16 Dec 2011

അറബീം ഒട്ടകോം പി.മാധവന്‍ നായരും ഇന്‍ ഒരു മരുഭൂമി കഥ

മലയാള സിനിമയ്ക്ക്‌ ഏറ്റവും കൂടുതല്‍ ഹിറ്റുകള്‍ സംഭാവന ചെയ്തിട്ടുള്ള പ്രിയദര്‍ശന്‍ - മോഹന്‍ലാല്‍ ടീമിന്റെ ഏറ്റവും പുതിയ സിനിമയാണ് അറബീം ഒട്ടകോം പി.മാധവന്‍ നായരും ഇന്‍ ഒരു മരുഭൂമി കഥ. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ഒരു അറബിയുടേയും ഒട്ടകത്തലയന്‍ അബ്ദുവിന്റെയും, മാധവന്‍ നായരുടെയും ജീവിതത്തിലുണ്ടാകുന്ന രസകരങ്ങളായ സംഭവങ്ങളാണ് നര്‍മത്തില്‍ ചാലിച്ച് സംവിധായകന്‍ പ്രിയദര്‍ശന്‍ ഒരുക്കിയിരിക്കുന്നത്. ജാന്ക്കോസ് എന്റര്‍ടെയിന്‍മെന്റ്സിനു വേണ്ടി മോഹന്‍ലാലിന്റെയും പ്രിയദര്‍ശന്റെയും സുഹൃത്ത്‌ അശോക്‌ കുമാര്‍, ദുബായ് മലയാളി നവീന്‍ ശശിധരന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച അറബീം ഒട്ടകോം പി.മാധവന്‍ നായരും പ്രദര്‍ശനശാലകളില്‍ എത്തിച്ചത് സെവന്‍ ആര്‍ട്സ് മൂവീസ് ആണ്. നവാഗതനായ അഭിലാഷ് നായര്‍ രചിച്ച തിരക്കഥയ്ക്ക് സംവിധായകന്‍ പ്രിയദര്‍ശനാണ് സംഭാഷണങ്ങള്‍ ഒരുക്കിയിരിക്കുന്നത്. അഴഗപ്പനാണ് ചായാഗ്രഹണം.

