, ഷിബു ചക്രവര്‍ത്തി, ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍, രതീഷ്‌ വേഗ എന്നിവരാണ് ഗാന രചന. സംഗീതവും പശ്ചാത്തല സംഗീതവും രതീഷ്‌ വേഗ നിര്‍വഹിച്ചിരിക്കുന്നു. സെന്‍ട്രല്‍ പിക്ചേര്‍സ് ഈ സിനിമ വിതരണം ചെയ്തിരിക്കുന്നു.

കഥ, തിരക്കഥ: മോശം
ജയപ്രകാശ് കുളൂരിന്റെ 18 നാടകങ്ങളുടെ കഥ സമന്വയിപ്പിച്ച് അദ്ദേഹം എഴുതിയ കഥയും തിരക്കഥയും മലയാള സിനിമയില്‍ ഇതിനു മുമ്പ് ചര്‍ച്ചചെയ്യപെടാത്തതതാണ്. ദാമ്പത്യ ജീവിതത്തില്‍ സ്ത്രീയും പുരുഷനും എത്രത്തോളം സ്നേഹിക്കുന്നു എന്നതും, പ്രായം എത്രതന്നെയായാലും സ്നേഹത്തിന്റെ തീവ്രത നഷ്ടമാകുകയില്ല എന്നെല്ലാമാണ് ഈ സിനിമയുടെ കഥയിലൂടെ ചര്‍ച്ചചെയ്യുന്നത്. മേല്പറഞ്ഞ കഥാതന്തുവിനെ ആസ്പദമാക്കി ജയപ്രകാശ് രചിച്ച കഥാസന്ദര്‍ഭങ്ങള്‍ ഒരുരീതിയിലും പ്രേക്ഷകര്‍ക്ക്‌ ആസ്വദിക്കുവാന്‍ പറ്റാത്തതരത്തിലാണ് വി.കെ.പ്രകാശ്‌ സംവിധാനം ചെയ്തിരിക്കുന്നത്. സിനിമ കാണുന്ന പ്രേക്ഷകരെ വെറുപ്പിക്കുന്ന കഥാഗതിയും സംഭാഷണങ്ങളും ഈ സിനിമയിലെ ഇല്ലാതാക്കി എന്നു തന്നെ പറയേണ്ടി വരും. സിനിമ സംവിധായകന്‍ ആകാന്‍ മോഹിച്ച ഒരാളുടെ വീക്ഷണത്തിലൂടെ പറഞ്ഞുപോകുന്ന ഒരു കഥ വ്യതസ്ത തന്നെ. പക്ഷെ, ഈ പരീക്ഷണങ്ങളൊക്കെ പ്രേക്ഷകര്‍ക്ക്‌ മനസ്സിലായില്ല എങ്കില്‍ ഒരു സംവിധായകന്‍ എന്ന നിലയില്‍ വി.കെ.പി. പരാജയപെട്ടു എന്ന പറയേണ്ടിവരും.

സംവിധാനം: മോശം 
ബ്യൂട്ടിഫുളിനും ട്രിവാന്‍ഡ്രം ലോഡ്ജിനും ശേഷം വി.കെ.പ്രകാശ്‌ സംവിധാനം ചെയ്യുന്ന ഈ സിനിമയില്‍ തിരക്കഥ മുതല്‍ മേക്കപ്പ് വരെ പരീക്ഷണങ്ങള്‍ നടത്തിയിരിക്കുകയാണ് സംവിധായകന്‍. ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ സാധ്യതയുള്ള ഒരു വിഷയം അഥവാ പ്രമേയം ലഭിച്ചിട്ടും കുറെ പരീക്ഷണങ്ങള്‍ നടത്തി എന്നല്ലാതെ എല്ലാത്തരം സിനിമകളും ആസ്വദിക്കാന്‍ കഴിവുള്ള മലയാളി പ്രേക്ഷകര്‍ക്ക്‌ മനസ്സിലാകുന്ന രീതിയില്‍ ഈ കഥയെ സമീപിച്ചില്ല വി.കെ.പി.സംവിധായകന് മികച്ച പിന്തുണ നല്‍ക്കിയ ചായഗ്രഹകരും സന്നിവേശകനും നന്ദി. അവര്‍ ഉള്ളതുകൊണ്ട് വി.കെ.പി.യ്ക്ക് ഒരു സിനിമ പൂര്‍ത്തിയാക്കുവാന്‍ സാധിച്ചു എന്നതല്ലാതെ സ്വന്തം കന്നഡ സിനിമയായ ഐടു ഒണ്ട്ലു ഐടു മലയാള ഭാഷയിലാക്കിയത് കൊണ്ട് മറ്റൊരു പ്രയോജനവും സംവിധായകന് ലഭിച്ചിട്ടില്ല.
 
