ജനപ്രിയ നായകനും, ഉദയന്‍-സിബി ടീമും, ഒരുപാട്
കുടുംബാംഗങ്ങളുള്ള പ്രശസ്തമായ തറവാട് വീടും, നായകന്റെ വീട്
കടം കയറി ജപ്തിയാവാറായി നില്ക്കുന്ന അവസ്ഥയുമാണ് കഥയുടെ ആരംഭമെങ്കില്‍,
പ്രേക്ഷകര്‍ക്ക് ഊഹിക്കാവുന്നതെയുള്ളു ആ സിനിമയുടെ കഥയും കഥാവസാനവും.
മേല്പറഞ്ഞ അവസ്ഥകള്‍ക്കൊപ്പം, ഉദയന്‍-സിബി ടീം നായകന് ഇത്തവണ നല്ക്കിയിരിക്കുന്ന
മറ്റൊരു ഉത്തരവാദിത്വം എന്നത് അഹങ്കാരിയായ കാമുകിയും, അമ്മായിയമ്മയെയും
സ്നേഹത്തിലൂടെ നേര്‍വഴിക്കു നടത്തുക എന്നതാണ്. രാജാസ് ഗ്രൂപിന്റെ മുതലാളിയും കോടീശ്വരിയുമായ രാജമല്ലികയുടെ
ഏക മകളാണ് രാജലക്ഷ്മി. മല്ലികയും ലക്ഷ്മിയും മല്ലികയുടെ അമ്മ
രാജകോകിലയുമാണ് രാജാസ് ഗ്രൂപ്പ് കമ്പനിയുടെ നടത്തിപ്പുകാര്‍. അഹങ്കാരികളും
പുരുഷ വിദ്വേഷികളുമായ മൂവരും ഒരാളെയും വിലവേയ്ക്കാത്ത രീതിയിലുള്ള
പേരുമാറ്റത്തിനുടമകളാണ്. ഒരിക്കല്‍, രാജമല്ലികയുടെ ഭര്‍ത്താവ് പാലക്കാടുള്ള
ബാലസുബ്രമണ്യന് അവിചാരിതമായി തന്റെ സുഹൃത്തിനെയും മകന് അശോക്രാജിനെയും
പരിച്ചയപെടുന്നത്. രജമല്ലികയുമായി സന്തോഷകരമായ വിവാഹബന്ധം തുടരുവാന്‍
സാധിക്കാത്ത ബാലസുബ്രമണ്യം അവരുമായി വഴിക്കിലാകുകയും വീടുവിട്ടിറങ്ങുകയും
ച്യെത അവസരത്തിലാണ് അശോക്രാജിനെ പരിച്ചയപെടുന്നത്. രാജലക്ഷ്മിയുമായി
മുന്‍പരിചയമുള്ള അശോക് രാജ്, പലവട്ടം അവളുമായി വഴക്കിടുകയും
ചെയ്തിട്ടുണ്ട്. പക്ഷെ താന്‍ വഴക്കിട്ടത് കളിക്കൂട്ടുകാരിയോടാണ് എന്ന സത്യം
തിരിച്ചറിയുന്ന അശോക് രാജ്, അന്നുമുതല്‍ അവളുമായി അടുക്കുവാനും
പ്രേമിക്കുവാനും നടത്തിന്ന ശ്രമങ്ങളാണ് ഈ സിനിമയുടെ കഥ. ഒടുവില്‍, അശോക്
രാജുമായി ലക്ഷ്മിയുടെ വിവാഹം നിശ്ചയിക്കുന്നു. തുടര്‍ന്ന്, ഇവരുടെയെല്ലാം
ജീവിതത്തില്‍ നടക്കുന്ന സംഭവങ്ങളാണ് മിസ്റ്റര്‍ മരുമകന് സിനിമയുടെ രണ്ടാം
പകുതിയും ക്ലൈമാക്സും. അശോക് രാജായി ദിലീപും, രാജലക്ഷ്മിയായി സനൂഷയും,
രാജമല്ലികയായി ഖുശ്ബുവും, ബാലസുബ്രമണ്യമായി ഭാഗ്യരാജും അഭിനയിക്കുന്നു.
