14 Jun 2011

ശങ്കരനും മോഹനനും

നമ്മളെ വിട്ടുപിരിഞ്ഞു പോയ പ്രിയപെട്ടവര്‍ നമ്മുടെ അരികില്‍  തന്നെ ഉണ്ടാകും എന്ന വസ്തുത മിഥ്യയോ സത്യമോ? അതോ, എല്ലാം മനുഷ്യ മനസ്സിന്റെ വെറും തോന്നലുകളോ? മരിച്ചുപോയത്തിനു ശേഷവും ഭാര്യയെ സ്നേഹിക്കുന്ന ശങ്കരനും, ഭാര്യയെ സ്നേഹിക്കാതെ ജീവിക്കുന്ന മോഹനന്റെയും കഥയാണ് ശങ്കരനും മോഹനനും. ജീവിച്ചിരിക്കുമ്പോള്‍ നമ്മുടെ പ്രിയപെട്ടവരെ സ്നേഹിക്കണം എന്ന്‍ മോഹനന് മനസിലാകുന്നത് മരിച്ചുപോയ തന്റെ ചേട്ടന്‍ ശങ്കരന്‍ മരിച്ചതിനു ശേഷവും ശങ്കരന്റെ ഭാര്യയെ സ്നേഹിക്കുന്നത് കാണുമ്പോഴാണ്. ഇതാണ് ജയസുര്യയും ടീ.വീ ചന്ദ്രനും ആദ്യമായി ഒന്നിച്ച ശങ്കരനും മോഹനനും എന്ന സിനിമയുടെ കഥാതന്തു.

മരണം എന്ന ദുഃഖ സത്യത്തെ ഓര്‍മ്മപെടുത്തുന്ന കഥ പശ്ചാത്തലത്തില്‍ ടീ.വീ.ചന്ദ്രന്‍ ഒരുക്കിയ ശങ്കരനും മോഹനനും എന്ന സിനിമയില്‍ കൈകാര്യം ചെയ്തിരിക്കുന്ന പ്രധാന വിഷയം മരണാന്തര ജീവിതമാണ്. ശങ്കരന്‍ നമ്പ്യാര്‍ എന്ന അധ്യാപകന്‍ തന്റെ 45-ആം വയസ്സില്‍ വിവാഹിതനാകുന്നു. ഒരുപാട് നാളത്തെ ആഗ്രഹത്തിനോടുവിലാണ് ശങ്കരന്‍ അയാളുടെ സുഹൃത്തിന്റെ മകളെ വിവാഹം ചെയ്യുന്നത്. അവിചാരിതമായി കല്യാണപിറ്റേന്ന് ശങ്കരന്‍ പാമ്പ് കടിയേറ്റു മരിക്കുന്നു. അതോടെ..., ഭാര്യക്ക്‌ ഒരുപാട് സ്നേഹം നല്‍ക്കാന്‍ കഴിയണം എന്ന ആഗ്രഹത്തോടെ വിവാഹം കഴിക്കുന്ന ശങ്കരന്റെ എല്ലാ മോഹങ്ങളും അവസാനിക്കുന്നു. പക്ഷെ, ശങ്കരന്റെ ആത്മാവ് ആ വീടും, ഭാര്യയെയും, അനുജനെയും വിട്ടുപിരിയാന്‍ വയ്യാതെ അനുജനായ മോഹനനെ കാണാനും, സംസാരിക്കാനും തുടങ്ങുന്നു. ചേട്ടന്റെ ആത്മാവിന്റെ രൂപം കണ്ടപ്പോള്‍ ആദ്യമൊക്കെ ഭയന്നെങ്കിലും, മോഹനന്‍ ചേട്ടന്റെ ആഗ്രഹ പ്രകാരം ഓരോ കാര്യങ്ങള്‍ ചെയ്യുന്നു. മരിച്ചുപോയ ചേട്ടനുവേണ്ടി അനിയന്‍ കാണിച്ചുകൂട്ടുന്ന സംഭവങ്ങളാണ് ശങ്കരനും മോഹനനും എന്ന സിനിമ.

