8 Feb 2013

ഡ്രാക്കുള 2012 - രണ്ടര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള വിനയന്‍റെ സിനിമാ പീഡനം 1.90/10

ഒരു ശതമാനം പോലും യുക്തിയില്ലാത്ത കഥാസന്ദര്‍ഭങ്ങള്‍, മലയാളം സംസാരിക്കുന്ന ഡ്രാക്കുള, പരിതാപകരമായ അഭിനയ മുഹൂര്‍ത്തങ്ങള്‍, കുട്ടികള്‍ക്കും കുടുംബത്തിനൊപ്പം കണ്ടിരിക്കാന്‍ പറ്റാത്ത തരത്തിലുള്ള നായികമാരുടെ വസ്ത്രധാരണം, ചാര്‍ളി ചാപ്ലിനെയും മിസ്റ്റര്‍ ബീനിനെയും വെല്ലുന്ന ഭാവാഭിനയം മുഖം കൊണ്ട് കാണിക്കുന്ന ഡ്രാക്കുള എന്നീ വിശേഷണങ്ങള്‍ക്കുമപ്പുറമാണ് വിനയന്‍റെ ഡ്രാക്കുള 2012 എന്ന മലയാള സിനിമ. സിനിമ കാണാന്‍ തിയറ്ററില്‍ വരുന്ന പ്രേക്ഷകരെ മണ്ടന്മാരക്കുന്ന കഥാഗതിയും, വിനയന്‍ തന്നെ സംവിധാനം നിര്‍വഹിച്ച ആകാശഗംഗ, യക്ഷിയും ഞാനും എന്നീ സിനിമകളുടെ അതെ കഥാസന്ദര്‍ഭങ്ങള്‍, അഭിനയം എന്തെന്നറിയാത്ത കുറെ പുതുമുഖ നടീനടന്മാര്‍, തിലകന്‍, നാസര്‍, പ്രഭു എന്നിവരുടെ ഏറ്റവും മോശം അഭിനയ രംഗങ്ങള്‍, പറയുന്ന സംഭാഷണങ്ങളും നടീനടന്മാരുടെ ചുണ്ടനക്കവും തമ്മിലുള്ള അന്തരം, പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്ന മണ്ടത്തരങ്ങള്‍ നിറഞ്ഞ സംഭാഷണങ്ങള്‍ എന്നീ കുറവുകള്‍ കൊണ്ട് സമ്പന്നമാണ് വിനയന്‍റെ ഏറ്റവും ഒടുവില്ലത്തെ ഈ സിനിമാ ദുരന്തം. 

ആകാശ് ഫിലിംസിനു വേണ്ടി വിനയന്‍ തന്നെ നിര്‍മ്മിച്ചിരിക്കുന്ന ഡ്രാക്കുളയുടെ രചന നിര്‍വഹിചിരിക്കുന്നതും വിനയന്‍ തന്നെയാണ്. പുതുമുഖം സതിഷാണ് ചായാഗ്രഹണം. നിഷാദ് യുസഫ് ചിത്രസന്നിവേശവും, ബാബിത് ജോര്‍ജ് സംഗീത സംവിധാനവും രാജകൃഷ്ണന്‍ ശബ്ദമിശ്രണവും സമീറ സനീഷ് വസ്ത്രാലങ്കാരവും നിര്‍വഹിച്ചിരിക്കുന്നു. ദിലീപിന്റെ സി.ഐ.ഡി.മൂസ ഉള്‍പ്പടെ നിരവധി സിനിമകളില്‍ വില്ലന്‍ വേഷം അഭിനയിച്ചിട്ടുള്ള സുധീര്‍ സുകുമാരനാണ് ഡ്രാക്കുളയാകുന്നത്. സുധീറിനെ കൂടാതെ, ആര്യന്‍ മേനോന്‍, നാസര്‍, പ്രഭു, കൃഷ്ണ, തിലകന്‍, ശ്രദ്ധ ദാസ്, മോണല്‍ ഗജ്ജര്‍,കനകലത തുടങ്ങിയവരും ഈ സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്.

