19 Jul 2011

ചാപ്പാ കുരിശ്

പുതുമകളുള്ള കഥയും, പുതിയ സംവിധാന രീതിയും കാണാന്‍ ആഗ്രഹിക്കുന്ന ഇന്നത്തെ തലമുറയിലുള്ള സിനിമ പ്രേമികള്‍ക്കായി ഒരു സിനിമ - ചാപ്പ കുരിശ്. സിനിമയുടെ പെരുള്‍പ്പടെ കഥയിലും, തിരക്കഥയിലും, സംഭാഷണങ്ങളിലും, സംവിധാനത്തിലും എന്ന് വേണ്ട, അഭിനയത്തില്‍ പോലും ഒരുപാട് പുതുമകളുള്ള സിനിമയാണ് ചാപ്പ കുരിശ്. എറണാകുളം ഫോര്‍ട്ട്‌ കൊച്ചി നിവാസികള്‍ മാത്രം ഉപയോഗിച്ച് വരുന്ന ഒരു പ്രയോഗമാണ് ചാപ്പ കുരിശ്. ചാപ്പ കുരിശ് എന്നാല്‍ അവര്‍ക്ക് ഹെഡ് ഓര്‍ ടെയില്‍ എന്നാണ്. ഇപ്പോള്‍ ഈ പ്രയോഗം കേരളമൊട്ടാകെ പറഞ്ഞു തുടങ്ങിയിട്ടുണ്ടാവണം. അതിനു കാരണക്കാര്‍ സമീര്‍ താഹിര്‍ എന്ന സംവിധായകനോ, ഉണ്ണി ആര്‍. എന്ന തിരക്കഥ രചയ്താവോ ആവാം. 2011-ല്‍ മലയാളി സിനിമ പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചു വന്‍ വിജയമാക്കിയ ട്രാഫിക്‌ എന്ന സിനിമയ്ക്ക് ശേഷം ലിസ്റ്റിന്‍ സ്റ്റീഫന്‍ നിര്‍മ്മിച്ച്‌ ബിഗ്‌ ബി, ഡാഡി കൂള്‍ എന്ന സിനിമകളുടെ ചായാഗ്രാഹകന്‍ സമീര്‍ താഹിര്‍ ആദ്യമായി സംവിധാനം ചെയ്ത സിനിമയാണ് ചാപ്പ കുരിശ്. ഫാസിലിന്റെ മകന്‍ ഫഹദ് ഫാസില്‍ നായകനായ ചാപ്പ കുരിശില്‍ സുപ്രധാനമായ മറ്റൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നത്‌ വിനീത് ശ്രീനിവാസനാണ്. ഇവരെ കൂടാതെ, രമ്യ നമ്പീശന്‍, റോമ, നിവേദ തോമസ്‌ എന്നിവരും കുറെ പുതുമുഖങ്ങളും അണിനിരക്കുന്നു ഈ സിനിമയില്‍.

എറണാകുളത്തെ ഒരു കണ്‍സ്ട്രക്ഷന്‍ കമ്പനി ഉടമയാണ് കോടീശ്വരനായ അര്‍ജുന്‍ സാമുവല്‍ [ ഫഹദ് ഫാസില്‍ ‍]. സ്ത്രീകള്‍ ഒരു ബലഹീനതയായ അര്‍ജുന്, ഓഫീസ് സ്റ്റാഫ്‌ സോണിയയുമായി [ രമ്യ നമ്പീശന് ‍] അടുപ്പത്തിലാണ്. ഒരിക്കല്‍ , സോണിയയുമായുള്ള അര്‍ജുനിന്റെ കിടപ്പറ രംഗങ്ങള്‍ അര്‍ജുന്‍ തന്നെ അയാളുടെ മൊബൈല്‍ ഫോണില്‍ പകര്‍ത്തുന്നു. കുറെ നാളുകള്‍ക്കു ശേഷം ആനുമായുള്ള [ റോമ ] അര്‍ജുനിന്റെ വിവാഹം നിശ്ചയിച്ചതറിഞ്ഞ സോണിയ അര്‍ജുനുമായി വഴക്കിലാകുന്നു. ഒരു കോഫി ഷോപ്പില്‍ വെച്ച് ഇവര്‍ തമ്മില്‍ കണ്ടുമുട്ടിയ അവസരത്തില്, ഇരുവരും തമ്മിലുള്ള സംസാരം വഴക്കില്‍ ചെന്ന് അവസാനിക്കുന്നു. ആ ബഹളത്തിനിടയില്‍ അര്‍ജുനിന്റെ മൊബൈല്‍ ഫോണ്‍ കോഫി ഷോപ്പില്‍ വെച്ച് കാണാതാകുന്നു.

