28 Nov 2010

ദി ത്രില്ലര്‍

 

മാടമ്പി,പ്രമാണി,സ്മാര്‍ട്ട്‌ സിറ്റി,ഐ.ജി എന്നീ സൂപ്പര്‍ സ്റ്റാര്‍ സിനിമകള്‍ക്ക്‌ ശേഷം ബി.ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത സിനിമയാണ് ദി ത്രില്ലര്‍. ആനന്ദഭൈരവിയുടെ ബാനറില്‍ സാബു ചെറിയാനാണ് ത്രില്ലര്‍ നിര്‍മ്മിച്ചിരിക്കുന്നത്. പ്രിഥ്വിരാജ്,സിദ്ദിക്ക്,ലാലു അലക്സ്‌,സമ്പത്ത്,വിജയരാഘവന്‍,ആനന്ദ്,റിയാസ് ഖാന്‍,സുബൈര്‍,പി.ശ്രീകുമാര്‍, ശ്യാം,ഗോപകുമാര്‍,ദിനേശ് പണിക്കര്‍,മല്ലിക കപൂര്‍,കാതറീന്‍ എന്നിവരാണ് പ്രാധാന അഭിനേതാക്കള്‍.കഥ,തിരക്കഥ,സംഭാഷണം,സംവിധായകന്‍ ഉണ്ണികൃഷ്ണന്‍ തന്നെ നിര്‍വഹിച്ചിരിക്കുന്നു.ഭരണി.കെ.ധാരനാണ് ചായാഗ്രഹണം.


കേരളത്തില്‍ സമീപ കാലത്തുണ്ടായ ഒരു കുപ്രസിദ്ധ കൊലപാതകമാണ് ഈ സിനിമയുടെ കഥാ തന്തു. ഈ കൊലപാതകം അന്വേഷിക്കാനെത്തുന്ന പോലീസ് കമ്മിഷ്നെര്‍ നിരഞ്ജന്‍ എന്ന കഥാപാത്രമായിട്ടാണ് പ്രിഥ്വിരാജ് എത്തുന്നത്. പ്രിഥ്വിരാജ് ചെയ്യുന്ന ആറാമത്തെ പോലീസ് വേഷമാണെങ്കിലും, മുമ്പഭിനയിച്ച പോലീസ് വേഷങ്ങളില്‍ നിന്നും വളരെ വെത്യസ്ത രീതിയിലുള്ള അഭിനയ ശൈലിയാണ് ഈ സിനിമയില്‍ പ്രിഥ്വിരാജ് സ്വീകരിച്ചിരിക്കുന്നത്. മലയാള സിനിമയില്‍ മുമ്പിറങ്ങിയ കുറ്റാന്വേഷണ സിനിമകളില്‍ കാണാവുന്ന എല്ലാ ഘടകങ്ങളും ഈ സിനിമയിലുമുണ്ട്. ചടുലമായ ദ്രിശ്യങ്ങളും, സംഘട്ടന രംഗങ്ങളും,കുറ്റാന്വേഷണവും, നായകന്‍റെ തീ പാറുന്ന ഇംഗ്ലീഷ് സംഭാഷണങ്ങളും, സസ്പെന്‍സും ഒരേ പോലെ മുന്നോട്ട് കൊണ്ടുപോകാനും, ത്രില്ലിംഗ് ആയ രംഗങ്ങള്‍ ഒരുക്കാനും ബി. ഉണ്ണികൃഷ്ണന് സാധിച്ചിട്ടുണ്ട്.


മലയാള സിനിമയില്‍ കഴിഞ കുറെ കാലമായി ഇറങ്ങുന്ന ഒട്ടുമിക്ക എല്ലാ സിനിമകളിലും എന്തെങ്കിലും ഒരു സസ്പെന്‍സ് ഉണ്ടായിട്ടുണ്ട്. ആ പതിവ് തെറ്റിക്കാതെ...ത്രില്ലറിലും ഉണ്ട് സസ്പെന്‍സ്. സാധാരണ സുരേഷ് ഗോപി പോലീസ് സിനിമകളില്‍ വില്ലനെ ഞെട്ടിക്കുന്ന സംഭാഷണവും, അവസാനം യഥാര്‍ത്ഥ വില്ലനെ കണ്ടുപിടിക്കലുമാണ്. പക്ഷെ, ത്രില്ലറില്‍...നായകനെ കൊണ്ട് ഒരാവശ്യമില്ലാതെ ഗുണ്ടകളെയം, ചെറിയ വില്ലന്മാരെയെല്ലാം തല്ലിക്കുനുണ്ട് സംവിധായകന്‍. ഓരോ ഇടിക്കും വില്ലന്മാര്‍ കിലോമീറ്റര്‍ ദൂരത്തിലെക്കാണ് തെറിച്ചു വീഴുന്നത്. നല്ലൊരു സിനിമയെന്ന ഉറപ്പുണ്ടെങ്കില്‍ പിന്നെ എന്തിനാണ് നായകന്‍റെ ആരാധകരെ തൃപ്തി പെടുത്തുവാന്‍ വേണ്ടി അനാവശ്യമായി നായകനെ കൊണ്ട് ഇതെല്ലാം ചെയ്യിപ്പിക്കുന്നത്. ഇതു..ഈ സിനിമയുടെ മാത്രം പ്രശ്നമല്ല..ഒട്ടുമിക്ക എല്ലാ സൂപ്പര്‍ സ്റ്റാര്‍ സിനിമകളിലുമുള്ളതാണ്. ഇതിനൊക്കെ പുറമേ...കുറ്റാന്വേഷണം മുമ്പോട്ടുപോകുന്നതിനിടയില്‍ ഒരാവശ്യമില്ലാത്ത പാട്ടുകള്‍..അതും നായകന്‍റെ നഷപെട്ട പ്രണയത്തെ ഓര്‍ത്തുകൊണ്ട്‌. ഇവയെല്ലാം ഒഴിവക്കിയിരുനെങ്കില്‍ ഒരുപക്ഷെ ത്രില്ലര്‍ ഭേദമായേനെ.