കഥ, തിരക്കഥ: മോശം
ഉദയകൃഷ്ണയും സിബി കെ.തോമസും ദിലീപും ഒത്തുചേര്‍ന്ന സിനിമയാണെങ്കില്‍, കഥയും കഥാപാത്രങ്ങളും ക്ലൈമാക്സും ഒക്കെ സിനിമ കണ്ടുകൊണ്ടിരിക്കുമ്പോള്‍ തന്നെ ഊഹിചെടുക്കവുന്നതെയുള്ളൂ. ഈ സിനിമയുടെ സ്ഥിതി മറിച്ചല്ല. ദിലീപിന്റെ കഥാപാത്രരൂപികരണവും, ബിജു മേനോനും സുരാജും പറയുന്ന ഒന്ന് രണ്ടു തമാശകളുള്ള സംഭാഷണങ്ങളും, ക്ലൈമാക്സിനു മുമ്പുള്ള ഒരു സസ്പെന്‍സും ഒഴികെ, ഈ സിനിമയിലെ മറ്റെല്ലാ ഘടഗങ്ങളും പരിതാപകരമാണ്. 20 വര്‍ഷങ്ങളിലായി മലയാള സിനിമയില്‍ കണ്ടിട്ടുള്ള കഥാസന്ദര്‍ഭങ്ങളെല്ലാം വീണ്ടും ഒന്നുകൂടെ എഴുതിവെച്ചാല്‍ എങ്ങനെയാണ് തിരക്കഥയാകുന്നത്. സിനിമ കാണുവാന്‍ വരുന്ന പ്രേക്ഷകരെ വഞ്ചിക്കുന്ന രീതിയില്‍ എഴുതപെട്ട തിരക്കഥകള്‍ വായിച്ചു ഈ സിനിമയില്‍ അഭിനയിക്കാന്‍ തയ്യാറായ ദിലീപും, ഈ സിനിമ നിര്‍മ്മിക്കുവാന്‍ തയ്യാറായ വര്‍ണ്ണചിത്രയുടെ നിര്‍മ്മാതാക്കളുടെയും ധൈര്യം അപാരം തന്നെ. കാര്യസ്ഥനും മായാമോഹിനിയും വിജയിച്ചതുകൊണ്ട് മിസ്റ്റര്‍ മരുമകനും പ്രേക്ഷകര്‍ തെറ്റ്കുറ്റങ്ങളെല്ലാം ക്ഷമിച്ചുകൊണ്ട് കണ്ടിരുന്നോളും എന്ന അഹങ്കാരമാണ് തിരക്കഥകൃത്തുക്കള്‍ക്കും ദിലീപിനും ഈ സിനിമ ചെയ്യുവാനുള്ള പ്രേരണ.
