30 Sep 2011

സ്നേഹവീട്

മലയാളി സിനിമ പ്രേക്ഷകര്‍ എക്കാലവും കൗതുകത്തോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ - സത്യന്‍ അന്തിക്കാട്‌ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ഏറ്റവും പുതിയ സിനിമയാണ് സ്നേഹവീട്. വിദേശവാസം ഉപേക്ഷിച്ചു ഗ്രാമത്തിന്റെ നന്മയും മനോഹാരിതയും ആസ്വദിക്കുവാനും, ശേഷിക്കുന്ന ജീവിതം അമ്മ അമ്മുകുട്ടിഅമ്മയോടൊപ്പം ചിലവഴിക്കുവാനും തീരുമാനിച്ചു നാട്ടില്‍ എത്തിയ അജയന്റെയും അമ്മയുടെയും കഥയാണ് സ്നേഹവീട്. സ്നേഹിക്കാന്‍ മാത്രം അറിയാവുന്ന അമ്മുകുട്ടിഅമ്മയുടെയും അജയന്റെയും സന്തോഷങ്ങളും, സങ്കടങ്ങളും, പരിഭവങ്ങളും, പ്രശ്നങ്ങളും അടങ്ങുന്ന അവരുടെ ജീവിതത്തില്‍ കാര്‍ത്തിക് വരുന്നു. തുടര്‍ന്ന് അജയന്റെയും അമ്മുകുട്ടിഅമ്മയുടെയും ജീവിതത്തിലുണ്ടാകുന്ന സംഭവങ്ങളാണ് ഈ സിനിമയുടെ പ്രധാന കഥ. ആശിര്‍വാദ് സിനിമാസിന് വേണ്ടി ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിച്ച്‌ സത്യന്‍ അന്തിക്കാട്‌ രചനയും സംവിധാനവും നിര്‍വഹിച്ച സ്നേഹവീട് എന്ന സിനിമയില്‍ മോഹന്‍ലാല്‍, ഷീല, പത്മപ്രിയ, രാഹുല്‍ പിള്ള എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. വേണുവാണ് ചായാഗ്രഹണം. റഫീക്ക് അഹമ്മദിന്റെ വരികള്‍ക്ക് ഇളയരാജ സംഗീതം നല്ക്കിയിരിക്കുന്നു.

കൃഷിക്കാരനും, ഫാക്ടറി ഉടമയുമായ അവിവാഹിതനായ അജയന്‍ അമ്മയോടൊപ്പമാണ് താമസിക്കുന്നത്. അജയന്റെ ഗ്രാമത്തില്‍ ജീവിക്കുന്ന മത്തായിച്ചനും, ബാലനും, കൃഷ്ണേട്ടനും അടങ്ങുന്ന സുഹൃത്ത് സംഘങ്ങളുമായി നാടകം കളിച്ചും, ഉത്സവങ്ങളില്‍ പങ്കെടുത്തും അജയന്‍ സമാധാനമായി ജീവിക്കുന്നു. ഒരിക്കല്‍ അജയനെ തേടി ചെന്നൈയില്‍ നിന്നും കാര്‍ത്തിക് എന്ന കുട്ടി എത്തുന്നു. അതോടെ, സമാധാനത്തോടെ ജീവിക്കുന്ന അജയന്റെ ജീവിതം മാറിമറയുന്നു. ആരാണ് കാര്‍ത്തിക്? എന്തിനാണ് അജയനെ തേടി കാര്‍ത്തിക് വന്നത്? ഇതാണ് ഈ സിനിമയുടെ കഥ. അജയനായി മോഹന്‍ലാലും, അമ്മുകുട്ടിഅമ്മയായി ഷീലയും, കാര്‍ത്തിക് ആയി പുതുമുഖം രാഹുല്‍ പിള്ളയും, മത്തായിയായി ഇന്നസെന്റും, ബാലനായി ബിജു മേനോനും അഭിനയിച്ചിരിക്കുന്നു. 