സാങ്കേതികം: എബവ് ആവറേജ് 
ജോമോന്‍ ടി. ജോണ്‍, അരുണ്‍ ജെയിംസ്‌, പ്രതീഷ് എം. എന്നിവരാണ് ഈ സിനിമയുടെ ചായഗ്രഹകാര്‍. ഇന്ദ്രജിത്തും പത്മപ്രിയയും ഒന്നിച്ച കഥയുടെ ലോക്കെഷനുകളും ചായഗ്രഹണവും മികവു പുലര്‍ത്തി. അതുപോലെ ഓരോ കഥകള്‍ക്കും അനിയോജ്യമായ ലോക്കെഷനുകളും ചിത്രീകരണവും സന്നിവേശവും സാങ്കേതിക മികവു പുലര്‍ത്തി. രതീഷ്‌ വേഗ ഈണമിട്ട ആറ് ഗാനങ്ങളുണ്ട് ഈ സിനിമയില്‍. ജയസൂര്യയും മേഘ്ന രാജും ഒന്നിച്ചഭിനയിച്ച കഥയിലുള്ള ആ ഗാനമാണ് ഏറ്റവും മികച്ചു നിന്നത്.കലാസംവിധാനം നിര്‍വഹിച്ചത് നിമേഷ് താനൂര്‍, അജയ് മങ്ങാട് എന്നിവര്‍ ചേര്‍ന്നാണ്. വസ്ത്രാലങ്കാരം നിര്‍വഹിച്ചത് പ്രദീപ്. ജയസൂര്യയുടെയും കുഞ്ചാക്കോ ബോബന്റെയും മേയ്ക്കപും വസ്ത്രാലങ്കാരവും നന്നയപ്പോള്‍, പത്മപ്രിയയുടെ വേഷവിധാനം മോശമായിപ്പോയി. 
 

അഭിനയം: ആവറേജ്
സ്പിരിറ്റ്‌ എന്ന രഞ്ജിത്ത് സിനിമയ്ക്ക് ശേഷം ശങ്കര്‍ രാമകൃഷ്ണന്‍ പ്രധാന കഥാപാത്രമായി അഭിനയിക്കുന്ന പോപ്പിന്‍സിന്റെ കഥ മുന്നോട്ടു നീങ്ങുന്നത്‌ ശങ്കര്‍ അവതരിപ്പിക്കുന്ന ഹരി എന്ന കഥാപാത്രത്തിലൂടെയാണ്‌. വളരെ തന്മയത്ത്വോടെ ഹരിയെ അവതരിപ്പിക്കുവാന്‍ ശങ്കറിന് സാധിച്ചു. മറ്റു മൂന്ന് പ്രധാന വേഷങ്ങളില്‍ അഭിനയിച്ചത് ഇന്ദ്രജിത്തും, ജയസൂര്യയും, കുഞ്ചാക്കോ ബോബനുമാണ്. ഇവരുടെ നായികമാരായി പത്മപ്രിയ, മേഘ്ന രാജ്, നിത്യ മേനോന്‍ എന്നിവരുമുണ്ട്. മൈഥിലിയാണ് ശങ്കറിന്റെ ഭാര്യ വേഷം അഭിനയിച്ചത്. ഇവരെല്ലാവരും അവരവരുടെ രംഗങ്ങള്‍ മോശമാക്കിയില്ല. ഇവരെ കൂടാതെ പി. ബാലചന്ദ്രന്‍, സൈജു കുറുപ്പ്, ഇന്ദ്രന്‍സ്, കൊച്ചുപ്രേമന്‍, സംവിധായകന്‍ പ്രിയനന്ദനന്‍, മുകുന്ദന്‍, ജയരാജ് വാര്യര്‍, ശ്രീലത നമ്പൂതിരി, വെറോണിക്ക, മാസ്റ്റര്‍ ധനന്ജയ്, ബേബി നയന്‍താര എന്നിവരുമുണ്ട് ഈ സിനിമയില്‍. 

