15 Jun 2012

ബാച്ചിലര്‍ പാര്‍ട്ടി

മലയാള സിനിമ പ്രേമികള്‍ ഏറെ നാളായി ആകാംഷയോടെ കാത്തിരുന്ന സിനിമയാണ് അമല്‍ നീരദിന്റെ ബാച്ചിലര്‍ പാര്‍ട്ടി. അമല്‍ നീരദ് പ്രൊഡക്ഷന്സിന്റെ ബാനറില്‍ അമല്‍ നീരദും വി.ജയസുര്യയും ചേര്‍ന്ന് നിര്‍മ്മിച്ച ബാച്ചിലര്‍ പാര്‍ട്ടിയ്ക്ക് വേണ്ടി ചായാഗ്രഹണം നിര്‍വഹിച്ചതും സംവിധായകന്‍ അമല്‍ നീരദാണ്. കുട്ടികാലം മുതലേ പരസ്പരം അറിയാവുന്ന അഞ്ചു സുഹൃത്തുക്കളാണ് ബാച്ചിലര്‍ പാര്‍ട്ടിയിലെ നായകന്മാര്‍. കൊട്ടേഷന്‍ സംഘത്തലവന്‍ പ്രകാശ്‌ കാമത്തിന്റെ അങ്കരക്ഷകരായ അയ്യപ്പനും ഫക്കീറും, ചെറിയ കൊട്ടേഷനുകളും തരികിടകളുമായി ജീവിക്കുന്ന ഗീവര്‍ഗീസും ബെന്നിയും, പ്രണയിനിയെ സ്വന്തമാക്കി അവളുമൊത്ത്‌ ജീവിക്കാന്‍ വേണ്ടി മറ്റൊരു നാട്ടിലേക്ക് ഓടിപ്പോയ ടോണിയുമാണ് ബാച്ചിലര്‍ പാര്‍ട്ടിയിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്‌. അയ്യപ്പനായി കലാഭവന്‍ മണിയും, ബെന്നിയായി റഹ്മാനും, ഗീവര്‍ഗീസായി ഇന്ദ്രജിത്തും, ടോണിയായി ആസിഫ് അലിയും, ഫകീറായി വിനായകനുമാണ് അഭിനയിക്കുന്നത്. കഥയുടെ ഒരു നിര്‍ണ്ണായക ഘട്ടത്തില്‍ ഇവരുടെ രക്ഷക്കായി എത്തുന്ന കഥാപാത്രമായി പ്രിഥ്വിരാജും, ചാപ്പ കുരിശിലൂടെ പ്രേക്ഷകരെ ഞെട്ടിച്ച രമ്യ നമ്പീശനും, അന്യഭാഷാ സിനിമകളിലെ വെല്ലുന്ന ഐറ്റം ഡാന്‍സ്മായി പത്മപ്രിയയും അതിഥി താരങ്ങളായി ബാച്ചിലര്‍ പാര്‍ട്ടിയിലുണ്ട്. ഉണ്ണി ആര്‍, സന്തോഷ്‌ എച്ചിക്കാനം എന്നിവര്‍ ചേര്‍ന്നാണ് ബാച്ചിലര്‍ പാര്‍ട്ടിയുടെ രചന നിര്‍വഹിച്ചിരിക്കുന്നത്. അമല്‍ നീരദിന്റെ ചായാഗ്രഹണം, വിവേക് ഹര്‍ഷന്റെ ചിത്രസന്നിവേശം, രാഹുല്‍ രാജ് ഒരുക്കിയ പാട്ടുകളും പശ്ചാത്തല സംഗീതവും ഈ സിനിമയുടെ പ്രധാന സവിശേഷതകളാണ്. 