അറബിയുടെ കമ്പനിയില്‍ ജോലി ചെയ്യുന്ന പി.മാധവന്‍ നായര്‍ ഒരിക്കല്‍ മീനാക്ഷി എന്ന അമേരിക്കന്‍ മലയാളിയെ പരിച്ചയപെടുന്നു. ആ പരിചയം വളര്‍ന്നു സൗഹൃദത്തിലായി,  ഒടുവില്‍ ആ സൗഹൃദം പ്രണയത്തിലാകുന്നു. അറബിയുടെ ഏറ്റവും വിശ്വസ്തനായ ജോലിക്കാരന്‍   മാധവന്റെ പ്രണയം അറിയാവുന്ന അറബി, മാധവന്റെയും മീനാക്ഷിയുടെയും വിവാഹം ഉറപ്പിക്കുന്നു. അങ്ങനെയിരിക്കെ, മാധവന്റെ പഴയ ചങ്ങാതി അബ്ദു ഒരു ജോലിയുടെ ആവശ്യത്തിനായി മാധവനെ കാണാന്‍ എത്തുന്നത്. അബ്ദുവിന്റെ ജീവിതത്തിലെ കഷ്ടപാടുകള്‍ അറിയാവുന്ന മാധവന്‍ അബ്ദുവിന് ജോലി ശരിയാക്കി കൊടുക്കുന്നു. പക്ഷെ, അബ്ദു ഒരു മോഷണ കുറ്റത്തില്‍ പ്രതിയാണ് എന്നറിയുന്ന മാധവന്‍, അബ്ദുവിനെ ജോലിയില്‍ നിന്നും പുറത്താക്കുന്നു. അങ്ങനെ, അബ്ദുവിന് മാധവനോട് ദേഷ്യമാകുകയും, മാധവനെ കൊല്ലുവാനായി തീരുമാനാമെടുക്കുകയും, മാധവന്റെ കാറില്‍ മാധവനറിയാതെ അബ്ദു ഒളിച്ചിരിക്കുകയും ചെയ്യുന്നു. അങ്ങനെയിരിക്കെ, ഒരു പ്രത്യേക സാഹചര്യത്തില്‍ മീനാക്ഷിയോട് വഴക്കിലാകുന്ന മാധവന്‍ അയാളുടെ കാറില്‍ കയറി എങ്ങോട്ടോ പോകുവാന്‍ വേണ്ടി പുറപ്പെടുന്ന അവസരത്തിലാണ് അബ്ദു മാധവനെ കാറില്‍ വെച്ച് കൊല്ലുമെന്ന ഭീഷണിപെടുത്തുന്നത്. ജീവിതമവസാനിപ്പിക്കുവാന്‍ തയ്യാറെടുത്തു നില്‍ക്കുന്ന മാധവന്‍ അയാളുടെ കാര്‍ വേഗത്തില്‍ ഓടിച്ചു ഒരു മരുഭൂമിയിലെത്തുന്നു. അവിടെ വെച്ച് മാധവനും അബ്ദുവും യാത്ര ചെയ്തിരുന്ന കാര്‍ കേടാകുകയും, അവര്‍ ആ മരുഭൂമിയില്‍ അകപെടുകയും ചെയ്യുന്നു.അവിടെ വെച്ച് അവരുടെ ജീവിതത്തില്‍ ഇല്യാന എന്ന പെണ്‍കുട്ടി കടന്നുവരുന്നതോടെ മാധവന്റെയും അബ്ദുവിന്ന്റെയും ജീവിതത്തില്‍ കുറെ വഴിത്തിരുവുകളുണ്ടാകുന്നു. ആരാണ് ഇല്യാന? എങ്ങനെയാണ് മാധവനെയും അബ്ദുവിനെയും പരിച്ചയപെടുന്നത്? തുടര്‍ന്ന് മൂവരുടെയും ജീവിതത്തില്‍ എന്താണ് സംഭവിക്കുന്നത്‌ എന്നതാണ് പ്രിയദര്‍ശന്‍ ഒരുക്കിയ മരുഭൂമി കഥ എന്ന സിനിമയുടെ കഥ.മാധവന്‍ നായരായി മോഹന്‍ലാലും, അബ്ദുവായി മുകേഷും, മീനാക്ഷിയായി ലക്ഷ്മി റായും, ഇല്യാനയായി ഭാവനയും, അറബിയായി ഹിന്ദി സിനിമ നടന്‍ ശക്തി കപൂറുമാണ് അഭിനയിച്ചിരിക്കുന്നത്.

കഥ, തിരക്കഥ: ബിലോ ആവറേജ്
നവാഗതനായ അഭിലാഷ് നായരാണ് ഈ സിനിമയ്ക്ക് വേണ്ടി കഥ, തിരക്കഥ എന്നിവ രചിച്ചിരിക്കുന്നത്. അറബീം ഒട്ടകോം മാധവന്‍ നായരും എന്ന സിനിമ പേര് പ്രേക്ഷകരുടെ മനസ്സില്‍ കൗതുകം തോന്നിപിക്കും പോലെ, ഈ സിനിമയുടെ കഥയും ഏറെ രസകരമായ ഒന്നാണ്. ധാരാളം പണമുള്ള ഒരു അറബിയും, ഒട്ടകത്തെ പോലെ ഭാരം ചുമക്കുന്ന അബ്ദുവും, നന്മകലേറെയുള്ള മാധവന്‍ നായരും ഒന്നിച്ചപ്പോള്‍ എന്ത് സംഭവിച്ചു എന്നതാണ് ഈ സിനിമയുടെ കഥ. പക്ഷെ ഈ രസങ്ങളൊന്നും അഭിലാഷ് എഴുതിയ തിരക്കഥയില്‍ ഇല്ലാത്തത് സിനിമയ്ക്ക് ദോഷം ചെയ്തിട്ടുണ്ട്. തമാശ രംഗങ്ങള്‍ സിനിമയില്‍ വേണം എന്ന് കരുതി എഴുതപെട്ട ഒരുപാട് രംഗങ്ങള്‍ ഈ സിനിമയുടെ നിലവാരം കുറയ്ക്കാന്‍ കാരണമായി. പരിചയസമ്പത്തുള്ള ഒരു എഴുത്തുകാരനാണ്‌ ഈ സിനിമയ്ക്ക് വേണ്ടി തിരക്കഥ എഴുതിയതെങ്കില്‍, ഈ സിനിമ കുറെക്കൂടെ നന്നാകുമായിരുന്നു എന്ന് തോന്നിപ്പോയീ. 
 