സിനിമയുടെ പ്ലസ്‌ പോയിന്റ്സ്:
1. ലൊക്കേഷന്‍സ്, ചായാഗ്രഹണം
2. പ്രമേയം

സിനിമയുടെ മൈനസ് പോയിന്റ്സ്:
1. തിരക്കഥ,സംഭാഷണങ്ങള്‍
2. സംവിധാനം
3. കഥയില്‍ പ്രാധാന്യമില്ലാത്ത കഥാസന്ദര്‍ഭങ്ങള്‍

പോപ്പിന്‍സ്‌ റിവ്യൂ: സ്വാദിഷ്ടമായ പോപ്പിന്‍സ്‌ മിഠായി പോലെ മികച്ചൊരു പ്രമേയത്തെ കയിപ്പേറിയ ചലച്ചിത്രാനുഭാവമാക്കിയിരിക്കുന്നു സംവിധായകന്‍ വി.കെ.പ്രകാശ്‌.

പോപ്പിന്‍സ്‌ റേറ്റിംഗ്: 2.50/10
കഥ, തിരക്കഥ: 1/10[മോശം]
സംവിധാനം: 1/10[മോശം]
സാങ്കേതികം: 3/5[എബവ് ആവറേജ്]
അഭിനയം: 2.5/5[ആവറേജ്]
ടോട്ടല്‍: 7.5/30 [2.5/10]

സംവിധാനം: വി.കെ.പ്രകാശ്
രചന: ജയപ്രകാശ് കുളൂര്‍
നിര്‍മ്മാണം: ദര്‍ശന്‍ രവി
ചായാഗ്രഹണം: ജോമോന്‍ ടി. ജോണ്‍, അരുണ്‍ ജെയിംസ്‌, പ്രതീഷ് എം.
ചിത്രസന്നിവേശം: മഹേഷ്‌ നാരായണന്‍
ഗാനരചന: റഫീക്ക് അഹമ്മദ്‌, അനില്‍ പനച്ചൂരാന്‍, ഷിബു ചക്രവര്‍ത്തി, ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍, രതീഷ്‌ വേഗ
സംഗീതം, പശ്ചാത്തല സംഗീതം: രതീഷ്‌ വേഗ
കലാസംവിധാനം: നിമേഷ് താനൂര്‍, അജയ് മങ്ങാട്
വസ്ത്രാലങ്കാരം: പ്രദീപ്‌
വിതരണം: സെന്‍ട്രല്‍ പിക്ചേഴ്സ്

25 Sept 2012

ഹസ്ബന്റ്സ് ഇന്‍ ഗോവ - ഭാര്യമാരെ പറ്റിച്ചുകൊണ്ടുള്ള ഭര്‍ത്താക്കന്മാരുടെ സ്ഥിരം കോമാളിത്തരങ്ങള്‍ 4.00/10