കഥ, തിരക്കഥ: ബിലോ ആവറേജ്
അന്‍വര്‍ എന്ന സിനിമയുടെ തിരക്കഥയിലൂടെ ഏറെ സുപരിചിതനായ ഉണ്ണിയും, സന്തോഷ്‌ എച്ചിക്കാനവും ചേര്‍ന്നാണ് ബാച്ചിലര്‍ പാര്‍ട്ടിയുടെ കഥയും തിരക്കഥയും സംഭാഷണങ്ങളും എഴുതിയത്. ടോണി എന്ന സുഹൃത്തിന്റെ ജീവന്‍ രക്ഷിക്കുന്നതിനായി അയ്യപ്പനും, ബെന്നിയും, ഗീവര്‍ഗീസും, ഫകീറും ടോണിയുമൊത്ത് ചേര്‍ന്ന് വില്ലന്മാരെ നേരിടുന്നതാണ് ഈ സിനിമയുടെ കഥ എന്ന ഒറ്റവാക്കില്‍ പറയാം.
ഉണ്ണിയും സന്തോഷ്‌ എച്ചിക്കാനവും ചേര്‍ന്ന് എഴുതിയ തിരക്കഥയില്‍ യുവാക്കളെ ത്രിപ്ത്തിപെടുതുവാന്‍ വേണ്ടി വെള്ളമടിയും പുകവലിയും പച്ചയ്ക്ക് പറയുന്ന തെറികളും രണ്ടു അര്‍ത്ഥമുള്ള സംഭാഷണങ്ങളും ഒരുപാടുണ്ട്. ഈ ചേരുവകളെല്ലാം സിനിമയ്ക്ക് ആവശ്യമായതോ, ആ കഥാപാത്രങ്ങളുടെ സ്വഭാവത്തെ പ്രേക്ഷകര്‍ക്ക്‌ പരിച്ചയപെടുത്തുവാണോ ഉള്ളതല്ല. ബാച്ചിലേര്‍സ് ഈ സിനിമ ആഘോഷമാക്കി മാറ്റണമെന്ന ഒരൊറ്റ ലക്‌ഷ്യം മാത്രമായിരുന്നു ഇത്തരത്തിലുള്ള തിരക്കഥയ്ക്ക് പിന്നില്‍. പ്രത്യേകിച്ച് സംഭവ വികാസങ്ങള്‍ ഇല്ലാത്ത ഒരു കഥ സിനിമയാകമെങ്കിലും, സിനിമയുടെ അവസാനം പ്രേക്ഷകരുടെ യുക്തിയെ ചോദ്യം ചെയ്യാത്ത രീതിയിലുള്ള സംഭവങ്ങള്‍ എങ്കിലും ഉണ്ണിയ്ക്കും സന്തോഷിനും എഴുതാമായിരുന്നു. യുവാക്കള്‍ക്ക് വേണ്ടിയുള്ള ഘടഗങ്ങളെല്ലാം ചേര്‍ത്തൊരുക്കിയ ആദ്യ പകുതി, അമല്‍ നീരദ് എന്ന ചായഗ്രഹന്റെയും വിവേക് ഹര്‍ഷന്‍ എന്ന ചിത്രസന്നിവേശകന്റെയും രാഹുല്‍ രാജ് എന്ന സംഗീത സംവിധായകന്റെയും കഴിവുകൊണ്ട് പ്രേക്ഷകര്‍ക്ക്‌ ബോറാടിക്കാതെ കണ്ടിരിക്കുവാന്‍ സാധിച്ചു. എന്നാല്‍ സിനിമയുടെ അവസാന രംഗങ്ങളില്‍ കഥ സഞ്ചരിക്കുന്ന വഴിയും കഥാസന്ദര്‍ഭങ്ങളും കണ്ടപ്പോള്‍, ഉണ്ണിയും സന്തോഷും ഈ സിനിമയുടെ തിരക്കഥ രചനയുടെ പാതിവഴിയെ ഉപേക്ഷിച്ചു പോയതാണോ എന്നുവരെ സംശയിച്ചു. മലയാള സിനിമയില്‍ ഇത്തരത്തിലുള്ള ഒരു പരീക്ഷണ ക്ലൈമാക്സ് വ്യതസ്തമാണെങ്കിലും, പ്രേക്ഷകരുടെ പറ്റിക്കുന്ന രീതിയില്‍ ആകണമെന്നില്ലയിരുന്നു. കെട്ടുറപ്പുള്ള തിരക്കഥയാണ് ഏതൊരു സിനിമയുടെയും നട്ടലെന്നു ഓര്‍മ്മപെടുത്തുന്നു.