സംവിധാനം: ബിലോ ആവറേജ്
കിലുക്കം കിലുകിലുക്കം എന്ന ബോറന് സിനിമയ്ക്ക് ശേഷം സന്ധ്യാമോഹന് സംവിധാനം ചെയ്ത സിനിമയാണ് മിസ്റ്റര്‍ മരുമകന്. ധനുഷ് നായകനായ "മാപ്പിള്ളയി" എന്ന തമിഴ് സിനിമയുടെ കഥയുമായി സാമ്യമുള്ള കഥ സംവിധാനം ചെയുന്ന ഏതൊരു സംവിധായകനും ചെയ്യേണ്ട അടിസ്ഥാന കര്‍ത്തവ്യം എന്നത് ആ സിനിമ കാണുകയും ആ സിനിമയുമായി സാദിര്‍ശ്യം തോന്നുന്ന രംഗങ്ങള്‍ ഒഴിവാക്കുക എന്നതുമാണ്. ഈ സിനിമയുടെ കാര്യത്തില്‍, ഉദയകൃഷ്ണ-സിബി തോമസ് കൂട്ടുകെട്ടിന്റെ തിരക്കഥയും ദിലീപിന്റെ സമയവും ലഭിച്ചപ്പോള്‍, അവര്‍ പറയുന്നതനുസരിച്ച് നില്ക്കുന്ന ഒരു ഡമ്മി സംവിധായകനെയാണ് സന്ധ്യാമോഹനില് കണ്ടത്. തിരക്കഥ കൃത്തുക്കള്‍ എഴുതിവെച്ച കുറെ കാര്യങ്ങള്‍ പി.സുകുമാര്‍ എന്ന ചായഗ്രാഹകന്റെ സഹായത്താല്‍ ചിത്രീകരിച്ചുവെച്ചു എന്നതല്ലാത സന്ധ്യാമോഹന് ഈ സിനിമ മെച്ചപെടുത്തുന്നതിനു വേണ്ടി യാതൊന്നും ചെയ്തിട്ടില്ല.
സാങ്കേതികം: ആവറേജ്
പി.സുകുമാര്‍ ചിത്രീകരിച്ച രംഗങ്ങള്‍ സിനിമയ്ക്ക് മികച്ച
പിന്തുണ നല്ക്കുന്നുണ്ട്. കളര്‍ഫുള്‍ ദ്രിശ്യങ്ങള്‍ സന്നിവേശം ചെയ്ത മഹേഷ്
നാരായണന് ഉറങ്ങുന്നതിനിടയിലാണോ ഈ സിനിമയുടെ ചിത്രസന്നിവേശം നിര്‍വഹിച്ചത്
എന്ന സംശയമുണ്ട് പ്രേക്ഷകര്‍ക്ക്. കാരണം, 2 മണിക്കൂറില്‍
അവസാനിപ്പിക്കേണ്ട ഒരു തട്ടിക്കൂട്ട് കഥ, മൂന്ന് മണിക്കൂര്‍
വലിച്ചുനീട്ടിയത് മഹേഷിന്റെയും സംവിധായകന്റെയും കഴിവ് തന്നെ. പി.ടി.ബിനു, സന്തോഷ് വര്‍മ്മ എന്നിവരുടെ വരികള്‍ക്ക് സുരേഷ്
പീറ്റേഴ്സ് ഈണമിട്ട 5 പാട്ടുകളുണ്ട് ഈ സിനിമയില്‍. മായോ മായോ
എന്നാരംഭിക്കുന്ന പാട്ടല്ലാതെ മറ്റൊന്നും ഒരുവട്ടം പോലും കേള്‍ക്കുവാന്‍
തോന്നിപ്പിക്കുന്നവയല്ല. മാഫിയ ശശിയും പഴനിയും ചേര്‍ന്നാണ് സംഘട്ടന
രംഗങ്ങള്‍ ഒരുക്കിയത്. അസീസ് പാലക്കാടിന്റെ വസ്ത്രാലങ്കാരവും സുദേവന്റെ
മേയിക്കപും മോശമായില്ല. സാങ്കേതിക വശങ്ങളുടെ കാര്യത്തില്‍ ഒരല്പം
ഭേദപെട്ടു തോന്നിയത് സുരേഷ് പീറ്റേഴ്സ് നല്ക്കിയ പശ്ചാത്തല സംഗീതമാണ്.