കഥ - തിരക്കഥ: ബിലോ ആവറേജ്
ഇന്നത്തെ ചിന്താവിഷയം എന്ന സിനിമയ്ക്ക് ശേഷം സത്യന്‍ അന്തികാട്-മോഹന്‍ലാല്‍ ടീം ഒന്നിച്ച സിനിമയാണ് സ്നേഹവീട്. സംവിധായകന്‍ സത്യന്‍ അന്തികാട് തന്നെയാണ് ഈ സിനിമയ്ക്ക് വേണ്ടി കഥ, തിരക്കഥ,സംഭാഷണം ഒരുക്കിയത്. ഗ്രാമീണ പശ്ചാത്തലത്തില്‍ ഒരുക്കിയ കഥയും, പ്രേക്ഷകരെ ഒരേസമയം ചിരിപ്പിക്കുകയും ചിന്തിപ്പിക്കുയും ചെയ്യുന്ന തിരക്കഥയും സംഭാഷണങ്ങളും, നന്മകള്‍ ഏറെയുള്ള ഗ്രാമത്തിലെ കുറെ കഥാപാത്രങ്ങളും സത്യന്‍ അന്തികാട് സിനിമകളില്‍ നിന്നും പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നതാണ്. ആ പ്രതീക്ഷ തെറ്റിക്കാതെ ഇത്തവനെയും സ്ഥിരം ചേരുവകളെല്ലാം സത്യന്‍ അന്തിക്കാട്‌ ഭംഗിയായി ചേര്‍ത്തിട്ടുണ്ട് ഈ സിനിമയില്‍. പക്ഷെ, സത്യന്‍ അന്തികാടിന്റെ എല്ലാ സിനിമയിലും ഇതേ കഥാഗതിയും കഥാപാത്രങ്ങളും സംഭാഷണങ്ങളും
ഉണ്ടെങ്കില്‍ , ഏതുതരം സിനിമ പ്രേക്ഷകനും അത് ബോറായി അനുഭവപെടും. അതുതന്നെയാണ് ഈ സിനിമയുടെയും പ്രധാന പ്രശ്നവും. അതുകൂടാതെ, വിശ്വസിക്കാന്‍ പ്രയാസമുള്ള കഥയും, കെട്ടുറപ്പില്ലാത്ത തിരക്കഥയും കൂടെയായപ്പോള്‍ സിനിമയുടെ അവസാന രംഗങ്ങളില്‍ സിനിമ സംവിധായകന്റെ നിയന്ത്രണത്തില്‍ നിന്നും കൈവിട്ടുപോയ അവസ്ഥയാണ് കണ്ടത്. പുതുമകള്‍ ആഗ്രഹിക്കുന്ന മലയാള സിനിമ പ്രേക്ഷകര്‍ ഇതിലും മികച്ചത് സത്യന്‍ അന്തിക്കാടില്‍ നിന്നും പ്രതീക്ഷിക്കുന്നു, ഇനിയുള്ള സിനിമകളിലെങ്കിലും സ്ഥിരം സത്യന്‍ അന്തികാട് ചേരുവകള്‍ ഒഴിവാക്കുന്നത് നന്നായിരിക്കും.

സംവിധാനം: എബവ് ആവറേജ്
അന്നും ഇന്നും സത്യന്‍ അന്തികാട്-മോഹന്‍ലാല്‍ സിനിമകള്‍ മലയാളി കുടുംബങ്ങള്‍ക്ക് ഒരു സിനിമ വിരുന്ന് തന്നെയാണ്. ഒരു കുടുംബത്തിലെ എല്ലാ അംഗങ്ങള്‍ക്കും ഒരുമിച്ചിരുന്നു കാണുവാനും, ആസ്വദിക്കുവാനും വേണ്ടി ഒരുക്കിയതാണ്‌
സ്നേഹവീട് എന്ന സിനിമയും. സിനിമയുടെ ആദ്യപകുതിയിലുള്ള ഹാസ്യ രംഗങ്ങളും, കുടുംബംഗങ്ങളും,അയല്‍വാസികളും നാട്ടുകാരും പരസ്പരമുള്ള സ്നേഹവും സൗഹൃദവും എല്ലാം മലയാളി സിനിമ പ്രേമികള്‍ കാണുവാന്‍ ആഗ്രഹിക്കുന്നതാണ്.  നല്ല രീതിയിലുള്ള കഥയൊരുക്കി, നല്ല നടീനടന്മാരെ കൊണ്ട് നന്നായി അഭിനയിപ്പിച്ചു, നല്ല സാങ്കേതിക മികവോടെ രംഗങ്ങള്‍ ഒരുക്കുകയും ചെയ്യുമ്പോഴാണ്‌ ഒരു സംവിധായകന്‍ വിജയിക്കുന്നത്. ശരാശരി നിലവാരമുള്ള ഈ കഥ, രണ്ടര മണിക്കൂര്‍ ബോറടിക്കാതെ കണ്ടിരിക്കാവുന്ന രീതിയില്‍ ഒരുക്കുവാന്‍ സാധിച്ചത് സത്യന്‍ അന്തികാട് എന്ന സംവിധായകന്റെ കഴിവ് തന്നെയാണ്. പക്ഷെ, സന്മനസുള്ളവര്‍ക്ക് സമാധാനവും, നാടോടിക്കാറ്റും, വരവേല്‍പ്പും, രസതന്ത്രവുമൊക്കെ ഒരുക്കിയ സംവിധായകനില്‍ നിന്നും ഇതിലും മികച്ച സിനിമകള്‍ പ്രതീക്ഷിക്കുന്നു. 

