3 Dec 2011

ബ്യുട്ടിഫുള്‍

മലയാള സിനിമ പ്രേമികള്‍ ഓരോ മലയാള സിനിമയെയും വിശേഷിപ്പിക്കുന്നത് അതാത് സിനിമകളുടെ നായകന്മാരുടെയോ, സംവിധായകരുടെയോ, നിര്‍മ്മാണ കമ്പനിയുടെയോ പേരുകളിലായിരിക്കും. സിനിമയില്‍ ഇന്ന് സജീവമായിട്ടുള്ള എഴുത്തുകാരില്‍ രഞ്ജിത്തിനും, ശ്രീനിവാസനും മാത്രം അവകാശപെടാവുന്ന ഒന്നാണ് തിരക്കഥകൃത്തുക്കളുടെ പേരില്‍ ഒരു സിനിമ വിശേഷിപ്പിക്കപെടുന്നു എന്നത്. ആ എഴുത്തുകാരുടെ പട്ടികയില്‍ സ്ഥാനം പിടിച്ചിരിക്കുകയാണ് അനൂപ്‌ മേനോന്‍ എന്ന തിരക്കഥകൃത്ത്. മലയാള സിനിമ പ്രേമികള്‍ ഏറെ ഇഷ്ടപെടുന്ന ഈ അഭിനേതാവിന്റെ തൂലികയില്‍ രചിക്കപെട്ട തിരക്കഥയാണ് ബ്യൂട്ടിഫുള്‍ എന്ന സിനിമയുടേത്. ത്രീ കിംഗ്‌സ് എന്ന സിനിമയ്ക്ക് ശേഷം വി.കെ.പ്രകാശ് സംവിധാനം ചെയ്ത ബ്യൂട്ടിഫുള്‍ സിനിമ നിര്‍മ്മിച്ചിരിക്കുന്നത് ആനന്ദ്‌ കുമാറാണ്. ഈ സിനിമയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത് അനൂപ്‌ മേനോനും, ജയസുര്യയുമാണ്. കഴുത്തിനു താഴോട്ട് തളര്‍ന്നു കിടക്കുന്ന കോടീശ്വരനായ സ്റ്റീഫന്‍ എന്നയാളും, ജീവിക്കാന്‍ വേണ്ടി കഷ്ടപാടുകള്‍ ഏറെ അനുഭവിക്കുന്ന പാട്ടുകാരന്‍ ജോണ്‍ എന്നയാളും തമ്മിലുള്ള സൗഹൃദത്തിന്റെ കഥയാണ് ബ്യൂട്ടിഫുള്‍

ശരീരത്തിലെ ഒരു അവയവം പോലും അനങ്ങാതെ തളര്‍ന്നു കിടക്കുന്ന സ്റ്റീഫന്‍ [ജയസുര്യ] ഒരു കോടീശ്വരനാണ്. അയാളുടെ കൂടെ അച്ഛന്റെ സുഹൃത്തും[ജയന്‍], മാനേജര്‍ കമലാസനനും[നന്ദു] മാത്രമാണുള്ളത്. ജീവിതത്തെ വളരെ പോസിറ്റിവായി കാണുന്ന സ്റ്റീഫന്‍ നാഗരിക ജീവിതം ആസ്വദിക്കുവനായി നാട്ടില്‍ നിന്നും വരുന്നു. ഒരിക്കല്‍, അത്താഴം കഴിക്കുവാനായി ഹോട്ടലില്‍ പോകുന്ന സ്റ്റീഫന്‍, ജോണ്‍[അനൂപ്‌ മേനോന്‍] എന്ന പാട്ടുകാരനെ പരിച്ചയപെടുകയും അയാളെ സ്റ്റീഫന്‍ വീട്ടിലേക്കു ക്ഷണിക്കുകയും, എല്ലാ ദിവസവും സ്റ്റീഫനു വേണ്ടി പാട്ടുകള്‍ പാടുവനായി ആവശ്യപെടുകയും ചെയ്യുന്നു. ആദ്യമൊക്കെ വിസമ്മതിചെങ്കിലും, ജീവിതത്തില്‍ കാശില്ലാതെ കഷ്ടപാടുകള്‍ അനുഭവിക്കുന്ന ജോണ്‍ അതിനു സമ്മതം മൂളുന്നു. അങ്ങനെ ദിവസവും ജോണ്‍ സ്റ്റീഫനു വേണ്ടി പാട്ടുകള്‍ പാടി കൊടുക്കുന്നു. അങ്ങനെ, ജോണും സ്റ്റീഫനും നല്ല സുഹൃത്തുകളായി മാറുന്നു.അങ്ങനെയിരിക്കെ, സ്റ്റീഫനെ സുശ്രുഷിക്കുവനായി അഞ്ജലി[മേഘ്ന] എന്ന സുന്ദരിയായ നേഴ്സ് വരുന്നു. അഞ്ജലിയുടെ വരവോടെ സ്റ്റീഫന്‍റ്റെയും, ജോണിന്റെയും സ്വഭാവത്തിലും ജീവിതത്തിലും ഉണ്ടാകുന്ന മാറ്റങ്ങളാണ് ഈ സിനിമയിലെ തുടര്‍ന്നുള്ള രംഗങ്ങളില്‍ കാണിക്കുന്നത്. 