അഭിനയം: എബവ് ആവറേജ്
കാഴ്ചയിലൂടെ സിനിമയിലെത്തുകയും, മാമ്പഴക്കാലം, മീശമാധവന് എന്നീ സിനിമകളിലൂടെ ശ്രദ്ധനേടിയകയും ചെയ്ത സനൂഷയാണ് ഈ സിനിമയിലെ ദിലീപിന്റെ നായിക. അശോക് രാജായി ദിലീപും, രാജമല്ലികയായി കുശ്ബുവും, ബാബുരാജയി ബിജു മേനോനും അവരവരുടെ രംഗങ്ങള്‍ മോശമാക്കാതെ അഭിനയിച്ചിട്ടുണ്ട്. ഭാഗ്യരാജിനെ പോലോരാള്‍ക്ക് ചെയുവാനുള്ള പ്രസക്തിയൊന്നും അദ്ദേഹം ചെയ്ത കഥപാത്രത്തിനില്ല. ഷീല, ബാബുരാജ് എന്നിവരുടെ സമീപകലത്തുള്ള മോശം അഭിനയപ്രകടനങ്ങളില്‍ ഒന്നാണ് ഈ സിനിമയിലെത്. ജഗതിയ്ക്ക് തുല്യം ജഗതി മാത്രം എന്ന ഈ സിനിമയിലൂടെ വ്യക്തമാകും വിധമാണ് ജഗതി അഭിനയിക്കേണ്ടിയിരുന്ന കഥാപാത്രം ബാബുരാജ് അഭിനയിച്ചപ്പോള്‍ പ്രേക്ഷകര്‍ മനസ്സിലാക്കിയത്. ദിലീപ്, ഭാഗ്യരാജ്, ബിജു മേനോന്, സുരാജ് വെഞ്ഞാറമൂട്, സലിം കുമാര്‍, നെടുമുടി വേണു, സായികുമാര്‍, ബാബുരാജ്, റിയാസ് ഖാന്, ഹരിശ്രീ അശോകന്, നന്ദു പൊതുവാള്, സനൂഷ, ഖുശ്ബു, ഷീല, കവിയൂര്‍ പൊന്നമ്മ, തെസ്നി ഖാന്, സജിത ബേട്ടി, റീജ വേണുഗോപാല്‍, അംബിക മോഹന്‍ എന്നിവരാണ് ഈ സിനിമയിലെ അഭിനേതാക്കള്‍.
സിനിമയുടെ പ്ലസ് പോയിന്റ്സ്:
1. ദിലീപ്
2. ബിജു മേനോന്, സുരാജ് എന്നിവരുടെ ഒന്ന്-രണ്ടു തമാശകള്‍
സിനിമയുടെ മൈനസ് പോയിന്റ്സ്:
1. ഉദയന്‍-സിബി ടീമിന്റെ കഥ, തിരക്കഥ
2. സന്ധ്യമോഹന്റെ സംവിധാനം
3. ചിത്രസന്നിവേശം, പാട്ടുകള്‍
4. കഥയില്‍ പ്രാധാന്യമില്ലാത്ത കഥാപാത്രങ്ങള്‍, തട്ടിക്കൂട് തമാശകള്‍
5. ദിലീപ്-സനുഷ ജോഡി
മിസ്റ്റര്‍ മരുമകന് റിവ്യൂ: ദിലീപിന്റെ ആരാധകരെ രസിപ്പിക്കുവാന്‍ വേണ്ടിയെടുത്ത മിസ്റ്റര്‍ മരുമകന് പ്രേക്ഷകര്‍ക്ക് സുപരിചിതമായ കഥാസന്ദര്‍ഭങ്ങളിലൂടെ വികസിക്കുന്ന ലോജിക്കില്ലാത്ത എന്റര്റ്റെയിനറാണ്.