കുഞ്ഞളിയന്‍ എന്ന സിനിമയ്ക്ക് ശേഷം കൃഷ്ണ പൂജപ്പുര തിരക്കഥ എഴുതി സജി സുരേന്ദ്രന്‍ സംവിധാനം നിര്‍വഹിച്ചു, ജയസുര്യ, ലാല്‍, ഇന്ദ്രജിത്ത്, ആസിഫ് അലി, കലാഭവന്‍ മണി, റിമ കല്ലിങ്കല്‍, ഭാമ, രമ്യ നമ്പീശന്‍, പ്രവീണ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി അഭിനയിച്ച സിനിമയാണ് ഹസ്ബന്റ്സ് ഇന്‍ ഗോവ. ഇന്ത്യയിലെ പ്രമുഖ സിനിമ-സീരിയല്‍ നിര്‍മ്മാണ കമ്പിനികളില്‍ ഒന്നായ യു.ടി.വി.മോഷന്‍ പിക്ചേഴ്സ് മോഹന്‍ലാലിന്‍റെ ഗ്രാന്റ്മാസ്റ്ററിനു ശേഷം നിര്‍മ്മിക്കുന്ന രണ്ടാമത്തെ മലയാള സിനിമാകൂടിയാണ് ഹസ്ബന്റ്സ് ഇന്‍ ഗോവ. അനില്‍ നായരാണ് കൊച്ചിയിലും ഗോവയിലുമായി ചിത്രീകരിച്ച ഈ സിനിമയുടെ ദ്രിശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയത്. മോഹന്‍ലാല്‍-മമ്മൂട്ടി ഒന്നിച്ചഭിനയിച്ച ജോഷിയുടെ നമ്പര്‍ 20 മദ്രാസ് മെയില്‍ എന്ന സിനിമയിലെ പിച്ചകപൂങ്കാവുകള്‍ക്ക്മപ്പുറം എന്ന തുടങ്ങുന്ന പാട്ട് ഈ സിനിമയിലൂടെ വീണ്ടും പ്രേക്ഷകര്‍ക്ക്‌ മുന്നിലെത്തുന്നു എന്നത്  ഈ സിനിമയുടെ പ്രത്യേകതകളില്‍ ഒന്നാണ്. എം.ജി.ശ്രീകുമാറാണ് സംഗീത സംവിധാനം. മനോജാണ് ചിത്രസന്നിവേശം.

ഭാര്യമാരെ പേടിച്ചും അനുസരിച്ചും ജീവിക്കുന്ന മൂന്ന് ചെറുപ്പക്കാരാണ് ജെറിയും ഗോവിന്ദും അര്‍ജുനും. വക്കീലായ ജെറിയാണ് ഭാര്യ ടീനയെ അനുസരിച്ച് വീട്ടുജോലികളും ചെയ്തു ദുരിതമനുഭവിക്കുന്ന ഒരു ഭര്‍ത്താവ്. ഭാര്യ അഭിരാമിയെ പേടിച്ചു ദിവസവും അമ്പലങ്ങളായ അമ്പലങ്ങള്‍ തോറും ശയന പ്രദക്ഷിണം നടത്തി കഷ്ടപെടുന്ന മറ്റൊരു ഭര്‍ത്താവാണ് ചാര്‍ടെര്‍ഡക്കൌണ്‍റ്റന്റ് ഗോവിന്ദ്. ഇന്റീരിയര്‍ ഡിസൈനിങ്ങ് ഇഷ്ട ജോലിയായി തിരഞ്ഞെടുത്ത അര്‍ജുന്‍, ഭാര്യ വീണയുടെ നിര്‍ദേശപ്രകാരം ഇപ്പോഴും പഠിച്ചുകൊണ്ടിരിക്കുന്നു. മൂന്ന് തരത്തില്‍ ദുരതമനുഭവിക്കുന്ന ഈ സുഹൃത്തുക്കളായ ഭര്‍ത്താക്കന്മാര്‍ ഭാര്യമാരറിയാതെ ഗോവയിലേക്ക് അടിച്ചുപൊളിക്കാന്‍ പോക്കുന്നു. ആ യാത്രക്കിടയില്‍ ട്രെയിനില്‍ വെച്ച് മറ്റൊരു രീതിയില്‍ ദുരിതമനുഭവിക്കുന്ന സണ്ണി എന്ന സിനിമ ചായഗ്രാഹകനെ പരിച്ചയപെടുന്നു. ബോംബയിലേക്ക് പോകേണ്ടിയിരുന്ന സണ്ണി മൂവരുമായി സൗഹ്രിദത്തിലാവുകയും അവരോടൊപ്പം ഗോവയിലേക്ക് പോവുകയും ചെയ്യുന്നു. ഗോവയിലെത്തിയ ഈ നാല്‍വര്‍ സംഘം ചില കുഴപ്പങ്ങളില്‍ ചെന്ന് ചാടുകയും അതില്‍ നിന്നും കേമികളായ ഭാര്യമാര്‍ ഇവരെ രക്ഷപെടുത്തുന്നതുമാണ് ഈ സിനിമയുടെ കഥ. 