സാങ്കേതികം: ഗുഡ്
പാലക്കാടിന്റെ മനോഹാരിത മുഴുവന്‍ ഒപ്പിയെടുത്തു കൊണ്ട് വേണു ഒരുക്കിയ വിഷ്വല്‍സ് ഈ സിനിമയെ പ്രേക്ഷകരിലേക്ക് കൂടുതല്‍ അടുപ്പിക്കാന്‍ സഹായകമാകും എന്നുറപ്പ്. ഈ സിനിമയില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന അജയന്‍ എന്ന കഥാപാത്രം പറയുന്നത് പോലെ പച്ചപരവതാനി വിരിച്ച നെല്പാടങ്ങളും, ഇളം കാറ്റും, പഴയ തറവാട് വീടും എപ്രകാരം മനസ്സിനും കണ്ണിനും കുളിര്‍മയെകുന്നുവോ, അപ്രകാരം വേണു ഒരുക്കിയ വിഷ്വല്‍സ് ഈ സിനിമയ്ക്ക് ദ്രിശ്യഭംഗിയേകുന്നു. സിനിമയുടെ കഥാഗതി മുമ്പോട്ടു കൊണ്ടുപോകുന്ന രംഗങ്ങള്‍ കോര്‍ത്തിണക്കിയാണ്
പാട്ടുകള്‍ ഒരുക്കിയിരിക്കുന്നത്. സിനിമയുടെ കഥയ്ക്ക്‌ അനിയോജ്യമായ വരികള്‍ എഴുതുവാനും കേള്‍ക്കാന്‍ ഇമ്പമുള്ളതായ ഈണങ്ങള്‍ ഒരുക്കുവാനും റഫീക്ക് അഹമ്മദ്‌ - ഇളയരാജ ടീമിന് കഴിഞ്ഞിട്ടുണ്ട്. ഹരിഹരന്‍ ആലപിച്ച "അമൃതമായി അഭയമായി" എന്ന തുടങ്ങുന്ന പാട്ടും,"ചെങ്ങതിര്‍ കൈയും വീശി" എന്ന പാട്ടും മനോഹരമായി ചിട്ടപെടുത്തിയിട്ടുണ്ട് ഇളയരാജ. കെ. രാജഗോപാലിന്റെ ചിത്രസന്നിവേശവും സിനിമയ്ക്ക് ഗുണം ചെയ്തിട്ടുണ്ട്.

അഭിനയം: ഗുഡ്
മലയാളി സിനിമ പ്രേക്ഷകര്‍ കാണുവാന്‍ ആഗ്രഹിക്കുന്ന പഴയ തമാശകളും, കുസൃതികളും, നല്ല അഭിനയവുമെല്ലാം കാഴ്ച്ചവെച്ചുകൊണ്ട് അതിമനോഹരമായ പ്രകടനമാണ് മോഹന്‍ലാല്‍ ഈ സിനിമയില്‍ നടത്തിയിരിക്കുന്നത്. മോഹന്‍ലാലിനൊപ്പം ഷീലയും നല്ല അഭിനയ പ്രകടനമാണ് കാഴ്ച്ചവെചിരിക്കുന്നത്. ഇവരെ കൂടാതെ, ബിജു മേനോന്‍, രാഹുല്‍ പിള്ള, ഇന്നസെന്റ്, മാമുക്കോയ, ശശി കലിംഗ, ചെമ്പില്‍ അശോകന്‍, പത്മപ്രിയ, ലെന, കെ.പി.എ.സി.ലളിത, മല്ലിക എന്നിവരുമുണ്ട്.      