സംവിധാനം: ബിലോ ആവറേജ്
മമ്മൂട്ടിയുടെ ബിഗ്‌ ബി, മോഹന്‍ലാലിന്‍റെ സാഗര്‍ ഏലിയാസ് ജാക്കി, പ്രിഥ്വിരാജിന്റെ അന്‍വര്‍ എന്നീ സിനിമകള്‍ക്ക്‌ ശേഷം അമല്‍ നീരദ് സംവിധാനം ചെയ്ത സിനിമയാണ് ബാച്ചിലര്‍ പാര്‍ട്ടി. കഴിവുള്ള സാങ്കേതിക വിദഗ്ധരാണ് അമല്‍ നീരദ് സിനിമയെ പ്രേക്ഷകരിലേക്ക് കൂടുതല്‍ അടുപ്പിക്കുന്നത് എന്ന സത്യം വീണ്ടും തെളിയിക്കപെട്ടിരിക്കുകയാണ് ഈ സിനിമയിലൂടെ. ഒരു സംവിധായകന്‍ എന്ന നിലയില്‍ നല്ല സാങ്കേതിക മികവോടെ സിനിമയോടെ സിനിമയെടുക്കുവാന്‍ സാധിച്ച അമല്‍, കഥയോ തിരക്കഥയോ മികച്ചത്താക്കുവാന്‍ മറന്നുപോയീ എന്ന് കരുതാം. ബിഗ്‌ ബി എന്ന അമലിന്റെ ആദ്യ സിനിമ പ്രേക്ഷകര്‍ക്ക്‌ ഇഷ്ടമാകുവനുള്ള പ്രധാന കാരണം ആ സിനിമയില്‍ ഒരു കഥയുള്ളത് കൊണ്ടായിരുന്നു. ബാച്ചിലര്‍ പാര്‍ട്ടിയില്‍ പുതുമയുള്ള കഥ തിരഞ്ഞെടുക്കുന്നതിനെക്കാള്‍, മികച്ച വിഷ്വല്‍സ് ഒരുക്കുവാനാണ് സംവിധായകന്‍ ശ്രമിച്ചത്. എന്നിരുന്നാലും, ഈ സിനിമയുടെ ആദ്യപകുതി യുവാക്കള്‍ ആസ്വദിച്ചു എന്നതില്‍ തര്‍ക്കമില്ല. അതിനു പ്രധാന കാരണം ചായഗ്രഹണവും പാട്ടുകളും പശ്ചാത്തല സംഗീതവും കലാസംവിധാനവും ഒക്കെ തന്നെ. സിനിമയുടെ അവസാനത്തെ 30 മിനിറ്റില്‍ സിനിമയില്‍ സംഭവിച്ച കാര്യങ്ങള്‍ ഓര്‍ത്തുകൊണ്ട്‌, ഉത്തരം കിട്ടാത്ത ഒരുപാട് ചോദ്യങ്ങള്‍ മനസ്സില്‍ സൂക്ഷിച്ചുകൊണ്ട്‌ സിനിമാകണ്ടിറങ്ങുന്ന പ്രേക്ഷകരെ ഓര്‍ത്തുപോകുന്നു. 

സാങ്കേതികം: ഗുഡ്
അമല്‍ നീരദ് എന്ന സംവിധയകനെക്കള്‍ പ്രേക്ഷകര്‍ക്ക്‌ ഇഷ്ടം അമല്‍ എന്ന ചായഗ്രഹകനെയാണ്. അതിമനോഹരം, അത്യുഗ്രന്‍ എന്നതില്‍ കുറഞ്ഞൊന്നും ഈ സിനിമയുടെ ചായഗ്രഹണത്തെ പറ്റി പറയുവാനില്ല. ഈ സിനിമ പ്രേക്ഷകരെ രണ്ടുമണിക്കൂര്‍ തിയറ്ററില്‍ പിടിചിരുത്തിയെങ്കില്‍, അതിനെ പ്രധാന കാരണം ചായാഗ്രഹണം തന്നെ. ആസിഫ് അലിയും നിത്യ മേനോനും അഭിനയിച്ച കാര്‍മുകിലിന്‍ എന്ന പാട്ടിന്റെ ചിത്രീകരണവും, ഇരുവരും താമസിക്കുന്ന വീടും, അന്ജംഗ സംഗം സഞ്ചരിക്കുന്ന വഴികളും, മൂന്നാര്‍ എന്ന ലൊക്കേഷനും പ്രേക്ഷകര്‍ക്ക്‌ ഒരു വിഷ്വല്‍ സദ്യ തന്നെയായിരുന്നു സമ്മാനിച്ചത്‌. അമലിന്റെ ദ്രിശ്യങ്ങള്‍ കൃത്യമായി സന്നിവേശം ചെയ്ത വിവേക് ഹര്‍ഷനും അഭിനന്ദനം അര്‍ഹിക്കുന്നു. റഫീക്ക് അഹമ്മദ്‌ രചിച്ചു രാഹുല്‍ രാജ് ഈണമിട്ട 4 പാട്ടുകളും മികച്ച നിലവാരം പുലര്‍ത്തിയവയാണ്. "ബാച്ചിലര്‍ ല്യ്ഫാണ് അഭയം എന്നയ്യപ്പ...", "കാര്‍മുകിലിന്‍...", "വിജനസുരഭി..." "കപ്പ കപ്പ പുഴുക്ക്..." എന്നെ ഗാനങ്ങളും അവയുടെ ചിത്രീകരണവും മികച്ച നിലവാരം പുലര്‍ത്തി. ഈ സിനിമയുടെ മറ്റൊരു സവിശേഷത എന്നത് രാഹുല്‍ രാജ് ഒരുക്കിയ പശ്ചാത്തല സംഗീതമാണ്. ഓരോ രംഗങ്ങളും യുവാക്കളെ ത്രില്ലടിപ്പികുവാന്‍ വേണ്ടിയുള്ളതായിരുന്നു ഈ സിനിമയുടെ പശ്ചാത്തല സംഗീതം. അതില്‍ നൂറു ശതമാനു വിജയിച്ചിരിക്കുന്നു രാഹുല്‍ രാജ്. പ്രോഡക്ഷന്‍ ഡിസൈന്‍ നിര്‍വഹിച്ച ജോസഫ്‌ നെല്ലിക്കലും, കലാസംവിധാനം നിര്‍വഹിച്ച പ്രതാപും, ശബ്ദമിശ്രണം നിര്‍വഹിച്ച തപസ് നായകും, വസ്ത്രാലങ്കാരം നിര്‍വഹിച്ച പ്രവീണും, മേയിക്കപ് ചെയ്ത രഞ്ജിത്തും അഭിനന്ദനം അര്‍ഹിക്കുന്നു!