 
സംവിധാനം: എബവ് ആവറേജ്
ഏറെ നാളുകളായി മലയാളികള്‍ കാണുവാന്‍ ആഗ്രഹിച്ചിരുന്ന ഒരു സിനിമയാണ് പ്രിയദര്‍ശന്‍ - മോഹന്‍ലാല്‍ ടീമിന്റെ അറബീം ഒട്ടകോം പി.മാധവന്‍ നായരും. ഒരു മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ സിനിമയില്‍ നിന്നും പ്രേക്ഷകര്‍ എന്താണ് പ്രതീക്ഷിക്കുന്നത്, അത് ഈ സിനിമയിലൂടെ നല്‍ക്കുവാന്‍ സംവിധായകനായ പ്രിയന് സാധിച്ചു. നവാഗതനായ അഭിലാഷ് നായര്‍ ഒരുക്കിയ തിരക്കഥയില്‍ കുറെയേറെ പോരായ്മകള്‍ ഉണ്ടെങ്കിലും, സിനിമ കാണുന്ന പ്രേക്ഷകനെ ബോറടിപ്പിക്കാതെ പിടിചിരുത്തുവാന്‍ സാധിച്ചു എന്നത് ഒരു വലിയ കാര്യം തന്നെ. മോഹന്‍ലാലിനെയും മുകേഷിനെയും ഇത്രയും നന്നായി അടുത്തകാലത്തൊന്നും ഒരു സംവിധായകനും പ്രയോജനപെടുത്തിയിട്ടില്ല. ഇരുവരും ഒന്നിക്കുന്ന രംഗങ്ങളെല്ലാം മനോഹരമായി രൂപപെടുത്തിയെടുക്കാന്‍ പ്രിയദര്‍ശന് കഴിഞ്ഞിട്ടുണ്ട്. പ്രിയന്‍ തന്നെയാണ് ഈ സിനിമയ്ക്ക് വേണ്ടി സംഭാഷണങ്ങള്‍ എഴുതിയത്. പ്രിയദര്‍ശന്റെ തന്നെ സിനിമകളായ വെട്ടവും, കാക്കക്കുയിലും പോലെ കുറെ കോമാളിത്തരങ്ങള്‍ കുത്തികയറ്റി ബോറാക്കാതെ, ഹാസ്യത്തിന് പ്രാധാന്യം നല്‍കിയത് പോലെ സെന്റിമെന്‍സിനും, പ്രണയത്തിനും, സൌഹൃദത്തിനും, ആക്ഷനും ഒക്കെ പ്രാധാന്യം നല്ക്കിയത് സിനിമയ്ക്ക് ഏറെ ഗുണം ചെയ്തിട്ടുണ്ട്. ഈ ഗുണങ്ങളൊക്കെ ഉണ്ടായിട്ടും ഈ സിനിമ ഒരു നല്ല സിനിമയാകതിരുന്നതിന്റെ പ്രധാന കാരണം അഭിലാഷ് നായര്‍ എഴുതിയ തിരക്കഥയിലെ കുഴപ്പങ്ങള്‍ തന്നെ. ഇത്രയും പരിചയസമ്പത്തുള്ള പ്രിയദര്‍ശന്‍ എന്തുകൊണ്ടാണ് തിരക്കഥ എഴുതാതിരുന്നത് എന്ന് മനസ്സിലാകുന്നില്ല. കുറെ അനാവശ്യ കഥാപാത്രങ്ങളും കഥാസന്ദര്‍ഭങ്ങളുമൊക്കെ ഒഴുവാക്കുകയും, അതുവഴി സിനിമയുടെ ദൈര്‍ഘ്യം കുറച്ചിരുന്നുവെങ്കില്‍ ഈ സിനിമ ഇതിലും ഭേദമാക്കമായിരുന്നു. 

