24 Jan 2012

കുഞ്ഞളിയന്‍


ഗോപാലപുരം ഗ്രാമത്തിലെ ഒരുപാട് അംഗങ്ങളുള്ള ഒരു തറവാട്ടിലെ മൂന്ന് സഹോദരിമാരുടെ ഏക സഹോദരനാണ് ജയരാമന്‍. ഒരു പണിയുമില്ലാതെ വെറുതെ നടന്നിരുന്ന ജയരാമനെ കുറിച്ച് അളിയന്മാര്‍ക്കും, നാട്ടുകാര്‍ക്കും വലിയ മതിപോന്നുമില്ല. അങ്ങനെയിരിക്കെയാണ് ജയരാമന്‍ ഗള്‍ഫില്‍ ജോലിയ്ക്ക് പോകുന്നത്. കുറച്ചു വര്‍ഷങ്ങള്‍ക്കു ശേഷം ജയരാമന്റെ ബന്ധുകള്‍ക്ക് ജയരാമന്‍ നാട്ടിലേക്ക് മടങ്ങി വരുന്നു എന്നെഴുതിയ ഒരു കത്ത് ലഭിക്കുന്നു. സാമ്പത്തിക മാദ്ധ്യം മൂലം ജോലി നഷ്ടപെടുന്ന ജയരാമനെ സഹായിക്കുന്ന സുഹൃത്ത് പ്രേമന്‍, ജയരാമന്റെ വീട്ടുകാര്‍ക്ക് എഴുതിയതാണ് ആ കത്ത്. ഗള്‍ഫില്‍ ജോലി ചെയ്യുന്ന ജയരാമന് 50 കോടി രൂപ ലോട്ടറി ലഭിച്ചിരിക്കുന്നു എന്നും ആ കത്തില്‍ എഴുതിയിരിക്കുന്നു. ഈ വിവരം അറിയുന്ന അളിയന്മാരും നാട്ടുകാരും ചേര്‍ന്ന് ഗോപാലപുരത്ത് ജയരാമന് ഒരു വലിയ സ്വീകരണം തന്നെ നല്‍ക്കുന്നു. നാട്ടില്‍ മടങ്ങിയെത്തിയ ജയരാമനെ സ്നേഹം കൊണ്ട് വീര്‍പ്പുമുട്ടികുകയാണ് അവന്റെ സഹോദരിമാരും, അളിയന്മാരും. ഇവരുടെയെല്ലാം ഉദ്ദേശം ജയരാമന്റെ കൈവശമുള്ള പണം കൈക്കലാക്കുക്ക എന്നതാണെന്ന് ജയരാമനും അറിയാം. അങ്ങനെയിരിക്കെയാണ് മായ എന്ന സാമൂഹിക പ്രവര്‍ത്തകയെ ജയരാമന്‍ പരിച്ചയപെടുന്നത്. ജയരമാനെയും, അയാള്‍ക്ക് ലോട്ടറി ലഭിച്ചു എന്ന വാര്‍ത്തയും വിശ്വസിക്കാത്ത ഏക വ്യെക്തിയാണ് മായ. ജയരാമന്റെ കള്ളത്തരം പുറത്തുകൊണ്ടുവരാന്‍ വേണ്ടി ശ്രമിക്കുന്ന മായയെ ഭയന്ന് ജയരാമന്‍ നാടുവിടാന്‍ തീരുമാനിക്കുന്നു. അങ്ങനെയിരിക്കെയാണ് ഗോപാലപുരം ഗ്രാമത്തില്‍ ആരംഭിക്കാനിരിക്കുന്ന കെമികല്‍ ഫാക്ടറി ഉടമകള്‍ ജയരാമനെ സമീപിക്കുകയും, അവരുടെ കൈവശമുള്ള കള്ളപണത്തിനു പകരം ജയരാമന്റെ ലോട്ടറി ടിക്കറ്റ്‌ ആവശ്യപെടുകയും ചെയ്യുന്നു. ലോട്ടറി ടിക്കറ്റ്‌ കൈവശം ഇല്ലാത്ത ജയരാമന്‍ വീണ്ടും കുഴപ്പത്തിലാകുന്നു. തുടര്‍ന്ന് ജയരാമന്റെ ജീവിതത്തില്‍ സംഭവിക്കുന്ന കാര്യങ്ങളാണ് ഈ സിനിമയുടെ ക്ലൈമാക്സ്. ജയരമനായി ജയസുര്യയും, മായയായി അനന്യയും, ജയരാമന്റെ അളിയന്മാരായി വിജയരാഘവനും ജഗദീഷും അശോകനും, ചേച്ചിമാരായി ബിന്ദു പണിക്കാരും തെസ്നിഖാനും രശ്മി ബോബനും അഭിനയിച്ചിരിക്കുന്നു. 