ബിഗ്‌ മാര്‍ട്ട് സൂപ്പര്‍ മാര്‍കെറ്റില്‍ ജോലിചെയുന്ന നിര്‍ധനനായ അന്‍സാരി [ വിനീത് ശ്രീനിവാസന് ‍] താമസിക്കുന്നത് ചേരിയിലെ ഒരു കൊച്ചു മുറിയിലാണ്. പൊട്ടിപൊളിഞ്ഞ മൊബൈല്‍ ഫോണാണ് അന്‍സാരി ഉപയോഗിക്കുന്നതെങ്കിലും, അത് അയാള്‍ക്ക്‌ പ്രിയപെട്ടതാണ്. കാരണം, ആ ഫോണില്‍ നിന്നാണ് അന്‍സാരി അയാളുടെ കൂടെ ജോലി ചെയ്യുന്ന നഫീസയുടെ [ നിവേദ ] ഫോണില്‍ വെളിച്ചു സംസാരിക്കുന്നത് . ജോലി ചെയ്യുന്ന സ്ഥലത്തെ മുതലാളിയില്‍ നിന്നും മിക്കപോഴും വഴക്ക് കേള്‍ക്കുന്ന അന്‍സാരിയ്ക്ക് അവിടെയുള്ള ഏക ആശ്വാസം നഫീസയാണ്. സൂപ്പര്‍ മാര്‍കെറ്റിലെ ജോലിയ്ക്ക് പുറമേ, മുതലാളി അന്‍സാരിയെ അയാളുടെ സ്വന്തം ആവശ്യങ്ങള്‍ക്കായി പുറത്തയക്കാറുണ്ട്. അങ്ങനെ, ഒരിക്കല്‍ , ഒരു കത്ത് കൊടുക്കുവാനായി ഒരു കോഫി ഷോപ്പില്‍ പോകുന്ന അന്‍സാരിയ്ക്ക് അവിടെ വെച്ച് വില കൂടിയ ഒരു മൊബൈല്‍ ഫോണ്‍ കിട്ടുന്നു. ആ വെപ്രാളത്തില്‍, ആരോടും ഒന്നും മിണ്ടാതെ അന്‍സാരി ഫോണുമായി കോഫി ഷോപ്പില്‍ നിന്നും ഇറങ്ങി ഓടുന്നു.

അങ്ങനെ, ഒരുപാട് സ്വകാര്യങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന അര്‍ജുനിന്റെ മൊബൈല്‍ ഫോണ്‍ , അന്‍സാരിയുടെ കൈയ്യില്‍ കിട്ടുന്നു. ഒരു മൊബൈല്‍ ഫോണ്‍ കാരണം അര്‍ജുനിന്റെയും, അന്സാരിയുടെയും, സോണിയയുടെയും, ആനിന്റെയ്മൊക്കെ ജീവിതം മാറി മറയുന്നതാണ് ചാപ്പ കുരിശ് സിനിമയുടെ കഥ.