കഥ,തിരക്കഥ: ബിലോ ആവറേജ്
ജയറാമും ജയസുര്യയും ഇന്ദ്രജിത്തും ഒന്നിച്ച ഹാപ്പി ഹസ്ബന്റ്സ് എന്ന സിനിമയുടെ പ്രമേയവുമായി സാമ്യമുള്ള ഒന്നുതന്നെയാണ് കൃഷ്ണ പൂജപ്പുര ഈ സിനിമയ്ക്ക് വേണ്ടിയും രൂപപെടുത്തിയിരിക്കുന്ന കഥ. ദാമ്പത്യ ജീവിതത്തില്‍ ഭാര്യമാരുടെ അമിത സ്നേഹവും സംശയങ്ങളും ഭര്‍ത്താക്കന്മാരെ മാനസികമായ അലട്ടുന്ന പ്രശ്നങ്ങളില്‍ ഒന്നാണ് എന്നും, അതില്‍ നിന്നും സ്വയം രക്ഷപെടുവാന്‍ വേണ്ടി ഭാര്യമാര്‍ അറിയാതെ അടിച്ചുപൊളിക്കാന്‍ പോകുന്നതും ഒക്കെ രസകരമായ കഥാതന്തു തന്നെയാണ്. ഇത്തരത്തിലുള്ള ഒരു കഥ ആവര്‍ത്തവിരസതയില്ലാത്ത കഥാസന്ദര്‍ഭങ്ങളിലൂടെ പറഞ്ഞുപോകുന്നുവെങ്കില്‍, ഇതുപോലുള്ള സിനിമകള്‍ ഏതു കാലഘട്ട്ത്തില്‍ ഇറങ്ങിയാലും പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിക്കും. ഹസ്ബന്റ്സ് ഇന്‍ ഗോവയുടെ കാര്യത്തില്‍ കൃഷ്ണ പൂജപ്പുരയ്ക്ക് പുതുമ നിറഞ്ഞ കഥാസന്ദര്‍ഭങ്ങള്‍ എഴുതുവാന്‍ സാധിച്ചില്ല. പ്രവചിക്കാനവുന്ന കഥാസന്ദര്‍ഭങ്ങളിലൂടെയാണ് ഈ സിനിമയുടെ കഥയും വികസിക്കുന്നത്. രസകരമാക്കുവാന്‍ സാധ്യത ഏറെയുള്ള കഥാപാത്രമായിരുന്നു ലാല്‍ അവതരിപ്പിച്ച സണ്ണി. അതുപോലെ നമ്പര്‍ 20 മദ്രാസ്‌ മെയില്‍ എന്ന സിനിമയിലെ നാടാര്‍ എന്ന കഥാപാത്രത്തെയും പൂര്‍ണമായി പ്രയോജനപെടുത്തുവാന്‍ തിരക്കഥകൃത്തിനു സാധിച്ചില്ല. ഈ കുറവുകളൊക്കെ ഉണ്ടെങ്കിലും കണ്ടുമടുത്ത കഥയാണെങ്കിലും, കുടുംബത്തിനൊപ്പം കുട്ടികള്‍ക്കൊപ്പം ഒന്നിച്ചിരുന്നു കണ്ടിരിക്കാവുന്ന സിനിമയാണ് ഹസ്ബന്റ്സ് ഇന്‍ ഗോവ.

