6 Apr 2013

ഇമ്മാനുവല്‍ - ലാല്‍ ജോസ് അന്നും ഇന്നും എന്നും പ്രേക്ഷകരുടെ കൂടെ...6.80/10

  
തൊട്ടതെല്ലാം ഹിറ്റുകളാകുന്ന മലയാളികളുടെ പ്രിയപ്പെട്ട സംവിധയകന്‍ ലാല്‍ ജോസ്, മലയാള സിനിമയുടെ മെഗാ സ്റ്റാര്‍ പത്മശ്രീ ഭരത് മമ്മൂട്ടി, യുവാക്കളുടെ ഹരവും മലയാള സിനിമയിലെ പുതിയ താരോദയവുമായ ഫഹദ് ഫാസില്‍ എന്നിവര്‍ ഒന്നിക്കുന്ന ഏറ്റവും പുതിയ സിനിമയാണ് ഇമ്മാനുവല്‍. മമ്മൂട്ടിയുടെ മാനേജറായ എസ്.ജോര്‍ജ് ആദ്യമായി നിര്‍മ്മിക്കുന്ന ഇമ്മാനുവലില്‍ പുതുമുഖം റീന മാത്യൂസാണ് മമ്മൂട്ടിയുടെ നായികയാവുന്നത്. നവാഗതനായ വിജീഷാണ് ഇമ്മാനുവലിന്റെ കഥയും തിരക്കഥയും സംഭാഷണങ്ങളും എഴുതിയിരിക്കുന്നത്. പ്രദീപ്‌ നായര്‍ ചായാഗ്രഹണവും, രഞ്ജന്‍ എബ്രഹാം ചിത്രസന്നിവേശവും അഫ്സല്‍ യുസഫ് സംഗീത സംവിധാനവും നിര്‍വഹിച്ചിരിക്കുന്നു. സിന്‍-സില്‍ സെല്ലുലോയ്ഡിന്റെ ബാനറില്‍ നിര്‍മ്മിച്ച ഈ സിനിമ വിതരണം ചെയ്തത് പ്ലേ ഹൗസാണ്.

ഒരു സ്വകാര്യ പ്രസിദ്ധീകരണ കമ്പനിയില്‍ ജോലി ചെയ്തുവരുന്ന സാധാരണക്കാരനായ വ്യക്തിയാണ് ഇമ്മാനുവല്‍. ഭാര്യയും മകനുമായി വാടക വീട്ടില്‍ കഴിയുന്ന ഇമ്മനുവലിന്റെ സ്വപ്നങ്ങളില്‍ ഒന്നാണ് സ്വന്തമായൊരു വീട്. സാമ്പത്തിക പ്രതിസന്ധി തരണം ചെയ്തുകൊണ്ട് ജീവിതം മുന്നോട്ടു കൊണ്ടുപോകുന്ന ഇമ്മനുവലിനു പെട്ടന്ന് അയാളുടെ ജോലി നഷ്ടമാകുന്നു. നഷ്ടത്തില്‍ നടത്തിവരുന്ന പ്രസിദ്ധീകരണ കമ്പനിയുടെ മുതലാളി എന്നേക്കുമായി നാടുവിടുന്നതോടെ ഇമ്മാനുവലും പ്രതിസന്ധിയിലാകുന്നു. മറ്റൊരു ജോലിക്കായി ശ്രമിക്കുന്ന ഇമ്മാനുവലിന്, അയാള്‍ക്ക് പരിചിതമല്ലാത്ത മേഖലയിലുള്ള ഇന്‍ഷൊറന്‍സ് കമ്പനിയില്‍ ജോലി ലഭിക്കുന്നു. പാവങ്ങളുടെ ചോരയൂറ്റി കുടിക്കുന്ന ലാഘവത്തോടെ അവരെ പറ്റിച്ചു പണം സംബാധിക്കുന്ന ന്യൂ ജനറേഷന്‍ ഇന്‍ഷൊറന്‍സ് കമ്പനിയിലാണ് ഇമ്മാനുവലിന് ജോലി ലഭിക്കുന്നത്. നന്മ ഒരല്പം കൂടുതലുള്ള ചിന്താഗതിക്കാരനായ ഇമ്മനുവലിനു പുതിയ സ്ഥാപനത്തില്‍ നേരിടേണ്ടിവരുന്ന പ്രശ്നങ്ങളും, ആ പ്രശ്നങ്ങള്‍ ഇമ്മാനുവല്‍ എങ്ങനെ തരണം ചെയ്യുന്നു എന്നതുമാണ്‌ ഈ സിനിമ.