കഥ - തിരക്കഥ: വെരി ഗുഡ്
മലയാളികള്‍ ഏറെ ഇഷ്ടപെടുന്ന അനൂപ്‌ മേനോനാണ് ഈ സിനിമയുടെ തിരക്കഥ, സംഭാഷണങ്ങള്‍ എന്നിവ എഴുതിയിരിക്കുന്നത്. മഹത്തായ കഥയൊന്നും ഈ സിനിമയിലിലെങ്കിലും, ആസ്വാദ്യകരമായ തിരക്കഥയും സംഭാഷണങ്ങളും ഈ സിനിമയെ പ്രേക്ഷകരുടെ പ്രിയപ്പെട്ട സിനിമയാക്കുന്നു. രണ്ട് വ്യെക്തികളുടെ ജീവിതത്തിലൂടെ, കാഴ്ചപ്പാടുകളിലൂടെ, സൗഹൃദത്തിലൂടെ കടന്നുപോകുന്ന കഥയാണ് ഈ സിനിമയുടെത്. ജയസുര്യയും അനൂപ്‌ മേനോനും തമ്മിലുള്ള സൗഹൃദം മനോഹരമായാണ് ഈ സിനിമയുടെ തിരക്കഥയില്‍ ഉള്പെടുത്തിയിരിക്കുന്നത്. സിനിമയുടെ കഥയ്ക്ക്‌ ആവശ്യമില്ലാത്ത ഒരു രംഗം പോലും ഈ സിനിമയിലില്ല എന്നത് ഈ സിനിമയുടെ സവിശേഷതകളില്‍ ഒന്നാണ്. ഈ സിനിമ പ്രേക്ഷകര്‍ സ്വീകരിച്ചാല്‍ ഒരു വലിയ വിജയമായാല്‍, അനൂപ്‌ മേനോന്‍ എന്ന വ്യെക്തിയുടെ പേരില്‍ ഇനി സിനിമകള്‍ അറിയപെട്ടു തുടങ്ങും എന്നുറപ്പ്.


സംവിധാനം: ഗുഡ്
പരസ്യ ചിത്രങ്ങളുടെ സംവിധായകാനയിരുന്ന വി.കെ.പ്രകാശ് എന്ന സംവിധായകന്റെ നാളിതുവരെയുള്ള മികച്ച സിനിമ ബ്യൂട്ടിഫുള്‍ എന്ന ഈ സിനിമ തന്നെ. ബ്യൂട്ടിഫുള്‍ എന്ന സിനിമ ഇത്രയ്ക്കും ബ്യൂട്ടിഫുള്ളായത്  ഈ സിനിമയിലെ എല്ലാ ഘടകങ്ങളും ചേരുംപടി ചേര്‍ത്തു നല്ല രീതിയില്‍ പാകപെടുത്തിയെടുത്തത് കൊണ്ടാണ്. അതിനു കാരണം സിനിമയുടെ അമരക്കാരന്‍ വി.കെ.പ്രകാശ് തന്നെ. ലളിതമായ ഒരു കഥയ്ക്ക്‌, ആവശ്യമായ രംഗങ്ങള്‍ മാത്രം രൂപപെടുത്തിയെടുത്തു കൊണ്ട് അനൂപ്‌ മേനോന്‍ ഒരുക്കിയ തിരക്കഥയെ നല്ല വിഷ്വല്‍സ് ഒരുക്കി, നല്ല പശ്ചാത്തല സംഗീതം ഒരുക്കി, നല്ല രീതിയില്‍ സന്നിവേശം ചെയ്തെടുത്തു ഈ സിനിമയെ പ്രേക്ഷകര്‍ക്ക്‌ സമ്മാനിച്ച വി.കെ.പ്രകാശിന് നന്ദി!