കഥ, തിരക്കഥ: മോശം
ആകാശ ഗംഗ എന്ന സിനിമയിലും യക്ഷിയും ഞാനും എന്ന സിനിമയിലും പെണ്ണുങ്ങളാണ് പ്രേതമായതെങ്കില്‍, ഡ്രാക്കുളയിലൂടെ വിനയന്‍ ഒരാണിനെ പ്രേതമാക്കിയിരിക്കുന്നു. മേല്പറഞ്ഞ ഈ ഒരു വ്യത്യാസം ഉണ്ടെന്നല്ലാതെ ഒരു സാധാരണ പ്രേത കഥയാണ് ഈ സിനിമയും. കണ്ടുമടുത്ത കഥാസന്ദര്‍ഭങ്ങള്‍ കണ്ടു ബോറടിച്ചിരിക്കുന്ന പ്രേക്ഷകരെ വെറുപ്പിക്കുവാന്‍ വേണ്ടി എഴുതപെട്ട സംഭാഷണങ്ങളും സിനിമയെ പരിതാപകരമാക്കിമാറ്റി. സന്തോഷ്‌ പണ്ഡിതന്റെ സിനിമകളെ വെല്ലുന്ന സംഭാഷണങ്ങള്‍ എഴുതിയത് സംവിധായകന്‍ വിനയന്‍ തന്നെയാണ് എന്ന വസ്തുത ഒരു പ്രേക്ഷകന്‍ എന്ന നിലയില്‍ എന്നെ ആശ്ച്ചര്യപെടുത്തുന്നു. എത്രയോ സിനിമകള്‍ മലയാത്തില്‍ രചിച്ചു സംവിധാനം ചെയ്തിട്ടുള്ള വിനയനില്‍ നിന്നും ഇത്രയും നിലവാരമില്ലാത്ത യുക്തിയില്ലാത്ത കഥാസന്ദര്‍ഭങ്ങളും സംഭാഷണങ്ങളും പ്രേക്ഷകര്‍ പ്രതീക്ഷിച്ചിട്ടുണ്ടാവില്ല.

സംവിധാനം: മോശം
30 സിനിമകള്‍ സംവിധാനം ചെയ്തിട്ടുള്ള വിനയനെ പോലുള്ള ഒരു സംവിധായകന്‍ സംവിധാന രംഗത്ത് അമ്പേ പരാജയപെടുന്നത് കാണുമ്പോള്‍ നിരാശയാണ് തോന്നിയത്. സാങ്കേതിക മികവോടെ സിനിമ അവതരിപ്പിക്കുവാന്‍ ശ്രമിച്ച സംവിധായകന്‍ നടീനടന്മാരെ അഭിനയിപ്പിക്കുന്ന കാര്യത്തിലും, അവരുടെ വസ്ത്രധാരണത്തില്‍ലുള്ള അപാകതകളും ശ്രദ്ധിക്കാതെ പോയത് ക്ഷമിക്കുവാന്‍ പറ്റുന്നതല്ല. ഫാന്റസി സിനിമകളില്‍ യുക്തിയില്ലാത്ത രംഗങ്ങള്‍ ഉണ്ടാവുമെങ്കിലും, പ്രേക്ഷകരെ മണ്ടന്മാരക്കാറില്ല. ഈ സിനിമ കുട്ടികള്‍ക്ക് ഇഷ്ടപെടുന്ന രീതിയില്‍ സംവിധാനം ചെയ്തിരുന്നുവെങ്കില്‍, ഇതിലും ഭേദമാകുമായിരുന്നു. നടീനടന്മാരുടെ ചുണ്ടനക്കവും സംഭാഷണങ്ങളും തമ്മില്‍ ഒരു ബന്ധവും ഇല്ലാതെ വന്നത് ഒരു സംവിധായകന്‍ എന്ന നിലയില്‍ വിനയന്റെ അലസതയെ വെളിവാക്കുന്നു. വിനയന്റെ സിനിമ ജീവിതത്തിലെ മോശം സിനിമ എന്ന നിലയില്‍ ഈ സിനിമ ഒരു ദുരന്തമായി അവസാനിക്കുവാനാണ് സാധ്യത.  

സാങ്കേതികം: ആവറേജ്
പുതുമുഖങ്ങളായ ചായഗ്രഹകാന്‍ സതിഷിനെയും ചിത്രസന്നിവേശകന്‍ നിഷാദ് യൂസഫിനെയും സംഗീത സംവിധായകന്‍ ബാബിത് എന്നിവരെ മികച്ച രീതിയില്‍ ഉപയോഗിച്ച സംവിധായകന്‍ വിനയന്‍, സമീറ സനീഷിന്റെ വസ്ത്രലങ്കരത്തിലും നടീനടന്മാര്‍ക്ക് ഡബ്ബിംഗ് ചെയ്യുന്ന കാര്യത്തിലുമുള്ള മേല്‍നോട്ടത്തില്‍ പരാജയപെട്ടു. 3 ഡി എഫ്ഫെക്ട്സ് നല്‍കിയതിലും, രാജകൃഷ്ണന്റെ ശബ്ദമിശ്രണത്തിലും സംവിധായകന്‍ ശ്രദ്ധപതിപ്പിച്ചതിനാല്‍ സിനിമയുടെ സാങ്കേതിക വശങ്ങള്‍ ശരാശരി നിലവാരം പുലര്‍ത്തി. 

അഭിനയം: മോശം 
പുതുമുഖങ്ങളായ ആര്യന്‍, മോണല്‍ ഗജ്ജര്‍, ശ്രദ്ധ എന്നിവരുടെ അഭിനയത്തില്‍ പോരായ്മകള്‍ ഏറെയുണ്ടായിരുന്നുവെങ്കിലും, തിലകനെയും നാസറിനെയും പ്രഭുവിനെയും പോലുള്ള പ്രഗല്‍ഭ നടന്മാരുടെ അഭിനയം നിരാശജനകമായിരുന്നു. ഡ്രാക്കുളയായി മോശമല്ലാത്ത അഭിനയിക്കുവാന്‍ സുധീര്‍ സുകുമാരന് സാധിച്ചു എന്നതാണ് അഭിനയകാര്യത്തിലുള്ള ഏക ആശ്വാസം. കൃഷ്ണ, കനകലത എന്നിവരും ഒട്ടനേകം പുതുമുഖങ്ങളും ഈ സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. 