മിസ്റ്റര്‍ മരുമകന് റേറ്റിംഗ്: 3.20 / 10
കഥ, തിരക്കഥ: 1 / 10 [മോശം]
സംവിധാനം: 3 / 10 [ബിലോ ആവറേജ്]
സാങ്കേതികം: 2.5 / 5 [ആവറേജ്]
അഭിനയം: 3 / 5 [എബവ് ആവറേജ്]
ടോട്ടല്‍: 9.5 / 30 [3.2 / 10]
സംവിധാനം: സന്ധ്യാമോഹന്
കഥ, തിരക്കഥ, സംഭാഷണം: ഉദയകൃഷ്ണ-സിബി കെ. തോമസ്
ബാനര്‍: വര്‍ണ്ണചിത്ര
നിര്‍മ്മാണം: സുബൈര്‍, നെല്‍സണ്‍ ഐപ്പ്
ചായാഗ്രഹണം: പി.സുകുമാര്‍
ചിത്രസന്നിവേശം: മഹേഷ് നാരായണന്
വരികള്‍: പി.ടി.ബിനു, സന്തോഷ് വര്‍മ്മ
സംഗീതം: സുരേഷ് പിറ്റേഴ്സ്
പശ്ചാത്തല സംഗീതം: സുരേഷ് പിറ്റേഴ്സ്
കലാസംവിധാനം: സാലൂ.കെ. ജോര്‍ജ്
വസ്ത്രാലങ്കാരം: അസീസ് പാലക്കാട്
മേയിക്കപ്: സുദേവന്
വിതരണം: വൈശാഖ,വര്‍ണ്ണചിത്ര,ആന്‍മെഗാ മീഡിയ
കഥ, തിരക്കഥ: മോശം
ഉദയകൃഷ്ണയും സിബി കെ.തോമസും ദിലീപും ഒത്തുചേര്‍ന്ന സിനിമയാണെങ്കില്‍, കഥയും കഥാപാത്രങ്ങളും ക്ലൈമാക്സും ഒക്കെ സിനിമ കണ്ടുകൊണ്ടിരിക്കുമ്പോള്‍ തന്നെ ഊഹിചെടുക്കവുന്നതെയുള്ളൂ. ഈ സിനിമയുടെ സ്ഥിതി മറിച്ചല്ല. ദിലീപിന്റെ കഥാപാത്രരൂപികരണവും, ബിജു മേനോനും സുരാജും പറയുന്ന ഒന്ന് രണ്ടു തമാശകളുള്ള സംഭാഷണങ്ങളും, ക്ലൈമാക്സിനു മുമ്പുള്ള ഒരു സസ്പെന്‍സും ഒഴികെ, ഈ സിനിമയിലെ മറ്റെല്ലാ ഘടഗങ്ങളും പരിതാപകരമാണ്. 20 വര്‍ഷങ്ങളിലായി മലയാള സിനിമയില്‍ കണ്ടിട്ടുള്ള കഥാസന്ദര്‍ഭങ്ങളെല്ലാം വീണ്ടും ഒന്നുകൂടെ എഴുതിവെച്ചാല്‍ എങ്ങനെയാണ് തിരക്കഥയാകുന്നത്. സിനിമ കാണുവാന്‍ വരുന്ന പ്രേക്ഷകരെ വഞ്ചിക്കുന്ന രീതിയില്‍ എഴുതപെട്ട തിരക്കഥകള്‍ വായിച്ചു ഈ സിനിമയില്‍ അഭിനയിക്കാന്‍ തയ്യാറായ ദിലീപും, ഈ സിനിമ നിര്‍മ്മിക്കുവാന്‍ തയ്യാറായ വര്‍ണ്ണചിത്രയുടെ നിര്‍മ്മാതാക്കളുടെയും ധൈര്യം അപാരം തന്നെ. കാര്യസ്ഥനും മായാമോഹിനിയും വിജയിച്ചതുകൊണ്ട് മിസ്റ്റര്‍ മരുമകനും പ്രേക്ഷകര്‍ തെറ്റ്കുറ്റങ്ങളെല്ലാം ക്ഷമിച്ചുകൊണ്ട് കണ്ടിരുന്നോളും എന്ന അഹങ്കാരമാണ് തിരക്കഥകൃത്തുക്കള്‍ക്കും ദിലീപിനും ഈ സിനിമ ചെയ്യുവാനുള്ള പ്രേരണ.