തിരക്കഥ: മോശം
ഒരു സിനിമയാക്കാന്‍ സാധ്യതയുള്ള കഥയല്ലെങ്കിലും, ടീ.വി.ചന്ദ്രന്‍ എന്ന സംവിധായകന്റെ കഴിവുകൊണ്ട് ഇത്തരമൊരു കഥയ്ക്ക്‌ അനിയോജ്യമായ തിരക്കഥ ഒരുക്കിയിരുന്നെങ്കില്‍ ഈ സിനിമയും ടീ.വീ ചന്ദ്രന്റെ മികച്ച സൃഷ്ടികളില്‍ ഒന്നാകുമായിരുന്നു. പക്ഷെ, പരിതാപകരമായ തിരക്കഥ രചനകൊണ്ട് നമ്മുടെ പ്രിയപ്പെട്ട സംവിധായകന്‍ ഈ സിനിമ കൊന്നു എന്ന് പറയുന്നതാവും ശരി. സിനിമയുടെ ആദ്യപകുതിയില്‍ കുറെ നേരം ശങ്കരന്റെ ആത്മാവിനെ കണ്ടു ഭയക്കുന്ന മോഹനന്‍‍,എളുപത്തില്‍ തന്നെ എല്ലാം മറന്നു ശങ്കരനെ സഹായിക്കാന്‍ ഒരുങ്ങുന്നു. ശങ്കരന്‍ പലപല വേഷപകര്ച്ചകള്‍ നടത്തി മോഹനനെ കാണാന്‍ നടത്തുന്ന ശ്രമങ്ങള്‍ എല്ലാം അവിശ്വസനീയമായി തോന്നി. ഭാര്യയെ സ്നേഹിക്കുന്നു എന്നറിയിക്കുവാന്‍ വേണ്ടി മാത്രം മോഹനനോടു സഹായം ചോദിക്കുന്നു. അതിനിടയില്‍ മോഹനന്റെ ജീവിതം കുറെ രംഗങ്ങളില്‍ കാണിക്കുന്നു. കഥയുടെ അവസാനം മോഹനന് മരിച്ചുപോയ ഒട്ടുമിക്ക എല്ലാ ആളുകളുടെയും ആത്മാക്കളെ കാണുന്നതായി തോനുന്നു. ഇതെല്ലാം ഈ സിനിമയുടെ കഥയ്ക്ക്‌ അനിവര്യമല്ലതതാണ്. ഒറ്റവാക്കില്‍ പറഞ്ഞാല്‍...നാളിതുവരെയുള്ള ഏറ്റവും മോശം ടീ.വി.ചന്ദ്രന്‍ സിനിമ.

സംവിധാനം: മോശം
പാഠം ഒന്ന്: ഒരു വിലാപവും, ഡാന്നിയും, സൂസന്നയുമൊക്കെ സംവിധാനം ചെയ്ത ടീ.വി.ചന്ദ്രനാണോ ഈ സിനിമ സംവിധാനം ചെയ്തത് എന്ന്‍ വിശ്വസിക്കാന്‍ പ്രയാസമാണ്. ഈ സിനിമയില്‍ ശങ്കരന്റെ ആത്മാവിനെ അനുജനായ മോഹനന് മാത്രമേ കാണുവാന്‍ സാധിക്കയുള്ളൂ. അങ്ങനെ വിവിധ സാഹചര്യങ്ങളില്‍ വെച്ച് വിവിധ വേഷങ്ങളില്‍ ശങ്കരന്‍ പ്രത്യക്ഷപെടുന്നു. സാധാരണ സിനിമകളില്‍ ആത്മാക്കള്‍ വെള്ള വസ്ത്രങ്ങളാണ് ധരിക്കാറ്. ആ കാര്യത്തില്‍ മാത്രം ടീ.വി.ചന്ദ്രന്‍ വ്യതെസ്തത സ്വീകരിച്ചു. ജയസുര്യയെ പല വേഷങ്ങളില്‍ കാണുവാന്‍ സാധിച്ചു എന്നതാണ് ഈ സിനിമയുടെ ഏക ആശ്വാസം. ടീ.വി. ചന്ദ്രനില്‍ നിന്നും ഒട്ടും പ്രതീക്ഷിക്കാത്ത ഒരു ചലച്ചിത്ര അനുഭവമായി ശങ്കരനും മോഹനനും എന്ന്‍ സിനിമ.

