8 Jan 2011

ട്രാഫിക്‌


ഒരു ട്രാഫിക്‌ സിഗ്നല് ‍- ആ സിഗ്നലില്‍ വെച്ച് വിവിധ സാഹചര്യങ്ങളില്‍ ജീവിക്കുന്ന അപരിചിതര്‍...ഒരു പ്രത്യേക അവസരത്തില്‍ ഒരു പ്രത്യേക ലക്ഷ്യത്തിന്‌ വേണ്ടി അവര്‍ പോലുമറിയാതെ ഒരുമിക്കാന്‍ തുടങ്ങുന്നു. സിഗ്നലിന്റെ ഒരു വശത്ത് കാറില്‍...സൂപ്പര്‍ സ്റ്റാര്‍ സിദ്ധാര്‍ത് ശങ്കര്‍, സിഗ്നലിന്റെ മറുവശത്ത് ബൈക്ക് യാത്രക്കാരായ റൈഹാന്‍ എന്ന മാധ്യമ പ്രവര്‍ത്തകനും,അയാളുടെ സുഹൃത്ത് രാജീവും...,മറ്റൊരു വശത്ത് ഡോക്ടര്‍ എയ്ബെലും, അയാളുടെ സുഹൃത്ത് ജിഗ്ഗുവും കാറില്‍. പെട്ടന്ന്, അവിചാരിതമായി ആ സിഗ്നലില്‍ വെച്ച് ഒരു സംഭവം ഉണ്ടാകുന്നു....അതുമായി ബന്ധപെട്ടു ട്രാഫിക്‌ പോലീസ് സഹദേവനും, പോലീസ് കമ്മിഷ്നെര്‍ അജ്മലും... അതെ ലക്ഷ്യത്തിന്‌ വേണ്ടി അവരോടൊപ്പം ചേരുന്നു..ഇതാണ് ട്രാഫിക്‌ എന്ന സിനിമയുടെ കഥ പശ്ചാത്തലം. മാജിക്‌ ഫ്രെയ്മ്സിന്റെ ബാനറില്‍ ലിസ്ലെ സ്റീഫന്‍ നിര്‍മിച്ച ട്രാഫിക്‌ സിനിമയില്‍ ശ്രീനിവാസന്‍, കുഞ്ചാക്കോ ബോബന്‍, വിനീത് ശ്രീനിവാസന്‍, റഹ്മാന്‍, അനൂപ്‌ മേനോന്‍, ആസിഫ് അലി, സായി കുമാര്‍, വിജയ കുമാര്‍, കൃഷ്ണ, ജോസ് പ്രകാശ്‌, പ്രേം പ്രകാശ്‌, റോമ, സന്ധ്യ, രമ്യ നമ്പീശന്‍, ലെന, റീന ബഷീര്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

വളരെ കഴിവുള്ള തിരക്കഥ രചയ്തക്കളയാ ബോബി-സഞ്ജയ്‌ ടീമിന്റെതാണ് തിരക്കഥ. ഹൃദയത്തില്‍ സൂക്ഷിക്കാന്‍ എന്ന സിനിമയ്ക്ക് ശേഷം രാജേഷ്‌ പിള്ള സംവിധാനം ചെയ്യുന്നു സിനിമയാണ് ട്രാഫിക്‌. എതൊരു നല്ല മലയാള സിനിമയുടെയും അടിസ്ഥാനം നല്ല തിരക്കഥ തന്നെയാണ് എന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ് ട്രാഫിക്‌ എന്ന സിനിമ. പുതുമ നിറഞ്ഞ കഥയും, മനോഹരമായ ദ്രിശ്യാവിഷ്കരനത്തിലൂടെയും രാജേഷ്‌ പിള്ള ട്രാഫിക്‌ എന്ന സിനിമയെ മേന്മയുള്ളതാക്കിയിരിക്കുന്നു. അതേപോലെ തന്നെ പ്രശംസ അര്‍ഹിക്കുന്നവരാണ് ഷയിജു ഖാലിദ്‌ എന്ന ചായഗ്രാഹകാനും,മഹേഷ്‌ നാരായണന്‍ എന്ന ചിത്രസംയോജകനും, മെജോ ജോസഫ്‌ എന്ന സംഗീത സംവിധായകനും. ഈ സിനിമയില്‍ എടുത്തു പറയേണ്ട മറ്റൊരു സവിശേഷത ഇതിലെ അഭിനയിതാക്കളെ കുറിച്ചാണ്. ശ്രീനിവാസനും, അനൂപ്‌ മേനോനും, കുഞ്ചാക്കോ ബോബനും, റഹ്മാനും, സായി കുമാറും, വിനീത് ശ്രീനിവാസനുമെല്ലാം നല്ല പ്രകടനമാണ് കാഴ്ച്ചവെചിരിക്കുന്നത്. 
 