അഭിനയം: എബവ് ആവറേജ് 
മറ്റെല്ലാ അമല്‍ നീരദ് സിനിമകളിലെയും പോലെ അമലിന്റെ ബാച്ചിലേര്‍സിന് വേണ്ടിയുള്ള ഈ പാര്‍ട്ടിയില്‍ ഒരു നീണ്ട താരനിര തന്നെ അണിനിരക്കുനുണ്ട്. ആസിഫ് അലി, ഇന്ദ്രജിത്ത്, റഹ്മാന്‍, കലാഭവന്‍ മണി, വിനായകന്‍, ആശിഷ് വിദ്യാര്‍ഥി, ജോണ്‍ വിജയ്‌, ജിനു ജോസ്, സുനില്‍ സുക്കട, കൊച്ചുപ്രേമന്‍, നിത്യ മേനോന്‍, ലെന, തെസ്നി ഖാന്‍ എന്നിവര്‍ക്കൊപ്പം പ്രിഥ്വിരാജ്, പത്മപ്രിയ, രമ്യ നമ്പീശന്‍ എന്നിവരും ബാച്ചിലര്‍ പാര്‍ട്ടിയിലുണ്ട്. മിതത്വമാര്‍ന്ന അഭിനയം കാഴ്ചവെച്ചു കൊണ്ട് റഹ്മാനും, ഇന്ദ്രജിത്തും അവരവരുടെ റോളുകള്‍ മികവുറ്റതാക്കി. സമീപകാലത്തിറങ്ങിയ ആസിഫ് അലി സിനിമകളെ അപേക്ഷിച്ച് നല്ല അഭിനയമാണ് ആസിഫ് ഈ സിനിമയില്‍ കാഴ്ചവെച്ചിരിക്കുന്നത്. അതുപോലെ തന്നെ, കലാഭവന്‍ മണിയും, വിനായകനും, ആശിഷ് വിദ്യാര്‍ഥിയും, ലെനയും, നിത്യ മേനോനും സുനില്‍ സുക്കടയും ഒക്കെ പ്രധാന കഥാപാത്രങ്ങള്‍ അവതരിപ്പിച്ചവര്‍ക്ക് മികച്ച പിന്തുണ നല്‍ക്കി.         