തിരക്കഥ: ആവറേജ്
ബിഗ്‌ ബി, അന്‍വര്‍ എന്നീ സിനിമകള്‍ക്ക്‌ ശേഷം ഉണ്ണി ആര്‍. തിരക്കഥയും സംഭാഷണവും രചിച്ച സിനിമയാണ് ചാപ്പ കുരിശ്. ഈ സിനിമയില്‍ ഉണ്ണിയോടൊപ്പം സംവിധായകന്‍ സമീര്‍ താഹിറും തിരക്കഥ രചനയില്‍ പങ്കാളിയാണ്. പുതുമയുള്ള പ്രമേയം തിരഞ്ഞെടുക്കാന്‍ ഇവര്‍ക്ക് സാധിച്ചെങ്കിലും, കെട്ടുറപ്പില്ലാത്ത തിരക്കഥ രചന മൂലം സിനിമയില്‍ പോരായ്മകള്‍ ധാരമുണ്ടായി. ഈ തരത്തിലുള്ള സിനിമകള്‍ക്ക്‌ പ്രേക്ഷകരെ ആകാംഷയുടെ മുള്‍മുനയില്‍ നിര്‍ത്താന്‍ കഴിഞ്ഞിലെങ്കില്‍ അത് പാഴയിപോയ ഒരു നല്ല ശ്രമമായെ കാണാന്‍ കഴിയുകയുള്ളൂ. ചാപ്പ കുരിശ് സിനിമയുടെ കാര്യത്തില്‍, ഇതു തന്നെയാണ് സംഭവിച്ചത്. കഥാപാത്രങ്ങളുടെ രൂപീകരണത്തിലും, സംഭാഷണങ്ങളിലും പുതുമകള്‍ കൊണ്ടുവരാന്‍ ശ്രമിച്ച ഉണ്ണിയും സമീറും, കഥ സന്ദര്‍ബങ്ങള്‍ക്ക് പ്രാധാന്യം നല്ക്കാത്തത് സിനിമയ്ക്ക് വിനയായി. സിനിമയുടെ തുടക്കത്തില്‍ വിനീത് ശ്രീനിവാസന്റെയും, ഫഹദ് ഫാസിലിന്റെയും കഥാപാത്രങ്ങളുടെ ജീവിത രീതികള്‍ കാണിച്ച രംഗങ്ങളും, രണ്ടാം പകുതിയുടെ തുടക്കം മുതലേയുള്ള രംഗങ്ങളും വലിച്ചുനീട്ടി പ്രേക്ഷകരെ നല്ലരീതിയില്‍ ബോറടിപ്പിച്ചു. സംവിധാനത്തിലും, സാങ്കേതിക വശങ്ങളിലും സംവിധായകന്‍ കാണിച്ച ശ്രദ്ധ തിരക്കഥയില്‍ കാണിചിരുനെങ്കില്‍ ഈ സിനിമ ഒരുപക്ഷേ ഇംഗ്ലീഷ് സിനിമകളോട് ഉപമിക്കാന്‍ കഴിയുന്ന ഏക മലയാള സിനിമയായേനെ.


സംവിധാനം: ഗുഡ്
ബിഗ്‌ ബി യിലൂടെ തന്നെ നല്ലൊരു
ചായഗ്രാഹകനാണ് താനെന്നു തെളിയച്ച സമീര്‍ താഹിരിന്റെ ആദ്യ സംവിധാന സംരംഭം സമീപകലതിറങ്ങിയ തട്ടിക്കൂട്ട് സിനിമകളെ അപേക്ഷിച്ച് വളരെ മുന്നിലാണ്. ആരും സിനിമയാക്കാന്‍ ധൈര്യം കാണിക്കാത്ത ഒരു പ്രമേയം തിരഞ്ഞെടുത്തു, ഇംഗ്ലീഷ് സിനിമകളില്‍ മാത്രം കണ്ടുവരുന്ന രീതിയില്‍ സംവിധാനം ചെയ്യാന്‍ ശ്രമിച്ച സമീര്‍ താഹിര്‍ അഭിനന്ദനം അര്‍ഹിക്കുന്നു. പ്രേക്ഷകരെ രസിപ്പിക്കാന്‍ വേണ്ടി മസാല സിനിമകളില്‍ കാണുന്ന സ്ഥിരം കോമാളിത്തരങ്ങള്‍ ഒന്നും സമീര്‍ ഉള്പെടുത്തിയിട്ടില്ല. എല്ലാ രംഗങ്ങളും തികഞ്ഞ ആത്മാര്‍ഥതയോടെ ആണ് സംവിധായകന്‍ സമീപിച്ചിരിക്കുന്നത് എന്നത് എടുത്തുപറയേണ്ട കാര്യം തന്നെ. ഓരോ കഥാപാത്രങ്ങള്‍ക്കും അനിയോജ്യമായ സംഭാഷണങ്ങള്‍ ഒരുക്കാനും അവരെ നല്ല രീതിയില്‍ അഭിനയിപ്പിക്കാനും സംവിധായകന്‍ ശ്രമിച്ചിട്ടുണ്ട്. ഇംഗ്ലീഷ് സിനിമകളുമായി ഒരു മലയാള സിനിമയെയുമെങ്കിലും താരതമ്യം ചെയ്യാന്‍ അവസരമുണ്ടാക്കിയതിനു പ്രേക്ഷകര്‍ സമീരിനോട് നന്ദി പറയണം.