ഇവര്‍ വിവാഹിതരായാല്‍, ഹാപ്പി ഹസ്ബന്റ്സ്, ഫോര്‍ ഫ്രെണ്ട്സ് എന്നീ സിനിമകള്‍ക്ക്‌ ശേഷം കൃഷ്ണ പൂജപ്പുര-സജി സുരേന്ദ്രന്‍-ജയസുര്യ ടീം ഒന്നിക്കുന്ന കുഞ്ഞളിയന്‍ നിര്‍മ്മിച്ചിരിക്കുന്നത് ടോമിച്ചന്‍ മുളകുപാടമാണ്. മുളകുപാടം ഫിലംസ് നിര്‍മ്മിച്ച ഫോര്‍ ഫ്രെണ്ട്സിനു ശേഷം ഒരു ചെറിയ ഇടവേളയ്ക്കു ശേഷമാണ് സജി കുഞ്ഞളിയന്‍ ഒരുക്കിയത്. മുന്‍കാല രണ്ടു സിനിമകളും ഹിന്ദി സിനിമയില്‍ [ഹാപ്പി ഹസ്ബന്റ്സ്] നിന്നും ഇംഗ്ലീഷ് സിനിമകളില്‍ [ഫോര്‍ ഫ്രെണ്ട്സ്] നിന്നും പകര്‍ത്തിയ കഥയാണെങ്കിലും, കുഞ്ഞളിയന്‍ കൃഷ്ണ പൂജപ്പുരയുടെ തന്നെ സൃഷ്ടിയാണെന്ന് കരുതാം. കഥയുടെ അവസാനം പഴയകാല പ്രിയദര്‍ശന്‍ സിനിമകളില്‍ കാണുന്നതുപോലെ ഒരു സ്ഥലത്ത് എല്ലാവരും വന്നുചേരുകയും അവരെല്ലാവരും തമ്മില്‍ അടിപിടിയുമായിട്ടാണ് സിനിമ അവസാനിക്കുന്നത്.

കഥ,തിരക്കഥ: മോശം
ഇവര്‍ വിവാഹിതരായാല്‍ എന്ന സിനിമയിലൂടെ ഏറെ പ്രശംസ നേടിയ തിരക്കഥ രചയ്താവാണ് കൃഷ്ണ പൂജപ്പുര. അതിനു ശേഷം അദ്ദേഹം എഴുതിയ തിരക്കഥകളില്‍ ശ്രദ്ധിക്കപെട്ടത് ഹാപ്പി ഹസ്ബന്റ്സ് ആണ്. പിന്നീടു ഇറങ്ങിയ ഫോര്‍ ഫ്രെണ്ട്സും, ഉലകം ചുറ്റും വാലിബനുമെല്ലാം മോശമായ തിരക്കഥ രചനമൂലം പരാജയപെട്ട സിനിമകളാണ്. ലളിതമായ നര്‍മത്തിലൂടെ കഥപറയുന്ന രീതിയാണ് കുഞ്ഞളിയന്‍ സിനിമയുടെ തിരക്കഥയിലൂടെ കൃഷ്ണ പൂജപ്പുര ഉദ്ദേശിചിരിക്കുന്നത്.
കൃഷ്ണ പൂജപ്പുര എന്ന തിരക്കഥ രചയ്താവിലുള്ള പ്രേക്ഷകരുടെ വിശ്വാസം തകര്‍ക്കുന്ന രീതിയിലാണ് ഈ സിനിമയുടെ തിരക്കഥ. ഒരു സിനിമയാക്കാന്‍ പോലും കെല്‍പ്പില്ലാത്ത കഥയാണ് ഈ സിനിമയ്ക്ക് വേണ്ടി കൃഷ്ണ പൂജപ്പുര തിരഞ്ഞെടുത്തത്. മുന്‍കാല മലയാള സിനിമകളില്‍ കണ്ടിട്ടുള്ള കുറെ കഥ സന്ദര്‍ഭങ്ങളും, കേട്ടുമടുത്ത കോമാളിത്തരങ്ങലുള്ള സംഭാഷണങ്ങളും ധാരാളമുള്ള സിനിമയാണ് കുഞ്ഞളിയന്‍.  