ചടുലമായ ദ്രിശ്യങ്ങളും, മനോഹരമായ ചിത്രീകരണവും കൊണ്ട് ട്രാഫിക്‌ എന്ന സിനിമയില്‍ പ്രേക്ഷകര്‍ക്ക്‌ മുഷിയുന്ന തരത്തിലുള്ള ഒരു രംഗം പോലുമില്ല എന്നതാണ് സത്യം. അത്, സംവിധായകന്‍ രാജേഷിന്റെ കഴിവുതന്നെയാണ്. ഒരുപാട് പരച്ചയസംഭത്തുള്ള സംവിധായകനായിരുന്നു രാജേഷ്‌ പിള്ളയെങ്കില്‍...ഈ സിനിമ ഇതിലും മികച്ചതാക്കാമായിരുന്നു. ഇതു വെളിവാകുന്നത് സിനിമയുടെ രണ്ടാം പകുതിയാലാണ്. എങ്കിലും, മോശമക്കാതെ സംവിധാനം ചെയ്യാന്‍ സാധിച്ചിട്ടുണ്ട് രാജേഷിന്. 


പുതുമയുള്ള കഥയും, സംവിധാന രീതിയും..., നല്ല കളര്‍ഫുള്‍ ദ്രിശ്യങ്ങളും ഒക്കെയുള്ള ട്രാഫിക്‌ സിനിമ കാണുമ്പോള്‍ മലയാള സിനിമ ഒരു പുതിയ പാതയിലൂടെ സഞ്ചരിക്കാന്‍ തുടങ്ങുന്നതിന്റെ ആരംഭമാണോ എന്ന് തോന്നിപോക്കും. രാജേഷിനും, ബോബി-സഞ്ജയ്‌ ടീമിനും അഭിനന്ദനങ്ങള്‍!

ട്രാഫിക്‌ റേറ്റിംഗ് : വളരെ നല്ല സിനിമ [ 4.5 / 5 ]  

സംവിധാനം: രാജേഷ്‌ പിള്ള
രചന: ബോബി-സഞ്ജയ്‌
നിര്‍മ്മാണം: ലിസ്റ്റിന്‍
  സ്റീഫന്‍
ചായാഗ്രഹണം: ഷയിജു ഖാലിദ്‌
സംഗീതം: മെജോ ജോസഫ്‌
വരികള്‍: വയലാര്‍ ശരത് ചന്ദ്ര വര്‍മ്മ

ചിത്രസംയോജനം: മഹേഷ്‌ നാരായണന്‍

7 comments:

 1. such a wonder ful film......malayalam industry need these type of films....GOOD LUCK THE WHOLE TEAM....

  ReplyDelete
 2. Best movie to start with a new year.
  Thrilling movie, Felt like watching last 10 overs of a Ind-Pak cricket match.

  ReplyDelete
 3. I watched this film more than 10 times...Such a wonderfull movie...

  ReplyDelete
 4. This comment has been removed by the author.

  ReplyDelete
 5. പടം ഇറങ്ങിയട്ട് വർഷം ഒന്നായ്.പലയാവർത്തിയും ഞാൻ ഈ സിനിമ കണ്ടുനോക്കി,എനിക്ക് ഈ സിനിമയുടെ മഹത്വം ഇതുവരേയും മനസ്സിലാക്കാൻ സാധിക്കുന്നില്ല.മലയാള സിനിമയുടെ മാറ്റം കുറിച്ച സിനിമയാണെന്ന് ചിലർ പറയുന്നു.സിനിമ ഒട്ടും ലാഗ് ചെയ്യുന്നില്ല എന്നു ചിലർ പറയുന്നു.തിരക്കഥ ഒരു വിപ്ലവം തന്നെ സ്ര്‌ഷ്ടിച്ചിരിക്കയാണെന്നു ചിലർ.എനിക്കോന്നും മനസ്സിലാകുന്നില്ല.90കളിൽ ലോകസിനിമക്കൊപ്പമായിരുന്നു മലയാള സിനിമയുടെ സ്ഥാനം.ഇന്നത്തെ തമിഴ് സിനിമാ സംവിധായകർ പലരും പറയുന്നു,അന്നത്തെ മലയാള സിനിമ കണ്ടാണു് അവർ വളർന്നതെന്നു്.അവർ ഒത്തിരി മുന്നോട്ടു പോയപ്പോൾ നമ്മുടെ പോക്കു് പിന്നോട്ടയീ.ഈ അടുത്ത കാലത്തു്  മൈനയുടെതു് പോലൊരു തിരക്കഥ കണ്ടിട്ടില്ല.നമ്മുടെ ആസ്വാദക നിലവാരമാണു് തകർന്നതെന്നു തോന്നുന്നു.ഒത്തിരി കഴിവുള്ള സംവിധായകർ നമുക്കുണ്ടു്.ഇവരിൽ ചിലർ നിലനിൽപ്പിനു വേണ്ടി ഇപ്പോഴത്തെ രീതിക്കു് സിനിമ എടുക്കാൻ ശ്രമിക്കുന്നുണ്ടു്.മലയാള സിനിമയുടെ ഈ പോക്കു് എവിടേക്കെന്നറിയില്ല.

  ReplyDelete
 6. എന്നാ പരദേശി പോയി തമിഴന്റെത് കണ്ടോണ്ടിരുന്നോ . ആരും നിര്‍ബന്ധിക്കുന്നില്ലല്ലോ പലയാവര്‍ത്തി കാണാന്‍ .. ഒന്ന് പോടാപ്പ

  ReplyDelete