സാങ്കേതികം: എബവ് ആവറേജ്
പ്രിയദര്‍ശന്‍ സിനിമ എന്ന കേള്‍ക്കുമ്പോള്‍ പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്ന സാങ്കേതിക മികവു ഈ സിനിമയില്‍ ഉണ്ടനീളമുണ്ട്. അഴഗപ്പന്‍ പകര്‍ത്തിയ ദ്രിശ്യങ്ങളും, സാബു സിറിളിന്റെ കലാ സംവിധാനവും മികച്ചതായിരുന്നു. ടി.എസ്. സുരേഷാണ് ഈ സിനിമയ്ക്ക് വേണ്ടി ചിത്രസന്നിവേശം ചെയ്തിരിക്കുന്നത്. എം.ജി ശ്രീകുമാര്‍ ഈണമിട്ട മൂന്ന് ഗാനങ്ങളും ശരാശരിയില്‍ താഴെ തന്നെയായിരുന്നു. മികച്ച വിഷ്വല്‍സ് ഒരുക്കുവാന്‍ പ്രിയദര്‍ശന് സാധിച്ചത് കൊണ്ട് ആ പാട്ടുകള്‍ സിനിമയില്‍ കേള്‍ക്കുമ്പോള്‍ മോശമായി തോന്നിയേക്കില്ല. "ചെമ്പക വല്ലികള്‍" എന്ന് തുടങ്ങുന്ന പാട്ടും, "മാധവേട്ടനെന്നും" എന്ന് തുടങ്ങുന്ന പാട്ടും മറ്റു ഭാഷയില്‍ നിന്നും മോഷ്ടിച്ചതാണെന്ന്  ഇതിനകം എല്ലാവരും അറിഞ്ഞൊരു കാര്യമാണ്. ഇത്രയും പണം മുടക്കി വിദേശ ലൊക്കേഷനുകളില്‍ ചിത്രീകരിക്കാന്‍ നിര്‍മ്മാതാവിന് കഴിയുമെങ്കില്‍, എന്ത് കൊണ്ടാണ് വിദ്യാസാഗാറിനെയോ,എം.ജയചന്ദ്രനേയോ കൊണ്ട് ഈ സിനിമയിലെ പാട്ടുകള്‍ക്ക് സംഗീതം നല്ക്കികാഞ്ഞത്. ഈ സിനിമയ്ക്ക് വേണ്ടി പശ്ചാത്തല സംഗീതം നല്‍ക്കിയ വ്യെക്തി, സിനിമയിലെ പല രംഗങ്ങള്‍ക്കും പശ്ചാത്തല സംഗീതം നല്‍കാന്‍ മറന്നുപോയോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
 
അഭിനയം: എബവ് ആവറേജ്
പ്രായമെത്രയായാലും ഏതുതരം വേഷവും തന്മയത്ത്വത്തോടെ അവതരിപ്പിക്കാന്‍ സാധിക്കുമെന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ്
മോഹന്‍ലാല്‍. ഹാസ്യ രംഗങ്ങളും സെന്റിമെന്സുള്ള രംഗങ്ങളും ഒരേപോലെ കൈകാര്യം ചെയ്തു പ്രേക്ഷകര്‍ ഇഷ്ടപെടുന്ന ആ പഴയ കുസൃതിയുള്ള മോഹന്‍ലാലകുവാന്‍ ഈ സിനിമയിലൂടെ അദേഹത്തിന് സാധിച്ചു. മോഹന്‍ലാലോടൊപ്പം മികച്ച പ്രകടനം കാഴ്ച്ചവെച്ചുകൊണ്ട് ശക്തമായ തിരിച്ചുവരവ്‌ നടത്തിയിക്കുകയാണ് മുകേഷ്. ഇവരെ കൂടാതെ, ലക്ഷ്മി റായ്, ഭാവന, ഇന്നസെന്റ്, നെടുമുടി വേണു, ശക്തി കപൂര്‍, സുരാജ് വെഞ്ഞാറമൂട്, മണിയന്‍പിള്ള രാജു, മാമുക്കോയ, ലക്ഷ്മി ഗോപാലസ്വാമി, രശ്മി ബോബന്‍ എന്നിവരും അവരവരുടെ കഥാപാത്രങ്ങള്‍ ഭംഗിയാക്കി.  
 

