13 Apr 2012

മായാമോഹിനി

മഞ്ജു വാര്യരുടെ സഹോദരന്‍ മധു വാര്യരും ക്യാമറമാന്‍ പി.സുകുമാറും ചേര്‍ന്ന് കളര്‍ ഫാക്ടറിയുടെ ബാനറില്‍ നിര്‍മ്മിച്ച്‌, ഉദയകൃഷ്ണ-സിബി.കെ.തോമസ്‌ ടീമിന്റെ രചനയില്‍ ജോസ് തോമസ്‌ സംവിധാനം ചെയ്ത്, ജനപ്രിയനായകന്‍ ദിലീപ് പെണ്‍വേഷത്തില്‍ അഭിനയിക്കുന്ന സിനിമയാണ് മായാമോഹിനി. ചാന്തുപൊട്ട്, കുഞ്ഞിക്കൂനന്‍ എന്നീ സിനിമകള്‍ക്ക്‌ ശേഷം ദിലീപിന് ലഭിക്കുന്ന ഏറ്റവും വ്യതസ്തവും വെല്ലുവെളി ഉയര്‍ത്തുന്നതുമായ വേഷമാണ് മായാമോഹിനി എന്ന സിനിമയിലെ മോഹിനി എന്ന പെണ്‍വേഷം. ഈ സിനിമയില്‍ ബിജു മേനോന്‍ അവതരിപ്പിക്കുന്ന ബാലകൃഷ്ണന്‍ എന്ന കഥാപാത്രത്തിന്റെ ഭാര്യയായ മോഹിനിയായാണ് ദിലീപ് അഭിനയിക്കുന്നത്.ഒരേസമയം ബാലകൃഷ്ണന്റെ ഭാര്യയായും ലക്ഷ്മിനാരായണന്‍ വക്കീലിന്റെ കാമുകിയായും അഭിനയിക്കുന്ന മായാമോഹിനിയെ കാണുവാന്‍ പ്രേക്ഷകര്‍ ഏറെ നാളായി കാത്തിരിക്കുകയായിരുന്നു. സ്വന്തം ലേഖകന്‍ [സ്വ.ലേ] എന്ന സിനിമയ്ക്ക് ശേഷം കളര്‍ ഫാക്ടറി നിര്‍മ്മിക്കുന്ന മായാമോഹിനി വിതരണം ചെയ്തിരിക്കുന്നത് ദിലീപിന്റെ വിതരണ കമ്പനിയായ മഞ്ജുനാഥയാണ്. അനില്‍ നായര്‍ ചായഗ്രഹണവും ജോണ്‍ കുട്ടി ചിത്രസന്നിവേശവും ബേണി-ഇഗ്നെഷിയസ് പാട്ടുകള്‍ക്ക് സംഗീതവും നല്ക്കിയിരിക്കുന്നു. 

ചെറുപ്പത്തിലെ അച്ഛനമ്മമാരെ നഷ്ടപെട്ട ബാലകൃഷ്ണനെ വളര്‍ത്തി വലുതാക്കിയതെല്ലാം അയാളുടെ രണ്ടു അമ്മാവന്മാരും ചേര്‍ന്നാണ്. അമ്മാവന്മാരുടെ സ്വത്തുക്കളെല്ലാം ബാലകൃഷ്ണന് അവകാശപെട്ടതാണ്. ആ സ്വത്തുക്കളെല്ലാം കിട്ടുവാന്‍ കാത്തിരിക്കുകയാണ് ബാലകൃഷ്ണനും അയാളുടെ സുഹൃത്ത് ലക്ഷ്മിനാരായണനും. ബാലകൃഷ്ണനും ലക്ഷ്മിനാരായണന്‍ വക്കീലും ആത്മാര്‍ത്ഥ സുഹൃത്തുക്കളും ഒരുമിച്ചു ബിസിനസ്‌ ചെയ്യുവാന്‍ താല്പര്യമുള്ളവരുമാണ്. ഒരു ബിസിനസ് ആവശ്യത്തിനായി ഇവര്‍ ബോംബയില്‍ എത്തുകയും ഒരു മാര്‍വാടിയുമായി കച്ചവടം ചെയ്യുവാന്‍ വേണ്ടി പണം മുടക്കുകയും ചെയ്യുന്നു. അവിടെ വെച്ച് മായ എന്ന മാര്‍വാടി പെണ്‍കുട്ടിയുമായി ബാലകൃഷ്ണന്‍ പ്രണയിത്തിലാകുന്നു. 