അഭിനേതാക്കളുടെ പ്രകടനം: ബിലോ ആവറേജ്
ജയസുര്യ ആദ്യമായാണ് ഇരട്ട വേഷങ്ങളില്‍ അഭിനയിക്കുന്നത്. ശങ്കരനെ തന്മയത്വത്തോടെ അവതരിപ്പിക്കാന്‍ ജയസുര്യയ്ക്ക് സാധിച്ചു. ജയസുര്യയെ കൂടാതെ മീര നന്ദന്‍, റീമ കല്ലുംഗല്‍, സുരാജ് വെഞ്ഞാറമൂട്, സുധീഷ്‌, ശ്രീരാമന്‍, ശിവജി ഗുരുവായൂര്‍, കല്പന, ജഗതി ശ്രീകുമാര്‍ എന്നിവരും മോശമല്ലാത്ത പ്രകടനം കാഴ്ച്ചവെചിരിക്കുന്നു.

സിനിമയുടെ പ്ലസ്‌ പോയിന്റ്സ്:
1. ജയസുര്യയുടെ വ്യെതസ്ഥ 15-ല്‍ പരം വേഷങ്ങള്‍

സിനിമയുടെ മൈനുസ് പോയിന്റ്സ്:
1. അവിശ്വസനീയമായ കഥ, തിരക്കഥ
2. വളരെ മോശം സംവിധാനം

ശങ്കരനും മോഹനനും റേറ്റിംഗ്: മോശം സിനിമ [ 1 / 5 ]

ശങ്കരനും മോഹനനും റിവ്യൂ: മോശമായ തിരക്കഥ രചനയിലൂടെ, പരിതാപകരമായ സംവിധാനത്തിലൂടെ ടീ.വി.ചന്ദ്രന്‍ എന്ന സംവിധായകന്‍ ഈ സിനിമയെ കൊന്നു. പാവം ജയസുര്യ!

രചന,സംവിധാനം: ടീ.വി.ചന്ദ്രന്‍
നിര്‍മ്മാണം: പ്രേം പ്രകാശ്‌, രാജു മല്ലിയത്
ബാനര്‍: പ്രകാശ്‌ മോവീ ടോണ്‍
ചായാഗ്രഹണം: പ്രദീപ്‌ നായര്‍
മേയിക്കപ്: പട്ടണം റഷീദ്
സംഗീതം: ഐസക് തോമസ്‌ കൊട്ടുകാപ്പിള്ളി

1 comment:

  1. നിരുപനം കൊള്ളാം. പക്ഷെ പടം ഇതില്‍ പറഞ്ഞിരികുനതിനെകാല്‍ മോശമാണ് എനാതാണ് വാസ്തവം. വെറുമൊരു ഫാന്‍സി ഡ്രസ്സ്‌ കോമ്പെട്ടിഷന്‍ മാത്രമായി ഈ ചിത്രം മരുന്നു. തുടകം അല്മ്പം പ്രദീക്ഷ നല്കിയങ്ങിനലും പോരോഗമികുന്തോരും കഥ മോശംയികൊണ്ടിര്രുനു. രിമ കല്ലിങ്ങല്‍ , ജഗതി ,സുധീഷ്‌ , സുരാജ് വെങ്ങരമൂട് എന്നിവരുട അഭിനയം മിക്കപോഴും പരിതപകരമയിര്രുനു. ഒരു കോമഡി മൂവി അന്നോ ഇതു എന്ന് പലപ്പോഴും തോനിപോകുന പ്രഹന്സന്മയിപോഴി രണ്ടാം പകുതിയില്ലേ മിക രംഗങ്ങളും. ജയസുര്യ ഭാവിയില്‍ ഈതരത്തിലുള്ള സഹസിതിനൂ മുതിരില്ല എന്ന്‍ നമ്മുക്ക് ആഗ്രഹിക്കാം.

    ReplyDelete