സംവിധാനം: ബിലോ ആവറേജ്
സീരിയല്‍ രംഗത്ത് നിന്ന് സിനിമയിലേക്ക് വന്ന ആദ്യ സംവിധായകനാണ് സജി സുരേന്ദ്രന്‍. ഒരുപാട് നല്ല സീരിയലുകള്‍ സംവിധാനം ചെയ്ത സജി, സിനിമ രംഗത്ത് വന്നപ്പോള്‍ തിരഞ്ഞെടുത്തത് നര്‍മ്മ പ്രാധാന്യമുള്ള കഥകളാണ്. ഇവര്‍ വിവാഹിതരായാല്‍, ഹാപ്പി ഹസ്ബന്റ്സ് എനീ സിനിമകളില്‍ കഥയ്ക്ക്‌ ആവശ്യമുള്ള തമാശകള്‍ മാത്രമുള്ളത് കൊണ്ടാണ് ആ സിനിമകള്‍ വിജയിച്ചത്. കുഞ്ഞളിയന്‍ എന്ന സിനിമയില്‍ തമാശയ്ക്ക് വലിയ അവസരങ്ങളൊന്നുമില്ലാത്ത കഥയാണെങ്കിലും അനാവശ്യമായി കുറെ രംഗങ്ങളില്‍ തമാശ കാണിക്കാന്‍ ശ്രമിച്ചിരിക്കുന്നു, ഇതു തന്നെയാണ് ഈ സിനിമയുടെ പ്രധാന പ്രശ്നവും. തൊട്ടടുത്ത രംഗങ്ങളില്‍ എന്താണ് സംഭവിക്കാന്‍ പോകുന്നത് എന്ന് പ്രേക്ഷകന് വളരെ എളുപ്പത്തില്‍ മനസ്സിലാക്കാന്‍ സഹായിക്കുന്ന രീതിയിലാണ് സംവിധായകന്‍ ഈ സിനിമ ഒരുക്കിയിരിക്കുന്നത്.സാങ്കേതികം: ആവറേജ്
കുഞ്ഞളിയന്‍ സിനിമയുടെ ഏക ആശ്വാസം എന്ന് പറയുന്നത് ഈ സിനിമയുടെ ലോക്കെഷന്‍സ് ആണ്. തേന്മാവിന്‍ കൊമ്പത്ത് എന്ന സിനിമയില്‍ കണ്ടതു പോലെയുള്ള പുഴകളും മലകളും ഒക്കെയുള്ള പൊള്ളാച്ചിയാണ് ഈ സിനിമയില്‍ ഗോപാലപുരമായി ചിത്രീകരിച്ചിരിക്കുന്നത്. അനില്‍ നായരാണ് മനോഹരമയാ ദ്രിശ്യങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. മനോജാണ് ചിത്രസന്നിവേശം. വയലാര്‍ ശരത്ചന്ദ്ര വര്‍മ്മ, അനില്‍ പനച്ചൂരാന്‍, ബിയാര്‍ പ്രസാദ് എന്നിവരുടെ വരികള്‍ക്ക് സംഗീതം നല്ക്കിയിരിക്കുന്നത് എം.ജി.ശ്രീകുമാറാണ്. ചെമ്പഴുക്ക എന്ന് തുടങ്ങുന്ന പാട്ട് മാത്രമാണ് ഈ സിനിമയില്‍ മനോഹരമായിരിക്കുന്നത്. ഈ സിനിമയിലെ മറ്റെല്ലാ ഗാനങ്ങളും വെറും ബഹളമായി മാത്രം അനുഭവപെട്ടു. 