കുറച്ചു നാളുകള്‍ക്കു ശേഷം ഇവര്‍ രണ്ടുപേരും ഒളിച്ചോടി നാട്ടില്‍ വരുകയും, ഒരു പ്രത്യേക സാഹചര്യത്തില്‍ അവള്‍ ബാലകൃഷ്ണനെ ഉപേക്ഷിച്ചു ബോംബയിലേക്ക് തിരിച്ചുപോകുന്നു. ബാലകൃഷ്ണന്‍ ഒരു പെണ്ണുമായി നാട്ടില്‍ തിരിച്ചെത്തി എന്നറിയുന്ന അമ്മാവന്മാര്‍ സ്വത്തുക്കളെല്ലാം ബാലകൃഷ്ണന് നല്‍ക്കുവാന്‍ തീരുമാനിക്കുന്നു. അങ്ങനെ അവര്‍ ബാലകൃഷ്ണനെയും ബാലകൃഷ്ണന്‍ കൊണ്ടുവന്ന പെണ്‍കുട്ടിയേയും കാണുവാന്‍ വരുന്നു. ഈ വാര്‍ത്തയറിയുന്ന ബാലകൃഷ്ണനും ലക്ഷ്മിനാരയണനും ഭാര്യയായി അഭിനയിക്കുവാന്‍ ഒരു പെണ്‍കുട്ടിയെ അന്വേഷിക്കുമ്പോഴാണ് മോഹിനിയെ പരിച്ചയപെടുന്നത്. അങ്ങനെ കുറച്ചു നാളുകള്‍ക്കായി ബാലകൃഷ്ണന്റെ ഭാര്യയായ മായയായി മോഹിനി അഭിനയിക്കുന്നത്. തുടര്‍ന്ന് മായാമോഹിനിയുടെയും ബാലകൃഷ്ണന്റെയും ജീവിതത്തില്‍ ഉണ്ടാകുന്ന സംഭവങ്ങളാണ് ഈ സിനിമയുടെ കഥ. 
  
കഥ, തിരക്കഥ: ബിലോ ആവറേജ്
ദിലീപ് അഭിനയിച്ച നിരവധി ഹിറ്റ്‌ സിനിമകളുടെ തിരക്കഥകൃത്തുക്കളായ ഉദയകൃഷ്ണ സിബി കെ.തോമസ്‌ ടീം കാര്യസ്ഥനു ശേഷം ദിലീപുമായി ഒന്നിക്കുന്ന സിനിമയാണ് മായാമോഹിനി. ദിലീപ് ഇതുവരെ അവതരിപ്പിക്കാത്ത ഒരു വേഷം എന്നരീതിയില്‍ മായാമോഹിനി പ്രേക്ഷകര്‍ക്ക്‌ പുതിയ ഒരു അനുഭവമായിരിക്കും എന്ന കരുതിയാകണം ഉദയകൃഷ്ണയും സിബിയും ഈ സിനിമയുടെ കഥയും തിരക്കഥയും സംഭാഷണങ്ങളും ഒരുക്കിയത്. സിനിമയുടെ ആദ്യപകുതിയില്‍ പ്രേക്ഷകര്‍ ആഗ്രഹിക്കുന്ന രീതിയില്‍ കഥ മുമ്പോട്ടു കൊണ്ടുപോകാന്‍ തിരക്കഥകൃത്തുക്കള്‍ക്കും സംവിധായകനും സാധിച്ചു. കുടുംബത്തോടൊപ്പം സിനിമ കാണുവാന്‍ വരുന്ന പ്രേക്ഷകര്‍ക്ക്‌ ദഹിക്കാന്‍ ഒരല്പം പ്രയാസമുള്ള സംഭാഷണങ്ങള്‍ അടങ്ങുന്ന രംഗങ്ങളാണ് സിനിമയുടെ തമാശ രംഗങ്ങള്‍. ദിലീപും, ബിജു മേനോനും, ബാബുരാജും മികച്ച രീതിയില്‍ തന്നെ അവരവരുടെ കഥാപാത്രങ്ങളെ ഭംഗിയാക്കാന്‍ ശ്രമിച്ചിട്ടുണ്ട്. അവരുടെ അഭിനയിത്തിലുള്ള തമാശകള്‍ ഒഴികെ മറ്റൊന്നും പുതിയതായി ഈ സിനിമയിലില്ല. മലയാള സിനിമയിലും ദിലീപ് അഭിനയിച്ച സിനിമയിലും നിരവധി പ്രാവശ്യം കണ്ടിട്ടുള്ള കഥയും കഥാഗതിയുമാണ് സിനിമയുടെ രണ്ടാം പകുതിയില്‍. സമീപകാലതിറങ്ങിയ ദിലീപ് സിനിമകളുമായി താരതമ്യം ചെയ്‌താല്‍, ഈ സിനിമയുടെ ക്ലൈമാക്സ് ആയിരിക്കും ഏറ്റവും മോശം. പോക്കിരിരാജയും, ക്രിസ്ത്യന്‍ ബ്രദേഴ്സും, കാര്യസ്ഥനും ഒക്കെ വിജയചിത്രങ്ങളാണെങ്കിലും, കലാപരമായി ശരാശരി നിലവാരം പോലുമില്ലാത്ത സിനിമകളായിരുന്നു. അതെപട്ടികയില്‍ സ്ഥാനം നേടാന്‍ മായാമോഹിനിയും...

