19 Aug 2012

താപ്പാന - മമ്മൂട്ടിയുടെ ആരാധകരെ ത്രിപ്ത്തിപെടുത്തുന്ന ഒരു ജോണി ആന്റണി സിനിമ 4.80 / 10

ഗാലക്സി ഫിലിംസിന് വേണ്ടി മിലന്‍ ജലീല്‍ നിര്‍മ്മിച്ച്‌, മെഗാ സ്റ്റാര്‍ പത്മശ്രീ ഭരത് മമ്മൂട്ടി കേന്ദ്ര കഥാപാത്രമാകുന്ന താപ്പാന, ജോണി ആന്റണിയുടെ മൂന്നാമത്തെ മമ്മൂട്ടി സിനിമയാണ്. കണ്ണൂര്‍ ജയിലില്‍ നിന്നും ശിക്ഷ കഴിഞ്ഞു പുറത്തിറങ്ങുന്ന സാംസണ്‍ എന്ന സാംകുട്ടിയായാണ്‌ മമ്മൂട്ടി ഈ സിനിമയില്‍ അഭിനയിക്കുന്നത്. സാംസണ്‍ ജയിലില്‍ നിന്ന് ഇറങ്ങുന്ന അതെ ദിവസം മല്ലിക എന്ന പെണ്‍കുട്ടിയും ശിക്ഷ കഴിഞ്ഞു പുറത്തിറങ്ങുന്നു. മല്ലികയെ കണ്ട ഉടനെ അവളോട്‌ ഒരടുപ്പം തോന്നുന്ന സാംസണ്‍, മല്ലികയുമായി പരിചയപെടാനും അടുക്കാനും ശ്രമിക്കുന്നു. വാഹന അപകടത്തില്‍ പെടുന്ന മല്ലികയെ രക്ഷിക്കുന്ന സാംസണുമായി സൗഹൃദത്തിലാകുന്ന അവള്‍ എങ്ങനെയാണ് താന്‍ ജയിലിലെത്തിയത് എന്ന കഥ പറയുന്നു. മല്ലികയോടുള്ള ഇഷ്ടം ഉള്ളിലൊതുക്കി സാംസണ്‍ അവളുടെ നാട്ടിലേക്ക് കൂടെ പോകുന്നു. അവിടെ വെച്ച് ചില സത്യങ്ങളറിയുന്ന മല്ലിക, സംസണോട് സഹായം അഭ്യര്‍ത്ഥിക്കുന്നു. അങ്ങനെ, മല്ലികയെ ദ്രോഹിച്ചവരോട് പ്രതികാരം ചെയ്യുവാന്‍ സാംസണ്‍ മല്ലികയെ സഹായിക്കുന്നു. തുടര്‍ന്ന് ഇരുവരുടെയും ജീവിതത്തിലുണ്ടാകുന്ന രസകരമായ കഥയാണ് താപ്പാന എന്ന സിനിമയിലൂടെ തിരക്കഥകൃത്തും സംവിധായകനും പറയുവാന്‍ ഉദ്ദേശിച്ചത്.
ബെസ്റ്റ് ആക്ടര്‍ എന്ന സിനിമയിലെ മോഹന്‍ മാഷിനു ശേഷം മമ്മൂട്ടിയ്ക്ക് ലഭിച്ച നല്ല വേഷങ്ങളിളൊന്നാണ് താപ്പനയിലെ സാംസണ്‍... മല്ലികയായി അഭിനയിക്കുന്നത് കാട്ടുചെമ്പകത്തിലൂടെ മലയാളത്തിലെത്തിയ ചാര്‍മിയാണ്. എല്‍സമ്മ ആണ്‍കുട്ടിയ്ക്ക് ശേഷം എം.സിന്ധുരാജ് രചന നിര്‍വഹിക്കുന്ന താപ്പാനയുടെ ചായാഗ്രഹണം രാജരത്നവും, ചിത്രസന്നിവേശം രഞ്ജന്‍ അബ്രഹാമും, സംഗീതം വിദ്യാസാഗറും നിര്‍വഹിച്ചിരിക്കുന്നു. 