കഥ,തിരക്കഥ: ഗുഡ്
എ.സി.വിജീഷ് ആദ്യമായി എഴുതുന്ന തിരക്കഥയാണ് ഈ സിനിമയുടെതെന്നു തോന്നിപ്പിക്കാത്ത വിധത്തില്‍, ഓരോ രംഗങ്ങള്‍ക്കും അതിനു അനിയോജ്യമായ സംഭാഷണങ്ങള്‍ രചിച്ചുകൊണ്ട് നല്ലൊരു തിരക്കഥ സംവിധായകന് നല്കി. പ്രാഞ്ചിയേട്ടനും ബാവൂട്ടിക്കും ശേഷം മമ്മൂട്ടിക്ക് ലഭിച്ച ഉജ്ജ്വല വേഷങ്ങളില്‍ ഒന്നാണ് ഇമ്മാനുവല്‍. ഏറെ നന്മകള്‍ മനസ്സില്‍ സൂക്ഷിക്കുന്ന ഇമ്മാനുവലിനു ഇന്നത്തെ സമൂഹത്തിലുള്ള കാപട്യങ്ങളോടും കള്ളത്തരങ്ങളോടും പൊരുത്തപെടാന്‍ സാധിക്കുന്നില്ല. അയാള്‍ ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ നേരും നെറിയുമില്ലാതെ ജോലി ചെയ്യുന്നവരെ ഉപദേശിച്ചും ശാസിച്ചും നന്നാക്കുന്നതിനു പകരം, സ്വന്തം ജീവിതവും പ്രവര്‍ത്തികളും മാതൃകയാക്കി മറ്റുള്ളവരെ നേര്‍വഴിക്കു നടത്തുന്നു. ചില വിദേശ-സ്വദേശ സിനിമകളുടെ കഥയുമായി വിദൂര സാദിര്‍ശ്യങ്ങളൊക്കെ ഈ സിനിമയ്ക്കുണ്ടെങ്കിലും, എല്ലാത്തരം പ്രേക്ഷകരെയും ത്രിപ്ത്തിപെടുത്തുന്ന റിയാലസ്റ്റിക്കായ കഥാസന്ദര്‍ഭങ്ങള്‍ പ്രേക്ഷകരെ രസിപ്പിക്കുന്നുണ്ട്. അതിശയോക്തിയില്ലാത്ത കഥാസന്ദര്‍ഭങ്ങളും കഥാപാത്രങ്ങളും സംഭാഷണങ്ങളും രചിച്ചുകൊണ്ട് മലയാള സിനിമയിലെത്തിയ വിജീഷിനു ഇനിയും നല്ല തിരക്കഥകള്‍ എഴുതുവാന്‍ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു. 

