26 May 2011

ജനപ്രിയന്‍

സ്പോട്ട് ലൈറ്റ് വിഷന്സിന്റെ ബാനറില്‍ മാമ്മന്‍ ജോണ്‍, റീന ജോണ്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മിച്ചു നവാഗതനായ ബോബന്‍ സാമുവല്‍ സംവിധാനം ചെയ്ത സിനിമയാണ് ജനപ്രിയന്‍. ജയസുര്യ നായകനാകുന്ന ജനപ്രിയനില്‍ ഭാമയാണ് നായിക. ഇവര്‍ വിവാഹിതരായാല്‍, ഹാപ്പി ഹസ്ബന്റ്സ്, ഫോര്‍ ഫ്രെണ്ട്സ് എന്നീ സിനിമകള്‍ക്ക്‌ ശേഷം ജയസുര്യയെ പ്രധാന കഥാപാത്രമാക്കി എഴുതിയ തിരക്കഥയാണ് ഈ സിനിമയുടെത്. തൊടുപുഴയിലെ ഒരു കൊച്ചു ഗ്രാമത്തില്‍ ജീവിക്കുന്ന പ്രിയന്‍ എന്ന വിളിപേരില്‍ അറിയപെടുന്ന പ്രിയദര്‍ശന്‍ എന്ന ചെറുപ്പകാരന്റെ കഥയാണ് ജനപ്രിയന്‍.

ഏതു മാന്യമായതും സത്യസന്ധമായതുമായ ജോലിയും ചെയ്തു അധ്വാനിച്ചു കുടുംബം പോറ്റുന്നയാളാണ് പ്രിയന്‍. അങ്ങനെയിരിക്കെ പ്രിയന് താലൂക് ഓഫീസില്‍ ജോലി കിട്ടുന്നു. വൈശാഖന്‍ എന്നയാളുടെ ഒഴിവിലാണ് പ്രിയന് അവിടെ ജോലി കിട്ടുന്നത്. വൈശാഖന്‍ ഒരു സിനിമ സംവിധായകന്‍ ആകണമെന്ന ആഗ്രഹവുമായി ജീവിക്കുന്ന ഒരാളാണ്. സിനിമ സംവിധാനം ചെയ്യാന്‍ വേണ്ടി വൈശാഖന്‍ കുറെ ദിവസങ്ങള്‍ക്കു ജോലിയില്‍ നിന്നും ഒഴിവു എടുക്കുന്നു. ആ ഒഴുവിലേക്കാണ് പ്രിയദര്‍ശന്‍ എത്തുന്നത്. അങ്ങനെ ജീവിതത്തില്‍ പുതിയ പല പ്രതീക്ഷയുമായി ജീവിക്കുന്ന പ്രിയദര്‍ശന് മീര എന്ന പെണ്‍കുട്ടിയുമായി പ്രണയത്തിലാകുന്നു. നിഷ്കളംഗനും, സത്യസന്ധനും, ധാരാളം സംസാരിക്കുന്നവനുമായ പ്രിയദര്‍ശന്‍ ഓഫീസിലെ എല്ലാവരുടെയും പ്രിയപെട്ടവനാകുന്നു. അതുപോലെ തന്നെ മീരയുടെയും പ്രിയനാകുന്നു. അങ്ങനെയിരിക്കെയാണ് ഒഴുവില്‍ പോയ വൈശാഖന്‍ തിരിച്ചുവരുന്നത്. അതോടെ, പ്രിയദര്‍ശന്റെ ജോലിയുടെ കാര്യം കുഴപ്പത്തിലാകുന്നു. തുടര്‍ന്ന് ഉണ്ടാകുന്ന സംഭവങ്ങളാണ് ഈ സിനിമയുടെ കഥ.