കഥ, തിരക്കഥ: ബിലോ ആവറേജ്
അവിചാരിതമായി കണ്ടുമുട്ടുകയും പരിച്ചയപെടുകയും സുഹൃത്തുക്കളാകുകയും ചെയ്യുന്ന ഒരാണും പെണ്ണും, പിന്നീട്..., ഒരാളുടെ പ്രശ്നത്തില്‍ മറ്റൊരാള്‍ ഇടപെട്ടു രക്ഷിക്കുകയും, അവസാനം അവര്‍ തമ്മില്‍ ഒന്നാവുകയും ചെയുന്ന എത്രയോ കഥകള്‍ സിനിമകളായിട്ടുണ്ട് മലയാളത്തില്‍. ഇതേ കഥ ഇന്നത്തെ കാലഘട്ടത്തില്‍ പ്രേക്ഷകര്‍ സ്വീകരിക്കുമോ എന്നത് കണ്ടറിയണം. കണ്ടുമടുത്ത കഥയാണെന്ന് കഥാകൃത്തിനു തോന്നുകയാണെങ്കില്‍, കഥാസന്ദര്‍ഭങ്ങള്‍ രചിക്കുമ്പോഴെങ്കിലും പുതുമകള്‍ ഉള്‍പെടുത്താന്‍ ശ്രമിക്കാമായിരുന്നു. ആ തരത്തിലുള്ള ശ്രമായിരുന്നു എം.സിന്ധുരാജ് എന്ന തിരക്കഥകൃത്ത് ലാല്‍ ജോസിനു വേണ്ടി എഴുതിയ എല്‍സമ്മ എന്ന ആണ്‍കുട്ടി എന്ന സിനിമ. അതിനാല്‍ ആ സിനിമ പ്രേക്ഷകര്‍ ഇരുകയ്യുംനീട്ടി സ്വീകരിച്ചു. എന്നാല്‍, താപ്പാനയ്ക്ക് വേണ്ടി എം. സിന്ധുരാജ് പുതുമയുള്ള കഥയോ കഥാസന്ദര്‍ഭങ്ങളോ രൂപപെടുത്തിയെടുക്കാന്‍ ശ്രമിച്ചിട്ടില്ല എന്നതാണ് സത്യം. മേല്പറഞ്ഞ കുറവുകളൊക്കെ ഈ സിനിമയ്ക്കുണ്ടെങ്കിലും, ജോണി ആന്റണിയുടെ മുന്‍കാല സിനിമകളായ തുറുപ്പുഗുലാന്‍, പട്ടണത്തില്‍ ഭൂതം എന്നീ സിനിമകളിലെ പോലെ മമ്മൂട്ടിയെ ഒരു കോമാളിയക്കുന്ന രീതിയിലുള്ള കഥാപാത്ര രൂപികരണമല്ല താപ്പാനയിലെത് എന്നതാണ് ഏക ആശ്വാസം. 
സംവിധാനം: ആവറേജ്
പ്രിഥ്വിരാജ് നായകനായ മാസ്റ്റേഴ്സ് എന്ന സിനിമയ്ക്ക് ശേഷം ജോണി ആന്റണി സംവിധാനം ചെയ്യുന്ന താപ്പാന, അദ്ദേഹത്തിന്റെ മുന്‍കാല മമ്മൂട്ടി സിനിമകളെ അപേക്ഷിച്ച് ഭേദമാണ്. മമ്മൂട്ടിയുടെ കഥാപാത്രവും അഭിനയവും, വിജീഷും പൊന്നമ്മ ബാബുവും ചേര്‍ന്നൊരുക്കിയ ചില തമാശകളും, വിദ്യാസാഗറിന്റെ സംഗീതവും, രാജരത്നത്തിന്റെ ചായഗ്രഹണവും ഒക്കെയാണ് താപ്പാനയെ രക്ഷിച്ചത്‌.
. നല്ല സിനിമകളെ സ്നേഹിക്കുന്ന പ്രേക്ഷകര്‍ നിരാശപെടുമെങ്കിലും, മമൂട്ടിയുടെ ആരാധകരെ ത്രിപ്തിപെടുത്തുന്ന സിനിമയെടുക്കുവാന്‍ ജോണി ആന്റണിയ്ക്കും കൂട്ടര്‍ക്കും സാധിച്ചു. സിനിമയുടെ ആദ്യപകുതി രസകരമായി അനുഭവപെട്ടെങ്കിലും, രണ്ടാം പകുതിയും ക്ലൈമാക്സും മോശമായതാണ് ഒരു സംവിധായകന്‍ എന്ന നിലയില്‍ ജോണി ആന്റണിയ്ക്ക് പറ്റിയ പിഴവ്. പുതുമകള്‍ മാത്രം കാണുവാന്‍ ആഗ്രഹിച്ചു സിനിമ കാണുവാന്‍ എത്തുന്ന പ്രേക്ഷകരെ ഇനിയും ഇതുപോലുള്ള സിനിമകളെടുത്ത് വഞ്ചിച്ചു സ്വന്തം പേര് മോശമാക്കണോ എന്ന്‍ എം.സിന്ധുരാജും ജോണി ആന്റണിയും ചിന്തികേണ്ടാതാണ്.