സംവിധാനം: ബിലോ ആവറേജ്
ഒരു നീണ്ട ഇടവേളയക്ക്‌ ശേഷമാണ് മാട്ടുപെട്ടി മച്ചാന്‍, ഉദയപുരം സുല്‍ത്താന്‍, സുന്ദരപുരുഷന്‍ എന്നീ സിനിമകളുടെ സംവിധായകന്‍ ജോസ് തോമസ്‌ ഒരു സിനിമ സംവിധാനം ചെയ്യുന്നത്. പ്രേക്ഷകരെ ചിരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സിനിമകള്‍ സംവിധാനം ചെയുന്ന സംവിധായകനാണ് ജോസ് തോമസ്‌ എന്ന്
അദേഹത്തിന്റെ മുന്‍കാല സിനിമകള്‍ കണ്ടാല്‍ അറിയാം. മായാമോഹിനിയില്‍ ദിലീപിന്റെ പെണ്‍വേഷവും ബിജുമേനോന്‍-ബബരാജ് ടീമിന്റെ തമാശകളുമാണ് പ്രേക്ഷകരില്‍ ചിരിയുണര്‍ത്തുന്നത്. ഹാസ്യ രംഗങ്ങള്‍ക്കൊന്നും ശരാശരി നിലവാരം ഇല്ലെങ്കില്‍ പോലും, പ്രേക്ഷകരെ രസിപ്പിക്കുവാന്‍ ഈ സിനിമയുടെ ആദ്യപകുതിയ്ക്കാവുന്നുണ്ട്. പക്ഷെ, രണ്ടംപകുതിയും ക്ലൈമാക്സ് രംഗങ്ങളും കണ്ടാല്‍, സംവിധായകന്‍ ജോസ് തോമസും ചായഗ്രാഹകാനും ഉറക്കത്തിലായിരുന്നോ സിനിമ ചിത്രീകരിച്ചത് എന്ന് തോന്നിപോകും. ആദ്യപകുതിയിലൂടെ പ്രേക്ഷകരെ ചിരിപ്പിച്ച മായാമോഹിനി, രണ്ടാം പകുതിയിലെ രംഗങ്ങളിലൂടെ പ്രേക്ഷകരെ വെറുപ്പിക്കുകയും നിരാശപെടുത്തുകയും ചെയ്തു. 