സംവിധാനം: ബിലോ ആവറേജ്
ഹാപ്പി ഹസ്ബന്റ്സ് എന്ന സിനിമ എത്രത്തോളം രസകരമായി കളര്‍ഫുള്ളായി സംവിധാനം ചെയ്തിട്ടുണ്ടോ, അത്രയും കളര്‍ഫുള്ളായി തന്നെ ഈ സിനിമയും സംവിധാനം ചെയ്തിട്ടുണ്ട് സജി സുരേന്ദ്രന്‍. ഹാപ്പി ഹസ്ബന്റ്സ് സിനിമയില്‍ കുറെ രസകരങ്ങളായ മുഹൂര്‍ത്തങ്ങള്‍ ഉണ്ടായിരുന്നത് കൊണ്ട് ആ സിനിമ ഒരു വിജയ സിനിമയായി മാറി. ഹസ്ബന്റ്സ് ഇന്‍ ഗോവയുടെ കാര്യത്തില്‍ രസകരങ്ങളായ മുഹൂര്‍ത്തങ്ങള്‍ ഉണ്ടെങ്കിലും, അവയൊക്കെ ആവര്‍ത്തനവിരസത അനുഭവപെടുന്നവയാണ്. അതുകൊണ്ട് സജി സുരേന്ദ്രന് പകരം പ്രിയദര്‍ശന്‍ ഈ സിനിമ സംവിധാനം ചെയ്താലും ഇതില്‍ കൂടുതലൊന്നും സംഭവിക്കാന്‍ പോകുന്നില്ല. നാടാര്‍ എന്ന കഥാപാത്രത്തെ ഒരു ആവശ്യവുമില്ലാതെ ഈ സിനിമയില്‍ വീണ്ടും ഉപയോഗിച്ചിരിക്കുന്നു. അതുപോലെ പിച്ചകപ്പൂങ്കവുകള്‍ക്ക് എന്ന സൂപ്പര്‍ ഹിറ്റ്‌ ഗാനം രണ്ടാമാത് സംഗീതം നല്‍ക്കി ഈ സിനിമയില്‍ ഒരു പ്രധാന ഗാനമായി ഉള്പെടുത്തിയിരിക്കുന്നു. മേല്പറഞ്ഞ രണ്ടും പ്രേക്ഷകരെ ഒരു രീതിയിലും രസിപ്പിക്കുന്നില്ല. രണ്ടും പാഴയിപോയ ശ്രമങ്ങള്‍ മാത്രം. ഹിന്ദി സിനിമ മസ്തിയുടെ കഥയുമായി സാമ്യമുള്ള ഒന്നാണ് സജി സുരന്ദ്രനും കൃഷ്ണ പൂജപ്പുരയും ഇത്തവണെയും തിരഞ്ഞെടുത്തിരിക്കുന്നത്. എന്നാണാവോ ഇവര്‍ രണ്ടുപേരും ചേര്‍ന്ന് ഇവരുടെ തന്നെ ഒരു ശ്രിഷ്ടി മലയാള സിനിമയാക്കുന്നത്.