സിനിമയുടെ പ്ലസ്‌ പോയിന്റ്സ്:
1. മോഹന്‍ലാല്‍ , ഷീല എന്നിവരുടെ അഭിനയം
2. മോഹന്‍ലാല്‍ - സത്യന്‍ അന്തിക്കാട്‌ കൂട്ടുകെട്ട്
3. വേണു ഒരുക്കിയ മനോഹരമായ വിഷ്വല്‍സ്    
4. ഇളയരാജ ഒരുക്കിയ പാട്ടുകള്‍
5. സിനിമയുടെ ആദ്യപകുതിയിലെ ഹാസ്യരംഗങ്ങള്‍


സിനിമയുടെ മൈനസ് പോയിന്റ്സ്
1. പ്രവചിക്കനാവുന്ന കഥ
2. കെട്ടുറപ്പില്ലാത്ത തിരക്കഥ  
3. ക്ലൈമാക്സ്
4. സത്യന്‍ അന്തികാട് സിനിമകളില്‍ കണ്ടുമടുത്ത കഥാരീതി,
കഥാപാത്രങ്ങള്‍

സ്നേഹവീട് റിവ്യൂ: സത്യന്‍ അന്തികാട് സിനിമകളിലെ സ്ഥിരം ചേരുവകളെല്ലാം ചേര്‍ത്തൊരുക്കിയ, ഒരു കുടുംബത്തിലെ സന്തോഷങ്ങളും സങ്കടങ്ങളും പ്രശ്നങ്ങളും പരിഭവങ്ങളും എല്ലാം കോര്‍ത്തിണക്കിയ ഒരു കുടുംബ ചിത്രം.

സ്നേഹവീട് റേറ്റിംഗ്: 5.30 / 10 
കഥ - തിരക്കഥ: 3 / 10 [ബിലോ ആവറേജ്]
സംവിധാനം: 6 / 10  [എബവ് ആവറേജ്] 
സാങ്കേതികം: 3.5 / 5 [ഗുഡ്]
അഭിനയം: 3.5 / 5 [ഗുഡ്]

ആകെ മൊത്തം: 16 / 30  [ 5.3 / 10 ] 

രചന-സംവിധാനം: സത്യന്‍ അന്തിക്കാട്‌
നിര്‍മ്മാണം: ആന്റണി പെരുമ്പാവൂര്‍
ചായാഗ്രഹണം: വേണു
ചിത്രസന്നിവേശം: കെ. രാജഗോപാല്‍
സംഗീതം: ഇളയരാജ
വരികള്‍: റഫീക്ക് അഹമ്മദ്‌
വിതരണം: ആശിര്‍വാദ് മാക്സ്ലാബ്
 

15 comments:

 1. Good Review Niroopanam. I saw the movie today afternoon. As you said, it has many drawbacks, but it is not a bad one. Overall, Snehaveedu is a good family entertainer. Mohanlal, Sheela has done great acting in this movie. But, sathyan anthikadu should stop repeating same stuffs in his movies, as correctly said by this review person.

  ReplyDelete
 2. Great Movie...Jayaprada great as Lalettan's Mother...But Anupam Kher is not Bad...Thank you Sibi Malayil for the movie...

  ReplyDelete
 3. Sudhakaran Piravam3 October 2011 at 06:46

  Snehaveedu is a good family entertainer. Liked your review

  ReplyDelete
 4. Sorry, I totally disagree with the review ! Cant see any reason to give this movie anything above 5 ! No story, no screenplay. Same old things, repeated. I found the storyline to be ridiculous, having seen Sathyan Anithikkad's best movies! The first half was okay, but you expect that from a director of this caliber. Lal was good with his comedy. The best thing that can happen to malayalam cinema now is a Sathyan Anthikkad movie in which he breaks all his monotone in Music direction, story/screenplay.

  ReplyDelete
 5. anonymousnte achan3 October 2011 at 09:24

  ethu thenditada ne anonymase

  ReplyDelete
 6. Snehaveedu oru above average filim aanu. ee bloggil paranjathupole, kuzhappamillatha padam. ningalude niroopanam vayichittanu njan filim kandathu. correct aanu evide ezhuthiyirikkunnathu ennanu ente abhiprayam.

  ReplyDelete
 7. Someone who named himself "Anonymousinte Achan" asked who am I...Who??...Who is but the form following the function of what...and what I am is a person who have withheld to announce his name...a man with the mask...I am not questioning you powers of observation...I am just remarking upon the paradox of asking an anonymous man who he is...so keep rocking...

  ReplyDelete
 8. Snehaveedu is a nice movie. Good acting by Mohanlal.