സാങ്കേതികം: വെരി ഗുഡ്
ജോമോന്‍ ടി ജോണ്‍ ആദ്യമായി ചായാഗ്രഹണം നിര്‍വഹിക്കുന്ന സിനിമയാണ് ചാപ്പ കുരിശ് എന്ന വിശ്വസിക്കാന്‍ പ്രയാസമാണ്. അത്ര മനോഹരമായാണ് ജോമോന്‍ ഓരോ രംഗങ്ങളും ചിത്രീകരിച്ചിരിക്കുന്നത്. മലയാള സിനിമകളില്‍ എന്നുവരെ കണ്ടിട്ടില്ലാത്ത രീതിയിലാണ് ഈ സിനിമയുടെ അവസാനമുള്ള സംഘട്ടന രംഗങ്ങള്‍ ഒരുക്കിയിരിക്കുന്നത്. എത്രത്തോളം വിശ്വസനീയമാക്കാമോ അത്രത്തോളം വിശ്വസനീയമാക്കാന്‍ വേണ്ടി പരിശ്രമിച്ചിട്ടുണ്ട് സംവിധായകനും ചായഗ്രാഹകനും, അഭിനേതാക്കളും. റെക്സ് വിജയന്‍ ഒരുക്കിയ പശ്ചാത്തല സംഗീതവും, ഡോണ്‍മാക്സ്സിന്റെ ചിത്രസംയോജനവും, സമീറ സനീഷിന്റെ
വസ്ത്രാലങ്കാരവും മികച്ചു നില്‍ക്കുന്നു.

അഭിനയം: ഗുഡ്
അര്‍ജുന്‍ സാമുവലായി ഫഹദ് ഫാസില്‍ അഭിനയിക്കുന്നതിന് പകരം ജീവിക്കുകയായിരുന്നു എന്നുപറയുന്നതാവും ഉചിതം. സിനിമയുടെ ആദ്യമാവസാനം തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് ഫഹദ് അര്‍ജുനായി അഭിനയിച്ചത്. അന്സാരിയായി അഭിനയിച്ച വിനീത് ശ്രീനിവാസനും, സോണിയയായി അഭിനയിച്ച രമ്യ നമ്പീശനും, അര്‍ജുനിന്റെ സുഹൃത്തായി അഭിനയിച്ച ജിനു ജോസും നല്ല പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്. ഇവരെ കൂടാതെ, റോമ, നിവേദ തോമസ്‌, സുനില്‍, ദിനേശ് പണിക്കര്‍, ജയ മുരളി എന്നിവരുമുണ്ട് ഈ സിനിമയില്‍.


സിനിമയുടെ പ്ലസ്‌ പോയിന്റ്സ്
1. പ്രമേയം, സംവിധാനം
2. ചായാഗ്രഹണം, പശ്ചാത്തല സംഗീതം
3. സംഭാഷണം, ഫഹദ് ഫാസിലിന്റെ അഭിനയം
4. ഫഹദും, വിനീതും തമ്മിലുള്ള സംഘട്ടന രംഗം


സിനിമയുടെ മൈനസ് പോയിന്റ്സ്
1.
കെട്ടുറപ്പില്ലാത്ത തിരക്കഥ
2. ഇഴഞ്ഞുനീങ്ങുന്ന കുറെ കഥാസന്ദര്‍ഭങ്ങള്‍

ചാപ്പ കുരിശ് റിവ്യൂ: പുതുമയുള്ള പ്രമേയവും, ഇംഗ്ലീഷ് സിനിമകളോട് സമാസമം നില്‍ക്കുന്ന സംവിധാന ശൈലിയും ആസ്വദിക്കുവാന്‍ കഴിയുന്നവര്‍ക്കും, ആഗ്രഹിക്കുന്നവര്‍ക്കും ഒരു നല്ല അനുഭവമാവും ചാപ്പ കുരിശ്.

ചാപ്പ കുരിശ് റേറ്റിംഗ്: എബവ് ആവറേജ് [ 3 / 5 ]

കഥ, സംവിധാനം: സമീര്‍ താഹിര്‍
നിര്‍മ്മാണം: ലിസ്റ്റിന്‍ സ്റ്റീഫന്‍
തിരക്കഥ, സംഭാഷണം: ഉണ്ണി ആര്‍. , സമീര്‍ താഹിര്‍
ചായാഗ്രഹണം: ജോമോന്‍ ടി. ജോണ്‍
ചിത്രസംയോജനം: ഡോണ്‍മാക്സ്
സംഗീതം: റെക്സ് വിജയന്‍
പശ്ചാത്തല സംഗീതം:
റെക്സ് വിജയന്‍

4 comments:

  1. njan orru cinema pranthenella. ! but nalla cinemakal kanarum review cheyarumund.. enikk chappa kurish kandathinu seshamulla anubhevvem ingne annu..

    tankel parenjethupole..innathe viewrs avshyapedunna oru theme onnum aa cinemakk illa. ! katha enna amshem adhiloode kadennupooyittilla...kevelem oru mobile ne chutti patti ulla cinema kand kazinjappol enikk vishmme alla...sahathappem annu thoniyathu....thankel oru pakshe sredicho ennu enikkariyilla...cinemayil vineeth sreenivasan mobile koddukathethinnu nafeesude aduth paryunna reason okke verum pathetic annu .. !!

    mothrthil innathe kalethinno ennethe kalethinno pattiyya oru kadhayum njan athil kandilla. !!

    music nannayi thanne und. .! trailerlum musicalum lum kanda oru punch movieil illa ennuleth valare ghedepoorvem njan ariyikkunnu.. !!

    note: itthente mathram kazchapadukkel annu..