സാങ്കേതികം: വെരി ഗുഡ്
ചാപ്പ കുരിശ് എന്ന ആദ്യ സിനിമയിലൂടെ തന്നെ കഴിവ് തെളിയിച്ച ചായാഗ്രാഹകന്‍ ജോമോന്‍ ടി. ജോണ്‍ ആണ് ഈ സിനിമയ്ക്ക് വേണ്ടി ദ്രിശ്യങ്ങള്‍ പകര്‍ത്തിയത്.  ഈ സിനിമയിലെ പല രംഗങ്ങളും ജോമോന്‍ ഒരുക്കിയ മനോഹരമായ വിഷ്വല്‍സ് കൊണ്ട് സമ്പന്നമാണ്. ഈ സിനിമ പ്രേക്ഷര്‍ക്കു ഇഷ്ടമാകുന്നതിന്റെ പ്രധാന കാരണം ഈ സിനിമയുടെ തിരക്കഥയും, ചായാഗ്രഹണവും തന്നെ. ജോമോന്‍ പകര്‍ത്തിയ ദ്രിശ്യങ്ങള്‍ കൃത്യതയാര്‍ന്ന സന്നിവേശത്തിലൂടെ കൂട്ടിയോജിപ്പിച്ച മഹേഷ്‌ നാരായണനും ഈ സിനിമയുടെ വിജയത്തില്‍ അഭിമാനിക്കാം. അതുപോലെ തന്നെ, ഈ സിനിമയുടെ കലാസംവിധായകന്‍ അജയന്‍ മങ്ങാട്, ചമയം നിര്‍വഹിച്ച ഹസന്‍ എന്നിവരും അവരവരുടെ ജോലികള്‍ നന്നായി ചെയ്തത് കൊണ്ടാണ് ബ്യൂട്ടിഫുള്‍ എന്ന സിനിമയുടെ സാങ്കേതികവശങ്ങള്‍ക്കു മേന്മയേറിയത്. നല്ലൊരു തിരക്കഥ രചയ്താവാണെന്നും മികച്ച അഭിനേതാവനെന്നും തെളിയിച്ച അനൂപ്‌ മേനോന്‍, ഈ സിനിമയിലൂടെ മികച്ചൊരു ഗാനരചയ്താവാണ് എന്നുകൂടി തെളിയിച്ചിരിക്കുകയാണ്. "മഴനീര്‍ തുള്ളികള്‍..." എന്ന അതിമനോഹര ഗാനം ഈ സിനിമയുടെ പ്രധാന സവിശേഷതകളില്‍ ഒന്നാണ്. കോക്ക്ടെയിലിന്റെ സംഗീത സംവിധായകന്‍ രതീഷ്‌ വേഗയാണ് ഈ സിനിമയ്ക്ക് വേണ്ടി സംഗീതവും, പശ്ചാത്തല സംഗീതവും ഒരിക്കിയിരിക്കുന്നത്. സിനിമയുടെ കഥാഗതിയ്ക്ക് അനിയോജ്യമായ പശ്ചാത്തല സംഗീതം ഒരുക്കാന്‍ രതീഷിനു സാധിച്ചിട്ടുണ്ട്. ഈ സിനിമയിലെ മറ്റെല്ലാ സാങ്കേതിക വശങ്ങളും മികച്ചു നില്‍ക്കുന്നു.


അഭിനയം: ഗുഡ്
കോക്ക്ടെയിലിനു ശേഷം ജയസുര്യയും അനൂപ്‌ മേനോനും ഒന്നിക്കുന്ന സിനിമയാണ് ബ്യൂട്ടിഫുള്‍. അഭിനയിച്ചു ഫലിപ്പിക്കാന്‍ ഏറെ പ്രയാസമുള്ള ഒരു കഥാപാത്രത്തെ നിഷ്പ്രയാസം അഭിനയിച്ചു മനോഹരമാക്കാന്‍ ജയസുര്യയ്ക്ക് സാധിച്ചു. കഴുത്തിനു താഴോട്ട്
തളര്‍ന്നു കിടക്കുന്ന സ്റ്റീഫന്‍ എന്ന കഥാപാത്രം ജയസുര്യയുടെ സിനിമാജീവിതത്തിലെ ഏറ്റവും മികച്ചത് എന്നുതന്നെ പറയാം. അതുപോലെ, അവരവര്‍ക്ക് ലഭിച്ച കഥാപാത്രത്തോട്  നീതിപുലര്‍ത്താന്‍ അനൂപ്‌ മേനോനും, ടിനി ടോമിനും, ജയനും, നന്ദുവിനും, മേഘ്നയ്ക്കുമൊക്കെ കഴിഞ്ഞിട്ടുണ്ട്. ജയസുര്യ, അനൂപ്‌ മേനോന്‍, ടിനി ടോം, ഉണ്ണി മേനോന്‍, ജയന്‍, നന്ദു, കിഷോര്‍, കൊച്ചു പ്രേമന്‍, കെ.ബി.വേണു, പി.ബാലചന്ദ്രന്‍, മേഘ്ന രാജ്, തെസ്നി ഖാന്‍, പ്രവീണ എന്നിവരാണ് ഈ സിനിമയിലെ അഭിനേതാക്കള്‍.