സംവിധാനം: ബിലോ ആവറേജ്
കിലുക്കം കിലുകിലുക്കം എന്ന ബോറന് സിനിമയ്ക്ക് ശേഷം സന്ധ്യാമോഹന് സംവിധാനം ചെയ്ത സിനിമയാണ് മിസ്റ്റര്‍ മരുമകന്. ധനുഷ് നായകനായ "മാപ്പിള്ളയി" എന്ന തമിഴ് സിനിമയുടെ കഥയുമായി സാമ്യമുള്ള കഥ സംവിധാനം ചെയുന്ന ഏതൊരു സംവിധായകനും ചെയ്യേണ്ട അടിസ്ഥാന കര്‍ത്തവ്യം എന്നത് ആ സിനിമ കാണുകയും ആ സിനിമയുമായി സാദിര്‍ശ്യം തോന്നുന്ന രംഗങ്ങള്‍ ഒഴിവാക്കുക എന്നതുമാണ്. ഈ സിനിമയുടെ കാര്യത്തില്‍, ഉദയകൃഷ്ണ-സിബി തോമസ് കൂട്ടുകെട്ടിന്റെ തിരക്കഥയും ദിലീപിന്റെ സമയവും ലഭിച്ചപ്പോള്‍, അവര്‍ പറയുന്നതനുസരിച്ച് നില്ക്കുന്ന ഒരു ഡമ്മി സംവിധായകനെയാണ് സന്ധ്യാമോഹനില് കണ്ടത്. തിരക്കഥ കൃത്തുക്കള്‍ എഴുതിവെച്ച കുറെ കാര്യങ്ങള്‍ പി.സുകുമാര്‍ എന്ന ചായഗ്രാഹകന്റെ സഹായത്താല്‍ ചിത്രീകരിച്ചുവെച്ചു എന്നതല്ലാത സന്ധ്യാമോഹന് ഈ സിനിമ മെച്ചപെടുത്തുന്നതിനു വേണ്ടി യാതൊന്നും ചെയ്തിട്ടില്ല.
സാങ്കേതികം: ആവറേജ്

അഭിനയം: എബവ് ആവറേജ്
കാഴ്ചയിലൂടെ സിനിമയിലെത്തുകയും, മാമ്പഴക്കാലം, മീശമാധവന് എന്നീ സിനിമകളിലൂടെ ശ്രദ്ധനേടിയകയും ചെയ്ത സനൂഷയാണ് ഈ സിനിമയിലെ ദിലീപിന്റെ നായിക. അശോക് രാജായി ദിലീപും, രാജമല്ലികയായി കുശ്ബുവും, ബാബുരാജയി ബിജു മേനോനും അവരവരുടെ രംഗങ്ങള്‍ മോശമാക്കാതെ അഭിനയിച്ചിട്ടുണ്ട്. ഭാഗ്യരാജിനെ പോലോരാള്‍ക്ക് ചെയുവാനുള്ള പ്രസക്തിയൊന്നും അദ്ദേഹം ചെയ്ത കഥപാത്രത്തിനില്ല. ഷീല, ബാബുരാജ് എന്നിവരുടെ സമീപകലത്തുള്ള മോശം അഭിനയപ്രകടനങ്ങളില്‍ ഒന്നാണ് ഈ സിനിമയിലെത്. ജഗതിയ്ക്ക് തുല്യം ജഗതി മാത്രം എന്ന ഈ സിനിമയിലൂടെ വ്യക്തമാകും വിധമാണ് ജഗതി അഭിനയിക്കേണ്ടിയിരുന്ന കഥാപാത്രം ബാബുരാജ് അഭിനയിച്ചപ്പോള്‍ പ്രേക്ഷകര്‍ മനസ്സിലാക്കിയത്. ദിലീപ്, ഭാഗ്യരാജ്, ബിജു മേനോന്, സുരാജ് വെഞ്ഞാറമൂട്, സലിം കുമാര്‍, നെടുമുടി വേണു, സായികുമാര്‍, ബാബുരാജ്, റിയാസ് ഖാന്, ഹരിശ്രീ അശോകന്, നന്ദു പൊതുവാള്, സനൂഷ, ഖുശ്ബു, ഷീല, കവിയൂര്‍ പൊന്നമ്മ, തെസ്നി ഖാന്, സജിത ബേട്ടി, റീജ വേണുഗോപാല്‍, അംബിക മോഹന്‍ എന്നിവരാണ് ഈ സിനിമയിലെ അഭിനേതാക്കള്‍.