സിനിമയുടെ പ്ലസ്‌ പോയിന്റ്സ്:
1. മോഹന്‍ലാല്‍ - പ്രിയദര്‍ശന്‍ കൂട്ടുകെട്ട്
2. മോഹന്‍ലാല്‍, മുകേഷ് ടീമിന്റെ തമാശകള്‍
3. പ്രിയദര്‍ശന്റെ സംവിധാനം
4. ലോക്കെഷന്‍സ്


സിനിമയുടെ മൈനസ് പോയിന്റ്സ്:
1. തിരക്കഥ
2. സിനിമയുടെ ദൈര്‍ഘ്യം
3. പാട്ടുകള്‍
4. പശ്ചാത്തല സംഗീതം 
  


അറബീം ഒട്ടകോം പി.മാധവന്‍ നായരും ഇന്‍ ഒരു മരുഭൂമി കഥ റിവ്യൂ: കുടുംബങ്ങള്‍ക്കും, കുട്ടികള്‍ക്കും, മോഹന്‍ലാലിന്‍റെ ആരാധകര്‍ക്കും ഒരുപോലെ ആസ്വദിക്കുവാനുള്ള എല്ലാ ചേരുവകളും കൃത്യമായി ചേര്‍ത്ത് പ്രിയദര്‍ശന്‍ ഒരുക്കിയ തരക്കേടില്ലാത്ത ഒരു എന്റര്‍ടെയിനെര്‍.

അറബീം ഒട്ടകോം പി.മാധവന്‍ നായരും ഇന്‍ ഒരു മരുഭൂമി കഥ റേറ്റിംഗ്: 5.00 / 10
കഥ, തിരക്കഥ: 3 / 10 [ബിലോ ആവറേജ്]
സംവിധാനം: 6 / 10 [എബവ് ആവറേജ്]
സാങ്കേതികം: 3 / 5 [എബവ് ആവറേജ്]
അഭിനയം: 3 / 5 [എബവ് ആവറേജ്]

ആകെ മൊത്തം: 15 / 30 [5 / 10]

സംഭാഷണം, സംവിധാനം: പ്രിയദര്‍ശന്‍
കഥ, തിരക്കഥ: അഭിലാഷ് നായര്‍
നിര്‍മ്മാണം: അശോക്‌ കുമാര്‍, നവീന്‍ ശശിധരന്‍
ബാനര്‍: ജാന്ക്കോസ് എന്റര്‍ടെയിന്‍മെന്റ്സ്
ചായാഗ്രഹണം: അഴഗപ്പന്‍
ചിത്രസന്നിവേശം:ടി.എസ.സുരേഷ്
കലസംവിധാനം: സാബു സിറില്‍
പാട്ടുകള്‍: രാജീവ്‌ ആലുങ്കല്‍, ബിച്ചു തിരുമല, സന്തോഷ്‌ വര്‍മ
സംഗീതം: എം.ജി.ശ്രീകുമാര്‍
   

26 comments:

  1. ഒന്നുകില്‍ താങ്കള്‍ സിനിമ നിരൂപണം ചെയ്യാന്‍ പറ്റിയ ആളല്ല, അല്ലെങ്കില്‍ താങ്കള്‍ ലാലേട്ടന്റെ ഒരു കടുത്ത ആരാധകന്‍ ആണ്. അല്ലെങ്കില്‍ ഇത് പോലെയുള്ള ഒരു തല്ലിപ്പൊളി പടത്തിനു ഇത്രയും നല്ല ഒരു റിവ്യൂ കൊടുക്കുമോ.

    ReplyDelete
    Replies
    1. Good review..........movi is entertainer except Mamooka Fans.........screenplay create problems..........