സാങ്കേതികം: എബവ് ആവറേജ്
അനില്‍ നായരുടെ കളര്‍ഫുള്‍ ദ്രിശ്യങ്ങളാണ് സിനിമയുടെ മാറ്റുകൂട്ടുന്നതില്‍ പ്രധാന പങ്കുവഹിച്ച ഘടകം. കൊച്ചിയിലെയും ഗോവയിലെയും ദ്രിശ്യങ്ങള്‍ കളര്‍ഫുള്ളായി ചിത്രീകരിക്കുവാന്‍ അനില്‍ നായരിന് സാധിച്ചു. സുഹൃത്തുക്കള്‍ ട്രെയിനില്‍ സഞ്ചരിച്ച രംഗങ്ങള്‍ക്ക് കൃത്രിമത്വം തോന്നിപിച്ചത് കാര്യമായൊന്നും സിനിമയുടെ വേഗതയെ ബാധിച്ചിട്ടില്ല. അനില്‍ നായര്‍ പകര്‍ത്തിയ ദ്രിശ്യങ്ങള്‍ മനോജാണ് സന്നിവേശം ചെയ്തത്. കഥയുടെ വേഗത നഷ്ടപെടാതെ ചടുലമായി തന്നെ രംഗങ്ങള്‍ സന്നിവേശം ചെയ്യുവാന്‍ മനോജിനു സാധിച്ചു. വയലാര്‍ ശരത്, ഷിബു ചക്രവര്‍ത്തി, രാജീവ്‌ ആലുങ്കല്‍ എന്നിവരുടെ വരികള്‍ക്ക് എം.ജി.ശ്രീകുമാര്‍ സംഗീതം നല്‍കിയിരിക്കുന്നു. പിച്ചക്കപ്പൂങ്കളുകള്‍ക്ക്മപ്പുറം എന്ന സൂപ്പര്‍ ഹിറ്റ്‌ ഗാനത്തിന്റെ പുനാരവിഷ്കരണത്തെക്കാള്‍ മികച്ചു നിന്ന ഗാനം നീല നീല കടലിനു കണ്മണി...എന്ന തുടങ്ങുന്ന ഗാനമായിരുന്നു. പ്രദീപ്‌ രംഗന്റെ മേക്കപ്പും, കുമാര്‍ ഇടപ്പാളിന്റെ വസ്ത്രാലങ്കാരവും, പ്രസന്നയുടെ  നൃത്ത സംവിധാനവും സിനിമയ്ക്കുതക്കുന്നവയാണ്.

അഭിനയം: എബവ് ആവറേജ്

ഇവര്‍ വിവാഹിതരായാല്‍, ഹാപ്പി ഹസ്ബന്റ്സ്, ഫോര്‍ ഫ്രെണ്ട്സ്, കുഞ്ഞളിയന്‍ എന്നീ സിനിമകള്‍ക്ക്‌ ശേഷം സജി സുരേന്ദ്രന്‍ സംവിധാനം ചെയുന്ന അഞ്ചാമത്തെ സിനിമയായ ഹസ്ബന്റ്സ് ഇന്‍ ഗോവയിലും ജയസൂര്യ നായകതുല്യമായ കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്‌. തുടര്‍ച്ചയായി ഒരേ സംവിധായകന്റെ അഞ്ചു സിനിമകളിലും നായകനാകുവാനുള്ള ഭാഗ്യം ജയസൂര്യക്ക് ലഭിച്ചു. ഗോവിന്ദ് എന്ന കഥാപാത്രത്തെ രസകരമായ രീതിയില്‍ തന്നെ ജയസൂര്യ അവതരിപ്പിച്ചിട്ടുണ്ട്. ഏറെ നാളുകള്‍ക്കു ശേഷം ഇന്ദ്രജിത്തിന് ലഭിച്ച രസകരമായ കഥാപാത്രമാണ് ഈ സിനിമയിലെ ജെറി. കോമഡി  കഥാപാത്രങ്ങള്‍ അവതരിപ്പിക്കുന്ന ഇന്ദ്രജിത്തിന്റെ തനതായ ശൈലിയില്‍ ജെറിയെ അവതരിപ്പിച്ചിട്ടുണ്ട്. സോള്‍ട്ട് ആന്‍ഡ്‌ പെപ്പര്‍ എന്ന സിനിമയിലെ പോലെ  മറ്റൊരു തരികിട കഥാപാത്രവുമായി ആസിഫ് അലിയും തനിക്കു ലഭിച്ച വേഷത്തോട് നീതിപുലര്‍ത്തി. ഒരല്പം അമിതാഭിനയം കാഴ്ച്ചവെച്ചുകൊണ്ട് സണ്ണി എന്ന കഥാപാത്രമായി ലാലും മോശമാക്കിയില്ല. നീതിമാനായ പോലീസ് ഉദ്യോഗസ്ഥന്റെ വേഷത്തില്‍ കലാഭവന്‍ മണിയും സിനിമയുടെ യോജിച്ചു പോകുന്ന രീതിയില്‍ അഭിനയിച്ചിട്ടുണ്ട്. നമ്പര്‍ 20 മദ്രാസ്‌ മെയിലിലെ നാടാര്‍ എന്ന കഥാപാത്രമായി ഇന്നസെന്റ് ഈ സിനിമയിലൂടെ വീണ്ടുമെത്തുന്നുണ്ട്. പ്രവീണ, റിമ കല്ലിങ്കല്‍, ഭാമ, രമ്യ നമ്പീശന്‍, സരയൂ, ലീന മരിയ, മായ ഉണ്ണി എന്നിവരാണ് ഈ സിനിമയിലെ സ്ത്രീകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. 