സിനിമയുടെ പ്ലസ് പോയിന്റ്സ്:
1. ദിലീപ്
2. ബിജു മേനോന്, സുരാജ് എന്നിവരുടെ ഒന്ന്-രണ്ടു തമാശകള്‍
സിനിമയുടെ മൈനസ് പോയിന്റ്സ്:
1. ഉദയന്‍-സിബി ടീമിന്റെ കഥ, തിരക്കഥ
2. സന്ധ്യമോഹന്റെ സംവിധാനം
3. ചിത്രസന്നിവേശം, പാട്ടുകള്‍
4. കഥയില്‍ പ്രാധാന്യമില്ലാത്ത കഥാപാത്രങ്ങള്‍, തട്ടിക്കൂട് തമാശകള്‍
5. ദിലീപ്-സനുഷ ജോഡി
മിസ്റ്റര്‍ മരുമകന് റിവ്യൂ: ദിലീപിന്റെ ആരാധകരെ രസിപ്പിക്കുവാന്‍ വേണ്ടിയെടുത്ത മിസ്റ്റര്‍ മരുമകന് പ്രേക്ഷകര്‍ക്ക് സുപരിചിതമായ കഥാസന്ദര്‍ഭങ്ങളിലൂടെ വികസിക്കുന്ന ലോജിക്കില്ലാത്ത എന്റര്റ്റെയിനറാണ്.
മിസ്റ്റര്‍ മരുമകന് റേറ്റിംഗ്: 3.20 / 10
കഥ, തിരക്കഥ: 1 / 10 [മോശം]
സംവിധാനം: 3 / 10 [ബിലോ ആവറേജ്]
സാങ്കേതികം: 2.5 / 5 [ആവറേജ്]
അഭിനയം: 3 / 5 [എബവ് ആവറേജ്]
ടോട്ടല്‍: 9.5 / 30 [3.2 / 10]
സംവിധാനം: സന്ധ്യാമോഹന്
കഥ, തിരക്കഥ, സംഭാഷണം: ഉദയകൃഷ്ണ-സിബി കെ. തോമസ്
ബാനര്‍: വര്‍ണ്ണചിത്ര
നിര്‍മ്മാണം: സുബൈര്‍, നെല്‍സണ്‍ ഐപ്പ്
ചായാഗ്രഹണം: പി.സുകുമാര്‍
ചിത്രസന്നിവേശം: മഹേഷ് നാരായണന്
വരികള്‍: പി.ടി.ബിനു, സന്തോഷ് വര്‍മ്മ
സംഗീതം: സുരേഷ് പിറ്റേഴ്സ്
പശ്ചാത്തല സംഗീതം: സുരേഷ് പിറ്റേഴ്സ്
കലാസംവിധാനം: സാലൂ.കെ. ജോര്‍ജ്
വസ്ത്രാലങ്കാരം: അസീസ് പാലക്കാട്
മേയിക്കപ്: സുദേവന്
വിതരണം: വൈശാഖ,വര്‍ണ്ണചിത്ര,ആന്‍മെഗാ മീഡിയ
ഇ സിനിമയ്ക്കൊകെ നിരൂപനമെഴുതി വെറുതെ സമയം കളയണോ സാറെ എനിm നിര്ബണ്ടാമാണേല് വന്‍ ലയിന്‍ A Udaykrishna ,Sibi K തോമസ് & Dilip film അത്രേം പോരെ
ReplyDeleteMayamohini,22female beautiful,casanova,ee adutha kalathau
ReplyDeletethudangiya KOOTHARA padangalekal ethrayoo bedam annu mr marumakan
evide adutha niroopanam????
ReplyDelete