സംവിധാനം: ഗുഡ് 
ഒരു മറവത്തൂര്‍ കനവ്, പട്ടാളം, പുറം കാഴ്ചകള്‍ (കേരള കഫേ) സിനിമകള്‍ക്ക്‌ ശേഷം ലാല്‍ ജോസിന്റെ സംവിധാനത്തില്‍ മമ്മൂട്ടി നായകനാകുന്ന സിനിമയാണ് ഇമ്മാനുവല്‍. സാധാരണക്കാരന്റെ ജീവിതം ദ്രിശ്യവല്‍ക്കരിക്കുന്നതിനുള്ള ലാല്‍ ജോസിന്റെ കഴിവ് നമ്മള്‍ അദ്ദേഹത്തിന്റെ മുന്‍കാല സിനിമകളിളെല്ലാം തന്നെ കണ്ടിട്ടുണ്ട്. ഏറെ നാളായി മമ്മൂട്ടിയെ ഒരു സാധാരണക്കാരന്റെ വേഷത്തില്‍ പ്രേക്ഷകരും കാണുവാന്‍ ആഗ്രഹിക്കുന്നു. ഈ രണ്ടു കാര്യങ്ങളും ഒത്തുവന്നപ്പോള്‍, ഇമ്മാനുവല്‍ എന്ന സിനിമയുണ്ടാകുകയും, അത് പ്രേക്ഷകര്‍ക്കെല്ലാം ഇഷ്ടമാകുന്ന രീതിയില്‍ രൂപപെടുകയും ചെയ്തു. ഏതു തരത്തിലുള്ള കഥയായാലും, അതിലൊരു ലാല്‍ ജോസ്‌ കയ്യൊപ്പ് ചാര്‍ത്തി സിനിമയെടുക്കാന്‍ ലാല്‍ ജോസിനുള്ള കഴിവ് എത്രയോ സിനിമകളില്‍ പ്രേക്ഷകര്‍ കണ്ടിട്ടുണ്ട്. സാധാരണക്കാരന്റെ ജീവിത കഥ എച്ചുകെട്ടലുകളില്ലാതെ റിയലസ്റ്റിക്ക് കഥാസന്ദര്‍ഭങ്ങളിലൂടെ പറഞ്ഞുപോകുവാന്‍ സംവിധായകന് സാധിച്ചു. സാങ്കേതിക പ്രവര്‍ത്തകരെയും നടീനടന്മാരെയും ഉപയോഗിക്കേണ്ട രീതിയില്‍ ഈ സിനിമയ്ക്ക് വേണ്ടി ഉപയോഗിച്ചപ്പോള്‍, നല്ലൊരു കുടുംബചിത്രം പ്രേക്ഷകര്‍ക്ക്‌ സമ്മാനിക്കുവാന്‍ ലാല്‍ ജോസിനു സാധിച്ചു. നന്മയുള്ളവരുടെ കൂടെ ദൈവം എപ്പോഴും കൂടെയുണ്ടാകും എന്ന സന്ദേശം പ്രേക്ഷകര്‍ക്കെല്ലാം മനസിലാകുന്ന രീതിയില്‍ പറയുവാനും സംവിധായകന് സാധിച്ചു. നന്മനിറഞ്ഞ ഇമ്മനുവലിനെ ശരിയായ ചിന്തകളും സല്‍പ്രവര്‍ത്തികളും മറ്റുള്ളവരില്‍ വരുത്തുന്ന മാറ്റങ്ങള്‍ ലളിതമായി അവതരിപ്പിച്ചതാണ് ലാല്‍ ജോസ് വിജയിക്കുവാനുള്ള കാരണം. അഭിനന്ദനങ്ങള്‍!

സാങ്കേതികം: എബവ് ആവറേജ്
സിനിമയുടെ ആദ്യപകുതിയിലുള്ള ഇമ്മനുവലിന്റെ കഷ്ടപാടുകള്‍ നിറഞ്ഞ ചുറ്റുപാടുകളും, രണ്ടംപകുതിയിലുള്ള സമ്പന്നമായ ഓഫീസ് ചുറ്റുപാടുകളും വ്യതസ്ത രീതിയില്‍ എന്നാല്‍ വിശ്വസനീയത കൈവിടാതെ ക്യാമറയില്‍ പകര്‍ത്തിയത് പ്രദീപ്‌ നായരാണ്. ലാല്‍ ജോസ് സിനിമകളുടെ സ്ഥിരം ചിത്രസന്നിവേശകന്‍ രഞ്ജന്‍ എബ്രഹാമാണ് തന്റെ നൂറാം സിനിമയായ ഇമ്മനുവലിന്റെ ദ്രിശ്യങ്ങള്‍ കൂട്ടിയോജിപ്പിച്ചത്. റഫീക്ക് അഹമ്മദ് എഴുതിയ വരികള്‍ക്ക് സംഗീതം നല്കിയത് അഫ്സല്‍ യുസഫാണ്. രണ്ടു പാട്ടുകളുള്ള ഈ സിനിമയിലെ രണ്ടും സിനിമയുടെ കഥയോട് ചേര്‍ന്ന്പോകുന്നതാണ്. അനില്‍ അങ്കമാലിയാണ് കലാസംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. സമീറ സനീഷിന്റെ വസ്ത്രാലങ്കാരവും ശ്രീജിത്തിന്റെ മേക്കപും സിനിമയോട് ചേര്‍ന്ന്പോകുന്നു.  