      Delete
  2. ETHADO PARAYUNEEE,5/4 RATING OLLA PADAM 10/5 ETTIRIKUNNU,THAN ORU MAMMOTTY FAN THANNE

    ReplyDelete
  3. എന്നാടോ വാര്യരെ താന്‍ നല്ലൊരു റിവ്യൂ എഴുതാന്‍ പഠിക്കുന്നെ ...?

    ReplyDelete
  4. Supr comdy entrtinr.......

    ReplyDelete
  5. but for some comedy, not a good film at all...

    ReplyDelete
  6. മരുഭൂമി കഥയ്ക്കും വെനീസിലെ വ്യാപാരിക്കും വേണ്ടി Beautiful തീയറ്ററില്‍ നിന്നും മാറ്റിയ തീയറ്ററുകാര്‍ അധികം വൈകാതെ Beautiful തിരിച്ചു ചോദിച്ചു വരും.കാരണം പ്രേക്ഷകര്‍ക്ക്‌ കാണാന്‍ താല്പര്യം നല്ല സിനിമകളാണ്.

    പ്രേക്ഷകര്‍ ഇപ്പോഴും പൊട്ടന്മാര്‍ ആണെന്നാണ്‌ ഇവരൊക്കെ ധരിച്ചുവച്ചിരിക്കുന്നത് .
    പഴയ വീഞ്ഞ് പുതിയ കുപ്പിയിലൊഴിച്ചു സൂപ്പര്‍ സ്റാര്‍ എന്ന ലേബലും ഒട്ടിച്ചു കൊണ്ട് വന്ന് വച്ചിരിക്കുന്നു .കഷ്ട്ടം ....

    ReplyDelete
  7. ചേട്ടാ... റിവ്യൂ പോരാ... 1/10 കൊടുത്താല്‍ അത് കൂടുതലാണ്..

    ReplyDelete
  8. Please dont support this kind of film again by using your review in the website. As said said above,Beautiful is better than two super star movies. If you people encourage this kind of bad film, then how you can expect creators to think about good script. Marubhoomi is really just a waste package. Copy of so many his own old films. He underestimated Kerala fans again-Priyan. Please dont allow such kind of films to be hit.

    ReplyDelete
  9. This film deserved just 2 marks..1 mark is for better camera work and another 1 mark is for Mohanlal and Mukesh combination.

    ReplyDelete
  10. ചുരുക്കത്തില്‍ ഒരുപാട് പ്രതീക്ഷകളുമായി പോയി നിരാശപ്പെട്ട സിനിമ .അതാണ്‌ എനിക്ക് അറബിയും ഒട്ടകവും പി മാധവന്‍ നായരും . ചിലപ്പോള്‍ പ്രിയദര്‍ശനെ പൊലൊഎ ഒരു സംവിധായകനില്‍ നിന്നും , മോഹന്‍ലാലിനെ പോലെ ഒരു സീനിയര്‍ ആക്ടറില്‍ നിന്നും സിനിമയില്‍ (അത് സ്ലാപ് സ്റ്റിക്ക് കോമഡിയുടെ കാര്യത്തിലായാലും സീരിയസ് സബ്ജെക്ട്ടിന്റെ കാര്യത്തില്‍ ആയാലും )ഞാന്‍ പ്രതീക്ഷിക്കുന്ന ക്വാളിറ്റി ഈ സിനിമക്ക് ഇല്ലാത്തതാവാം അങ്ങനെ തോന്നാന്‍ കാരണം .

    ReplyDelete
  11. ഇതിനെ ഒരു നിരൂപണമായി കാണാന്‍ പറ്റില്ല ചങ്ങാതീ, ഒരു ആരാധകന്‍റെ വിലാപം എന്ന് വേണമെങ്കില്‍ പറയാം.........
    നിരൂപണം എഴുതുന്ന ആളുടെ മനസ്സില്‍ ഒരിക്കലും, ആരാധന, കടപ്പാട്, തുടങ്ങിയവ ഉണ്ടാവാന്‍ പാടില്ല

    ReplyDelete
  12. this film is an exact copy of 'Nothing to lose(1997)' അല്ല ഇയാള്‍ കോപ്പി അടിയില്‍ വല്ല PhD എടുക്കാനും നോക്കുന്നുണ്ടോ??