തിരക്കഥ: ആവറേജ്
ജനപ്രിയന്‍ എന്ന സിനിമ കൊണ്ട് കൃഷ്ണ പൂജപ്പുരയ്ക്ക് അഭിമാനികാവുന്ന ഒരേയൊരു കാര്യം പ്രിയദര്‍ശന്‍ എന്ന കഥാപാത്രത്തിന്റെ സൃഷ്ടിയാണ്. ആര്‍ക്കും ഇഷ്ടമാകുന്ന തരത്തിലുള്ള സ്വഭാവഗുണങ്ങള്‍ ഉള്ള ആ കഥാപാത്രം തന്നെയാണ് ഈ സിനിമയുടെ അടിസ്ഥാനം. ആ കഥാപാത്രത്തില്‍ നിന്നാണ് കൃഷ്ണ പൂജപ്പുര ഈ സിനിമയ്ക്ക് വേണ്ടി മറ്റു കഥാപാത്രങ്ങളെയും, കഥ സന്ദര്‍ഭങ്ങളും ഉണ്ടാക്കിയത്. പ്രിയദര്‍ശനും മീരയും തമ്മിലുള്ള പ്രണയവും, വൈശാഖന്റെ സിനിമ മോഹവുമെല്ലാം കാണിക്കുന്ന രംഗങ്ങള്‍ കുറേക്കൂടി നന്നാക്കാമായിരുന്നു. പുതുമയുള്ള കഥകള്‍ മാത്രം സിനിമയാക്കിയാലെ വിജയിക്കുകയുള്ളൂ എന്ന സത്യം മനസിലാക്കിയിട്ടും എന്തുകൊണ്ടാണ് കൃഷ്ണ പൂജപ്പുരയെ പോലുള്ളവര്‍ കണ്ടുമടുത്ത കഥകള്‍ സിനിമയാക്കുന്നത് എന്ന് മനസിലാകുന്നില്ല.


സംവിധാനം: ബിലോ ആവറേജ്
നവാഗത സംവിധായകന്‍ എന്ന നിലയില്‍ ബോബന്‍ സാമുവലിനു നല്ല ഒരു അവസരം തന്നെയാണ് ലഭിച്ചത്. പക്ഷെ, അത് പൂര്‍ണമായി ഉപയോഗപെടുത്തന്‍ സാധിച്ചില്ല. എങ്കിലും, ഒരു പുതിയ സംവിധായകനെന്ന് തോന്നിക്കാതെ കണ്ടിരാകാവുന്ന രീതിയില്‍ സിനിമയെടുക്കാന്‍ കഴിഞ്ഞിട്ടുണ്ട് ബോബനും കൂട്ടര്‍ക്കും. പ്രിയദര്‍ശന്‍ എന്ന നല്ല ഒരു കഥപാത്രത്തെ കിട്ടിയിട്ടും അതിനു പറ്റിയ സന്ദര്‍ഭങ്ങള്‍ സിനിമയില്‍ ഉള്‍കൊള്ളിക്കാന്‍ സംവിധായകന്‍ ശ്രദ്ധിച്ചിട്ടില്ല. നല്ല പാട്ടുകള്‍ ഉള്ള്പെടുത്തി, അത് നല്ല രീതിയില്‍ ചിത്രീകരിക്കാനോ ഉള്ള ശ്രമം പോലും സംവിധായകന്റെ ഭാഗത്ത്‌ നിന്ന് ഉണ്ടായിട്ടില്ല. ഒരു സംവിധായകന്‍ എന്ന നിലയില്‍ ഒരുപാട് ഉയരാനുണ്ട് ബോബന്‍ സമുവലിന്. 



അഭിനേതാക്കളുടെ പ്രകടനം: എബവ് ആവറേജ്  [ജയസുര്യ - ഗുഡ്]
ജയസുര്യയ്ക്ക് ഇത്രയും നല്ല ഒരു കഥാപാത്രം അടുത്തകാലത്തൊന്നും ലഭിച്ചിട്ടില്ല. ആ അവസരം ജയസുര്യ നല്ല രീതിയില്‍ പ്രയോജനപെടുത്തുകയും ചെയ്തു. ഈ കഥപാത്രത്തിനു വേണ്ടി ഒരുപാട് പ്രയത്നിച്ചിട്ടുണ്ട് ജയസുര്യ. ജയസുര്യക്ക് എന്നും അഭിമാനിക്കാം ജനപ്രിയന്‍ എന്ന സിനിമയിലെ പ്രിയദര്‍ശന്‍ എന്ന കഥപാത്രത്തെയോര്‍ത്ത്. ജയസുര്യയെ കൂടാതെ മനോജ്‌.കെ.ജയന്‍, ലാലു അലക്സ്, ജഗതി ശ്രീകുമാര്‍, സലിം കുമാര്‍, ദേവന്‍, ഭീമന്‍ രഘു, അനൂപ്‌ ചന്ദ്രന്‍, കലാഭവന്‍ ഷാജോണ്‍, ഭാമ, സരയു, ഗീത വിജയന്‍, റോസ്‌ലിന്‍ എന്നിവരും അഭിനയിച്ചിരിക്കുന്നു. മനോജ്‌.കെ.ജയനും, ജഗതി ശ്രീകുമാറും, ലാലു അലക്സും, സലിം കുമാറും മോശമല്ലാത്ത പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്.