സിനിമയുടെ പ്ലസ്‌ പോയിന്റ്സ്:
1. അമല്‍ നീരദിന്റെ ചായാഗ്രഹണം
2. റഹ്മാന്‍, ഇന്ദ്രജിത്ത് എന്നിവരുടെ അഭിനയം
3. രാഹുല്‍ രാജ് ഒരുക്കിയ പാട്ടുകളും, പശ്ചാത്തല സംഗീതവും
4. സിനിമയുടെ ആദ്യ പകുതി
5. സന്നിവേശം, വസ്ത്രാലങ്കാരം, കലാസംവിധാനം 
 


സിനിമയുടെ മൈനസ് പോയിന്റ്സ്:
1. കഥ, തിരക്കഥ

2. ക്ലൈമാക്സ് രംഗങ്ങള്‍
3. രണ്ടു അര്‍ത്ഥമുള്ള സംഭാഷണങ്ങള്‍
4. രണ്ടാം പകുതിയിലെ ഇഴഞ്ഞുനീങ്ങുന്ന കഥാസന്ദര്‍ഭങ്ങള്‍
5. സ്ലോ മോഷന്‍ രംഗങ്ങള്‍ 


ബാച്ചിലര്‍ പാര്‍ട്ടി റിവ്യൂ: സാങ്കേതിക മികവോടെയും നടീനടന്മാരുടെ താരമൂല്യം ഉപയോഗിച്ചും അമല്‍ നീരദ് ഒരുക്കിയ 'ബാച്ചിലര്‍ പാര്‍ട്ടി' ബാച്ചിലേര്‍സിനെ ത്രിപ്ത്തിപെടുത്തുമെങ്കിലും, നല്ലൊരു കഥയുടെയോ കെട്ടുറപ്പുള്ള തിരക്കഥയുടെയോ പിന്‍ബലമില്ലാത്തതിനാല്‍ നല്ല സിനിമകളെ സ്നേഹിക്കുന്നവരെയും കുടുംബ പ്രേക്ഷകരെയും നിരാശപെടുത്തും.

ബാച്ചിലര്‍ പാര്‍ട്ടി റേറ്റിംഗ്: 4.20 / 10
കഥ, തിരക്കഥ: 3 / 10 [ബിലോ ആവറേജ്]
സംവിധാനം:
3 / 10 [ബിലോ ആവറേജ്] 
സാങ്കേതികം: 3.5 / 5 [ഗുഡ്]
അഭിനയം: 3 / 5 [എബവ് ആവറേജ്]

ടോട്ടല്‍: 12.5 / 30 [4.2 / 10]


ചായാഗ്രഹണം, സംവിധാനം: അമല്‍ നീരദ്
കഥ, തിരക്കഥ, സംഭാഷണം: ഉണ്ണി ആര്‍. സന്തോഷ്‌ എച്ചിക്കാനം
നിര്‍മ്മാണം: അമല്‍ നീരദ്, വി.ജയസുര്യ
ബാനര്‍: അമല്‍ നീരദ് പ്രൊഡക്ഷന്‍സ്
ചിത്രസന്നിവേശം: വിവേക് ഹര്‍ഷന്‍
വരികള്‍: റഫീക്ക് അഹമ്മദ്‌
സംഗീതം: രാഹുല്‍ രാജ്
പശ്ചാത്തല സംഗീതം: രാഹുല്‍ രാജ്
കല സംവിധാനം: പ്രതാപ് ആര്‍, ജോസഫ് നെല്ലിക്കല്‍
വസ്ത്രാലങ്കാരം: പ്രവീണ്‍ വര്‍മ
ശബ്ദ മിശ്രണം: തപസ് നായക്
മേയിക്കപ്: രഞ്ജിത്ത് അമ്പാടി
വിതരണം:
എ.എന്‍.പി. റിലീസ്

11 comments:

 1. സോള്‍ട്ട് ആന്‍ഡ്‌ പെപ്പെര്‍ എന്ന ചിത്രത്തിന്റെ കഥ / തിരക്കഥ / സംഭാഷണം നിര്‍വഹിച്ചിരിക്കുന്നത് ശ്യാം പുഷ്കരനും ദിലീഷ് നായരും ചേര്‍ന്നാണ് എന്റെ അറിവ്. ദയവു ചെയ്തു അത് തിരുത്തുക.

  ReplyDelete
  Replies
  1. thettu thiruthi thannathinu nandi! thudarnnum niroopanam vaayikkuka.

   Delete
 2. ദ്വയാര്‍ത്ഥ പ്രയോഗങ്ങളാണ് ചിത്രം നിറയെ. എല്ലാവരും ഡയലോഗുകളിലൂടെ അശ്ലീലത്തിന്‍റെ പതിനാറാം തമ്പുരാന്‍‌മാരായി വാണരുളുകയാണ്. ഈ സിനിമ കാണാന്‍ കയറുന്ന കുടുംബ പ്രേക്ഷകരുടെ അവസ്ഥ !