സിനിമയുടെ പ്ലസ്‌ പോയിന്റ്സ്:
1. അനൂപ്‌ മേനോന്‍ എഴുതിയ തിരക്കഥ, സംഭാഷണങ്ങള്‍
2. വി.കെ.പ്രകാശിന്റെ സംവിധാനം
3. ജോമോന്‍ ടി.ജോണ്‍ ഒരുക്കിയ ദ്രിശ്യങ്ങള്‍
4. അനൂപ്‌ മേനോന്‍, ജയസുര്യ എന്നിവരുടെ കൂട്ടുകെട്ട്


സിനിമയുടെ മൈനസ് പോയിന്റ്സ്:
1. സിനിമയുടെ രണ്ടാം പകുതിയിലെ ഒരു പാട്ട്
2. കുടുംബ പ്രേക്ഷകര്‍ക്ക്‌ ദഹിക്കാത്ത(?)ഒന്ന് രണ്ട് സംഭാഷണങ്ങള് 

ബ്യൂട്ടിഫുള്‍ റിവ്യൂ: ലളിതമായ കഥയും, ആസ്വാദ്യകരമായ കഥാസന്ദര്‍ഭങ്ങളും, അതിശയോക്തി ഇല്ലാത്ത സംഭാഷണങ്ങളും, ദ്രിശ്യസുന്ദരമായ രംഗങ്ങളും, കൃത്യതയാര്‍ന്ന സംവിധാനവും, മികച്ച അഭിനയവും ഒക്കെയുള്ള മനോഹരമായ സിനിമയാണ് ബ്യൂട്ടിഫുള്‍

ബ്യൂട്ടിഫുള്‍ റേറ്റിംഗ്: 7.50 / 10
കഥ-തിരക്കഥ: 8 / 10 [വെരി ഗുഡ്]
സംവിധാനം: 7 / 10 [ഗുഡ്]
സാങ്കേതികം: 4 / 5 [വെരി ഗുഡ്]
അഭിനയം: 3.5 / 5 [ഗുഡ്]
ആകെ മൊത്തം: 22.5 / 30 [7.5 / 10]

സംവിധാനം: വി.കെ.പ്രകാശ്‌
കഥ, തിരക്കഥ, സംഭാഷണം,ഗാനങ്ങള്‍: അനൂപ്‌ മേനോന്‍
നിര്‍മ്മാണം: ആനന്ദ് കുമാര്‍
ചായാഗ്രഹണം: ജോമോന്‍ ടി.ജോണ്‍
ചിത്രസന്നിവേശം: മഹേഷ്‌ നാരായണന്‍
സംഗീതം-പശ്ചാത്തല സംഗീതം: രതീഷ്‌ വേഗ
കല സംവിധാനം: അജയന്‍ മങ്ങാട്
ചമയം: ഹസ്സന്‍ വണ്ടൂര്‍ 
ബാനര്‍: യെസ് സിനിമ കമ്പനി

10 comments:

 1. ചിത്രം കണ്ടു നന്നായിരുന്നു .അനൂപ്‌ മേനോന്റെ സിനിമ ഡയറക്റ്റ് ചെയ്തത് vkp ആണ് എന്ന് പറയാം .vkp തന്റെ പണി നന്നായി ചെയ്തു .സിനിമ കഴിഞ്ഞപ്പോള്‍ vkp ക്ക് വേണ്ടി കയ്യടിക്കാനും പ്രേക്ഷകര്‍ മറന്നില്ല .
  ഇത് പ്രണയം 2 ആണെന്ന് ചിലര്‍ അപവാദം പറഞ്ഞു കേട്ടു .
  പക്ഷെ ഇതിനു പ്രണയവുമായി യാതൊരു ബന്ധവും ഇല്ല എന്ന് മാത്രമല്ല പ്രണയത്തെക്കാള്‍ മനോഹരമായിരിക്കുന്നു .
  പെട്ടന്ന് കണ്ടാല്‍ മോഹന്‍ലാല്‍ ഇരുന്നിരുന്ന കസേരയില്‍ ജയസുര്യ കയറി ഇരുന്നതായി തോന്നാം പക്ഷെ beautiful is more beautiful than പ്രണയം .