സാങ്കേതികം: എബവ് ആവറേജ്
ഊരും പേരും പറയാതെ...എന്ന് തുടങ്ങുന്ന ഈ സിനിമയിലെ പാട്ട് വിദ്യാസാഗര്‍ ഈണമിട്ട  ഏറ്റവും മികച്ച പ്രണയഗാനങ്ങളില്‍ ഒന്നാണ്. അതുപോലെ മികച്ച രീതിയില്‍ പശ്ചാത്തല സംഗീതം ഒരുക്കുവാനും വിദ്യാസാഗറിന് സാധിച്ചിട്ടുണ്ട്. രാജരത്നമാണ് ഈ സിനിമയിലെ മനോഹരങ്ങളായ ദ്രിശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയത്. ഈ സിനിമയിലെ പ്രധാന സവിശേഷതകളാണ് ചായഗ്രഹണവും സംഗീതവും. രഞ്ജന്‍ അബ്രഹാമാണ് ഈ സിനിമയുടെ ദ്രിശ്യങ്ങള്‍ കൂട്ടിയോജിപ്പിച്ചത്. നായകനും നായികയും ജീപ്പിലും കാറിലും സഞ്ചരിക്കുന്ന രംഗങ്ങളില്‍ കൃത്രിമത്വം തോന്നിപിക്കു
ന്നുണ്ട്. രഞ്ജന്‍ അബ്രഹമാണോ ജോണി ആന്റണിയാണോ ഇതൊക്കെ ശ്രദ്ധിക്കാതെപോയത് എന്നറിയില്ല. മോഹന്‍ദാസ്‌ ഒരുക്കിയ കലാസംവിധാനവും, അഫ്സല്‍ മുഹമ്മദിന്റെ വസ്ത്രാലങ്കാരവും കഥയോട് ചേര്‍ന്ന് നില്‍ക്കുന്നവയാണ്. 

അഭിനയം: ഗുഡ്
സാംസണ്‍ എന്ന്‍ കഥാപാത്രം മമ്മൂട്ടിയുടെ സമീപകാലത്തിറങ്ങിയ വേഷങ്ങളില്‍ മികച്ചു നില്‍ക്കുന്നു. മറ്റൊരു എടുത്തു പറയേണ്ട പ്രശംസിക്കേണ്ട അഭിനയം കാഴ്ചവെച്ചത് മുരളി ഗോപിയാണ്. കൊട്ടാരക്കര ശ്രീധരന്‍ നായര്‍ മുതല്‍ നരേന്ദ്ര പ്രസാദ്‌, സായികുമാര്‍, സിദ്ദിക്ക് എന്നിങ്ങനെ നീളുന്ന വില്ലന്മാരുടെ പട്ടികയില്‍ മുരളി ഗോപി എന്ന കരുത്തുറ്റനായ ഒരു വില്ലനെകൂടി ലഭിച്ചിരിക്കുകയാണ് ഈ സിനിമയിലൂടെ. പോലീസ് ഉദ്യോഗസ്ഥനായി വിജയരാഘവനും, ഗുണ്ടയായി വിജീഷും, മല്ലികയായി അഭിനയിച്ച ചാര്‍മിയും അവരവരുടെ കഥാപാത്രങ്ങള്‍ മികച്ചതാക്കി. ഇവരെ കൂടാതെ കലാഭവന്‍ ഷാജോണ്‍,  മാള അരവിന്ദന്‍, അനില്‍ മുരളി, സാദിക്ക്, ശിവജി ഗുരുവായൂര്‍, ഇര്‍ഷാദ്, സുരേഷ് കൃഷ്ണ, മണികണ്ടന്‍, ചെമ്പില്‍ അശോകന്‍, സുനില്‍ സുഖദ, കലാഭവന്‍ റഹ്മാന്‍, അബു സലിം, പൊന്നമ്മ ബാബു, തെസ്നി ഖാന്‍, വിജയകുമാരി, ലക്ഷ്മിപ്രിയ, സജിത ബേട്ടി എന്നിവരുമുണ്ട് ഈ സിനിമയില്‍.. 