സിനിമയുടെ പ്ലസ് പോയിന്റ്സ്:
1.കളര്‍ഫുള്‍ ലോക്കെഷന്‍സ്
2.അനില്‍ നായരിന്റെ ചായഗ്രഹണം

സിനിമയുടെ മൈനസ് പോയിന്റ്സ്:
1.ലോജിക്കില്ലാത്ത കഥ
2.പ്രവചിക്കാനവുന്ന കഥസന്ദര്‍ഭങ്ങള്‍ 
3.തമാശയ്ക്ക് വേണ്ടി ഉണ്ടാക്കപെട്ട രംഗങ്ങള്‍
4.നാടാറിനെ പോലെ കഥയില്‍ പ്രാധാന്യമില്ലാത്ത കഥാപാത്രങ്ങള്‍ 

ഹസ്ബന്റ്സ് ഇന്‍ ഗോവ റിവ്യൂ: കഥയെപറ്റിയൊന്നും ചിന്തിക്കാതെ കുടുംബപ്രേക്ഷകര്‍ക്ക് ഒരു വട്ടം കണ്ടിരിക്കാവുന്ന സജി സുരേന്ദ്രന്‍-കൃഷ്ണ പൂജപ്പുര ടീമിന്റെ ഹാപ്പി ഹസ്ബന്റ്സ് പോലെയുള്ള മറ്റൊരു സിനിമ.

ഹസ്ബന്റ്സ് ഇന്‍ ഗോവ റേറ്റിംഗ്: 4.00/10
കഥ,തിരക്കഥ: 3/10[ബിലോ ആവറേജ്]
സംവിധാനം: 3/10[ബിലോ ആവറേജ്]
സാങ്കേതികം: 3/5[എബവ് ആവറേജ്]
അഭിനയം: 3/5[എബവ് ആവറേജ്]
ടോട്ടല്‍ 12/30 [4/10]

സംവിധാനം: സജി സുരേന്ദ്രന്‍
കഥ,തിരക്കഥ,സംഭാഷണം: കൃഷ്ണ പൂജപ്പുര
ബാനര്‍: യു.ടി.വി.മോഷന്‍ പിക്ചേഴ്സ്
നിര്‍മ്മാണം: റോണി സക്രൂവാല, സിദ്ധാര്‍ത് റോയ് കപൂര്‍
ചായാഗ്രഹണം: അനില്‍ നായര്‍
ചിത്രസന്നിവേശം:മനോജ്‌
ഗാനരചന: വയലാര്‍ ശരത്, ഷിബു ചക്രവര്‍ത്തി, രാജീവ്‌ ആലുങ്കല്‍ 
സംഗീതം: എം.ജി.ശ്രീകുമാര്‍
മേക്കപ്പ്: പ്രദീപ്‌ രംഗന്‍
വസ്ത്രാലങ്കാരം: കുമാര്‍ എടപ്പാള്‍
നൃത്ത സംവിധാനം:പ്രസന്ന
വിതരണം: യു.ടി.വി. റിലീസ്