സാങ്കേതികം: ആവറേജ്
ദിലീപിനെ സുന്ദരിയായ മോഹിനിയാക്കി മാറ്റിയത് മേയിക്കപ്മാന്മാരായ റോഷന്‍ എന്‍.ജി യും സജി കാട്ടാക്കടയും വസ്ത്രാലങ്കാരം നിര്‍വഹിച്ച സമീറ സനീഷും ചേര്‍ന്നാണ്. മികച്ച രീതിയില്‍ ദിലീപിനെ മായമോഹിനിയാക്കി മാറ്റുവാന്‍ സാധിച്ച മൂവരും അഭിനന്ദനങ്ങള്‍ അര്‍ഹിക്കുന്നു. അനില്‍ നായരുടെ ചായഗ്രഹണവും ജോണ്‍ കുട്ടിയുടെ സന്നിവേശവും ശരാശരി നിലവാരം പുലര്‍ത്തുന്നു. വയലാര്‍ ശരത്ചന്ദ്ര വര്‍മ്മയും സന്തോഷ്‌ വര്‍മയും എഴുതിയ വരികള്‍ക്ക് ബേണി ഇഗ്നെഷിയസ് സംഗീത സംവിധാനം നിര്‍വഹിക്കുന്നു. കാര്യസ്ഥനിലും മേരിയ്ക്കുണ്ടൊരു കുഞ്ഞാടിലും ഭേദപെട്ട പാട്ടുകള്‍ ഉണ്ടാക്കാന്‍ സാധിച്ച സംഗീത സംവിധായകര്‍ക്കും പിഴച്ചു. ഈ സിനിമയിലെ പാട്ടുകള്‍ക്കും ശരാശരിയില്‍ താഴെയേയുള്ളൂ നിലവാരം
.  


അഭിനയം: എബവ് ആവറേജ്
വ്യതസ്ത വേഷങ്ങള്‍ എന്നും ധൈര്യത്തോടെ സ്വീകരിച്ചു വിജയിപ്പിക്കുക എന്നതു എല്ലാ നടന്മാര്‍ക്കും സാധിക്കുന്ന ഒരു കാര്യമല്ല. കുഞ്ഞിക്കൂനനും ചാന്തുപൊട്ടിലെ രാധാകൃഷ്ണനും പച്ചക്കുതിരയിലെ ആകാശ് മേനോനും പ്രേക്ഷകര്‍ സ്വീകരിച്ചതു പോലെ, ദിലീപിന്റെ
മായാമോഹിനി വേഷം പ്രേക്ഷകര്‍ക്ക് ഇഷ്ടപെട്ടിരിക്കുന്നു. മലയാള സിനിമയില്‍ നിലവിലുള്ള നടന്മാരില്‍ മറ്റാര്‍ക്കും ചെയ്യുവാനോ, മറ്റാരെങ്കിലും ചെയ്‌താല്‍, പ്രേക്ഷകര്‍ നിരസിക്കുവാനും സാധ്യതയുള്ളതാണ് പെണ്‍വേഷം. മായാമോഹിനിയുടെ ചലനങ്ങളും ഭാവങ്ങളും മനോഹരമായി അവതരിപ്പിച്ച ദിലീപിന്റെ സിനിമ ജീവിതത്തിലെ മികച്ച വേഷങ്ങളില്‍ ഒന്നായിരിക്കും മായാമോഹിനി. ദിലീപിനൊപ്പം ബിജു മേനോനും ബാബു രാജും മികച്ച രീതിയില്‍ തന്നെ അവരരുടെ വേഷങ്ങള്‍ അവതരിപ്പിച്ചു. അഭിനയത്തിന്റെ കാര്യത്തില്‍ മോശമായത് സ്പകിടം ജോര്‍ജ് മാത്രമാണ്. അദേഹത്തിന് പറ്റാത്ത വേഷമാണ് ഈ സിനിമയിലെ മണ്ടനായ പോലീസ് ഉദ്യോഗസ്ഥന്‍. ഇവരെ കൂടാതെ, വിജയരാഘവന്‍, മധു വാര്യര്‍, നെടുമുടി വേണു, മോഹന്‍ ശര്‍മ, ഉണ്ണികൃഷ്ണന്‍ നമ്പൂതിരി, ബാലചന്ദ്രന്‍ ചുള്ളിക്കാട്, കൊച്ചുപ്രേമന്‍, കലാഭവന്‍ ഷാജോണ്‍, അബു സലിം, സാദിക്ക്, കസാന്‍ ഖാന്‍, മൈഥിലി, ലക്ഷ്മി റായ്, സജിത ബേട്ടി എന്നിവാരാണ് ഈ സിനിമയിലെ പ്രധാന അഭിനേതാക്കള്‍.     