  ഇനിയൊരു രംഗം കണ്ടു. നമ്മുടെ വിനായകന്‍ തിരിഞ്ഞു നില്‍ക്കുകയാണ്. കൈയുടെ ചലനം കാണുമ്പോള്‍ അയാള്‍ സ്വയംഭോഗം ചെയ്യുകയാണെന്ന് തോന്നും. തിരിയുമ്പോഴല്ലേ കാണുന്നത്, അയാള്‍ പണമെണ്ണുകയാണ്. തിയേറ്ററില്‍ വലിയ കൈയടി! ഇതാണോ മലയാളി പ്രേക്ഷകര്‍ ആഗ്രഹിക്കുന്ന സിനിമാമുഹൂര്‍ത്തം? ഇത് അവഹേളിക്കുകയല്ലേ? ഇതിനെയാണോ നമ്മള്‍ ഹൃദയം കൊണ്ട് സ്വീകരിക്കേണ്ടത്?
  ഇനി പറയൂ, ഈ സൃഷ്ടിയെ സിനിമയെന്ന് വിളിച്ചാല്‍ സിനിമയെ പിന്നെന്ത് വിളിക്കും? എന്തായാലും വല്ലാത്തൊരു ചെയ്ത്ത് തന്നെ. പ്രേക്ഷകരുടെ മുഖത്ത് അമ്പത്തൊന്ന് വെട്ടുവെട്ടി കൊലപ്പെടുത്തിക്കളഞ്ഞു.

  ReplyDelete
  Replies
  1. " ഈ സിനിമ കാണാന്‍ കയറുന്ന കുടുംബ പ്രേക്ഷകരുടെ അവസ്ഥ !"

   ഇത് കുടുംബപ്രേക്ഷകരെയോ കുട്ടികളെയോ ഉദ്ദേശിച്ച് എടുത്ത പടമല്ല എന്ന്‍ അണിയറ പ്രവര്‍ത്തകര്‍ തന്നെ പറഞ്ഞിട്ടുണ്ടല്ലോ. എന്നിട്ടും ഇതിനൊക്കെ കുട്ടികളെയും കൊണ്ട് പോകുന്ന കുടുംബങ്ങള്‍ ഉണ്ടെങ്കില്‍ ആ മാതാപിതാക്കളെയാണ് അടിക്കേണ്ടത്.

   Delete
  2. this film is only for youngsters not for families

   Delete
  3. കുട്ടികളെയും കൊണ്ട് കാണാന്‍ പറ്റാത്ത പടങ്ങള്‍ക്ക് പണ്ടൊക്കെ ഒരു സര്‍ട്ടിഫിക്കറ്റ് കൊടുക്കുമായിരുന്നു, (A). ഈ പടത്തിലെ "കപ്പപ്പുഴുക്ക്" എന്നൊരു ഗാനരംഗം മാത്രം അവളുടെ രാവുകള്‍ എന്ന സിനിമയേക്കാള്‍ തറയാണ്‌.

   Delete
 3. 2 എണ്ണം അടിച്ചു ഫ്രെണ്ട്സുമായി കാണാന്‍ പറ്റിയ പടം...

  ക്ലൈമാക്സ്‌ കുറച്ചു ഓവര്‍ ആയിപ്പോയി...


  Not recommended for families and ബുദ്ധിജീവികള്‍ ...

  ReplyDelete
 4. please update the hit chart in the front page.the films which are in hit chart are old.

  ReplyDelete
 5. please update.. june itself is over and there is no review of usthad hotel...now thattathin marayathu.. why you are giving reviews in delayed dates for films released on the same date?

  ReplyDelete
 6. അമല്‍ നീരദിന്റെ 2 സിനിമകള്‍ ഞാന്‍ മുന്പ് കണ്ട സിനിമകളുമായി സാമ്യം തോന്നി
  അങ്ങനെ കൂടുതല്‍ തിരക്കിയപോള്‍ എല്ലാ സിനിമകളും ഇംഗ്ലീഷ് സിനിമകളുടെ കാര്‍ബണ്‍ കോപ്പി ആണെന്ന് മനസിലായി ,,ദയവു ചെയ്ത് എല്ലാ മലയാളികളും കിണറിലെ തവളകള്‍ ആണെന്ന് കരുതരുത് ....
  അധികം വയ്കാതെ ഇന്‍റര്‍പോളിന്റെ കേസ് താങ്കള്ക് കിട്ടുമെന്നും മലയാള സിനിമയുടെ പ്രതിച്ചായ ലോക സിനിമയ്ക്കു മുന്നില്‍ നാണം കെടുമെന്നും അറിയാന്‍ കഴിഞ്ഞു

  ReplyDelete