ഉണ്ണികൃഷ്ണന്‍ ഒരു സസ്പെന്‍സ് സിനിമയുണ്ടാക്കിയത്തിനു ശേഷം പ്രിഥ്വിരാജിനെ നായകനാക്കാന്‍ തീരുമാനിചിരുനെങ്കില്‍ ഈ സിനിമ കുറേക്കൂടി നന്നായേനെ.ഇപ്പോള്‍ ഇതു കാണുമ്പോള്‍, പ്രിഥ്വിരാജിനെ നായകനാക്കാന്‍ തീരുമാനിച്ചതിനു ശേഷം ഒരു ആക്ഷന്‍ സസ്പെന്‍സ് പോലീസ് സിനിമയ്ക്ക് കഥയുണ്ടാക്കിയത് പോലെയായി. എങ്കിലും, സിനിമ കാണുമ്പോള്‍ ത്രില്ലിംഗ് ആയ ഒരുപാടു രംഗങ്ങള്‍ ഉള്ളതുകൊണ്ട് പ്രേക്ഷകര്‍ ബോറടിക്കാതെ അവസാനം വരെ ഇരിക്കുനുണ്ട്. ആ കാര്യത്തില്‍ ഉണ്ണികൃഷ്ണന്‍ വിജയിച്ചിരിക്കുന്നു. കുറേക്കൂടി കെട്ടുറപ്പുള്ള തിരക്കഥയും, മുന്‍പ് സൂചിപ്പിച്ചത് പോലുള്ള  അനാവശ്യ രംഗങ്ങളും ഒഴുവക്കിയിരുനെങ്കില്‍ ഈ സിനിമ പ്രേക്ഷകര്‍ സ്വീകരിച്ചേനെ.ദി ത്രില്ലര്‍ റേറ്റിംഗ് : ആവറേജ് [2.5 / 5]


രചന, സംവിധാനം: ബി. ഉണ്ണികൃഷ്ണന്‍
നിര്‍മ്മാണം: സാബു ചെറിയാന്‍
ബാനര്‍: ആനന്ദ ഭൈരവി
ചായാഗ്രഹണം: ഭരണി.കെ.ധരന്‍
സംഗീതം: ധരന്‍
ചിത്രസന്നിവേശം: മനോജ്‌

5 comments:

 1. സുരേഷ് ഗോപിയുടെ പോലീസ് വേഷങ്ങളില്‍ ഉള്ള dialogues ഇന്റെ മികവോ, അത് പറയാനുള്ള കഴിവോ പ്രിഥ്വിരാജില്‍ കണ്ടില്ല. നായകന് ഇതില്‍ slow motion, വിശ്വസിക്കാന്‍ ആകാത്ത stunts ഒക്കെ വേണ്ടി വന്നു. സുരേഷ് ഗോപി ഇതൊന്നും ഇല്ലാതെ എത്രയോ സിനിമകള്‍ ചെയ്തിരിക്കുന്നു :( എല്ലാത്തിനും പുറമേ പോലീസ് വേഷത്തിനു വേണ്ട ഒരു ഗാംബീര്യം പ്രിഥ്വിരാജിന് ആയിട്ടില്ല :( മൊത്തത്തില്‍ ok movie. nothing great as the author has said !

  ReplyDelete
 2. I just want to give an advise to our young superstar(I don't think so).Hey man there is no short cut to achieve super stardom.Look Lal and mammu, they achieved it through continus endevours.Lal started as villain then comedy characters ,actions finally reach at no.1.Mammooty also did fabulous job and reach no.2.Hey prithwi 3rd position is waiting for you.please do it ,otherwise I wil be there young superstar..I dont have any time after cash keying and close shop, I will try it.
  Abhilash
  Manager-MIL

  ReplyDelete
 3. കൊലപാതങ്ങള്‍ സുപ്രസിദ്ധമെന്ന് പറയാറില്ല കുപ്രസിദ്ധമാണ് പൊതുവെ.

  ReplyDelete
 4. hello canishk, thanks for the correction. Keep reading my blog and give your valuable suggestions.

  ReplyDelete
 5. Thriller ഈ പേരു തന്നെ SUPER....

  ReplyDelete