    ReplyDelete
  2. i agree with u...there is nothin like a story..no reasons nothing..veruthe kure effectukalkkum vyathyasthathakkum vendi oru padam..i dont y this film is reviewed above avereage..pathetic movie n pathetic review..

    ReplyDelete
  3. യുവ നടന്മാരില്‍ അഭിനയമികവ് കൊണ്ട് ഫഹദ് ഫാസില്‍ മുന്‍നിരയിലെക്കുയര്‍ന്നിരിക്കുന്നു. കൂടുതല്‍ വേഷങ്ങള്‍ ഈ നടനെ തേടി എത്തട്ടെ. ചാപ്പ കുരിശു കണ്ടു കഴിഞ്ഞപ്പോള്‍ മനസ്സില്‍ നിന്നും വിട്ടുമാറാത്ത താരം ഫഹദ് ആയിരുന്നു. ഈ സിനിമയില്‍ ഇല്ലെങ്കിലും യുവ നടന്മാരില്‍ ശ്രദ്ധേയരായ ആസിഫ് അലിയെയും നിവിന്‍ പോളിയെയും ഓര്‍ക്കാതിരിക്കാന്‍ സാധിക്കുന്നില്ല. വരും കാലങ്ങളില്‍ മികച്ച വേഷങ്ങള്‍ ഈ മൂവരെയും തേടി എത്തട്ടെ. വിനീത് ശ്രീനിവാസനും വേഷം നന്നായി ചെയ്തു. നല്ല സംവിധായകന്‍, ഗായകന്‍, നടന്‍ എന്ന നിലയില്‍ ഇനിയും വിനീതിനെ പ്രതീക്ഷിക്കുന്നു.സമീര്‍ താഹിര്‍ അഭിനന്ദനം അര്‍ഹിക്കുന്നു. പക്ഷെ ക്ലൈമാക്സ്‌, ആ ഫൈറ്റ് സീന്‍ കഴിഞ്ഞ് അത്ര മികച്ചുവോ എന്ന് സംശയം. പക്ഷെ ഭൂരിപക്ഷാഭിപ്രായം മാനിക്കുക. കൂടുതല്‍ ആളുകള്‍ക്ക് എന്താണ് തോന്നിയത് എന്ന് അവരുടെ അഭിപ്രായം അറിയിക്കട്ടെ. കൂടുതല്‍ മികച്ച സിനിമകള്‍ താങ്കളില്‍ നിന്നുംപ്രതീക്ഷിക്കുന്നു. മ്യൂസിക്‌ ഡയറക്ടര്‍ ഒരു പുതിയ അനുഭവം സമ്മാനിച്ചു. ഇനിയും താങ്കളുടെ പാട്ടുകള്‍ക്കായി കാത്തിരിക്കുന്നു. സംഗീതം മനോഹരം.

    ReplyDelete
  4. എന്തുകൊണ്ടാണ് താങ്കള്‍ സാങ്കേതികത്തിന് വെരിഗുഡ് കൊടുത്തതെന്ന് മനസ്സിലാകുന്നില്ല. ആവശ്യത്തിന് ലൈറ്റുകള്‍ വക്കാതെ ഒരു സ്റ്റില്‍ ക്യാമറയില്‍ എടുത്ത ഈ സിനിമയുടെ വിഷ്വലുകള്‍ വളരെ നിലവാരം കുറഞതാണ് അത് എന്ത് സാങ്കേതിക നിലവാരമാണ് പുലര്‍ത്തുന്നത്. സിനിമയെടുത്ത നിര്‍മ്മാതാവിന് ലാഭമുണ്ടാവാം പക്ഷേ ഒരു പ്രക്ഷകന് എന്ത് ലാഭമാണുള്ളത്. ഏത് ക്യാമറ ഉപയോഗിച്ചാലും തിയറ്ററില്‍ ടിക്കറ്റ് ചാര്‍ജ് ഒന്നാണെന്ന് താങ്കള്‍ക്കറിയില്ലേ. ഇത് ഒരിക്കലും പ്രോത്സാഹിപ്പിക്കാവുന്ന ഒന്നല്ല.

    ReplyDelete