സിനിമയുടെ പ്ലസ്‌ പോയിന്റ്സ്:
1. ദിലീപിന്റെ പെണ്‍വേഷവും അഭിനയവും
2. ബിജു മേനോന്‍-ബാബു രാജ് കൂട്ടുകെട്ട്
3. ആദ്യപകുതിയിലെ ഒന്ന്-രണ്ടു തമാശകള്‍ 
 


സിനിമയുടെ മൈനസ് പോയിന്റ്സ്:
1. ലോജിക് ഇല്ലാത്ത കഥയും കഥാസന്ദര്‍ഭങ്ങളും
2. ജോസ് തോമസിന്റെ സംവിധാനം
3. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ദഹിക്കാത്ത രണ്ടു അര്‍ത്ഥങ്ങളുള്ള സംഭാഷണങ്ങള്‍
4. രണ്ടാം പകുതിയിലെ രംഗങ്ങളും, സംവിധാനവും
5. ശരാശരി പോലും നിലവാരമില്ലാത്ത പാട്ടുകള്‍
6. ക്ലൈമാക്സ് രംഗങ്ങള്‍ 


മായാമോഹിനി റിവ്യൂ: സിനിമകളിലും ടീ.വി പരിപാടികളിലും കേട്ടു മടുത്ത തമാശകള്‍ വീണ്ടും കേട്ടാല്‍ ചിരി വരുന്ന പ്രേക്ഷകര്‍ക്കും, കണ്ടുമടുത്ത കഥയും കഥാസന്ദര്‍ഭങ്ങളും വീണ്ടും കാണുവാന്‍ പ്രയാസം ഇല്ലാത്തവര്‍ക്കും, സിനിമയുടെ നിലവാരം എന്തുതന്നെയായാലും തികഞ്ഞ ആത്മാര്‍ഥതയോടെ മായമോഹിനിയെ അവതരിപ്പിച്ച ദിലീപിനെ കാണുവാന്‍ ആഗ്രഹമുള്ളവര്‍ക്കും ഒരു പ്രാവശ്യം കണ്ടിരിക്കാം ഈ സിനിമ.

മായാമോഹിനി റേറ്റിംഗ്: 3.80 / 10
കഥ, തിരക്കഥ: 3 / 10 [ബിലോ ആവറേജ്]
സംവിധാനം:
3 / 10 [ബിലോ ആവറേജ്]
സാങ്കേതികം: 2.5 / 5 [ആവറേജ്]
അഭിനയം: 3 / 5 [എബവ് ആവറേജ്]
ടോട്ടല്‍: 11.5 / 30 [3.8 / 10]

സംവിധാനം: ജോസ് തോമസ്‌
കഥ, തിരക്കഥ, സംഭാഷണം: ഉദയ്കൃഷ്ണ-സിബി കെ.തോമസ്‌
നിര്‍മ്മാണം: പി.സുകുമാര്‍, മധു വാര്യര്‍
ബാനര്‍: കളര്‍ ഫാക്ടറി
ചായാഗ്രഹണം: അനില്‍ നായര്‍
ചിത്രസന്നിവേശം: ജോണ് കുട്ടി
വരികള്‍: വയലാര്‍ ശരത്ചന്ദ്ര വര്‍മ, സന്തോഷ്‌ വര്‍മ
സംഗീതം: ബേണി-ഇഗ്നെഷിയ്സ്
മേയിക്കപ്: റോഷന്‍ എന്‍.ജി., സജി കാട്ടാക്കട
വസ്ത്രാലങ്കാരം: സമീറ സനീഷ്

16 comments:

  1. Arun Prabhakarn19 April 2012 at 19:34

    Great review...keep posting reviews as soon as the movie releases. This is one of the blogs which i and my friends rely on. Cheers!

    ReplyDelete
  2. good review....
    u wrote exact right things....