അഭിനയം: ഗുഡ്
ഇമ്മാനുവല്‍ എന്ന വ്യക്തിയായി അക്ഷരാര്‍ത്ഥത്തില്‍ മമ്മൂട്ടി ജീവിക്കുകയായിരുന്നു എന്ന് പറയുന്നതില്‍ ഒട്ടും അതിശയോക്തിയില്ല. തനിക്കു ലഭിച്ച ഏറെ പ്രയാസകരമായ ജോലി നഷ്ടപെടാതിരിക്കാന്‍ ഇമ്മാനുവല്‍ അനുഭവിക്കുന്ന തത്രപാടുകള്‍ മികച്ച ഭാവിഭിനയത്തോടെ അവതരിപ്പിക്കുവാന്‍ മമ്മൂട്ടിയ്ക്ക് സാധിച്ചു. മമ്മൂട്ടിയോടൊപ്പം തന്നെ മികച്ച അഭിനയം കാഴ്ച്ചവെച്ചുകൊണ്ട് ഫഹദ് ഫാസിലും പ്രേക്ഷകരുടെ കയ്യടി നേടി. ജീവന്‍രാജ് എന്ന ലാഭകൊതിയനായ മുതലാളിയുടെ വേഷത്തില്‍ ഫഹദും മികവുറ്റ അഭിനയം കാഴ്ചവെച്ചു. പുതുമുഖം റീന മത്യൂസാണ് മമ്മൂട്ടിയുടെ നായികയായി അഭിനയിച്ചത്. ഇവരെ കൂടാതെ മുകേഷ്, സലിംകുമാര്‍, നെടുമുടി വേണു, പി.ബാലചന്ദ്രന്‍, രമേശ്‌ പിഷാരടി, സുനില്‍ സുഖദ, ദേവന്‍, അനില്‍ മുരളി, അബു സലിം, നന്ദു, ഗിന്നസ് പക്രു, ബാലചന്ദ്രന്‍ ചുള്ളിക്കാട്, ബിജുകുട്ടന്‍, സുകുമാരി, മുക്ത, ദേവി അജിത്‌ എന്നിവരും മറ്റു വേഷങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. 

 
സിനിമയുടെ പ്ലസ് പോയിന്റ്സ്:
1.തിരക്കഥ, സംഭാഷണങ്ങ
ള്‍
2.ലാ
ല്‍ ജോസിന്റെ സംവിധാനം  

3.എച്ചുകെട്ടലുകളില്ലാത്ത കഥാസന്ദര്‍ഭങ്ങള്‍
4.മമ്മൂട്ടി, ഫഹദ് ഫാസില്‍ എന്നിവരുടെ അഭിനയം
5.ചായാഗ്രഹണം, ചിത്രസന്നിവേശം 

സിനിമയുടെ മൈനസ് പോയിന്റ്സ്:
1.പ്രവചിക്കാനാവുന്ന കഥ  

ഇമ്മാനുവല്‍ റിവ്യൂ: ഇടത്തരക്കാരന്റെ സ്വപ്നങ്ങളും പ്രതീക്ഷകളും നര്‍മ്മവും നൊമ്പരവും ഒരല്പം കുടുംബകാര്യങ്ങളും ചര്‍ച്ചചെയുന്ന ഇമ്മാനുവല്‍ എന്ന സിനിമ, സംവിധായകന്‍ ലാല്‍ ജോസിന്റെ കയൊപ്പു ചാര്‍ത്തിയ കുടുംബചിത്രമാണ്.  

ഇമ്മാനുവല്‍ റേറ്റിംഗ്: 6.80/10
കഥ,തിരക്കഥ: 7/10[ഗുഡ്] 
സംവിധാനം: 7/10[ഗുഡ്]
സാങ്കേതികം: 3/5[എബവ് ആവറേജ്]
അഭിനയം: 3.5/5[ഗുഡ്]
ടോട്ട
ല്‍
: 20.5/30 [6.8/10]

സംവിധാനം: ലാല്‍ ജോസ്
കഥ,തിരക്കഥ,സംഭാഷണം: വിജിഷ് എ.സി.
നിര്‍മ്മാണം: ജോര്‍ജ്
ബാന
ര്‍: സിന്‍-സില്‍ സെല്ലുലോയ്ഡ്
ചായാഗ്രഹണം: പ്രദീപ്‌ നായര്‍
ചിത്രസന്നിവേശം: 
രഞ്ജന്‍ എബ്രഹാം  
ഗാനരചന: റഫീക്ക് അഹമ്മദ്
സംഗീതം: അഫ്സല്‍ യുസഫ്
കലാസംവിധാനം:അനില്‍ അങ്കമാലി
വസ്ത്രാലങ്കാരം: സമീറ സനീഷ്
മേക്കപ്പ്: ശ്രീജിത്ത്‌ ഗുരുവായൂര്‍
ശബ്ദമിശ്രണം: രാജകൃഷ്ണന്‍
വിതരണം: പ്ലേ ഹൗസ് റിലീസ്