  ReplyDelete
 9. */പക്ഷെ, സന്മനസുള്ളവര്‍ക്ക് സമാധാനവും, നാടോടിക്കാറ്റും, വരവേല്‍പ്പും, രസതന്ത്രവുമൊക്കെ ഒരുക്കിയ സംവിധായകനില്‍ നിന്നും ഇതിലും മികച്ച സിനിമകള്‍ പ്രതീക്ഷിക്കുന്നു. /*

  ഇപ്പറഞ്ഞ മറ്റ് ചിത്രങ്ങളുടെ ഒപ്പം പറയാൻ പോലും യോഗ്യത ഇല്ലാത്ത ഒരു തട്ടിക്കൂട്ട് പടമായിരുന്നു രസതന്ത്രം.
  -----------------------
  ജോൺസൺ മാഷുമായി വേർപിരിഞ്ഞതിനും സ്വയം സ്ക്രിപ്റ്റെഴുതാൻ തുടങ്ങിയതിനും ശേഷം സത്യൻ ചിത്രങ്ങളുടെ ആ പഴയ സ്റ്റാൻഡേർഡ് നഷ്ടപ്പെട്ടു.
  കഥ തുടരുമ്പോൾ മാത്രം ഒരു നല്ല ചിത്രം ആയിരുന്നു എന്നാണ് തോന്നിയത്.
  രസതന്ത്രം ഒരു തട്ടിക്കൂട്ട് പടമായിരുന്നു. അതു തന്നെയാൺ ട്രെയിലർ കണ്ടപ്പോൾ സ്നേഹവീടിൽ നിന്നും പ്രതീക്ഷിച്ചതും.

  ReplyDelete
 10. മോഹന്‍ലാല്‍ സൂപ്പര്‍!! ആദ്യ പകുതി അടിപൊളി. രണ്ടാം പകുതി കണ്ടപ്പോള്‍ സിനിമ കാണേണ്ടിയിരുന്നില്ല എന്ന് തോന്നിപ്പോയി. എന്തൊരു പൊട്ടക്കഥയാണ് രണ്ടാം പകുതിയില്‍.പക്ഷെ ഇളയരാജയുടെ സംഗീതം കൊള്ളാം. ബാക്ക് ഗ്രൌണ്ട് മ്യൂസിക്‌ അദ്ദേഹം ആണ് ചെയ്തതെന്ന് തോന്നുന്നു. എങ്കില്‍ വളരെ നന്നായി. ഇളയരാജയുടെ ബാക്ക് ഗ്രൌണ്ട് മ്യൂസിക്‌ സിനിമയ്ക്ക്‌ എപ്പോഴും മുതല്‍ക്കൂട്ടാണ്. പതിവ് പോലെ ലൊക്കേഷനും ക്യാമറയും നന്നായിരുന്നു. പക്ഷെ കുറച്ചു കൂടി വ്യക്തതയുള്ള പുതിയ തരം ക്യാമറകള്‍ ഉപയോഗിച്ചുകൂടെ? സത്യന്‍ അന്തിക്കാടിന് വളരെ നാളുകള്‍ക്കു ശേഷം ഈ സിനിമയില്‍ കണ്ണ് കിട്ടിയെന്നു തോന്നുന്നു. 'കരിങ്കണ്ണന്‍ മത്തായിയെപ്പോലെ' ആരോ...

  ReplyDelete
 11. മോഹന്‍ലാല്‍, തിലകന്‍, മമ്മൂട്ടി ഇവരൊക്കെ കേരളത്തിലോ ഇന്ത്യയില്‍ തന്നെയോ ഒതുങ്ങേണ്ട താരങ്ങളല്ല. ഇവരെ ലോകത്തിനു മുന്നില്‍ അഭിമാനത്തോടെ പ്രെസന്റ് ചെയ്യുവാന്‍ പോന്ന ചിത്രങ്ങള്‍ നിര്‍മിക്കുവാന്‍ ആരെങ്കിലും മുന്നോട്ടു വന്നിരുന്നെങ്കില്‍, നാളെ ലോക സിനിമ കണ്ട ഏറ്റവും മികച്ച താരങ്ങളുടെ കൂടെ ഇവരുടെ പേരും കാണുമായിരുന്നു.

  ReplyDelete
 12. ജഗതിച്ചേട്ടന്റെ പേരുകൂടെ ചേര്‍ക്കുന്നു.

  ReplyDelete
 13. snehaveedu is a very good movie except for the last 10 minutes.When we take last 2 years of malayam movies is there is any other movie that made you laugh with decent comedies..this is the best family movie and hats off to mohanlal and innocent

  ReplyDelete
 14. kashtam..satyan anthikad eduthaal enthu pottathatravum sahikkaan ready aayi kure malloos...pity u

  ReplyDelete
 15. please trying to make changes in your movies...its so bore ------ sathyan anthikad

  ReplyDelete