സിനിമയുടെ പ്ലസ് പോയിന്റ്സ്:
1. മമ്മൂട്ടി
2. ഊരും പേരും പറയാതെ...എന്ന പാട്ട്
3. പശ്ചാത്തല സംഗീതം
4. മുരളി ഗോപി, ചാര്‍മി, വിജീഷ് എന്നിവരുടെ അഭിനയം
5.ചായാഗ്രഹണം 


സിനിമയുടെ മൈനസ് പോയിന്റ്സ്:
1. പ്രവചിക്കനാവുന്ന കഥ
2. പുതുമയില്ലാത്ത കഥാസന്ദര്‍ഭങ്ങള്‍
3. സിനിമയുടെ രണ്ടാം പകുതിയും ക്ലൈമാക്സും


താപ്പാന റിവ്യൂ: പ്രവചിക്കനാവുന്ന  കഥയും പുതുമയില്ലാത്ത കഥാസന്ദര്‍ഭങ്ങളും സുപരിചിതമായ കഥാപാത്രങ്ങളും താപ്പാന എന്ന സിനിമയുടെ പ്രധാന പോരായ്മകളാണെങ്കിലും, മമ്മൂട്ടി എന്ന നടനെയും താരത്തെയും അദ്ദേഹത്തിന്റെ ആരാധകരെ ത്രിപ്ത്തിപെടുത്തുന്ന രീതിയില്‍ ഉപയോഗിച്ച സിനിമയാണ് താപ്പാന.

താപ്പാന റേറ്റിംഗ്: 4.80 / 10
കഥ, തിരക്കഥ: 3/ 10 [ബിലോ ആവറേജ്]
സംവിധാനം: 5 / 10 [
ആവറേജ്]
സാങ്കേതികം: 3 / 5 [എബവ് ആവറേജ്] 
അഭിനയം: 3.5 / 5 [ഗുഡ് ]
ടോട്ടല്‍:: 14.5 / 30 [4.8 / 10] 

സംവിധാനം: ജോണി ആന്റണി
നിര്‍മ്മാണം: മിലന്‍ ജലീല്‍
ബാനര്‍: ഗാലക്സി ഫിലിംസ്
കഥ, തിരക്കഥ, സംഭാഷണം: എം.സിന്ധുരാജ്
ചായാഗ്രഹണം: രാജരത്നം
ചിത്രസന്നിവേശം: രഞ്ജന്‍ എബ്രഹാം
വരികള്‍: മുരുകന്‍ കാട്ടാക്കട, അനില്‍ പനച്ചൂരാന്‍, സന്തോഷ്‌ വര്‍മ്മ
സംഗീതം, പശ്ചാത്തല സംഗീതം: വിദ്യാസാഗര്‍
കലാസംവിധാനം: മോഹന്‍ദാസ്‌
വസ്ത്രാലങ്കാരം: അഫ്സല്‍ മുഹമ്മദ്‌
മേക്കപ്പ്: സജി കാട്ടാക്കട
വിതരണം: ഗാലക്സി റിലീസ് 

12 comments:

 1. മമ്മൂട്ടി യുടെ തുടര്‍ച്ചയായ 9 മത്തെ ഫ്ലോപ്

  ReplyDelete
 2. പടം കണ്ടിട്ട് പറ ആശാനെ

  ReplyDelete
 3. വളരെ മികച്ച ഒരു ചിത്രം മലയാളത്തിലേക്ക് സമ്മാനിച്ച ജോണി ആന്റണി ക്കും സിന്ധുരാജ്നും മിലന്‍ ജലീലിനും ആശംസകള്‍.. മെഗാസ്റാര്‍ മമ്മൂട്ടി യോട് രൂപ സാദ്ര്യശ്യം ഉള്ള ഒരു നടന്‍ ആണ് ഈ ചിത്രത്തിലെ നായക കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്... അദേഹം തന്റെ കഥാപത്രത്തോട് നൂറു ശതമാനം നീതി പുലര്‍ത്തി.. ഈ നടന്റെ മുന്‍ ചിത്രങ്ങളും ഉദാ: കോബ്ര, ലവ് ഇന്‍ സിങ്കപ്പൂര്‍, തുറുപ്പുഗുലാന്‍, ഡബില്സ് , മയബസ്സാര്‍ മുതലായവ വന്‍ വിജയങ്ങള്‍ ആയിരുന്നു.. അമരത്തിലും വടക്കന്‍ വീരഗാഥയിലും പൊന്തന്‍ മാടയിലും ഈ അടുത്ത സമയത്ത് പലെരിമാനിക്യതിലും പ്രാഞ്ചിയെട്ടനിലും കഥാപാത്രമായി ജീവിച്ച മമ്മൂട്ടിക്ക് ഒരു മികച്ച എതിരാളി തന്നെയാണ് ഈ നടന്‍.. ഉജ്വലമായ ഡാന്‍സ് രംഗങ്ങള്‍, ശരീരം അനങ്ങാത്ത അടി-ഇടി രംഗങ്ങള്‍, നവരസങ്ങള്‍ എല്ലാം ഈ നടനില്‍ ഭദ്രം... കഴിയുമെങ്ങില്‍ നിങ്ങള്‍ എല്ലാവരും ഈ ചിത്രം കാണണം. മള്‍ടി പ്ലക്സില്‍ തന്നെ കാണണം.. കാരണം സാധാരണ തിയെറ്റരുകളില്‍ ആരാതകരുടെ ബഹളങ്ങള്‍ കാരണം പല സംഭാഷണങ്ങളും മനസിലാവാതെ വരും... സിന്ധുരാജ് നമുക്ക് വേണ്ടി വളരെ കഷ്ടപ്പെട്ട് എഴുതിയതല്ലേ... ജോണി ആന്റണി കഷ്ടപ്പെട്ട് സംവിധാനിച്ചതല്ലേ...

  ReplyDelete
 4. Sadique M Koya - എന്തിനാ ഇങ്ങനെ കോപ്പിയടിച്ച് നടക്കുന്നേ!ചിത്രവിശേഷത്തില്‍ വന്ന കമന്റ് കോപ്പി പേസ്റ്റ് ചെയ്ത് ഞെളിഞ്ഞിരിക്കുകയാണല്ലൊ മച്ചാന്‍!
  ചേട്ടാ, ഒരു വരി കോപ്പി ചെയ്ത് ഗൂഗില്‍ സെര്‍ച്ചില്‍ പേസ്റ്റ് ചെയ്താല്‍ എവിടെയാണ് ഉറവിടം എന്ന് നിസ്സാരമായി മനസ്സിലാക്കാം. ഇനിയെങ്കിലും ഈ നാണം കെട്ട പരിപാടി നിര്‍ത്തിക്കൂടേ:(

  ReplyDelete
 5. ee cmmnt adyam vannathu movie ragayilanu anu..ee review vare copy anu..ee padam valya konam onnum illennu chitravisheshathil paranjathanu..athu thanne alle ivideyum parayunne

  ReplyDelete
 6. a entertainment film
  best acting of mammootty

  ReplyDelete
 7. oro machaanmaar padam erangum munne kanakku koottum kollathilla ennu parayamennyu..... athupoloru machan aanu shaji kalora chirichu chirichu chaavum

  ReplyDelete
 8. താപ്പാന പോലെ വന്നത് കുഴിയാന പോലെ പോയി !
  ആവറേജ് നിലവാരത്തോടു മുട്ടി മുട്ടി നില്‍ക്കുന്ന ഒരു പാവം പിടിച്ച സിനിമ.
  4.5/10

  ReplyDelete
 9. ivanokke abhinayam nirthiyittu cherakkan poyikude

  ReplyDelete
 10. മലയാളത്തിലെ ഇടവും ചെലവ് കൂടിയ ചിത്രം എന്ന പേരിലൊക്കെ ഹൈ ടെക് കൊപ്രായങ്ങല്‍ കണ്ട മലയാളി പ്രേക്ഷകന് ഇതൊക്കെ തീര്‍ച്ചയായും ഒരു നല്ല സിനിമയാണ് .........................

  ReplyDelete