  Go and watch on തിയറ്റേഴ്സ് because it's a visual treat also.

  ReplyDelete
 2. Good Review!Thanks Anoop Menon for such a Beautiful movie

  ReplyDelete
 3. VKP yude padamyittum...anoop menonil viswaasam arpichu poyi....anoop chettan aa viswasam kattu...simply suprb movie...
  eto english padattil ninnanu padam eduttatu but ....itrem nannayittu ezhitiyatinu HATS OFF TO ANOOP...padatinte adittara tanne powerful script aanu....

  positives:

  superb script
  direction , camera , editing , bgm
  anoop menon and jayasurya
  songs
  good visuals
  good climax and suprb ending


  negetives:

  negetives aayittu parayan takka onnumee ee padattil njan kandilla...padam kurachu slow aanu [ like cock tail ] chelavarkku atistapedilla...
  ozhivakkamayirunna kurachu arttam vachulla dialogues [ family audience il oru negetive impact undakkum ]

  verdict : sure hit

  theatril ellavarkkum padam nannayittu istapettu , padam kazhhinjappam nalla kayyadiyumayiruunnu....

  nalla padamayittum polinju poya malayala cinema listilekku ee padavum pookatirikkan...plss do watch dis film in theatre.....

  ReplyDelete
 4. ആരഭിനയിച്ചാലും ആര് സംവിധാനം ചെയ്താലും ഇത്തരം നല്ല ചിത്രങ്ങൾ മലയാളത്തിൽ വിജയിക്കട്ടെ. റിവ്യൂവായനയിൽ മാത്രം ഒതുങ്ങാതെ ടൊറന്റ്സൈറ്റുകളിൽ പോകാതെ തീയേറ്ററിൽ പോയി നമുക്ക് നല്ല ചിത്രങ്ങൾ കാണാം, പ്രോത്സാഹിപ്പിക്കാം.


  ഇന്ത്യൻ റുപ്പീ, സാൾട് ആന്റ് പെപ്പെർ, പ്രണയം, ചപ്പാ കുരിശ്, ഉറുമി, ബ്യൂട്ടിഫുൾ , ട്രാഫിക്...മലയാളസിനിമയുടെ സുവർണ വർഷമാകുന്നു 2011.

  ReplyDelete
 5. ETH EZHUTHIYAVANE KONDU,A O P M N EZHUTHIKKU

  ReplyDelete
 6. എന്തിനെയും ഏതിനെയും സംശയത്തോടെ മാത്രം കണ്ടു ശീലിച്ച മലയാളിക്ക് ഇതും അങ്ങനെ കാണാനേ പറ്റുള്ളൂ. നല്ലതിനെ നല്ലതായ് അംഗീകരിക്കാം അങ്ങനെ ഒരു ശീലം ഇനി എന്ന് വരുമോ ആവോ ? ഇതൊരു മികച്ച സിനിമ തന്നെ ആണ് , ഈ കൂടു കെട്ടും നല്ലത് തന്നെ , ജയ സൂര്യയും അനൂപ്‌ മേനോനും അതും മുന്‍പും തെളിയിചിടുണ്ട് . പണ്ഡിറ്റ് ലോകത്തിലെ കോപ്രായങ്ങള്‍ കണ്ടു രസിച്ചവരെ ഒരിക്കലും തിരുത്താന്‍ കഴിയില്ല . മികച്ച പശ്ചാത്തല സംഗീതവും , ഗാനങ്ങളും , ക്യാമറ , തിരക്കഥ , സംവിധാനം , കാസ്റ്റിംഗ് എന്നിവ കൊണ്ടും തികച്ചും നല്ലൊരു ചിത്രം തന്നെ ആണിത്.

  ReplyDelete
 7. ഉണ്ണിമേനോന്‍ പാടിയ മഴനീര്‍ തുള്ളികള്‍ എന്ന ഗാനം അതിമനോഹരം .മലയാളികളുടെ
  പ്രിയ ഗായകനെ തിരികെ തന്നതിന് നന്ദി
  sajish
  adoor
  sajishts.thoppil@gmail.com

  ReplyDelete
 8. enthan koduba preshakann dahikkath dilog , film vallare nannayittund, anoop is grate

  ReplyDelete