അഭിനയം: ആവറേജ്
ഒരുപാട് താരങ്ങള്‍ അണിനിരക്കുന്ന ഈ സിനിമയില്‍ ജയസുര്യയും അനന്യയുമായാണ് നായികനായകന്മാരകുന്നത്. ഇവരെ കൂടാതെ വിജയരാഘവന്‍. ജഗദീഷ്, അശോകന്‍, മണികുട്ടന്‍, ആനന്ദ്‌, ഹരിശ്രീ അശോകന്‍. സുരാജ് വെഞ്ഞരമൂട്, മണിയന്‍പിള്ള രാജു, ബിന്ദു പണിക്കര്‍, രെശ്മി ബോബന്‍, ടെസ്നി ഖാന്‍, ഗീത വിജയന്‍, കലാരഞ്ജിനി എന്നിവരാണ്‌ പ്രധാന താരങ്ങള്‍. എല്ലാ നടീനടന്മാരും ഭേദപെട്ട അഭിമായമാണ് ഈ സിനിമയില്‍ കാഴ്ച്ചവെചിരിക്കുന്നത്.

  
സിനിമയുടെ പ്ലസ്‌ പോയിന്റ്സ്:
1. ലൊക്കേഷന്‍
2. ജയസുര്യ
3. ചെമ്പഴുക്ക നല്ല ചെമ്പഴുക്ക എന്ന് തുടങ്ങുന്ന ഗാനം 


സിനിമയുടെ മൈനസ് പോയിന്റ്സ്:
1. കൃഷ്ണ പൂജപ്പുര എഴുതിയ കഥ, തിരക്കഥ
2. സജി സുരേന്ദ്രന്റെ സംവിധാനം
3. എം.ജി.ശ്രീകുമാര്‍ ഈണമിട്ട ഗാനങ്ങള്‍
4. കണ്ടുമടുത്ത തമാശകളും, കോമാളിതരങ്ങളും  കുഞ്ഞളിയന്‍ റിവ്യൂ: പുതുമയുള്ള കഥകളും, വ്യെതസ്ഥ സംവിധാനവും, സാങ്കേതിക മികവോട് കൂടിയ അവതരണവും, ഇമ്പമുള്ള ഗാനങ്ങളും ഒക്കെയുള്ള സിനിമകള്‍ കാണുവാന്‍ ആഗ്രഹിക്കുന്ന പ്രേക്ഷകരെ, കുഞ്ഞളിയന്‍ പോലുള്ള കോമാളിത്തരങ്ങള്‍ കാണിച്ചു പറ്റിക്കുന്ന കൃഷ്ണ പൂജപ്പുരയും സജി സുരേന്ദ്രനും പോലുള്ളവരാണ് മലയാള സിനിമയുടെ യഥാര്‍ത്ഥ പ്രതിസന്ധി. 

കുഞ്ഞളിയന്‍ റേറ്റിംഗ്: 3.00 / 10
കഥ,തിരക്കഥ: 1 / 10 [മോശം]
സംവിധാനം: 3 / 10 [ബിലോ ആവറേജ്]
സാങ്കേതികം: 2.5 / 5 [ആവറേജ്]
അഭിനയം:
2.5 / 5 [ആവറേജ്]
ആകെ മൊത്തം: 9 / 30 [3 / 10]

സംവിധാനം: സജി സുരേന്ദ്രന്‍
കഥ,തിരക്കഥ,സംഭാഷണം: കൃഷ്ണ പൂജപ്പുര
നിര്‍മ്മാണം: ടോമിച്ചന്‍ മുളകുപാടം ഫിലംസ്
ചായാഗ്രഹണം: അനില്‍ നായര്‍
ചിത്രസന്നിവേശം: മനോജ്‌
വരികള്‍: വയലാര്‍ ശരത്, അനില്‍ പനച്ചൂരാന്‍, ബിയാര്‍ പ്രസാദ്
സംഗീതം: എം.ജി.ശ്രീകുമാര്‍
  

No comments:

Post a Comment