    ReplyDelete
  3. the rating 3.8/10 is not acceptable it must be 7/10 . in one rview you have give 3/5 rating to chappa kurish it is a coppy movie
    മലയാളിയെ ഞെട്ടിച്ച ചാപ്പാ കുരിശിന്റെ ഒറിജിനലുമായി കട്ട് കോപ്പിയുടെ 25ാം എപ്പിസോഡ്
    http://www.youtube.com/watch?v=4Tzaio4bONE&feature=fvsr
    any way this movie have some creativity compare to these cut copy movie

    ReplyDelete
    Replies
    1. നിരൂപണം വായിച്ചതിനും അഭിപ്രായം എഴുതിയതിനും അഖിലേഷിനു നന്ദി! ചാപ്പാ കുരിശ് എന്ന സിനിമയുടെ നിരൂപണം എഴുതുന്ന സമയത്തുള്ള രീതിയല്ല ഞങ്ങള്‍ എപ്പോള്‍ ഒരു സിനിമയെ നിരൂപണം ചെയ്യുബോള്‍ ഉപയോഗിക്കുന്നത്. മായാമോഹിനി എന്ന സിനിമയുടെ കഥയ്ക്ക്‌ മറ്റൊരു സിനിമയുടെ കഥയുമായി സാമ്യമില്ലെങ്കിലും, സിനിമയുടെ പ്രമേയം നല്ലതാണെങ്കിലും, നിലവാരമില്ലാത്ത തിരക്കഥയും സംവിധാനവും ആ സിനിമയുടെ നിലവാരത്തിനെ സാരമായി ബാധിച്ചു എന്നതാണ് നിരൂപണത്തിന്റെ കാഴ്ചപ്പാട്. 7 / 10 എന്ന താങ്കളുടെ വിലയിരുത്തലിനെ മാനിച്ചു കൊണ്ട് തന്നെ പറയുന്നു, മായമോഹിനി എന്ന സിനിമയ്ക്ക്, ഒരു നല്ല സിനിമയ്ക്ക് നല്‍ക്കുന്ന റേറ്റിംഗ് (7 / 10) കൊടുക്കുവാന്‍ സാധിക്കില്ല. തുടര്‍ന്നും നിരൂപണം വായിക്കുക, വിലയേറിയ അഭിപ്രായങ്ങള്‍ എഴുതുക. സിനിമകളുടെ നിരൂപണം അറിയുന്നതിനായി നിരൂപണത്തിന്റെ ഫേസ്ബുക്ക്‌ പേജില്‍ മെമ്പര്‍ ആകുക.

      Delete
    2. chapa and mayamohini are worst movies
      These two kind of movies are main problem of malayalam film industry

      Delete
  4. Superb review nirupanam. i liked it. waiting for ur 22 Female Kotayam nirupanam

    ReplyDelete
  5. Exact and proper review, expectations were very high, but really a waste of time

    ReplyDelete
  6. Story super, but film very bad

    ReplyDelete
  7. The best analyses................
    by
    Mayamohini kanda hathabagyan

    ReplyDelete
  8. SIR I AM REQUESTING TO WRITE THE REVIEWS OF DIAMOND NECKLACE,GRAND MASTER ,HERO THIRUVAMBADI THAMBAN.



    KEEP WRITING REVIEWS.

    ReplyDelete
    Replies
    1. വിനു, ചില അവിചാരിത കാരണങ്ങളാല്‍ മേല്പറഞ്ഞ സിനിമകളുടെ നിരൂപണം തയ്യാറാക്കുന്നതില്‍ ഞങ്ങള്‍ വൈകി. താങ്കളുടെ അഭ്യര്‍ത്ഥന മാനിച്ചു കൊണ്ട് മോഹന്‍ലാലിന്‍റെ ഗ്രാന്റ്മാസ്റ്ററിന്റെ നിരൂപണം ഇടുന്നു. തുടര്‍ന്നും നിരൂപണം വായിക്കുക, അഭിപ്രായങ്ങള്‍ എഴുതുക. നന്ദി!

      http://mollywoodniroopanam.blogspot.in/2012/05/blog-post_24.html

      Delete
  9. മയമോഹിനി വളരെര്‍ അഴുക്ക പടം തന്നെ സംവിധാനം ആണ് പ്രധാന പ്രശ്നം. രണ്ടാം പകുതി ആരു ബോറായി മാറി ജീവിതത്തിന്റെ മൂന്ന് മണിക്കൂര്‍ വെറുതെ നഷ്ടമാക്കി കൂടെ അരുപതു രൂപയും

    ReplyDelete
  10. സ്വന്തം അമ്മയുടെയും പെങ്ങളുടെയും നടുവില്‍ ഇരുന്നു കാണുന്നവന് ഇത് ഒരു അറുബോറന്‍ സിനിമയാണെന്ന് മനസ്സിലാകും

    ReplyDelete