സിനിമയുടെ പ്ലസ് പോയിന്റ്സ്:
1. ശബ്ദ മിശ്രണം
2. 3 ഡി എഫ്ഫെക്ട്സ് 

സിനിമയുടെ മൈനസ് പോയിന്റ്സ്:
1.കഥ, തിരക്കഥ
2.സംഭാഷണങ്ങള്‍
3.വിനയന്റെ സംവിധാനം
4.നടീനടന്മാരുടെ അഭിനയം
5.വസ്ത്രാലങ്കാരം
6.ഡബ്ബിംഗ്

ഡ്രാക്കുള 2012 റിവ്യൂ: പരിതാപകരമായ കഥാസന്ദര്‍ഭങ്ങളും, പ്രേക്ഷകരെ വെറുപ്പിക്കുന്ന സംഭാഷണങ്ങളും, ബോറടിപ്പിക്കുന്ന അഭിനയ രംഗങ്ങളും, നിലവാരമില്ലാത്ത സംവിധാനവും വേണ്ടുവോളമുള്ള വിനയന്‍റെ കയ്യൊപ്പ് ചാര്‍ത്തിയ മറ്റൊരു സിനിമ ദുരന്തം.  

ഡ്രാക്കുള 2012 റേറ്റിംഗ്: 1.90/10
കഥ, തിരക്കഥ: 1/10 [മോശം]
സംവിധാനം: 1/10 [മോശം]
സാങ്കേതികം: 2.5/5 [ആവറേജ്]
അഭിനയം: 1/5 [മോശം]
ടോട്ടല് 5.5/30 [1.9/10]

രചന, നിര്‍മ്മാണം, സംവിധാനം: വിനയന്‍
ബാനര്‍: ആകാശ് ഫിലിംസ്
ചായാഗ്രഹണം: സതിഷ് ജി.
ചിത്രസന്നിവേശം: നിഷാദ് യുസഫ്
ഗാനരചന: വയലാര്‍ ശരത്, ശാലിനി
സംഗീതം:ബാബിത് ജോര്‍ജ്
കലാസംവിധാനം: സാലൂ കെ ജോര്‍ജ്
വസ്ത്രാലങ്കാരം: സമീറ സനീഷ്
മേക്കപ്പ്: അനില്‍ ബോംബെ കാര്‍ത്തി
ശബ്ദ മിശ്രണം: രാജകൃഷ്ണന്‍
റിലീസ്: ആകാശ് റിലീസ്

6 comments:

  1. "ചാര്‍ളി ചാപ്ലിനെയും മിസ്റ്റര്‍ ബീനിനെയും വെല്ലുന്ന കോമാളിത്തരങ്ങള്‍”.., എന്നെഴുതിയത് എന്തുദ്ദേശിച്ചാണെന്ന് മനസ്സിലായില്ല. ചാപ്ലിനും ബീനും ലോകോത്തര കോമാളികളാണെന്നോ? എങ്കില്‍ താങ്കളോട് സഹതാപം മാത്രമേയുള്ളൂ :(

    ReplyDelete
    Replies
    1. താങ്കളുടെ കാഴ്ചപ്പാടുമായി നൂറു ശതമാനം യോജിക്കുന്നു. ചാര്‍ളി ചാപ്ലിന്റെയും മിസ്റ്റര്‍ ബീനിന്റെയും ആരാധകര്‍ തന്നെയാണ് മലയാള സിനിമ നിരൂപണവും. പേടിപെടുത്തുന്ന ഡ്രാക്കുളയെ കാണുവാന്‍ എത്തുന്ന പ്രേക്ഷകരെ ചിരിപ്പിക്കും വിധം മുഖം കൊണ്ട് ഡ്രാക്കുളയായി അഭിനയിച്ച വ്യക്തി കാണിക്കുന്ന ചില ഭാവങ്ങള്‍ കണ്ടപ്പോള്‍ ചാപ്ലിനെയും ബീനിനെയും അനുകരിക്കുകയാണോ എന്ന് തോന്നിപോയി. ആശയം എഴുത്തിലൂടെ പൂര്‍ണമായും പകരുവാന്‍ ഞങ്ങള്‍ക്ക് സാധിച്ചില്ല. തുടര്‍ന്നും നിരൂപണം വായിക്കുക, അഭിപ്രായങ്ങള്‍ എഴുതുക.

      Delete
  2. i don,t accept this.....

    ReplyDelete
  3. you didn't catch the draculas mind...i don't accept your openion...you are a bitch...please think side as dracula....

    ReplyDelete
  4. അറുബോറന്‍ സിനിമ

    ReplyDelete
  5. ഇതാണോ ഡ്രാക്കുള ................

    ReplyDelete