സിനിമയുടെ പ്ലസ്‌ പോയിന്‍സ്
1. ജയസുര്യയുടെ അഭിനയം
.
2. പ്രിയദര്‍ശന്‍ എന്ന
കഥാപാത്രം.  
3. ജയസുര്യ-ഭാമ കൂട്ടുകെട്ട് 


സിനിമയുടെ മൈനസ് പോയിന്‍സ്
1.  സംവിധായകന്റെ പരിചയകുറവ്
2 . പാട്ടുകള്‍
3 . ഒരുപാട് സിനിമകളില്‍ കണ്ടു മടുത്ത ക്ലൈമാക്സ്. 


ജനപ്രിയന്‍ റിവ്യൂ:  ഒരുപാട് തമാശകളോ, കണ്‍ഫ്യൂഷന്‍ ഉണ്ടാക്കുന്ന സംഭവങ്ങളോ ഒന്നുമില്ലാത്ത ഒരു സാധാരണ സിനിമ. ജനപ്രിയന്‍ കാണുന്ന പ്രേക്ഷകര്‍ക്കു..., ഈ സിനിമ ഇഷ്ടമായിലെങ്കിലും... ,പ്രിയദര്‍ശന്‍ എന്ന കഥാപാത്രത്തെയും, ജയസുര്യ എന്ന അഭിനേതാവിനെയും  ഇഷ്ടമാകുമെന്നുറപ്പ്.

ജനപ്രിയന്‍ റേറ്റിംഗ്: ആവറേജ് [ 2.5 / 5 ]

സംവിധാനം: ബോബന്‍ സാമുവല്‍.
നിര്‍മ്മാണം: മാമ്മന്‍ ജോണ്‍, റീന ജോണ്‍.
കഥ, തിരക്കഥ, സംഭാഷണം: കൃഷ്ണ പൂജപ്പുര.
സംഗീതം: ഗൌതം.
ചായാഗ്രഹണം: പ്രദീപ്‌ നായര്‍.
ചിത്രസന്നിവേശം: വി.ട്ടി.ശ്രീജിത്ത്‌.
വിതരണം: കലാസംഗം റിലീസ്.

6 comments:

  1. Aha...ithu Krishnakumar-Prasanth Menon kootukettil ninnundaya blog analle....Kollam..Keep it up!

    ReplyDelete
  2. Jayasurya can boast of his character and film

    ReplyDelete
  3. Hello Mr. Girijan Acharya,

    Thanks for posting a comment. Please keep reading the blog and put forward your suggestions.

    Thanks again by Niroopanam

    ReplyDelete
  4. You are right, everyone will like Jayasurya's Priyadarshan Character.

    ReplyDelete
  5. .കുറെ നാളുകള്‍ക്ക് ശേഷം ഒത്തിരി നന്മയുള്ള ഒരു ചിത്രം കണ്ടു..അത് ഹൃദയത്തില്‍ സ്പര്‍ശിക്കുന്ന രീതിയില്‍ എടുക്കാന്‍ സംവിധായകന് കഴിഞ്ഞിട്ടുമുണ്ട്..പുതുമുഖസംവിധായകന്‍ എന്ന നിലയില്‍ ബോബന്‍ സാമുവേലിന് അഭിമാനിക്കാവുന്ന ചിത്രം..ഒപ്പം ജയസൂര്യക്കും. മമ്മൂട്ടിയുടെ ഒക്കെ ഒപ്പം നില്‍ക്കാവുന്ന തരത്തില്‍ ജയസൂര്യ വന്‍ പ്രകടനം കാഴ്ച വച്ചിരിക്കുന്നു. പ്രേക്ഷക ഹൃദയത്തില്‍ തങ്ങിനില്‍ക്കുന്ന കഥാപാത്രം തന്നെ ആണ് പ്രിയന്‍ എന്ന കഥാപാത്രം.എങ്കിലും ഈ നല്ല സിനിമയെ ആരും പ്രോത്സാഹിപ്പിച്ചു കണ്ടില്ല എന്നതില്‍ ദുഖമുണ്ട്.നല്ല മലയാള പടങ്ങള്‍ ഇവിടെ ഉണ്ടാകാതതല്ല, ഉണ്ടാകുന്നതിനെ പ്രോല്സാഹിപ്പിക്കതതാണ് മലയാളസിനിമയുടെ ശാപം എന്നും മനസ്സിലായി..

    ReplyDelete
  6. I liked jayasuriya's character...would like to watch the movie again for that...and also loved the song erivenal....

    ReplyDelete