    ReplyDelete
  13. first part sounds like the movie serindipity

    ReplyDelete
  14. ഈ കമന്റുകളില്‍ നിന്ന് ഒരു കാര്യം മനസിലായി ബുടിഫുള്‍ ഈസ്‌ ദി ബെസ്റ്റ്

    ReplyDelete
  15. സ്വന്തം പേരെങ്കിലും വച്ച് എഴുത്ത് ഭായ്...അല്ലാതെ..അന്ജതന്‍ എന്ന് വച്ചെഴുതി ആ എഴുതിയ പോയിന്റിന്റെ വില കളയല്ലേ.....സ്വന്തം പേര് വെളിപ്പെടുത്താന്‍ ആഗ്രഹമില്ലെങ്ങില്‍ ...പിന്നെത് വിമര്സനം....

    ReplyDelete
  16. ethanno cinima . kollavunna ethra cinima undaye ee varsham. koodiyal 5 , traffic, seniours, salt and papper, indian rupee, beautiful, ee super starukalude poli padam kannunnathilum petham santhosh pandittinte padangalanne

    ReplyDelete
  17. ലാലേട്ടന്‍ ഫാന്‍സ്‌ അസോസിയേഷന്‍'ല്‍ മെമ്പര്‍ഷിപ് ഉള്ള ഒരാളാന്നു ഞാന്‍...............,റിലീസ്'നു പോയിട്ട് എനിക്ക് പോലും മടുതെന്കില്‍ പിന്നെ ഇങ്ങനെ ആര്ക് വേണ്ടിയാ ചങ്ങാതി, ഇങ്ങനെ സുഗിപിച്ചു എഴുതുന്നെ???????

    ReplyDelete
  18. താങ്കള്‍ ലാലേട്ടന്റെ ഒരു കടുത്ത ആരാധകന്‍ ആണ്. അല്ലെങ്കില്‍ ഇത് പോലെയുള്ള ഒരു തല്ലിപ്പൊളി പടത്തിനു ഇത്രയും നല്ല ഒരു റിവ്യൂ കൊടുക്കുമോ.ഇത് പോലെ കച്ചറ പട0

    ReplyDelete
  19. enna kootra padama, lalettanum priya dershanum enna perillengil oralum kerilla,krishnanum radayum idilum nalladu .ninne arade nirupikkan padippiche

    ReplyDelete
  20. enthayalum malayalathil ipol ellam potta padangal thanne

    ReplyDelete
  21. it's time for mohanlal, to change to character roles / villan roles. He can do wonders in those roles. We have some good actors like, Indrajith, Asif Ali, Anoop Menon , Biju Menon etc. to do the hero roles. And for nonsense movies we have Dileep and Prithviraj. And for comedy Mammoty and Mukesh..

    Jayaram Please stop acting. Producers and directors should stop giving him chance. Any actor is 100 times better than this waste / scrap...
    Dont be biased while giving report of a film.

    ReplyDelete
  22. First half has some good comedy scenes. Especially the comedy scenes of Mukesh. But second half & the twist of the movie was not up to the level. Movie is Above average

    ReplyDelete
  23. Ctrl+c (from defferent), Ctrl+v (to new bottle)
    Lalettaa,,,please dont act these type of films even its frm priyan or for giving a break through to MG annan.

    ReplyDelete
  24. Dear Friend Please Write Clear picture about these worst movie.....
    Only the Beautiful is the best movie of this time...
    please don't say lies....

    ReplyDelete
  25. മോഹന്‍ലാലും മുകേഷും കലക്കി .......പക്ഷെ ഇത് പല പ്രിയധര്സന്‍ പടതിന്റെയും തുടര്‍ച്ച പോലെ തോനി..
    ഉദാഹരണത്തിന് ആള്‍ മാറാട്ടം ..[വെട്ടം,ചന്ദ്രലേക] മോഷണം, തുടര്‍ന്നുള്ള സീനുകള്‍ [കാക്കകുയില്‍ ]..
    നല്ല തമാശ പടങ്ങള്‍ ലാലേട്ടന്റെ കൈ കളില്‍ എന്നും ഭദ്രം ...

    ReplyDelete