9 comments:

  1. അപ്പോള്‍ മികച്ച സിനിമ ഇങ്ങനെ ആകണമെന്നും, മികച്ച തിരക്കഥ ഇങ്ങനെ വേണമെന്നുമാണ് താന്കള്‍ പറഞ്ഞു വയ്ക്കുന്നത്..കുറെ കഥാപാത്രങ്ങള്‍ അങ്ങനെ വന്നു പോക്കുന്നു എന്നതില്‍ കവിഞ്ഞു എന്താണ് ഈ ചിത്രത്തില്‍ ഉള്ളത്.?എന്താണ് ചിത്രം പ്രേക്ഷകനുമായി പന്കുവയ്ക്കുനത്..? നന്മകള്‍ നിറഞ്ഞ നായകന്‍,അതിവിരസവും ,മുഷിച്ചില്‍ അനുഭവപ്പെടുത്തുന്നതുമായ രംഗങ്ങളും, സംഭാഷണങ്ങളും.ഇതില്‍ കൂടുതല്‍ ഒന്നും എനിക്ക് അനുഭവപ്പെട്ടില്ല...

    ReplyDelete
  2. കഥയോട് തിരക്കഥയും, തിരക്കഥയോട് സംവിധയകനും, സംവിധായകനോട് സാങ്കേതിക പ്രവര്‍ത്തകരും നടീനടന്മാരും നീതി പുലര്‍ത്തുമ്പോള്‍ ഒരു നല്ല സിനിമ ഉണ്ടാകുന്നു. മനസ്സില്‍ നന്മയുള്ളവരോപ്പം ദൈവം കൂടെയുണ്ട് എന്ന സന്ദേശമാണ് വിജീഷ് എഴുതിയ തിരക്കഥയിലൂടെ ലാല്‍ ജോസ് പ്രേക്ഷകരിലെക്കെത്തിക്കുവാന്‍ ശ്രമിച്ചത്. ആ ശ്രമം വിജയിച്ചിരിക്കുന്നു എന്ന് വരും നാളുകളില്‍ ധനേഷിനു ബോധ്യമാകും. നിരൂപണം വായിച്ചതിനും അഭിപ്രായം എഴുതിയതിനും നന്ദി.

    ReplyDelete
  3. ചിരിച്ചു ചാവും . എന്തൊരു പുളുവാ ആശാനേ ഈ എഴുതി വച്ചിരിക്കുന്നത് ? മമ്മൂട്ടിയുടെ ആരാധകന്‍ ആണെന്ന് വച്ച് ഇങ്ങനെ കള്ളം പറയണോ ? ആവറേജ് ചിത്രം എന്നതില്‍ കവിഞ്ഞ് ഒന്നും ഇല്ല ഇമ്മാനുവലില്‍ .

    കഷ്ടം തന്നെ

    ReplyDelete
    Replies
    1. mizhi monje...appo than arude aaradhakan aaanennu manasilayi.......kaaalm theliyikkum apozhum ithe abiprayam aayirikkane....

      Delete
  4. Immanuel Kandappol Oru Karyam Manassilayi.
    Super Stars ne Vach Padamedukkumbol Lal Jose Nu Polum Nayakane
    boost Cheyyendi Varunnu,Daivathinte Avatharamakkendi Varunnu

    ReplyDelete
  5. ഞാൻ സിനിമ കണ്ടു ....
    പക്ഷെ നിങ്ങൾ പറഞ്ഞ സൂപ്പർ സ്റ്റാറിനെ ഈ സിനിമയിൽ എവിടെയും കണ്ടില്ല ....
    ഇമ്മാനുവൽ എന്ന മനുഷ്യനെ കണ്ടു ...
    ഈ വര്ഷം ഇറങ്ങിയ ഈറ്റവും നല്ല ചിത്രം ....

    ReplyDelete
  6. Superb Movie, Eee Vishu Immanuelinu Swantham....

    ReplyDelete
  7. nallacinima enikku ishtappettu laljosinu thanks

    ReplyDelete